Friday, August 19, 2011

ഒരു ജന്മം കൂടി ...............

     

ആര്‍ദ്രമായി ഞാന്‍ പ്രണയിച്ച നാളുകളില്‍
നീ കയ്യൊഴിഞ്ഞ എന്‍ പ്രണയത്തെ
നീ എന്തിനു നോക്കിടുന്നു പ്രണയാര്‍ദ്രമായി....

വര്‍ണങ്ങള്‍ മങ്ങി തുടങ്ങിയ എന്‍ പ്രണയത്തിനു
വര്‍ണ്ണം എകീടുവാന്‍  കഴിയുമോ നിന്‍ നോട്ടത്തിനിപ്പോള്‍

നീറിടുന്നു നീ ഇപ്പോഴും എന്നില്‍
നിര്‍വചിക്കാനാവാത്ത ഒരു വികാരത്തിന്‍ ആഴങ്ങളില്‍

പ്രണയമില്ലെനു  പറയുവാന്‍ ആവില്ലെനിക്കിപ്പോള്‍  
പ്രണയിക്കാന്‍ അവില്ലെന്നറിഞ്ഞു കൊണ്ടു തന്നെ

ഒന്നു ചേരില്ല എന്നറിഞ്ഞിട്ടും  മോഹിച്ചു പോയിരുന്നു
ഒരു മാത്ര എങ്കിലും നീ എന്‍ പ്രണയിനി ആയിരുന്നെങ്കിലെന്ന് ....

ഒന്നു ചേരാം നമുക്ക് സ്വപ്ങ്ങളില്‍  മാത്രമായി
ജന്മകുലം കൊണ്ടു വിവേചിക്കപ്പെടുമീ ലോകത്തില്‍

ഈ ഏകാന്തതിയില്‍ എനിക്ക് കൂട്ടായി വരുന്ന
എന്റെ പ്രണയത്തിന്‍ ഓര്‍മകളെ
നിങ്ങളാണ് ഇപ്പൊ  എന്റെ പ്രണയിനി

സൂക്ഷിക്കാം നമുക്കീ പ്രണയത്തെ
ഓര്‍മ്മകള്‍ തന്‍ ചില്ല് കൂട്ടില്‍
വീണ്ടുമൊരു ജെന്മം ഉണ്ടെങ്കില്‍ അതിലേക്കായി.................

                                                                ഞാന്‍ എഴുതിയതല്ല....

9 comments:

  1. താന്തോന്നി (നിമ്മു )August 19, 2011 at 11:39 PM

    പിന്നേ ആരു എഴുതിയതാ ................?

    ReplyDelete
  2. എന്തേ ദൈവം തന്ന gifts സൂക്ഷിക്കാഞ്ഞു?

    ReplyDelete
  3. valare nannayittund aa frindinu ente special hai... thonnyakshari.blogspot.com

    ReplyDelete
  4. പ്രണയമില്ലെനു പറയുവാന്‍ ആവില്ലെനിക്കിപ്പോള്‍
    പ്രണയിക്കാന്‍ അവില്ലെന്നറിഞ്ഞു കൊണ്ടു തന്നെ..........




    എന്താ ഇത് കഥ...

    ReplyDelete
  5. അവനു പ്രണയിക്കാന്‍ സാഹചര്യം അനുവദിക്കാത്തത് കൊണ്ട് തന്നെ

    ReplyDelete
  6. പ്രണയിക്കാന്‍ സാഹചര്യം alla thante puthiya katha "aasakthi" athu illathathu kondu.... :)

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?