Sunday, October 24, 2010

ഒരു നനുത്ത ഓര്‍മ്മ

മഴ പെയ്യുന്നു,,,,,,,,,,,,
മഴ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു
എന്‍റെ   കവിളില്‍ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു...........
നിനയാതെ പെയ്യുന്ന ഒരു മഴ എനിക്ക് അതുമതി
നിനക്ക് വേണ്ടി പെയ്യുന്ന  മഴ ....
മഴ കരയുന്നു....
അവളുടെ  അശ്രുബിന്ദുക്കള്‍  ഏറ്റുവാങ്ങിക്കൊണ്ട്..
 എന്‍റെ അമ്മയുടെ കണ്ണുനിരുകളെ തഴുകി ,,,,
അവളുടെ മുലക്കണ്ണില്‍ വിണ്ടും അമൃത് നിറക്കുവാന്‍.....
പാഞ്ഞടുക്കുന്ന  മഴ തുള്ളികള്‍ ....
ഇലകളില്‍ തട്ടിതകര്‍ന്ന്...മുഖത്തേക്ക് തെറിച്ചുവീഴുന്ന
ചിന്നിചിതറിയ മഴതുള്ളികള്‍...
തണുത്തു വിറച്ച  ഞാന്‍ ...
നിന്‍ ചുമലിലെന്‍ മുഖം ചായ്ച്ചതും...
നിന്‍ മാതൃ സ്നേഹത്തിന്‍റെ മുന്നില്‍  ,,,
മഴ വെറും ചാറ്റലായി മാറിയതും ....
നിന്‍ സ്നേഹം എന്നും എന്നിലേക്ക് പെയ്തിറങ്ങട്ടെ ....
നനവാര്‍ന്ന കുളിരണിയിക്കാന്‍,,,,,
മഴയില്‍ കുതിര്‍ന്ന്
നാം പങ്കുവെച്ച സ്നേഹത്തിന്‍റെ കുളിര്‌
ഓര്‍മ്മയിലുണ്ട്‌ ഇന്നും എന്‍ മനസില്‍ ....
നിന്‍റെ സ്നേഹത്തിന്‍റെ മുന്നില്‍ ,,,
മനസ്സിലുറഞ്ഞ മഞ്ഞുരുകുന്നുണ്ട്‌,,,,
എന്നും എന്നിലേക്ക് പെയ്തിറങ്ങട്ടെ
മടങ്ങിവരുമന്നു കാത്തിരിക്കുന്നു ,,,,,,
എന്നിരുന്നാലും നീ എന്ന മഴ എന്നില്‍ വിട്ടകലുമ്പോള്‍ എന്തെന്നില്ലാത്ത വേദന ,,,,
ഇതുവരേയും പറയാതൊളിച്ച സ്നേഹം ഉള്ളില്‍ നോവായ്‌
പിടയുന്നതും അറിയുന്നുണ്ട്‌.....
മാനത്തെ മഴവിലിനോട് മാനം പറഞ്ഞതുപോലെ
 ഞാനും പറയുന്നു എന്നെ വിട്ടകലെരുതെ എന്ന്‌ ,,,
എന്നില്‍ നീ എന്നും തോരാതെ പെയ്യണം ...
എന്ന്‌ ഞാന്‍ ആഗ്രഹിച്ചു  പോയി ..............

Wednesday, October 20, 2010

ഇത് ഒരു തുടര്‍ച്ച...

ഹൃദയത്തെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു...ഇത് ഒരു തുടര്‍ച്ച....

പലരും അറിയുന്നതും എന്നാല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ ഒന്നാണ് കുട്ടികളിലെ ഹൃദയ രോഗങ്ങള്‍..അതാവാം ഇന്ന് വിഷയം......

ആദ്യം നമുക്ക് സാധാരണ ഹൃദയത്തെ പരിചയപ്പെടാം..അപ്പോള്‍ അസാധാരണം അറിയാന്‍ എളുപ്പം....




ഇത് നമ്മുടെ ഹൃദയം...പ്രധാനമായി 4അറകളാണ് നമ്മുടെ ഹൃദയത്തിനുള്ളത്...അവയെ തിരിച്ചിരിക്കുന്നത് രണ്ടു  ഭിത്തികളും 4 വാല്‍വുകളും കൊണ്ടാണ്.മുകളിലെ രണ്ടു  അറകള്‍ ഏട്രിയം എന്നും താഴെ ഉള്ളവ വെണ്ട്രിക്കിള്‍ എന്നും അറിയപ്പെടുന്നു.
ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ അതിന്റെ ഏട്രിയത്തിന്റെ ഭിത്തിയില്‍ ഒരു ദ്വാരം ഉണ്ടാകും..അവര്‍ ജനിച്ചു ആദ്യ കരച്ചിലിന്‍റെ ശക്തിയില്‍ അത് അടഞ്ഞു പോവും. എന്നാല്‍ ചില കുട്ടികളില്‍ ഇത് അടയാതെ  വരികയും മറ്റു ചിലരില്‍ അടയാന്‍ ഒരു വര്‍ഷം വരെ എടുക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍ :

കൂടുതല്‍ കുട്ടികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല...എന്നാല്‍ ദ്വാരത്തിന്റെ വലിപ്പം കൂടുതലെങ്കില്‍ ശ്വാസം മുട്ടല്‍, വളര്‍ച്ച കുറവ്, ശരീരം നീല നിറമാവുക, കരയുമ്പോള്‍ കുട്ടി പെട്ടന്ന് തളര്‍ന്നു പോവുക മുതലായവ ഉണ്ടാകും.

