Sunday, June 2, 2013

എന്‍റെ പ്രിയപ്പെട്ടവള്‍ ..കമല

മാധവിക്കുട്ടി എന്ന പേരില്‍ എഴുത്ത് എന്ന പ്രതിഭാസം നിര്‍ഭയം ലോകത്തെ അറിയിച്ച അതുല്യ പ്രതിഭ. മാധവിക്കുട്ടി എന്ന കമലയുടെ ജീവിതത്തിലൂടെ ..
ബാലാമണിയമ്മ എന്ന പ്രസിദ്ധ എഴുത്തുകാരിയുടെയും വി എം നായരുടേയും  മകള്‍ ആയി 1934 മാര്‍ച്ച്‌ പതിനാലാം തീയതി നാലപ്പാട്ട് ജനിച്ച കമലയുടെ എഴുത്തിലെ മാന്ത്രികത ലോകം അംഗീകരിച്ചത് പക്ഷെ വളരെ വൈകി ആണ്. ആമി എന്നായിരുന്നു വിളിപ്പേര്. മൂന്നു മക്കള്‍ ( എം ഡി നാലപ്പാട്ട്,  ചിന്നന്‍, ജയസൂര്യ) എന്നിവരും തന്നേക്കാള്‍ പ്രായത്തില്‍ വളരെ വ്യത്യാസം ഉള്ള ഭര്‍ത്താവ് മാധവനും ഒപ്പം നാലപ്പാട്ട് ജീവിച്ചു എങ്കിലും  ചെറുപ്പം കല്‍ക്കത്തയില്‍ ആയതിനാലാവാം ജീവിതത്തെ നിര്‍ഭയത്തോടെ കാണാന്‍ അവരെ പ്രേരിപ്പിച്ചത്.



അവര്‍ ബിരുദധാരി അല്ലാതെ ഇരുന്നിട്ടും മലയാളത്തില്‍ എത്ര മനോഹര രചനകള്‍ സമ്മാനിച്ചിരിക്കുന്നു. മാധവന്‍ എന്ന പേരിനോടുള്ള സ്നേഹം ആണ് മാധവിക്കുട്ടി എന്ന പേര് സ്വീകരിക്കാന്‍ കാരണം എന്ന് അവര്‍ പറയുകയുണ്ടായി. എഴുത്തിനെയും കുടുംബാംഗങ്ങളേയും കുറിച്ച് ഒരിക്കല്‍ അവര്‍ പറയുകയുണ്ടായി.
" ഉള്ളില്‍ തട്ടി സത്യം പറയാന്‍ ഉള്ള ശേഷി എന്‍റെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.ആ വീട്ടിലെ അന്തേവാസികള്‍ വായ്‌ മൂടിക്കെട്ടിയ ചീനഭരണികളെപ്പോലെ ആയിരുന്നു.അവരുടെ രുചിയും ഗന്ധവും മറ്റാരെയും അറിയിക്കാതെ അവര്‍ കഴിച്ചു കൂട്ടി "


കമല സുരയ്യ ആയി മാറിയത് ലോകത്തെ കുറച്ചല്ല അമ്പരപ്പിച്ചത്. മതം മാറുന്നു എന്നത് അവര്‍ ഒരു സമ്മേളനത്തില്‍ ആണ് അറിയിച്ചത്. കടവന്ത്രയില്‍ ഒരു മത പുരോഹിതന്‍ ആണ് മതം മാറ്റത്തിന്‍റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.അന്ന് അവിടെ സെക്യൂരിറ്റി അതി ശക്തം ആയിരുന്നു.അവര്‍ക്ക് തന്‍റേതായ പല കാരണങ്ങളും ഉണ്ടെന്നു പറഞ്ഞെങ്കിലും പിന്നീട് കാരണം ലോകം അറിയുക തന്നെ ചെയ്തു. കമലയെ പോലെ ഒരാളില്‍ നിന്നും ലോകം അറിയാന്‍ ആഗ്രഹിച്ചതായിരുന്നതല്ല അതൊന്നും. മതം മാറിയാല്‍ അവരെ വിവാഹം ചെയ്യാം എന്ന് പറഞ്ഞു സമദാനി ആണ് അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്.  ഒടുവില്‍ അയാള്‍ അവരെ തള്ളി പറയുകയും ചെയ്തു
വേറെ മൂന്നു ഭാര്യമാര്‍ ഉള്ള അയാളെ വിവാഹം ചെയ്യണോ എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്‍കി ഇങ്ങനെ
" ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറം പണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പിന്നെ ഈ കമല സ്വീകരണ മുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍ "
 പ്രണയത്തെ സുന്ദരമായി കണ്ടിരുന്ന അവരുടെ പ്രണയം പക്ഷെ പരാജയം ആയിരുന്നു. സമദാനി അവരെ ലൈംഗികമായി ഉപയോഗിച്ചിരുന്നു  എന്ന് കമല സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ പറഞ്ഞതോ " അവര്‍ എഴുത്തുകാരി അല്ലെ അവരുടെ ഭാവന ആകും എല്ലാം " എന്നാണ്
കമല എന്നത് അയാള്‍ക്ക് ആദ്യത്തെ എഴുത്തുകാരി ആയിരുന്നില്ല ..അഷിത എന്ന ഒരു സ്ത്രീക്കും  മുന്‍പ് ഇത് സംഭവിച്ചുവത്രേ.

