വാനിന്റെ മിഴിനീര്‍ ബാഷ്പമാക്കി
പുല്‍ക്കൊടിതുമ്പില്‍ ഇറ്റിച്ച ശിശിരകാലം
ഓടിയണഞ്ഞു എടുത്തു മിഴിയിലെഴുതി
പാല്പുഞ്ചിരിയോടമ്മ തന്‍ അരികില്‍
ആശ്ലേഷിച്ചമ്മ എടുത്തുമ്മ നല്‍കി
അമ്മക്കുമേകി ഞാന്‍ ബാക്കിയാം ശിശിരം
വര്‍ഷ ഹേമന്തം പോയ്മറഞ്ഞു അകലെ
കഷ്ട നഷ്ട കണക്കിന്റെ ഭാണ്ഡം പേറി
ഒരിക്കലും ഉണരാത്ത നിദ്രയിലമ്മ പോയ്
ഞാനുമെന്‍ കുളിര് നിറഞ്ഞ രാവും ബാക്കി
ഓടിക്കളിച്ച തൊടിയിലൂടെന്നെ അറിയുന്ന
മാതൃ വാത്സല്യം കൊതിപ്പു ഞാന്‍ ഏകനായ്
വീണ്ടുമൊരു ശിശിരം കടന്നു വന്നെന്റെ
ഇമകളെ തഴുകി ഞാനുണര്‍ന്നു
അകലെയാ പുല്കൊടിതുമ്പിലെ
ബാഷ്പ ബിന്ദുവായ് എന്റെയമ്മ
രുധിരമമൃതായ് നുണയാന്‍ ഏകിയ എന്റെ അമ്മ
ഓടിയടുത്ത് ഞാന്‍ ഒരു പൈതലായ്
ആ മാറില്‍ ഒട്ടി ഈ ശിശിരം അറിയുവാന്‍
എന്തിനെന്‍ മക്കള്‍ വിലപിക്കുന്നുവോ?
ഹിമം പോലെ തണുതോരീ ദേഹമെങ്കിലും
ഈ ദേഹി എന്നമ്മക്കരികിലായ്...
ശിശിരത്തിലും ചൂട് പകര്‍ന്നോരീയമ്മയുടെ
മാതൃ സ്നേഹമാം അമൃതുണ്ട് ഞാനിവിടെ
കരയരുത് മക്കളെ ....നിങ്ങളും വരും
ഈ ശിശിരം വെടിഞ്ഞു അച്ഛനെ കാണുവാന്‍.......
No comments:
Post a Comment
വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?