Sunday, August 7, 2011

നിയോഗം

പുലരിയുടെ കുളിരായ് നീയെന്നില്‍ 
അറിയാതെ അറിഞ്ഞ നൊമ്പരമായ് 
വിധിയുടെ മുന്നിലെ പാവക്കൂത്തില്‍
പൊള്ളുന്ന പ്രേമാഗ്നിയില്‍ 
ശലഭമായ് പിടഞ്ഞു നീ ഉരുകി 
ഒടുവില്‍ ഭസ്മമായതും നിന്റെ 
നഗ്നമേനി ജ്വലിച്ചതുമെല്ലാം നിയോഗം....
                         ഹൃദയമെനിക്ക് ഉണ്ടായിരുന്നതോ നീ കാണിച്ചതോ 
                         സ്നേഹമേതെന്ന് അറിയാതെ  ഉഴറുമ്പോള്‍ 
                         കയ്പ്പിന്റെ പണക്കൊഴുപ്പുകല്‍ക്കിടയില്‍ 
                        മനസ്സിന്റെ നേര് അറിയാത്തവര്‍ക്ക്  ഇടയില്‍ 
                        മൌന ദുഃഖങ്ങള്‍ ചിരിമറയില്‍ ഒതുക്കി 
                        ജീവന്റെ വാതിലടക്കാന്‍ ഒരുങ്ങുമ്പോള്‍ 
                        സ്വപ്നമായ് വന്നെന്നെ ഉണര്ത്തിയതും
                        നീയെന്ന സത്യവും.......ഒരു നിയോഗം 
എന്റെ ദുഃഖങ്ങള്‍ ഏറ്റു വാങ്ങി 
സ്വയം ഉരുകി അതില്‍ ഒരു ചിരിയും 
മേമ്പോടിയായ് നീയേകിയ തമാശയും 
പൊട്ടിച്ചിരിച്ചു എന്‍റെ ആത്മ നൊമ്പരം 
മറന്നെന്നെ മറന്നപ്പോള്‍ ഞാന്‍ 
നിന്നുള്ളിലെ കനല്‍ക്കടല്‍ അറിയാതെ 
നിന്നെ അറിയാതെ പോയതും നിയോഗം 
                        ഇന്നിന്റെ സ്വപ്നമേകിയ നീ എന്നെ 
                        മഴതുള്ളി പോലെ സ്നേഹിച്ചു 
                        പരിശുദ്ധമാം സ്നേഹമെന്നെ 
                        ജീവിക്കാന്‍ പ്രേരിപ്പിച്ചുവെങ്കില്‍ 
                        പ്രിയ തോഴാ...ഇത് നിന്‍ വാക്ക് പോലെ 
                        നിയോഗം.....വെറും...നിയോഗം 

2 comments:

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?