Friday, August 19, 2011

ഒരു ജന്മം കൂടി ...............

     

ആര്‍ദ്രമായി ഞാന്‍ പ്രണയിച്ച നാളുകളില്‍
നീ കയ്യൊഴിഞ്ഞ എന്‍ പ്രണയത്തെ
നീ എന്തിനു നോക്കിടുന്നു പ്രണയാര്‍ദ്രമായി....

വര്‍ണങ്ങള്‍ മങ്ങി തുടങ്ങിയ എന്‍ പ്രണയത്തിനു
വര്‍ണ്ണം എകീടുവാന്‍  കഴിയുമോ നിന്‍ നോട്ടത്തിനിപ്പോള്‍

നീറിടുന്നു നീ ഇപ്പോഴും എന്നില്‍
നിര്‍വചിക്കാനാവാത്ത ഒരു വികാരത്തിന്‍ ആഴങ്ങളില്‍

പ്രണയമില്ലെനു  പറയുവാന്‍ ആവില്ലെനിക്കിപ്പോള്‍  
പ്രണയിക്കാന്‍ അവില്ലെന്നറിഞ്ഞു കൊണ്ടു തന്നെ

ഒന്നു ചേരില്ല എന്നറിഞ്ഞിട്ടും  മോഹിച്ചു പോയിരുന്നു
ഒരു മാത്ര എങ്കിലും നീ എന്‍ പ്രണയിനി ആയിരുന്നെങ്കിലെന്ന് ....

ഒന്നു ചേരാം നമുക്ക് സ്വപ്ങ്ങളില്‍  മാത്രമായി
ജന്മകുലം കൊണ്ടു വിവേചിക്കപ്പെടുമീ ലോകത്തില്‍

ഈ ഏകാന്തതിയില്‍ എനിക്ക് കൂട്ടായി വരുന്ന
എന്റെ പ്രണയത്തിന്‍ ഓര്‍മകളെ
നിങ്ങളാണ് ഇപ്പൊ  എന്റെ പ്രണയിനി

സൂക്ഷിക്കാം നമുക്കീ പ്രണയത്തെ
ഓര്‍മ്മകള്‍ തന്‍ ചില്ല് കൂട്ടില്‍
വീണ്ടുമൊരു ജെന്മം ഉണ്ടെങ്കില്‍ അതിലേക്കായി.................

                                                                ഞാന്‍ എഴുതിയതല്ല....

Monday, August 15, 2011

ഇഷ്ടം

ഇഷ്ടം...എനിക്കെപ്പോഴോക്കെയോ ഇഷ്ടമായിരുന്നു...
എന്റെ ഇഷ്ടങ്ങളെ എന്റെ മാത്രം ഇഷ്ടങ്ങളാക്കി ഞാന്‍ 
പലരും ആഗ്രഹിച്ചെങ്കിലും പകര്‍ന്നു നല്‍കുവാനെന്‍
മനസ്സ് സമ്മതിച്ചില്ല ..ഒരിക്കല്‍ പോലും...
ഒരുപാട് മനസ്സുകളെ തോല്‍പ്പിച്ചു കീഴടക്കി ...
എന്നിഷ്ടം ഞാന്‍ മാത്രമായി സ്വന്തമാക്കി 
                        ഒത്തിരി അഹങ്കാരത്തോടെ ഒരല്പം ഗമയോടെ 
                        ഇഷ്ടമേ നിന്നെ ഞാന്‍ എന്റെ കൂടെ നടത്തി 
                        ഓരോ നിമിഷവും നിഎന്നെയും ഞാന്‍ നിന്നെയും 
                        അറിഞ്ഞും അടുത്തും ...അങ്ങനെ അങ്ങനെ
                        ഒരുനാളിലും ഞാന്‍ അറിഞ്ഞില്ല നിന്റെ ഇഷ്ടം..
                        ഒരുപാട് ഇഷ്ടമുള്ള എന്റെ ഇഷ്ടത്തിന്റെ ഇഷ്ടം ..
വേദനയോടെ ഒരുനാള്‍ നീയത് പറഞ്ഞപ്പോള്‍ 
കേടുവാന്‍ മടി കാണിക്കുന്ന ചിമ്മിനി വിളക്കിനെ 
ആര്‍ത്തലച്ചു പേമാരിയോട് വന്നൊരു  കാറ്റ് 
തല്ലിക്കെടുത്തും  പോലെ ...തീര്‍ത്തും 
നിസ്സഹായ ആവേണ്ടി  വന്നു എനിക്ക് 
ആരുമറിയാത്ത എന്റെയീ ഇഷ്ടം ഇങ്ങനെ മരിക്കട്ടെ  
                        വീണ്ടുമൊരിക്കല്‍ നിലാവ് നിറഞ്ഞൊരീ മാനത്ത്
                        കണ്ണ് ചിമ്മി തുറക്കുന്ന നക്ഷത്രങ്ങളെ നോക്കി
                        വെറുതെ കിടന്നു ഓര്‍ക്കുമ്പോള്‍
                        ഒരുപക്ഷെ  എനിക്കുമൊരു തമാശയാവും
                        ഈ ഇഷ്ടം.....പക്ഷെ ഇന്ന് ....ഇത് ....
                        എനിക്ക് ഒരു  സുഖമുള്ള ഇഷ്ടം....