ലീല എന്ന എഴുത്തുകാരി തന്‍റെ സുഹൃത്തായ കമലയെക്കുറിച്ചു ഇങ്ങനെ പറഞ്ഞു

കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്
പ്രിയ നായിക വഹീദ രേഹ്മാന്‍ ആണെന്നും കമല അവരോടു പറഞ്ഞിട്ടുണ്ട്. പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഹിന്ദുവായി തന്നെ ജീവിക്കാന്‍ ശരിക്കും മോഹം ആയിരുന്നു.ഒരിക്കല്‍ എന്നെ വിളിച്ചു പറഞ്ഞു
 ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്’ 
അപ്പോള്‍ ആ വാക്കുകളിലെ സന്തോഷം ഞാന്‍ അറിഞ്ഞു. 


പര്‍ദ്ദ പക്ഷെ അവര്‍ക്ക് അധിക കാലം അഴിച്ചു വെക്കുവാന്‍ ആയില്ല. 

"മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു"  പറയുമ്പോള്‍ അവര്‍ കരയുകയായിരുന്നു. മതം മദം ആയി എന്ന് തിരിച്ചറിഞ്ഞു അവര്‍. 


രണ്ടായിരത്തി ഒന്‍പതില്‍ അവര്‍ പൂനയില്‍ മരിക്കുമ്പോള്‍ ഒരു മതവും വേണ്ട പിന്തുണ നല്‍കിയില്ല എന്നതാണ് സത്യം 

ആ വാക്കുകള്‍ കടം എടുത്താല്‍ 


ആ നീലാംബരി എന്നേക്കുമായ് നമുക്ക് നഷ്ടമായെങ്കിലും ആ അക്ഷരങ്ങള്‍ എന്നും നില നില്‍ക്കട്ടെ 



'എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും മാന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും .വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോല്‍ മലര്‍ന്നു കിടക്കുകയും ചെയ്യും.' (നീര്‍മാതളം പൂത്തകാലം)





23 comments:

  1. മലയാളത്തിന്റെ മനോഹരിയായ എഴുത്തുകാരിയുടെ ചരിത്രം ഏതാനും വരികളിലൂടെ അവരുടെ വേദന ഉൾക്കൊണ്ട്‌ പറഞ്ഞുതന്നു. നന്ദി, നന്നായി

    ReplyDelete
  2. നന്നായിപ്പോയി.. ഇനി ആരു പറഞ്ഞാലും താഴോട്ടു പോകരുത്..
    ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേയ്ക്ക് കുതിച്ചുയരട്ടെ..
    പ്രാര്‍ത്ഥിയ്ക്കുന്നു ഞാന്‍ .. ഒപ്പം അഭിനന്ദ്നങ്ങളും...!

