രാത്രി വളരെ വൈകി കടന്നു വന്നു. എന്തോ ഇരുട്ടിനും ഒരു ഭയം പോലെ.കൃത്രിമമായ വിളക്കുമരങ്ങള്‍ നിന്നെ ഇവിടെ അന്യ ആക്കുന്നതിനാലാവും...പകല്‍ വെളിച്ചമേകിയ സൂര്യനും യാത്രയായി...ഞാന്‍ എന്റെ അക്ഷരങ്ങളിലൂടെയുള്ള യാത്ര ഇവിടെ തുടങ്ങട്ടെ.എന്റെ കൂട്ടിനായി ഈ കുളിരും നിലാവും ഉണ്ട്.
ഒരുപാട് ബഹളം വെച്ച് കലപില കൂട്ടി ഒഴുകുന്ന എന്റെ നാട്ടിലെ ആ പുഴയുടെ ഓര്‍മ്മ എന്നിലെത്തിക്കാനായി ഇവിടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒരു സ്വിമ്മിംഗ് പൂള്‍.....രാത്രി ഇവിടെ ആരും വരാറില്ല. പക്ഷികളുടെ നാദധാരയില്ല ..ഒറ്റക്കും കൂട്ടം കൂടിയും നീന്തി ഒഴുകുന്ന മത്സ്യങ്ങളും ഇല്ല....കണ്ണാടി പോലെ തിളങ്ങുന്ന കുറെ വെള്ളം....അതിന്റെ കരയിലേക്ക് ഞാന്‍ മെല്ലെ ഇറങ്ങി...കൂടെ എന്റെ സുഹൃത്തും.....നിശബ്ദതക്കു ഭംഗം വരുത്താന്‍ എന്നോണം അവളുടെ മൊബൈല്‍ അടിച്ചു..അകലെയല്ലാതെ എന്നാല്‍ അകലെയായി അവള്‍ ഇരുന്നു...ഞാനും എന്‍റെ സ്വപ്നങ്ങളും പതിവ് പോലെ തനിച്ചായി...പതുക്കെ ഞാന്‍ എന്‍റെ കാലുകള്‍ വെള്ളത്തിലേക്ക് ഇറക്കി ഇരുന്നു....ഒരു നേര്‍ത്ത കുളിര്.....അതാണ് ഞാന്‍ മോഹിച്ചതും അനുഭവിക്കാന്‍ ആഗ്രഹിച്ചതും...എന്നാല്‍ എന്നെ തീര്‍ത്തും നിരാശപെടുത്തി കൃത്രിമതയുടെ ചൂടായിരുന്നു ഈ വെള്ളത്തിന്....ഇപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു..എന്‍റെ ബാല്യകാലം ഞാന്‍ കളിച്ചും ചിരിച്ചും ഉല്ലസിച്ചു നീരാടിയ എന്‍റെ പുഴയെ.....ഞാനുമെന്‍ കൂട്ടരും നേരം പുലരാന്‍ കാത്തിരിക്കുമാരുന്നു നിന്നെ അറിയാന്‍....ഒടുവില്‍ അമ്മയുടെ ശകാരത്തിനു മുന്‍പില്‍ അല്പം നീരസത്തോടെ മടങ്ങി വരുന്ന കാലം....പിന്നീട് മുത്തശ്ശി മാവിന്‍റെ കൊമ്പിലെ മാമ്പഴത്തിനായുള്ള കടിപിടി....
എന്‍റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് ഒരു വിളി കേട്ടു....ഈ സ്വിമ്മിംഗ് പൂള്‍ അടക്കാന്‍ സമയമായി എന്ന്.....വീണ്ടും ഒരു തിരിച്ചു പോക്ക്....തീര്‍ത്തും തണുത്ത എന്‍റെ പുതിയ ജീവിതത്തിലേക്ക്.....ആ പഴയ ഓര്‍മയുടെ ചൂടും പേറി...
പ്രവാസ ജീവിതത്തില്‍ നിന്നും നീ തിരികെ വരുമ്പോള്‍ നിന്റെ ആ പുഴ നിന്നെ തിരിച്ചറിഞ്ഞെന്നു വരുമോ?
ReplyDelete