Saturday, October 29, 2011

ആലിപ്പഴം

പ്രവാസ ജീവിതത്തില്‍ കടന്നു വന്ന വഴിപോക്കരില്‍ ഒരുവള്‍.പേര് ചോദിച്ചിട്ടില്ല. കാണുമ്പോള്‍ ഒരു പുഞ്ചിരി നല്‍കിയിരുന്നു.പിന്നീടു എപ്പോഴൊക്കെയോ കുശലം ചോദിയ്ക്കാന്‍ തുടങ്ങി.ഞാന്‍ ജോലിക്ക് പോകുന്ന സമയം അവള്‍ തിരിച്ചു വരുമായിരുന്നു.കൂടിക്കാഴ്ച നിമിഷങ്ങള്‍  മാത്രം. ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു 
" പേര്?" 
" ദീപ" 
പിന്നീടു ഒന്നും പറയാന്‍ സമയം അനുവദിക്കാത്തതിനാല്‍ ഞാന്‍ പോയി. 

                        അതിനു ശേഷമൊരു കൂടിക്കാഴ്ച ഒരുപാട് കാലം കഴിഞ്ഞായിരുന്നു.പ്രവാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്.ഒരു സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ പോലും പരസ്പരം അറിയില്ല.എന്റെ പേര് അറിയാമല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു. അന്വേഷികുമെന്നും പ്രതീക്ഷിച്ചു. 

                         ഞാന്‍ ആ മുഖം മറന്നു തുടങ്ങിയ ഒരു ദിവസം എന്നെ പ്രതീക്ഷിചെന്നോണം അവള്‍ വഴിയില്‍ കാത്തു നിന്നു.സാധാരണ ഉള്ള ജോലി വേഷത്തില്‍ ആയിരുന്നില്ല.പര്‍ദ്ദ ആയിരുന്നു വേഷം. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ആ മുഖത്തേക്ക് നോക്കി. എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു. 
" നാളെ ഞാന്‍ പോവുകയാണ്.ഒന്ന് കാണാന്‍ നിന്നതാണ്..ദീപയെ ഞാന്‍ മറക്കുകയില്ല."
" എവിടെ പോകുന്നു?" 
" ജോലി നിര്‍ത്തി പോകുന്നു." എന്ന് അവള്‍ പറഞ്ഞു 
" അതെന്താ?" 
ഒട്ടും പ്രസക്തിയില്ലാത്ത ചോദ്യമായി എനിക്ക് സ്വയം തോന്നി അത്.
മറുപടി നല്‍കാതെ അവള്‍ നടന്നു പോകുന്നു..ആ കണ്ണുകള്‍ ഒന്ന് നിറഞ്ഞുവോ? എന്നെ എന്തെ മറക്കില്ലന്നു പറഞ്ഞത്? കണ്ണുകള്‍ നിറഞ്ഞത്‌ എന്തിനായിരിക്കും? ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ തോന്നി.
പെട്ടന്ന് ഒരു ഉള്‍വിളി പോലെ ഞാന്‍ ചോദിച്ചു.
" ഹേയ്....... പേരെന്താ?"
" ഹിബ" അവള്‍ മറുപടി പറഞ്ഞു 
എന്നും മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി അപ്പോള്‍ ആ മുഖത്ത് ഉണ്ടായിരുന്നില്ല.

                        മാസങ്ങള്‍ കടന്നു പോയിരിക്കുന്നു.ഹിബയെ ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.കൂടെ ജോലി ചെയ്യുന്നവരോടൊക്കെ അവളെക്കുറിച്ച് ഞാന്‍ പറഞ്ഞു.ആരൊക്കെയോ പറഞ്ഞു അവള്‍ക്കു ആറ് മാസം പ്രായമുള്ള ഒരു കുട്ടി ഉണ്ടെന്നു.അതാണ്‌ ജോലി ഉപേക്ഷിച്ചു പോയതെന്ന്.എന്റെ വഴികളില്‍ കടന്നു വന്നു പോയ ഒരു സുഗന്ധമായ്‌  മാറി ഹിബ.