    ReplyDelete
  3. ലീലാമേനോനെയും ഇന്ദുമേനോനെയും കൂടാതെ കമലാ സുറയ്യയുമായി പരാമര്ശിത വിഷയമുള്പ്പെടെ പലതും പരസ്പരം സംസാരിച്ചിട്ടുള്ള ആളുകള്‍ ഈ ‘മേനോ ന്മാര്ക്കി്’ടയില്‍ ഉടലോടെ ജീവിക്കുമ്പോള്‍ ഇത്തരമൊ രു വെളിപ്പെടുത്തല്‍ കുറച്ചു കൂടി വസ്തുതാപരമാക ണമായിരുന്നു.വിശേഷിച്ചും കമലയുടെ മരണശേഷം മറ്റൊരാള്‍ നടത്തുന്ന വെളിപ്പെടുത്തലാകുമ്പോള്‍!. താങ്ങളല്ലാതെ കമലയുമായി സംസാരിച്ചില്ലായിരുന്നു, തങ്ങളോടല്ലാതെ കമല മനസ്സ് തുറന്നില്ലായിരുന്നു എന്ന് ലീലാമേനോനെ പോലുള്ള വലിയസ്ഥാനത്തുള്ളവര്‍ വിചാരിക്കാന്‍ പാടില്ലായിരുന്നു.വാസ്തവം മറിച്ചാണെന്ന് കമലാസുറയ്യയുമായി പില്ക്കാലത്ത്‌ ഇടപഴകുകയും സംസാരിക്കുകയും ചെയ്ത പലരും വെളിപ്പെടുത്താത്ത സത്യങ്ങളായി അവശേഷിക്കുമ്പോള്‍ ഇപ്പരിപാടി വെറുമൊരു തരം താണ പത്രപ്രവര്ത്തന രോഗമായിപ്പോയി എന്ന് പറയാന്‍ അനുവദിക്കണം.

    ReplyDelete
    Replies
    1. അതെ,,,,, ഈ അഭിപ്രായത്തോട് യോജിക്കുന്നു

      Delete
  4. https://www.facebook.com/photo.php?fbid=584854731532867&set=a.584819314869742.1073741827.187306067954404&type=1&theater

    ReplyDelete
  5. മാധവിക്കുട്ടി എഴുപതുകളുടെ മധ്യത്തില്‍ തന്നെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നെന്ന് മകന്‍ എം.ഡി.നാലപ്പാട്ടിന്റെ പ്രതികരണം. അമ്മ മൂന്ന് കൊല്ലം മുമ്പ് പത്ത് കൊല്ലം മുമ്പ് ഇസ്ലാമായെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ എഴുപതുകള്‍ മുതല്‍ അമ്മ ഖുറാന്‍ വായിക്കുമായിരുന്നു. ഇസ്ലാം മതത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്തിരുന്നു നാലപ്പാട്ട് പറഞ്ഞു.

    ഇസ്ലാം മതമാണ് തന്റെ വിശ്വാസത്തിന്റെ യഥാര്‍ഥ പാതയെന്ന് അമ്മ വിശ്വസിച്ചിരുന്നു. എല്ലാ മനുഷ്യരേയും സമന്മാരായി കണ്ടിരുന്ന ഇസ്ലാം രീതിയാണ് അമ്മയെ ഏറെ ആകര്‍ഷിച്ചത്. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. അമ്മക്ക് വേറൊന്നും ആവശ്യമായിരുന്നില്ല.

    അമ്മയുടെ ഇസ്ലാമിലേക്കുള്ള മതംമാറ്റം എണ്‍പതുകളില്‍ തന്നെ നടന്നിരുന്നെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അമ്മ എന്നോടുതന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പുറംലോകം അറിഞ്ഞാല്‍ അച്ഛന് പ്രശ്‌നമുണ്ടാകും, മക്കളായ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകും. ഇപ്പോള്‍ അടുത്ത് മംഗളത്തില്‍ എന്തോ ലേഖനം വന്നിട്ടുണ്ട്. അതെല്ലാം സ്വാഗതം ചെയ്യുന്നു.

    എന്ത് വേണമെങ്കിലും എഴുതട്ടെ, വിശുദ്ധഖുറാനില്‍ അമ്മക്കുണ്ടായിരുന്ന വിശ്വാസം എനിക്കറിയാം. ഇന്ദുമേനോന് അറിയുന്നുണ്ടാവില്ല. ഇന്ദുമേനോന്‍ ഇന്ദുമേനോന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കട്ടെ. ഞാന്‍ എന്റെ വിശ്വാസത്തിലും അറിവിലും ഉറച്ചു നില്‍ക്കാം. നുണ പറയുന്നവര്‍ അത് പറഞ്ഞു നടന്നോട്ടെ.

