Thursday, July 21, 2011

ഒരു തമിഴ് മലയാളി യുദ്ധ സാക്ഷി


ഈ കഥ ...പാണ്ട്യദേശം വാണിരുന്ന പോന്നു പ്രജാപതിയുടെ കഥ ....ചരിത്രവും ഭൂമിശാസ്ത്രവും കാച്ചിക്കുറുക്കി ഒരു സദ്യ വിളമ്പാം എന്ന മോഹമെനിക്ക് ഇല്ല. കാരണം ഞാന്‍ ഒരു സാധാരണപെട്ടവള്‍....ഇതില്‍ പ്രാവീണ്യം കുറവും ...ഈ കഥയിലുള്ളത് ജീവന്‍റെ നേരായ സത്യം ...അതുമല്ലെങ്കില്‍ അനുഭവ സാക്ഷ്യം

                             തമിഴ് നാടിന്‍റെ സംസ്കാരം ഇല്ലായ്മയുടെ  കാലം എവിടെയോ പോയ്‌ മറഞ്ഞു. ഇന്നിന്‍റെ ലോകം ...ആദര്‍ശ ധീരതയുടെയും ആംഗലേയ ഭാഷയുടെ  പ്രവീണ്യത്തിന്റെയും പച്ചപ്പ്‌ നിറഞ്ഞതാണ്‌. തിരക്കുകള്‍ നിറഞ്ഞ സായാഹ്ന ജോലിക്കിടയില്‍ എന്‍റെ രണ്ടു സുഹൃത്തുക്കള്‍  കുശലം പറഞ്ഞു ഇരുന്നു. ഒരാള്‍ തമിഴ്നാടിന്റെ സ്വന്തം പുത്രി.നാടിനെക്കുറിച്ച് എന്ത് പറഞ്ഞാലും തിളയ്ക്കുന്ന രക്തം. മറ്റൊരാള്‍ കേരളത്തിന്റെ കുറ്റങ്ങള്‍ മറച്ചു വെച്ച് തന്നെ അയല്‍ സംസ്ഥാനങ്ങളെ തേജോവധം ചെയ്യുന്നവള്‍. സംസാരം നീളുമ്പോള്‍ അഭിപ്രായ ഭിന്നതകള്‍ ഏറി വന്നു. മറ്റൊരാള്‍ ഇടപെടേണ്ടി വരുന്ന ഘട്ടങ്ങള്‍ ഉണ്ടായി എന്നും പറയാം.

                            തമിഴ്നാടിന്റെ പുത്രിയുടെ ആംഗലേയ നാമകരണത്തില്‍ നമ്മുടെ മലയാളിക്ക് പുച്ഛം. ഫ്രാന്‍‌സില്‍ ജനിക്കാത്തവള്‍ക്ക് ഫ്രാന്‍സിയ ഫ്രെടരിക് എന്ന പേര് ഉചിതമല്ലത്രേ. തനിക്കറിയാവുന്ന മലയാളവും ഇംഗ്ലീഷും ചേര്‍ത്ത് പിടിച്ചു നില്ക്കാന്‍ ഫ്രാന്‍സിയ കഷ്ടപെടുന്നു. മലയാളിയല്ലേ ...വിടുമോ? അവസാനം അറ്റ കൈ പ്രയോഗം നമ്മുടെ മലയാളി വക.

 " നീ പോടീ പാണ്ടീ..."
കസേര എടുത്തു ഒന്ന് മാറ്റി നമ്മുടെ മലയാളി എഴുന്നേറ്റു   പോയി.


തമിഴ് പെണ്‍കൊടി അതീവ ദുഖത്തോടെ എന്റെ അരികിലെത്തി.
" ദീപാ..ഞാനൊരു കാര്യം ചോദിച്ചാല്‍ പറഞ്ഞു തരുമോ? "
" ഉം ചോദിക്ക്.." എന്ന് ഞാന്‍ .
" പാണ്ടി എന്നാല്‍ എന്താ? "
ഇപ്പോള്‍ ശരിക്കും വെട്ടിലായത് ഞാന്‍ .

മുല്ലപ്പെരിയാര്‍ പ്രശ്നം നടക്കുന്നതൊഴിച്ചാല്‍ ഞാനും ഈ തമിഴ്നാടുമായി ഇതുവരെ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഇതിപ്പോള്‍ ഞാന്‍ കേരളത്തില്‍ നില്‍ക്കണോ അതോ തമിഴ്നാട്ടിലേക്ക് പോകണോ? ഞാന്‍ ഒരു നിമിഷം ആലോചിച്ചു. മറുപടിക്കായി കാത്തു നില്‍ക്കുന്നവള്‍  മുന്‍പില്‍.

