Sunday, June 2, 2013

എന്‍റെ പ്രിയപ്പെട്ടവള്‍ ..കമല

മാധവിക്കുട്ടി എന്ന പേരില്‍ എഴുത്ത് എന്ന പ്രതിഭാസം നിര്‍ഭയം ലോകത്തെ അറിയിച്ച അതുല്യ പ്രതിഭ. മാധവിക്കുട്ടി എന്ന കമലയുടെ ജീവിതത്തിലൂടെ ..
ബാലാമണിയമ്മ എന്ന പ്രസിദ്ധ എഴുത്തുകാരിയുടെയും വി എം നായരുടേയും  മകള്‍ ആയി 1934 മാര്‍ച്ച്‌ പതിനാലാം തീയതി നാലപ്പാട്ട് ജനിച്ച കമലയുടെ എഴുത്തിലെ മാന്ത്രികത ലോകം അംഗീകരിച്ചത് പക്ഷെ വളരെ വൈകി ആണ്. ആമി എന്നായിരുന്നു വിളിപ്പേര്. മൂന്നു മക്കള്‍ ( എം ഡി നാലപ്പാട്ട്,  ചിന്നന്‍, ജയസൂര്യ) എന്നിവരും തന്നേക്കാള്‍ പ്രായത്തില്‍ വളരെ വ്യത്യാസം ഉള്ള ഭര്‍ത്താവ് മാധവനും ഒപ്പം നാലപ്പാട്ട് ജീവിച്ചു എങ്കിലും  ചെറുപ്പം കല്‍ക്കത്തയില്‍ ആയതിനാലാവാം ജീവിതത്തെ നിര്‍ഭയത്തോടെ കാണാന്‍ അവരെ പ്രേരിപ്പിച്ചത്.



അവര്‍ ബിരുദധാരി അല്ലാതെ ഇരുന്നിട്ടും മലയാളത്തില്‍ എത്ര മനോഹര രചനകള്‍ സമ്മാനിച്ചിരിക്കുന്നു. മാധവന്‍ എന്ന പേരിനോടുള്ള സ്നേഹം ആണ് മാധവിക്കുട്ടി എന്ന പേര് സ്വീകരിക്കാന്‍ കാരണം എന്ന് അവര്‍ പറയുകയുണ്ടായി. എഴുത്തിനെയും കുടുംബാംഗങ്ങളേയും കുറിച്ച് ഒരിക്കല്‍ അവര്‍ പറയുകയുണ്ടായി.
" ഉള്ളില്‍ തട്ടി സത്യം പറയാന്‍ ഉള്ള ശേഷി എന്‍റെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.ആ വീട്ടിലെ അന്തേവാസികള്‍ വായ്‌ മൂടിക്കെട്ടിയ ചീനഭരണികളെപ്പോലെ ആയിരുന്നു.അവരുടെ രുചിയും ഗന്ധവും മറ്റാരെയും അറിയിക്കാതെ അവര്‍ കഴിച്ചു കൂട്ടി "


കമല സുരയ്യ ആയി മാറിയത് ലോകത്തെ കുറച്ചല്ല അമ്പരപ്പിച്ചത്. മതം മാറുന്നു എന്നത് അവര്‍ ഒരു സമ്മേളനത്തില്‍ ആണ് അറിയിച്ചത്. കടവന്ത്രയില്‍ ഒരു മത പുരോഹിതന്‍ ആണ് മതം മാറ്റത്തിന്‍റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.അന്ന് അവിടെ സെക്യൂരിറ്റി അതി ശക്തം ആയിരുന്നു.അവര്‍ക്ക് തന്‍റേതായ പല കാരണങ്ങളും ഉണ്ടെന്നു പറഞ്ഞെങ്കിലും പിന്നീട് കാരണം ലോകം അറിയുക തന്നെ ചെയ്തു. കമലയെ പോലെ ഒരാളില്‍ നിന്നും ലോകം അറിയാന്‍ ആഗ്രഹിച്ചതായിരുന്നതല്ല അതൊന്നും. മതം മാറിയാല്‍ അവരെ വിവാഹം ചെയ്യാം എന്ന് പറഞ്ഞു സമദാനി ആണ് അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്.  ഒടുവില്‍ അയാള്‍ അവരെ തള്ളി പറയുകയും ചെയ്തു
വേറെ മൂന്നു ഭാര്യമാര്‍ ഉള്ള അയാളെ വിവാഹം ചെയ്യണോ എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്‍കി ഇങ്ങനെ
" ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറം പണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പിന്നെ ഈ കമല സ്വീകരണ മുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍ "
 പ്രണയത്തെ സുന്ദരമായി കണ്ടിരുന്ന അവരുടെ പ്രണയം പക്ഷെ പരാജയം ആയിരുന്നു. സമദാനി അവരെ ലൈംഗികമായി ഉപയോഗിച്ചിരുന്നു  എന്ന് കമല സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ പറഞ്ഞതോ " അവര്‍ എഴുത്തുകാരി അല്ലെ അവരുടെ ഭാവന ആകും എല്ലാം " എന്നാണ്
കമല എന്നത് അയാള്‍ക്ക് ആദ്യത്തെ എഴുത്തുകാരി ആയിരുന്നില്ല ..അഷിത എന്ന ഒരു സ്ത്രീക്കും  മുന്‍പ് ഇത് സംഭവിച്ചുവത്രേ.

ലീല എന്ന എഴുത്തുകാരി തന്‍റെ സുഹൃത്തായ കമലയെക്കുറിച്ചു ഇങ്ങനെ പറഞ്ഞു

കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്
പ്രിയ നായിക വഹീദ രേഹ്മാന്‍ ആണെന്നും കമല അവരോടു പറഞ്ഞിട്ടുണ്ട്. പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഹിന്ദുവായി തന്നെ ജീവിക്കാന്‍ ശരിക്കും മോഹം ആയിരുന്നു.ഒരിക്കല്‍ എന്നെ വിളിച്ചു പറഞ്ഞു
 ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്’ 
അപ്പോള്‍ ആ വാക്കുകളിലെ സന്തോഷം ഞാന്‍ അറിഞ്ഞു. 


പര്‍ദ്ദ പക്ഷെ അവര്‍ക്ക് അധിക കാലം അഴിച്ചു വെക്കുവാന്‍ ആയില്ല. 

"മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു"  പറയുമ്പോള്‍ അവര്‍ കരയുകയായിരുന്നു. മതം മദം ആയി എന്ന് തിരിച്ചറിഞ്ഞു അവര്‍. 


രണ്ടായിരത്തി ഒന്‍പതില്‍ അവര്‍ പൂനയില്‍ മരിക്കുമ്പോള്‍ ഒരു മതവും വേണ്ട പിന്തുണ നല്‍കിയില്ല എന്നതാണ് സത്യം 

ആ വാക്കുകള്‍ കടം എടുത്താല്‍ 


ആ നീലാംബരി എന്നേക്കുമായ് നമുക്ക് നഷ്ടമായെങ്കിലും ആ അക്ഷരങ്ങള്‍ എന്നും നില നില്‍ക്കട്ടെ 



'എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും മാന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും .വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോല്‍ മലര്‍ന്നു കിടക്കുകയും ചെയ്യും.' (നീര്‍മാതളം പൂത്തകാലം)