മഴ പെയ്യുന്നു,,,,,,,,,,,,
മഴ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു
എന്‍റെ കവിളില്‍ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു...........
നിനയാതെ പെയ്യുന്ന ഒരു മഴ എനിക്ക് അതുമതി
നിനക്ക് വേണ്ടി പെയ്യുന്ന മഴ ....
മഴ കരയുന്നു....
അവളുടെ അശ്രുബിന്ദുക്കള്‍ ഏറ്റുവാങ്ങിക്കൊണ്ട്..
എന്‍റെ അമ്മയുടെ കണ്ണുനിരുകളെ തഴുകി ,,,,
അവളുടെ മുലക്കണ്ണില്‍ വിണ്ടും അമൃത് നിറക്കുവാന്‍.....
പാഞ്ഞടുക്കുന്ന മഴ തുള്ളികള്‍ ....
ഇലകളില്‍ തട്ടിതകര്‍ന്ന്...മുഖത്തേക്ക് തെറിച്ചുവീഴുന്ന
ചിന്നിചിതറിയ മഴതുള്ളികള്‍...
തണുത്തു വിറച്ച ഞാന്‍ ...
നിന്‍ ചുമലിലെന്‍ മുഖം ചായ്ച്ചതും...
നിന്‍ മാതൃ സ്നേഹത്തിന്‍റെ മുന്നില്‍ ,,,
മഴ വെറും ചാറ്റലായി മാറിയതും ....
നിന്‍ സ്നേഹം എന്നും എന്നിലേക്ക് പെയ്തിറങ്ങട്ടെ ....
നനവാര്‍ന്ന കുളിരണിയിക്കാന്‍,,,,,
മഴയില്‍ കുതിര്‍ന്ന്
നാം പങ്കുവെച്ച സ്നേഹത്തിന്‍റെ കുളിര്
ഓര്‍മ്മയിലുണ്ട് ഇന്നും എന്‍ മനസില്‍ ....
നിന്‍റെ സ്നേഹത്തിന്‍റെ മുന്നില്‍ ,,,
മനസ്സിലുറഞ്ഞ മഞ്ഞുരുകുന്നുണ്ട്,,,,
എന്നും എന്നിലേക്ക് പെയ്തിറങ്ങട്ടെ
മടങ്ങിവരുമന്നു കാത്തിരിക്കുന്നു ,,,,,,
എന്നിരുന്നാലും നീ എന്ന മഴ എന്നില്‍ വിട്ടകലുമ്പോള്‍ എന്തെന്നില്ലാത്ത വേദന ,,,,
ഇതുവരേയും പറയാതൊളിച്ച സ്നേഹം ഉള്ളില്‍ നോവായ്
പിടയുന്നതും അറിയുന്നുണ്ട്.....
മാനത്തെ മഴവിലിനോട് മാനം പറഞ്ഞതുപോലെ
ഞാനും പറയുന്നു എന്നെ വിട്ടകലെരുതെ എന്ന് ,,,
എന്നില്‍ നീ എന്നും തോരാതെ പെയ്യണം ...
എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി ..............
http://anojr.blogspot.com
ReplyDeleteകവിത നന്നായിട്ടുണ്ട്.....നിങ്ങളുടെ ബ്ലോഗിലെ പലതും വായിക്കാന്‍ സമയം കിട്ടുന്നില്ല....അതിന്റെ വലിപ്പം കാരണം....സമയം കിട്ടുമ്പോള്‍ ബാക്കി എഴുത്തുകളും വായിച്ചുനോക്കാം..ആശംസകള്‍
ReplyDeleteനന്ദി ആദില്‍
ReplyDelete