 ദൈവമേ അങ്ങേക്ക് ഒരുപാട് നന്ദി എനിക്ക് ഈ കഴിവ് തന്നതിന്..ഒരു കഥ മനസ്സില്‍ വിരിഞ്ഞു..അല്ല ....ദൈവം വിരിയിച്ചു


" പണ്ട് തമിഴ്നാട് ഭരിച്ചിരുന്ന ഒരു രാജാവ് ഉണ്ടായിരുന്നു. പാണ്ട്യന്‍ എന്നായിരുന്നു അദ്ധേഹത്തിന്റെ പേര്. ആ രാജ്യം നീതി നിഷ്ടനായ ആ രാജാവിന്റെ പേരില്‍ അറിയപെട്ടത്‌ പാണ്ട്യ ദേശമെന്നാണ്. ഒരിക്കല്‍ ഒരു യുദ്ധമുണ്ടായി. അതില്‍ രാജാവിനു രാജ്യം നഷ്ടമായി. ജനങ്ങള്‍ അനാഥരായി. ജീവിക്കാന്‍ നിവൃത്തിയില്ലാതെ അവര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക്  യാത്രയായി. അവിടെ അവര്‍ കച്ചവടവും മറ്റും നടത്തി. പാണ്ട്യ രാജ്യത്തു നിന്ന് വന്നവരെ മലയാളികള്‍ പാണ്ടികള്‍ എന്ന് വിളിച്ചു. "


ഞാന്‍ കഥ പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ കണ്ടു ആ പെണ്‍കൊടിയുടെ മുഖത്ത് ഒരു ആശ്വാസ ഭാവം. ഒന്ന് ദീര്‍ഖ നിശ്വാസം വിട്ടു ഞാന്‍ ഓര്‍ത്തു.
പ്രിയ മലയാളി.....നിങ്ങളെന്നെ കഥാകാരി ആക്കുന്നു...
ഒരു പാണ്ട്യ രാജന്റെ കഥയുടെ നിര്‍വൃതിയില്‍ ഞാനുമെന്റെ തമിഴ്‌നാടന്‍ സുഹൃത്തും ജോലിയില്‍ തുടരുമ്പോള്‍ ഒരു പുച്ഛം കലര്‍ന്ന ചിരിയോടെ മലയാളിയും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ.

6 comments:

  1. ആ കുടിയോട് ഞാന്‍ സത്യം പറയാന്‍ പോകുവാ നീ അവളെ കള്ളകത പറഞ്ഞു തെറ്റിധാരിപിച്ചു.. ഇനി അതിന്റെ മുന്നില്‍ പെടാതേ നോകികോ ഞാന്‍ എല്ലാം പറഞ്ഞു കഴിഞ്ഞു ...ഹി ഹി ഹി...... ദീപ നന്നയിരികുന്നൂ എല്ലാവിധ ആശംസകളും

    ReplyDelete
  2. അയ്യോ കുഞ്ഞോനെ..അങ്ങനെ ഒന്നും പറയല്ലേ ..അവളെന്നെ.....................

    ReplyDelete
  3. മുല്ലപ്പെരിയാര്‍ പ്രശ്നം നടക്കുന്നതൊഴിച്ചാല്‍ ഞാനും ഈ തമിഴ്നാടുമായി ഇതുവരെ പ്രശ്നങ്ങള്‍ ഒന്നുമില്ല

    E sentence aanu enikkettavum ishtamayathu. pinne ithum.

    ഫ്രാന്‍‌സില്‍ ജനിക്കാത്തവള്‍ക്ക് ഫ്രാന്‍സിയ ഫ്രെടരിക് എന്ന പേര് ഉചിതമല്ലത്രേ,
    Nannayittund Athira, ella Aasamsakalum...

    ReplyDelete
  4. "മുല്ലപ്പെരിയാര്‍ പ്രശ്നം നടക്കുന്നതൊഴിച്ചാല്‍ ഞാനും ഈ തമിഴ്നാടുമായി ഇതുവരെ പ്രശ്നങ്ങള്‍ ഒന്നുമില്ല"
    ഈ സംഗതി രസിച്ചു....

    നര്‍മ്മവും വഴങ്ങും എന്ന് എന്ന് തോന്നുന്നു.....

    ReplyDelete
  5. നന്ദി മഹേഷ്‌ ചേട്ടാ

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?