Monday, October 3, 2011

വൈകിയെത്തിയ നിന്‍റെ സ്നേഹത്തിന്


എഴുതിയതെല്ലാം നിനക്കായിരുന്നു 
എഴുത്തുകളും നീയായിരുന്നു 
നീയറിയാത്ത ഒരു  ജീവനതിലുണ്ടായിരുന്നു 
നീയറിയാത്ത എന്‍റെ ആത്മാവും 
അറിയിക്കുവാനോടി വന്നു ഞാന്‍ അപ്പോള്‍ 
വൈകിയെന്നൊരു മറുപടിയായ് നീ 
ചോദ്യമൊന്നുമാത്രമിന്നും ബാക്കി
വൈകിയതെന്തേ നീ?
ഒരുപാട് വൈകിയതെന്തേ?
പണ്ട് നീയെന്നെ കണ്ടിരുന്നെങ്കില്‍? 
നിന്റെ സ്വപ്നം നല്‍കിയെങ്കില്‍?
നമ്മള്‍ ഒന്നായെങ്കില്‍...
സ്വപ്നമാകുമായിരുന്നുവോ
നീയുമീ ഞാനും നമ്മുടെ സ്നേഹവും
തലയില്‍ തണുത്ത വെള്ളം ഒഴിച്ച് ഞാന്‍
നേരം കുറെ കളഞ്ഞപ്പോളും
നീ പറഞ്ഞപോലൊരു സ്വപ്നമാകുവാന്‍
കഴിയുന്നില്ല ആ സ്നേഹം
ഒന്നുറങ്ങി  ഉണരുമ്പോള്‍ മായുന്നതല്ല ഈ സ്നേഹം...
എന്‍റെ ജീവന്റെ അംശവും ആത്മ താളവും നീയെന്ന സ്നേഹം
ആരുമറിയാതെ എന്റെയുള്ളില്‍ മരിച്ചോട്ടെ...
അത് നീയും അറിയണ്ട .....ആരും അറിയണ്ട...
ഞാനും ഈ സ്നേഹവും മാത്രം

8 comments:

  1. kollam nannayitundu....എന്‍റെ ജീവന്റെ അംശവും ആത്മ താളവും നീയെന്ന സ്നേഹം
    ആരുമറിയാതെ എന്റെയുള്ളില്‍ മരിച്ചോട്ടെ.....

    ReplyDelete
  2. അതോ വന്നിട്ട് തിരിച്ചറിയഞ്ഞതോ

    ReplyDelete
  3. ഒരിക്കലും അത് തിരിച്ചറിയാതെ പോകില്ല...

    ReplyDelete
  4. shariyanu athu thirichariyathe pokilla sneham sathya manengil

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?