ഹൃദയത്തെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു...ഇത് ഒരു തുടര്‍ച്ച....
പലരും അറിയുന്നതും എന്നാല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ ഒന്നാണ് കുട്ടികളിലെ ഹൃദയ രോഗങ്ങള്‍..അതാവാം ഇന്ന് വിഷയം......
ആദ്യം നമുക്ക് സാധാരണ ഹൃദയത്തെ പരിചയപ്പെടാം..അപ്പോള്‍ അസാധാരണം അറിയാന്‍ എളുപ്പം....
ഇത് നമ്മുടെ ഹൃദയം...പ്രധാനമായി 4അറകളാണ് നമ്മുടെ ഹൃദയത്തിനുള്ളത്...അവയെ തിരിച്ചിരിക്കുന്നത് രണ്ടു ഭിത്തികളും 4 വാല്‍വുകളും കൊണ്ടാണ്.മുകളിലെ രണ്ടു അറകള്‍ ഏട്രിയം എന്നും താഴെ ഉള്ളവ വെണ്ട്രിക്കിള്‍ എന്നും അറിയപ്പെടുന്നു.
ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ അതിന്റെ ഏട്രിയത്തിന്റെ ഭിത്തിയില്‍ ഒരു ദ്വാരം ഉണ്ടാകും..അവര്‍ ജനിച്ചു ആദ്യ കരച്ചിലിന്‍റെ ശക്തിയില്‍ അത് അടഞ്ഞു പോവും. എന്നാല്‍ ചില കുട്ടികളില്‍ ഇത് അടയാതെ വരികയും മറ്റു ചിലരില്‍ അടയാന്‍ ഒരു വര്‍ഷം വരെ എടുക്കുകയും ചെയ്യും.
ലക്ഷണങ്ങള്‍ :
കൂടുതല്‍ കുട്ടികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല...എന്നാല്‍ ദ്വാരത്തിന്റെ വലിപ്പം കൂടുതലെങ്കില്‍ ശ്വാസം മുട്ടല്‍, വളര്‍ച്ച കുറവ്, ശരീരം നീല നിറമാവുക, കരയുമ്പോള്‍ കുട്ടി പെട്ടന്ന് തളര്‍ന്നു പോവുക മുതലായവ ഉണ്ടാകും.
രോഗം കണ്ടു പിടിക്കുവാനുള്ള പരിശോധന എക്കോ എന്ന രീതിയാണ്..ഇതിലൂടെ ഹൃദയത്തിന്‍റെ ഉള്ളറകള്‍ പുറത്തു കൂടി തന്നെ പരിശോധിക്കാവുന്നതാണ്.വേദന രഹിതമാണ് ഈ പരിശോധന.
ചികിത്സ :
80 %കുട്ടികളിലും 18 മാസത്തിനുള്ളില്‍ തന്നെ അടഞ്ഞു പോകും. മൂന്നു വയസ്സ് കഴിഞ്ഞാല്‍ തനിയെ അടയുകയില്ല.അപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും.99 % ശസ്ത്രക്രിയയും വിജയകരമാണ്.നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ കുട്ടി സാധാരണ ഗതിയിലേക്ക് മടങ്ങി വരും.
പിന്നീട് വൈദ്യസഹായം കൃത്യമായി തേടുവാന്‍ ഓര്‍മിക്കുക.നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി കൊടുക്കുക.
മറ്റു കുട്ടികളെപ്പോലെ നിങ്ങളുടെ കുട്ടിയും കളിച്ചു നടക്കട്ടെ...അവനും നിയന്ത്രണങ്ങള്‍ ആവശ്യമില്ല...അവനും ഇപ്പോള്‍ സാധാരണ മനുഷ്യന്‍ തന്നെ..അവനെ അസാധാരണമായി കാണാതെ ഇരിക്കുക..അതും ഒരു നല്ല മരുന്ന് തന്നെ...
അസുഖങ്ങള്‍ ഇല്ലാത്ത നല്ലൊരു ജീവിതത്തിനു എന്‍റെ ആശംസകള്‍
ഈ വിവരങ്ങള്‍ പ്രയോജനപ്പെട്ടു...എന്റെ ചിറ്റപ്പന്റെ മോള്‍ക്ക് ഉണ്ടായ കുട്ടിയ്ക്ക് ശ്വാസം മുട്ടലും മറ്റും ഉണ്ടെന്നും എക്കോ പരിശോധനയും മറ്റും വേണം എന്നും പറഞ്ഞപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല, ഇപ്പോള്‍ എന്തൊക്കെയോ മനസിലായ പോലെ
ReplyDelete