    ഇങ്ങനെ പറയുന്ന ആള്‍ക്കാരുടെ ധാരണ മതം മാറുന്നതായി പ്രഖ്യാപിച്ച ദിവസത്തിലാണ് മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതെന്നാണ്. അത് ശരിയല്ല. ഇപ്പോള്‍ പലരും പറയുന്നത്. അമ്മ ഇതിന് വേണ്ടി മതംമാറി. ഒരാള്‍ക്ക് വേണ്ടി മതം മാറി. ഒരു പുരുഷന് വേണ്ടി മതം മാറി എന്നെല്ലാമാണ്. എന്റെ അമ്മയോടൊപ്പം 24 മണിക്കൂറും ഉണ്ടായിരുന്ന ആളാണ് ഞാന്‍. ഇതെല്ലാം നുണയാണെന്നേ എനിക്ക് പറയാനുള്ളൂ.

    ഇത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് എന്റെ അഭിപ്രായം. മതങ്ങളുടെ മൂല്യത്തില്‍ ആകൃഷ്ടരായി എന്നതിന് പകരം ഇത്തരം ലോല വികാരങ്ങള്‍ക്ക് അടിപ്പെട്ടാണ് മതം മാറിയതെന്നൊക്കെ പറയുന്നത് ശരിയല്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. അവര്‍ ആദ്യം വിശുദ്ധ ഖുറാന്‍ വായിക്കട്ടെ- എം.ഡി.നാലപ്പാട്ട് പറഞ്ഞു.

    ReplyDelete
  6. കുഞ്ഞോനെ ഇത്രയും എഴുതിയതിന് ആദ്യം എന്‍റെ വക ഒരു നന്ദി

    ആ വീഡിയോ ഞാന്‍ കണ്ടു. മാധവിക്കുട്ടി അമ്മയുടെ സ്വന്തം രചനകളില്‍ തന്നെ ഈ മകനെക്കുറിച്ച്‌ അവര്‍ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ അമ്മയുടെ എല്ലാ വികാര വിചാരങ്ങളും അറിയുന്ന രീതിയില്‍ അയാള്‍ എന്തൊക്കെ പറഞ്ഞാലും ഞാന്‍ കാര്യമായി എടുക്കുന്നില്ല.

    പിന്നെ ലീല മേനോന്‍. .അവര്‍ മാധവിക്കുട്ടി അമ്മയുടെ മരണത്തിനു ശേഷം മാത്രം ഇങ്ങനെ ഒരു കാര്യം എന്ത് കൊണ്ട് പുറത്തു പറഞ്ഞു എന്നത് ചോദ്യം ചെയ്യേണ്ട കാര്യം തന്നെ ആണ്. സുഹൃത്തിന്‍റെ മാനം രക്ഷിക്കാന്‍ എന്നൊരു മറുപടി ആണെങ്കില്‍ തന്നെ എനിക്കറിയുന്ന മാധവിക്കുട്ടി അമ്മ ഇങ്ങനെ ഒന്ന് ഒരിക്കലും പുറത്തു പറയാന്‍ മടിക്കുന്ന സ്ത്രീ ആയിരുന്നില്ല. അപ്പോള്‍ ലീല മേനോന്‍ വരേണ്ടിയിരിക്കുന്നു എനിക്ക് ഉത്തരം തരാന്‍

    പിന്നെ ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് ഖുറാന്‍ വായിക്കുന്നവര്‍ ആ മതം സ്വീകരിക്കണം എന്ന് നിര്‍ബന്ധം ഇല്ലാ. എന്‍റെ അനുഭവം കൊണ്ട് തന്നെ പറഞ്ഞാല്‍ ഇസ്ലാം മതത്തെയും അതിലെ ചില വിശ്വാസങ്ങളെയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് ഞാന്‍. വളരെ നല്ല ഇസ്ലാം സുഹൃത്തുക്കളും എനിക്കുണ്ട്, പക്ഷെ അതിനര്‍ത്ഥം നാളെ ഞാന്‍ മതം മാറും എന്നല്ല. മതങ്ങളുടെ മൂല്യത്തില്‍ ആരും ആകൃഷ്ടരാകില്ല , ബുദ്ധിയുള്ളവര്‍ അതിലെ നല്ല മൂല്യങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിക്കും. മതം അല്ല പകരേണ്ടത് മറിച്ചു മതം നല്‍കുന്ന നല്ല കാര്യങ്ങള്‍ ആണ്. സമദാനിയുമായി ഉള്ള ബന്ധം കമല സമ്മതിച്ചതാണ്. മറ്റു കാര്യങ്ങള്‍ പല പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പുറത്തു വന്നവയും.

