Wednesday, September 28, 2011

കുട്ടികവിതകള്‍

മകള്‍ 

ഒരു ഭ്രൂണമായി മാറിയപ്പോള്‍ 
എന്നമ്മ നെടുവീര്‍പ്പിടുന്നതും 
പിന്നെ ഒരു വൈദ്യ ചികിത്സയും 
ഒടുവിലെപ്പോഴോ കഷണങ്ങളാക്കി 
ആശുപത്രിയിലെറിഞ്ഞതും
കാരണമൊന്നു മാത്രം 
ഞാന്‍ മകനല്ല വെറുമൊരു മകള്‍ 

തീ 

ആളിപടര്‍ന്നു പിടിച്ചു 
നാവിനാല്‍ സര്‍വം നക്കിതുടച്ച് 
സംഹാര നൃത്തം തുടങ്ങുമ്പോള്‍ 
അറിയുക നിന്റെ ചൂടിനെ 
ഭയമില്ലെനിക്ക് ഞാന്‍ 
നിന്റെ മരണ കാംക്ഷിയാം ജലം 

മരണം 

വൃശ്ചിക മഞ്ഞിന്റെ ഭക്തിയിലും 
കര്‍ക്കിട മഴ തന്‍ കുളിരിലും 
ചിങ്ങനിലാവിലും സ്വപ്നത്തിലും 
വിരുന്നു ഉണ്ണുവാന്‍ എത്തുന്ന മരണമേ 
നിന്നെ അറിയാതെ പുല്‍കുവാന്‍ 
ഒരുമിച്ചു പോകുവാന്‍ മാത്രമായ്
വേനലിന്‍ ചൂടുപോല്‍ ദുഖവുമായ് 
ഞാനിതാ തയ്യാറാകുന്നു