മകള്‍
ഒരു ഭ്രൂണമായി മാറിയപ്പോള്‍
എന്നമ്മ നെടുവീര്‍പ്പിടുന്നതും
പിന്നെ ഒരു വൈദ്യ ചികിത്സയും
ഒടുവിലെപ്പോഴോ കഷണങ്ങളാക്കി
ആശുപത്രിയിലെറിഞ്ഞതും
കാരണമൊന്നു മാത്രം
ഞാന്‍ മകനല്ല വെറുമൊരു മകള്‍
തീ
ആളിപടര്‍ന്നു പിടിച്ചു
നാവിനാല്‍ സര്‍വം നക്കിതുടച്ച്
സംഹാര നൃത്തം തുടങ്ങുമ്പോള്‍
അറിയുക നിന്റെ ചൂടിനെ
ഭയമില്ലെനിക്ക് ഞാന്‍
നിന്റെ മരണ കാംക്ഷിയാം ജലം
മരണം
വൃശ്ചിക മഞ്ഞിന്റെ ഭക്തിയിലും
കര്‍ക്കിട മഴ തന്‍ കുളിരിലും
ചിങ്ങനിലാവിലും സ്വപ്നത്തിലും
വിരുന്നു ഉണ്ണുവാന്‍ എത്തുന്ന മരണമേ
നിന്നെ അറിയാതെ പുല്‍കുവാന്‍
ഒരുമിച്ചു പോകുവാന്‍ മാത്രമായ്
വേനലിന്‍ ചൂടുപോല്‍ ദുഖവുമായ്
ഞാനിതാ തയ്യാറാകുന്നു
jeevithathinte oru stagil namuk ithellam thonnum saramilla potte...
ReplyDeleteനന്ദി സുഹൃത്തേ ...ഈ വായനക്കും കയ്യൊപ്പിനും
ReplyDelete