സ്വപ്ന ചിറകു വിടര്‍ത്തിയാടി ആരുമറിയാതെ
ജീവിത സ്വപ്‌നങ്ങള്‍ അവയ്ക്ക് നിറമേകി
യാത്ര തുടര്‍ന്നു..നീലവാനം തേടി
അകലങ്ങളും നാദങ്ങളും അറിയാതെ
കാലഭേദങ്ങള്‍ അറിയാതെ ഒരു യാത്ര
തുണയായ് ആരെയുമെന്‍ മനം തേടിയില്ല
ചുറ്റും ഏഴു വര്‍ണ്ണം എന്‍ പീലികള്‍
സ്വര്‍ണ്ണ മയൂഖമായ് എന്‍ സ്വപ്ന ചിറകുകള്‍
ആടി തളര്‍ന്നു ഒടുവില്‍ ഞാന്‍
കടന്നു വരുന്ന വഴികളുടെ അകലം
അറിയാതെ അറിഞ്ഞിടുമ്പോള്‍
കാതമെത്രയെന്ന വേര്‍തിരിവോ
ദുഖത്തിന്‍ നെടുവീര്‍പ്പ് കലര്‍ന്നൊരു
നിശ്വാസമോ എന്നെ തകര്‍ത്തതും
ഓരോ പീലിയും കൊഴിഞ്ഞു പോയ്
ഞാനൊരു പക്ഷി മാത്രം
സ്വപ്‌നങ്ങള്‍ നഷ്ടമായൊരു നിറം
മങ്ങിയ ജീവിതം കൂടെയായൊരു
പാവമാം സ്വര്‍ണ മയൂഖം
ഞാനൊരു സ്വപ്ന മയൂഖം
No comments:
Post a Comment
വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?