Tuesday, August 9, 2011

Black & White ലോകത്തെ ചില colour ചിത്രങ്ങള്‍

ഞങ്ങളുടേത് ഒരു ഗ്രുപ്പ് ഫോട്ടോ ആയിരുന്നു..അത് എടുത്തത്‌ അവന്റെ കൂട്ടുകാരന്‍. അതില്‍ എന്റെ തോളില്‍ കയ്യിടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍  അവന്റെ കൈ തട്ടിമാറ്റി. ചിരിച്ചു കൊണ്ട് നിന്ന അവന്റെ മുഖവും പേടിച്ചരണ്ട എന്റെ മുഖവും ഞാന്‍ മാറി മാറി നോക്കി.പെട്ടന്ന് ഞാന്‍ ഒന്ന് അമ്പരന്നു. ശ്വേതയും നിത്യയും റോസ്മിയുമെല്ലാം Black & White. ഞാനും അവനും മാത്രം Colour. കണ്ണ് ചിമ്മി വീണ്ടും നോക്കി.അല്ല സ്വപ്നമല്ല...Colour തന്നെ...ഇന്നലെ ഇത് കിട്ടിയപ്പോള്‍ തോന്നിയില്ലലോ..." സുബിയാ...." ഉമ്മ വിളിക്കുന്നു.." ദാ..വരണൂ....." ഫോട്ടോ പുസ്തകത്തില്‍ ഒളിപ്പിച്ചു വേഗം ഓടിച്ചെന്നു.

                        ബസ്സ്‌ എട്ടരക്ക് ആണ്. എന്നിട്ടും എട്ടുമണി മുതല്‍ നില്‍ക്കുന്നു ബസ്സ്‌ സ്റ്റാന്‍ഡില്‍. അവനെത്തി." മോളെ സുബി...." ചെവിയുടെ അരികില്‍ ആ വിളി കേട്ടപ്പോള്‍ വല്ലാത്ത നാണം. " വാ ....പോകാം" അവന്‍ പറഞ്ഞു. കൂളിംഗ് ഉള്ള കാര്‍ വാങ്ങിയത് എനിക്ക് വേണ്ടി എന്ന് ഇടയ്ക്കിടെ അവന്‍ പറയാറുണ്ട്‌...മെല്ലെ കാറിലേക്ക് കയറുമ്പോള്‍ ചുറ്റുമൊന്നു നോക്കി. " പടച്ചോനെ കാത്തോണേ...ആരും കാണല്ലേ..."വേഗം കയറി പിന്‍ സീറ്റില്‍ ഇരുന്നു.വണ്ടി ഓടിക്കുന്നത് പുതിയൊരാള്‍..." ആരാത്? "മെല്ലെ അവന്റെ കാതില്‍ രഹസ്യം ചോദിച്ചു. " പേടിക്കണ്ട എന്റെ കൂട്ടുകാരനാണ്. നമ്മുടെ കാര്യമെല്ലാം അവനു അറിയാം. " നാണം കൊണ്ട് മുഖമൊന്നു ചുവന്നു. കാര്‍ മുന്നോട്ടു പോകവേ അവന്റെ കയ്യുടെ കുസൃതികള്‍ കൂട്ടുകാരന്‍ അറിയാതെ ഞാന്‍ വല്ലാതെ പാട് പെട്ടു.

                        " സുബി...നിനക്ക് പ്രാന്താ...ഇത് നല്ല ഒന്നാന്തരം Colour പടമാ...ഞങ്ങളും നീയും.." നിത്യ പറഞ്ഞത് സത്യമാണോ? വീണ്ടും ആ പടമെടുത്തു നോക്കി..ഹേ.... സത്യമല്ല... ഞാനും അവനും മാത്രം colour..നാളെ അവനെ കാണിക്കണം..വീണ്ടും പുസ്തകത്തിലേക്ക് മടക്കി ഫോട്ടോ.

