Tuesday, July 19, 2011

ഹിമ കണം

പരിമളം ആര്‍ന്നോരീ പുലരിയില്‍
കുയിലിന്റെ കൂജനം കേട്ട് ഞാന്‍ ഉണരവേ

മാതൃ സ്പര്‍ശത്തിന്‍ ഇളം ചൂട് പോല്‍
വീണ്ടുമാ കിടക്കയില്‍ ഒതുങ്ങുമ്പോള്‍ 
ആംഗലേയത്തില്‍ ഒരു യാത്ര മൊഴി നല്‍കി 
ഇന്നെന്റെ സഹധര്‍മിണി യാത്രയായി 

                        ഓര്‍ത്തു പോയ്‌ ഞാനാ പഴയ കാലം 
                        ഹിമകണം ചേര്‍ന്ന കുളിരില്‍ 
                       എന്നമ്മ എന്നെ കുളിപ്പിച്ച കടവും 
                       കുളിരൊരു ബാഷ്പമായ് പുല്കൊടിതുമ്പില്‍
                       പറിച്ചു എടുത്തതും കണ്ണില്‍ എഴുതിയതും 
                        അമ്മ തന്‍ കണ്ണിലെഴുതുമ്പോള്‍
                         ആ ചുണ്ടില്‍ വിരിയുന്ന മന്ദഹാസവും 

അന്നിന്റെ ഹരം എവിടെക്കോ പോയ്‌ 
ഇന്ന് ഈ കിടക്കയിലെന്റെ അമ്മ
കടവിന്റെ കുളിര് മറന്നു ഞാന്‍ 
വീര്യമാം മരുന്നുകള്‍ മുക്കിയെന്നമ്മയെ 
തുടച്ചു വൃത്തി ആക്കീടുന്നു
സഹ ധര്മിണിയുടെ സുഹൃത്ത് വളയത്തിനു
ദുര്‍ഗന്ധ കൂമ്പാരം ആകാതിരിക്കാന്‍ 
                        

                        പരിമളം ഏകുന്ന സുഗന്ധ ദ്രവ്യങ്ങള്‍ 
                        അമ്മയ്ക്കും ഈ മുറിക്കും പലവിധം 
                        അഭിമാനത്തിന്റെ പുതിയ മാനദണ്ഡം

ദൂരെ എവിടെക്കോ അവള്‍ പോയ നാള്‍ 
വീണ്ടുമാ കുളക്കടവിലേക്ക് ഞാന്‍ പോയ്‌ 
ആ പുല്‍ക്കൊടികളില്‍ ബാക്കി വന്ന ഹിമകണം 
അടര്‍ത്തി എടുത്തെന്റെ  അമ്മക്ക്  അരികില്‍ എത്തി 
ഞാന്‍ എഴുതിയിട്ടുമെന്റെ അമ്മ ചിരിച്ചില്ല 
ഞാനറിഞ്ഞു എന്റെ അമ്മക്ക് ഹിമകണം പോലെ ശൈത്യമെന്ന് 

No comments:

Post a Comment

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?