                       രഷ്മി ആണ് അത് വന്നു പറഞ്ഞത്. " ഹിബ ആത്മഹത്യ ചെയ്തു." എനിക്കത് ഉള്‍ക്കൊള്ളനായില്ല.ആറ് മാസം പ്രായമുള്ള കുഞ്ഞിനു ഇവിടെ നിന്നു പോയവള്‍ ആത്മഹത്യ ചെയ്യുകയോ?
മരിക്കും മുന്‍പേ അവള്‍ ഇവിടെ ഉള്ള ഒരു സുഹൃത്തിനു എസ് എം എസ്‌    ചെയ്തിരുന്നു.
 " ഞാന്‍ പോകുന്നു..കാപട്യമായ ഈ ലോകം വെടിഞ്ഞ്.അകലങ്ങളിലേക്ക്. എന്റെ കുഞ്ഞു പാവമാണ്. ഇടയ്ക്കു അന്വേഷിക്കണം. ഹിബ.." 
ഒരു പാര്‍ട്ടിയില്‍ ആയിരുന്ന സുഹൃത്ത്‌ തിരികെ വിളിക്കുമ്പോള്‍ ഹിബയുടെ ഫോണ്‍ ഓഫായിരുന്നു.

                        ഇന്ന് ഹിബ മരിച്ചിട്ട് ആറ് മാസങ്ങള്‍ ആയി.അന്വേഷണം പകുതി വഴിയില്‍ എവിടെയോ നിലച്ചു. ഹിബ ഇന്നൊരു ഓര്‍മ്മ മാത്രം തെളിയപ്പെടാത്ത കണക്കുകളില്‍ ഹിബയും. 

ഇന്ന് ഒരു മഴ പെയ്തു ..ഒരു വേനല്‍ മഴ ....എന്റെ ദേഹത്ത് വീണ ആലിപ്പഴങ്ങള്‍ താഴെ വീണു അലിഞ്ഞു ഇല്ലാതെയായി..ആ വഴിയിലൂടെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ഹിബയെ ഓര്‍ത്തു.ഇന്നും ഈ വഴിയില്‍ എവിടെയോ അവള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഒരു ചിരിയോടെ വന്നു കുശലം ചോദിയ്ക്കാന്‍....
അല്ലെങ്കില്‍ ആ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രയായത് എന്തിനെന്നു എന്നോട് പറയാന്‍ ........
ഹിബ നീ വരുമോ? 
അതോ ഈ വേനല്‍ മഴയില്‍ പൊഴിഞ്ഞ ആലിപ്പഴം പോലെ എവിടെ നിന്നോ വന്നു നീ അലിഞ്ഞു തീര്‍ന്നുവോ? 

12 comments:

  1. chilara angna ..swaym karyumbozhum mattullvarey chiripikan sramikum.....
    touching story...

    ReplyDelete
  2. ആദ്യ വരവില്‍ തന്നെ വേദനിപ്പിച്ചല്ലോ...
    നന്നായി ചുരുക്കി പറഞ്ഞു...
    ആശംസകള്‍...


    ഇത് നടന്ന സംഭവമാണോ...വെറും കഥയാണോ...

    ReplyDelete
  3. yes half of it happened....thanks for the comment and reading dear friend

    ReplyDelete
  4. നന്നായി എഴുതിയിരിക്കുന്നു...
    എഴുത്ത് തുടരുക...ആശംസകള്‍...

    ReplyDelete
  5. നന്ദി മഹേഷ്‌ ചേട്ടാ..ഇവിടെ വന്നതിനും ഈ കയ്യൊപ്പിനും

    ReplyDelete
  6. "വിധി"
    വിധി എന്നാ വാക്കിന്റെ അര്‍ഥം എന്താണ്?
    എഴുത്ത് ഇഷ്ട്ടമായി

    ReplyDelete
  7. എഴുത്ത് ഇഷ്ട്ടമായി ..!

    ReplyDelete
  8. ശിഖണ്ടി , ഫൈസ്, നിമേഷ് എല്ലാവര്‍ക്കുമെന്റെ ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  10. നന്ദി റോഷന്‍ ഇവിടെ വന്നതിനും ഈ കയ്യൊപ്പിനും

    ReplyDelete
  11. ജീവിതത്തിന്നു comment പറയാന്‍ ഞാന്‍ ഇല്ല അത് ഓരോ നിമിഷവും എന്നെ അത്ഭുത പെടുത്തുക മാത്രമേ chaithatullu

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?