                        പൊട്ടിച്ചിരിക്കുകയായിരുന്നു അവന്‍..നിനക്ക് അങ്ങനെ തോന്നിയതില്‍ തെറ്റില്ലന്നും പറഞ്ഞു..." എന്നാലും റബ്ബേ കണ്ണിനു വല്ല കൊയപ്പവും? " വീണ്ടും ആ യാത്ര തുടരവേ അവന്‍ എനിക്ക് പറഞ്ഞു തന്നു പ്രേമത്തിന്റെ വിവിധ കളറുകളെക്കുറിച്ച് ....

                        " ഇത് ഏതാ സ്ഥലം?"  ഞാന്‍ ചോദിച്ചു. " നമ്മുടെ കൂട്ടുകാരന്‍ തോമാച്ചന്റെ വീടാ..ഇന്നവന്റെ പിറന്നാളാ...വീട്ടിലാരുമില്ല...നമ്മളാ Special Guest."   " ഖല്‍ബെ പട പട ഇടിക്കുന്നു.." " സാരമില്ല ഞാന്‍ ഇല്ലേ കൂടെ...വാ" 

                        തോമാച്ചന്‍ വളരെ ഗംഭീരമായ സല്‍ക്കാരം തന്നെ നല്‍കി..ഒടുവില്‍ ഒരു ഗ്ലാസ്‌ വൈനും. " അയ്യോ ഞാന്‍ ഇതൊന്നും കുടിക്കില്ല...." " ഇത് ഇവിടെ ഉണ്ടാക്കിയതാ...വീര്യമൊന്നുമില്ല...ധൈര്യമായ് കുടിച്ചോ? " എന്ന് തോമാച്ചനും..വളരെ മടിയോടെ അത് ഞാന്‍ വാങ്ങി കുടിച്ചു. ഉറക്കം വരുന്നത് പോലെ ...ആ സോഫയില്‍ കിടന്നു...

                        അവന്റെ പൊട്ടിച്ചിരി തോമച്ചനെക്കാള്‍ ഉച്ചത്തില്‍ ആയിരുന്നു....എഴുന്നേറ്റു ചെന്ന് നോക്കാന്‍ ശ്രമിച്ചു. ശരീരമാസകലം ഒരു വേദന...Dress അപ്പുറത്ത് മാറിക്കിടക്കുന്നു...അതെടുത്തു ധരിച്ചു..മുഖമൊന്നു കഴുകി...നോക്കിയപ്പോള്‍ ഹാന്‍ഡ്‌ ബാഗ് മേശപ്പുറത്തു...അതിനുള്ളിലെ മേക്കപ്പ് സാധനങ്ങള്‍ എടുത്തു പരമാവധി ഒരുങ്ങി. അവന്റെ മുന്‍പിലെത്തിയപ്പോള്‍ ശ്വാസം നിലച്ചത് പോലെ അവന്‍. 
" വീട് വരെ ഒരു lift തരാമോ? "

                        കാറില്‍ കയറിയിട്ടും അവന്‍ സംസാരിച്ചില്ല. ഞാന്‍ വീണ്ടും ആ ഫോട്ടോ എടുത്തു. " അതില്‍ എനിക്കും അവനും നിറം Black & White....ബാക്കി ഉള്ളവരെല്ലാം colour. ..

ഒരു നിശ്വാസത്തോടെ അവനോടു ഞാന്‍ ചോദിച്ചു..

" പൈസ ആര് തരും....നീയോ? അതോ അവനോ?"