    എല്ലാം തെറ്റെന്നും എല്ലാം ശരിയെന്നും ഞാന്‍ പറയുന്നില്ല. എങ്കിലും എവിടെയോ എന്തൊക്കെയോ വ്യക്തമല്ലാതെ ഉണ്ട്.

    ഏതു മതം സ്വീകരിച്ചാലും ഏതു മനുഷ്യന്‍റെ ഭാര്യ ആയിരുന്നു എങ്കിലും എനിക്ക് കമല അന്നും ഇന്നും എന്നും പ്രിയപ്പെട്ടവള്‍ ആണ്.അത് ആ അക്ഷരത്തിന്റെ ശക്തിയും എഴുത്തിന്‍റെ ഭംഗിയും ആണ്

    ReplyDelete
    Replies
    1. അതെ അവർ അന്നും ഇന്നും എന്നും പ്രിയപ്പെട്ടവൾ ആണ്. അതുകൊണ്ട് സത്യം മറനീക്കി പുറത്തു വരും അവരെ സ്നേഹിക്കുന്നവർക്ക് വേണ്ടി. മറ്റൊരു മാധവികുട്ടി ഉണ്ടാവരുത്

      Delete
  7. 'ഏതു മതം സ്വീകരിച്ചാലും ഏതു മനുഷ്യന്‍റെ ഭാര്യ ആയിരുന്നു എങ്കിലും എനിക്ക് കമല അന്നും ഇന്നും എന്നും പ്രിയപ്പെട്ടവള്‍ ആണ്.അത് ആ അക്ഷരത്തിന്റെ ശക്തിയും എഴുത്തിന്‍റെ ഭംഗിയും ആണ്'- ഇവിടെ അടിവരയിട്ട ഈ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.

    എല്ലാ മതങ്ങളേയും തുല്യതയോടെ കാണുകയും, എന്നാല്‍ ഞാന്‍ ജനിച്ച മതമടക്കമുള്ള സര്‍വ്വമതങ്ങളില്‍നിന്നും അകലം പാലിക്കുകയും ചെയ്യുന്ന എനിക്ക് മതങ്ങള്‍ മനുഷ്യന്റെ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമാണെന്ന് ഒട്ടും വിശ്വാസമില്ല. എഴുത്തുകാരുടെ രചനാലോകമല്ലാതെ അവരുടെ വ്യക്തിജീവിതവും എന്റെ പരിഗണനാവിഷയമാവാറില്ല. മനുഷ്യന്റെ ഭൗതികജീവിതപരിസരങ്ങളാണ് അവന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്. അത് മാറ്റിവെച്ച് ആത്മീയലോകത്ത് അഭിരമിക്കുന്നവര്‍ - അവര്‍ ആരായലും - നിന്ദിതരും പീഠിതരുമായ മനുഷ്യര്‍ക്കുവേണ്ടിയും, തന്റെ സമൂഹത്തിനുവേണ്ടിയും ഒന്നും ചെയ്യുന്നില്ല. അത്തരം കാര്യങ്ങള്‍ അവരുടെ വ്യക്തിജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ നമുക്ക് അവഗണിക്കാം.

    എഴുത്തുകാരുടെ മതവിശ്വാസങ്ങളോട് എന്റെ പൊതുവായ സമീപനം പറഞ്ഞു എന്നു മാത്രം, കമലാദാസ് എന്ന മാധവിക്കുട്ടിയുടെ ആത്മകഥയും, ചില രചനകളും വായിച്ചിട്ടുണ്ട്. മാസ്മരികചൈതന്യമുള്ള അവരുടെ രചനാലോകം കുറച്ചൊക്കെ അറിഞ്ഞിട്ടുണ്ട്. അതിനപ്പുറം അവരുടെ വ്യക്തിജീവിതത്തെപ്പറ്റി പരിമിതമായ അറിവേ ഉള്ളു. അതുകൊണ്ട്തന്നെ ഇവിടെ പരാമര്‍ശിച്ച വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ പറയാന്‍ അറിയില്ല.

