Monday, October 3, 2011

എനിക്ക് പറയാമായിരുന്നു


എന്നും ചേച്ചിയെ സ്നേഹിച്ച അച്ഛനോടും ഏട്ടനെ സ്നേഹിച്ച അമ്മയോടും ഞാനും നിങ്ങളുടെ മകളെന്നു എനിക്ക് പറയാമായിരുന്നു

 ചേച്ചി ജോലി തേടി ദൂരേക്ക്‌ പോയപ്പോള്‍ നിന്നെ എനിക്കൊത്തിരി ഇഷ്ടാണ്,  നീ പോകരുതെന്ന് എനിക്ക് പറയാമായിരുന്നു 

അവളയക്കുന്ന സമ്മാന  പോതികലെക്കാള്‍   ചേച്ചിയെ ആണെനിക്കിഷ്ടമെന്നു  എനിക്ക് പറയാമായിരുന്നു 

ജീവിതത്തില്‍ ഒരു ശപിക്കപെട്ട  നിമിഷത്തില്‍ മദ്യത്തില്‍ ആസക്തനായ അയാളില്‍ നിന്ന് രെക്ഷപെട്ടത്‌  എനിക്ക് പറയാമായിരുന്നു 

ഒരുപാട് തണുത്ത ആ രാത്രിയില്‍ ഞാന്‍ തനിയെ ആ ടെറസ്സില്‍ ഇരുന്നതും പിറ്റേന്ന് സ്നേഹം അഭിനയിച്ചതാനെന്നും എനിക്ക് പറയാമായിരുന്നു

 ഒരുപാട് സമ്മാനവുമായി വന്ന ചേച്ചിയോട്  നിന്റെ ഭര്‍ത്താവെന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും എനിക്ക് പറയാമായിരുന്നു 

ഒടുവില്‍ അയാളോട് സംസാരിക്കാതെ  പിണങ്ങിയ എന്നോട് നിനക്ക് അഹങ്കാരമെന്നു അമ്മ  പറഞ്ഞപ്പോളും എനിക്ക് പറയാമായിരുന്നു.

ഒടുവില്‍ എപ്പോളോ ഒരാള്‍ ജീവിത പങ്കാളിയാവണമെന്നു പറഞ്ഞപ്പോള്‍ ഈ ജീവിതം എനിക്കിഷ്ടമല്ലെന്നും എനിക്ക് പറയാമായിരുന്നു

.ഇന്ന് എനിക്കിഷ്ടമുള്ള ഒരാളെ എനിക്ക് മനസ്സറിഞ്ഞു സ്നേഹിക്കാനാവാതെ വരുമ്പോള്‍ അയാളോടും എനിക്ക് പറയാമായിരുന്നു 

ഞാന്‍ ആരോടും ഒന്നും  പറയാറ് ഇല്ലായിരുന്നു  എന്ന് 

3 comments:

  1. ആരോടും ഒന്നും പറയാത്ത 'എന്നെ' ഇഷ്ടപ്പെട്ടു...
    പക്ഷെ കുറച്ചു കൂടി എഡിറ്റ്‌ ചെയ്തിരുന്നു എങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്നു...
    അക്ഷരത്തെറ്റുകളും കുറേയുണ്ട്...അടുത്ത പോസ്റ്റുകളില്‍ ശ്രദ്ധിക്കുമല്ലോ...ആശംസകള്‍...

    ReplyDelete
  2. വളരെ നന്ദി മഹേഷ്‌ ചേട്ടാ .......ഇനി ശ്രദ്ധിക്കാം കേട്ടോ?

    ReplyDelete
  3. 'ഇതെല്ലം പറയും' അത് കേള്‍ക്കാനുള്ള ആള്‍ വരുമ്പോള്‍ ചുമ്മാ കണ്ണില്‍ കണ്ടവനോടൊക്കെ പറയണ്ട കാരിയമില്ല.....

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?