രോഗം കണ്ടു പിടിക്കുവാനുള്ള പരിശോധന എക്കോ എന്ന രീതിയാണ്‌..ഇതിലൂടെ ഹൃദയത്തിന്‍റെ ഉള്ളറകള്‍ പുറത്തു കൂടി തന്നെ പരിശോധിക്കാവുന്നതാണ്.വേദന രഹിതമാണ് ഈ പരിശോധന.

ചികിത്സ :

80 %കുട്ടികളിലും 18 മാസത്തിനുള്ളില്‍ തന്നെ അടഞ്ഞു പോകും. മൂന്നു വയസ്സ് കഴിഞ്ഞാല്‍ തനിയെ അടയുകയില്ല.അപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും.99 % ശസ്ത്രക്രിയയും വിജയകരമാണ്.നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ കുട്ടി സാധാരണ ഗതിയിലേക്ക് മടങ്ങി വരും.
പിന്നീട് വൈദ്യസഹായം കൃത്യമായി തേടുവാന്‍ ഓര്‍മിക്കുക.നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി കൊടുക്കുക.
മറ്റു കുട്ടികളെപ്പോലെ നിങ്ങളുടെ കുട്ടിയും കളിച്ചു നടക്കട്ടെ...അവനും നിയന്ത്രണങ്ങള്‍ ആവശ്യമില്ല...അവനും ഇപ്പോള്‍ സാധാരണ മനുഷ്യന്‍ തന്നെ..അവനെ അസാധാരണമായി കാണാതെ ഇരിക്കുക..അതും ഒരു നല്ല മരുന്ന് തന്നെ...

അസുഖങ്ങള്‍ ഇല്ലാത്ത നല്ലൊരു ജീവിതത്തിനു എന്‍റെ ആശംസകള്‍

എന്‍റെ ഒരു അനുഭവമോ...... എന്തോ?

രാത്രി വളരെ വൈകി കടന്നു വന്നു. എന്തോ ഇരുട്ടിനും ഒരു ഭയം പോലെ.കൃത്രിമമായ വിളക്കുമരങ്ങള്‍ നിന്നെ ഇവിടെ അന്യ ആക്കുന്നതിനാലാവും...പകല്‍ വെളിച്ചമേകിയ സൂര്യനും യാത്രയായി...ഞാന്‍ എന്റെ അക്ഷരങ്ങളിലൂടെയുള്ള യാത്ര ഇവിടെ തുടങ്ങട്ടെ.എന്റെ കൂട്ടിനായി ഈ കുളിരും നിലാവും ഉണ്ട്.

ഒരുപാട് ബഹളം വെച്ച് കലപില കൂട്ടി ഒഴുകുന്ന എന്റെ നാട്ടിലെ ആ പുഴയുടെ ഓര്‍മ്മ എന്നിലെത്തിക്കാനായി ഇവിടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒരു സ്വിമ്മിംഗ് പൂള്‍.....രാത്രി ഇവിടെ ആരും വരാറില്ല. പക്ഷികളുടെ നാദധാരയില്ല ..ഒറ്റക്കും കൂട്ടം കൂടിയും നീന്തി ഒഴുകുന്ന മത്സ്യങ്ങളും ഇല്ല....കണ്ണാടി പോലെ തിളങ്ങുന്ന കുറെ വെള്ളം....അതിന്റെ കരയിലേക്ക് ഞാന്‍ മെല്ലെ ഇറങ്ങി...കൂടെ എന്റെ സുഹൃത്തും.....നിശബ്ദതക്കു ഭംഗം വരുത്താന്‍ എന്നോണം അവളുടെ മൊബൈല്‍ അടിച്ചു..അകലെയല്ലാതെ എന്നാല്‍ അകലെയായി അവള്‍ ഇരുന്നു...ഞാനും എന്‍റെ സ്വപ്നങ്ങളും പതിവ് പോലെ തനിച്ചായി...പതുക്കെ ഞാന്‍ എന്‍റെ കാലുകള്‍ വെള്ളത്തിലേക്ക്‌ ഇറക്കി ഇരുന്നു....ഒരു നേര്‍ത്ത കുളിര്.....അതാണ് ഞാന്‍ മോഹിച്ചതും അനുഭവിക്കാന്‍ ആഗ്രഹിച്ചതും...എന്നാല്‍ എന്നെ തീര്‍ത്തും നിരാശപെടുത്തി കൃത്രിമതയുടെ ചൂടായിരുന്നു ഈ വെള്ളത്തിന്‌....ഇപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു..എന്‍റെ ബാല്യകാലം ഞാന്‍ കളിച്ചും ചിരിച്ചും ഉല്ലസിച്ചു നീരാടിയ എന്‍റെ പുഴയെ.....ഞാനുമെന്‍ കൂട്ടരും നേരം പുലരാന്‍ കാത്തിരിക്കുമാരുന്നു നിന്നെ അറിയാന്‍....ഒടുവില്‍ അമ്മയുടെ ശകാരത്തിനു മുന്‍പില്‍ അല്പം നീരസത്തോടെ മടങ്ങി വരുന്ന കാലം....പിന്നീട് മുത്തശ്ശി മാവിന്‍റെ കൊമ്പിലെ മാമ്പഴത്തിനായുള്ള കടിപിടി....
എന്‍റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് ഒരു വിളി കേട്ടു....ഈ സ്വിമ്മിംഗ് പൂള്‍ അടക്കാന്‍ സമയമായി എന്ന്.....വീണ്ടും ഒരു തിരിച്ചു പോക്ക്....തീര്‍ത്തും തണുത്ത എന്‍റെ പുതിയ ജീവിതത്തിലേക്ക്.....ആ പഴയ ഓര്‍മയുടെ ചൂടും പേറി...