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഈ വരവിനും ..എനിക്കായ് മാറ്റി വെച്ച അക്ഷരങ്ങള്‍ക്കും

      Delete
  8. കമലാ ദാസ് എന്ന മാധവിക്കുട്ടി എന്ന കമലാ സുരയ്യ എന്റെ അത്ര ഫേവറിറ്റ് എഴുത്തുകാരിയൊന്നുമല്ലായിരുന്നു. അവരുടെ ഞാന്‍ വായിച്ച കൃതികളൊന്നും അത്ര വൈശിഷ്ട്യമേറിയതെന്ന് ഞാന്‍ കണ്ടിട്ടുമില്ല. അല്പം എക്സന്റ്രിക് ആയ ഒരു സാഹിത്യകാരി എന്ന് പറയാം. അവര്‍ ആ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതോടെയാണ് എക്സന്റ്രിക് എന്ന ഈ അഭിപ്രായം എന്നില്‍ വന്ന് ചേര്‍ന്നത്.

    ReplyDelete
    Replies
    1. തുറന്നു പറയുക എന്നത് ഒരു കഴിവ് തന്നെ ആണ് ..പലര്‍ക്കും ആവത്തതും ആണ് ഈ സമൂഹത്തില്‍ ...എന്തായാലും ഈ തുറന്ന മറുപടിക്ക് നന്ദി അജിത്‌ ചേട്ടാ

      Delete
  9. Kamaladas yenna yezhuthukaari yente preeyappetta yezhuthukaaril oraalayirunnu, pachayaaya sathyangal thurannu paranjappol avare veruthavar niravadhi, pakshe avar athukondonnum pinmaariyilla. avarude My Story oru sambhavam thanne. Ippol avarude peru paranju chila vakrabudhikal thangalude TRP rate koottaan irangiyirikkunnathu kaanumpol sankadam thonnunnu. Athum streekale thanne avar aayudhamaakki yeduthirikkunnu, yenthaayalum, ee vivadhathinte aavashyam ippol undaayirunno. Kashtam. Marichavarekkoodi jeevikkaananuvadhikkaatha oru koottam aalukal :-)
    aathira kamala surayyayude niravadhi chithrangal sahitham ithu nannaayi avatharippichu,
    Nanni
    namaskaaram

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ചേട്ടാ ..ഈ ലോകം പലതും പറയുക ജീവിച്ചിരിക്കവേ അല്ല മരണ ശേഷം ആണ് ...

      Delete
  10. മാധവികുട്ടി നല്ലൊരു എഴുത്ത് കാരിയരുന്നു പക്ഷെ അതിലേറെ ലയിന്ഗീകത ..അതിനു ഒരു വല്ലാത്ത രീതിയിൽ അര്തം നല്കിയ എഴുത്തുകാരി ..പലരും അത് എഴുത്തുകാരിയുടെ ചാപല്ല്യം ആയി കാണുന്നു ....അവര് തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട് തന്റെ

    എഴുത്ത് കാരി കമല കാണിച്ചാൽ അത് ചാപല്ല്യം ..എന്നാൽ അലക്കുകാരി കമല കാണിച്ചാൽ അവൾ വേശ്യ വ്യഭിചാരി ..എന്തെ രണ്ടു ന്യായം ...രണ്ടു പേരും കുമ്പസാരം നടത്തിയത് ഒന്ന് തന്നെ

    ReplyDelete
    Replies
    1. ലൈംഗീകത എന്നത് എഴുതുന്നത്‌ ഒരു ചപലത അല്ല ..ഒരിക്കലും ...അത് അലക്കുകാരി ആണെങ്കിലും എഴുത്തുകാരി ആണെങ്കിലും ...ഒന്ന് തന്നെ

      കുമ്പസാരം ആയിരുന്നോ എന്ന് എനിക്കറിയില്ല ..എങ്കിലും ഞാന്‍ ആ എഴുത്തിനെ എന്നും സ്നേഹിക്കുന്നു ..എന്‍റെ കമലയെയും

      Delete
  11. കമല .. നിന്നെ ഞാൻ സ്നേഹിക്കുന്നു.. നിൻറെ അക്ഷരങ്ങളെയും.. അവ എനിക്കേകിയ ഊർജത്തെയും..

    ReplyDelete
  12. വിവാദവിഷയത്തില്‍ അഭിപ്രായം പറയാന്‍ ഇല്ലാ

    ReplyDelete
  13. Madhavikuttiyude novelukal jnan kure vayichittund oru ezhuthukari enna nilayil jnan avare snehikkunnu pakshe avar cheytha pravathikal sariyayilla athil eniku avarod sahathapam mathram ullu

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?