Sunday, August 7, 2011

ചിരിക്കുക വീണ്ടും

സ്വര്‍ഗ്ഗത്തില്‍ പിറന്ന സ്വപ്നത്തിന്‍ കാമുകന്‍ 
സ്വപ്നം വെടിഞ്ഞു പോയ നാളില്‍
മനസ്സറിയാതെ ...ജീവനറിയാതെ അവനെ 
കാത്തിരുന്നു ആ വായടിക്കിളി 
ലോകമറിഞ്ഞില്ല..അവനറിഞ്ഞില്ല ...
ആരുമറിയാതെ ആരോരുമറിയാതെ 
കരയാന്‍ മനസ്സില്ലാത്തവന്‍...സ്വയമുരുകാന്‍ 
വെറുത്തവന്‍ ......ഉറക്കെയുറക്കെ ചിരിച്ചു 
അവന്റെ ചിരിയെ വെറുത്തവരെ ആട്ടി ഓടിച്ചു 
ലോകത്തെ നോക്കിയവന്‍ പറഞ്ഞു 
ഞാന്‍ വരുന്നു...നിന്നെ കീഴടക്കാന്‍ 
നിന്നെ എന്റെ കാല്‍ക്കീഴിലാക്കി ഞാന്‍ 
ഉറക്കെ ചിരിക്കും ...വീണ്ടും ഉറക്കെയുറക്കെ
അന്നുമവന്‍ കണ്ടില്ല .....ആ വായാടിക്കിളിയെ 
അവന്റെ ചിരിയില്‍ സ്വരം നഷ്ടമായവളെ 
യാത്ര തുടരവേ ...സ്വയം എരിയുവാനായ്
അഗ്നി കൊളുത്തുന്ന അവളെ കണ്ടു അവന്‍ 
അല്പമൊന്നു നിന്നപ്പോള്‍ രണ്ടു മിഴികള്‍ 
തമ്മിളിടഞ്ഞപ്പോള്‍ ...ഒരു ദുഃഖം..
ആ ദുഖത്തെ മറക്കാനവന്‍ മുഖം മൂടിയണിഞ്ഞു
ഒരു താന്തോന്നിയുടെ മുഖം മൂടി 
വീണ്ടും ലോകമോന്നായ്‌ കീഴടക്കിയവന്‍
സ്വര്‍ഗം മെനഞ്ഞു കൊണ്ടിരുന്നപ്പോള്‍ 
എവിടെയോ കേട്ടു...ആ വായാടിക്കിളിയുടെ 
ഗാനം...കേട്ടു മറന്ന മൌന ഗാനം 
അഗ്നി ഏറ്റു തളര്‍ന്ന  അവളെ കൊരിയെടുത്തവന്‍ 
മാറോടു ചേര്‍ത്ത് പൊട്ടിക്കരഞ്ഞു ..
മിഴിനീര്തുടച്ചവള്‍ പറഞ്ഞു......നീയെന്റെ 
ലോകം കാല്കീഴിലാക്കി ....ചിരിക്കുക വീണ്ടും  
  



നിയോഗം

പുലരിയുടെ കുളിരായ് നീയെന്നില്‍ 
അറിയാതെ അറിഞ്ഞ നൊമ്പരമായ് 
വിധിയുടെ മുന്നിലെ പാവക്കൂത്തില്‍
പൊള്ളുന്ന പ്രേമാഗ്നിയില്‍ 
ശലഭമായ് പിടഞ്ഞു നീ ഉരുകി 
ഒടുവില്‍ ഭസ്മമായതും നിന്റെ 
നഗ്നമേനി ജ്വലിച്ചതുമെല്ലാം നിയോഗം....
                         ഹൃദയമെനിക്ക് ഉണ്ടായിരുന്നതോ നീ കാണിച്ചതോ 
                         സ്നേഹമേതെന്ന് അറിയാതെ  ഉഴറുമ്പോള്‍ 
                         കയ്പ്പിന്റെ പണക്കൊഴുപ്പുകല്‍ക്കിടയില്‍ 
                        മനസ്സിന്റെ നേര് അറിയാത്തവര്‍ക്ക്  ഇടയില്‍ 
                        മൌന ദുഃഖങ്ങള്‍ ചിരിമറയില്‍ ഒതുക്കി 
                        ജീവന്റെ വാതിലടക്കാന്‍ ഒരുങ്ങുമ്പോള്‍ 
                        സ്വപ്നമായ് വന്നെന്നെ ഉണര്ത്തിയതും
                        നീയെന്ന സത്യവും.......ഒരു നിയോഗം 
എന്റെ ദുഃഖങ്ങള്‍ ഏറ്റു വാങ്ങി 
സ്വയം ഉരുകി അതില്‍ ഒരു ചിരിയും 
മേമ്പോടിയായ് നീയേകിയ തമാശയും 
പൊട്ടിച്ചിരിച്ചു എന്‍റെ ആത്മ നൊമ്പരം 
മറന്നെന്നെ മറന്നപ്പോള്‍ ഞാന്‍ 
നിന്നുള്ളിലെ കനല്‍ക്കടല്‍ അറിയാതെ 
നിന്നെ അറിയാതെ പോയതും നിയോഗം 
                        ഇന്നിന്റെ സ്വപ്നമേകിയ നീ എന്നെ 
                        മഴതുള്ളി പോലെ സ്നേഹിച്ചു 
                        പരിശുദ്ധമാം സ്നേഹമെന്നെ 
                        ജീവിക്കാന്‍ പ്രേരിപ്പിച്ചുവെങ്കില്‍ 
                        പ്രിയ തോഴാ...ഇത് നിന്‍ വാക്ക് പോലെ 
                        നിയോഗം.....വെറും...നിയോഗം