കണക്കുകളിലൂടെ ഒരു ജീവിതം
മാസ കണക്കിലൂടെ അമ്മ ജന്മമേകി
വര്‍ഷ കണക്കില്‍ ഞാന്‍ വളര്‍ന്നു
പഠനത്തില്‍ ഒരു അദ്ധ്യാപിക തന്നു കണക്ക്
മാര്‍ക്കെന്ന ഓമന പേരാം കണക്ക്
അയലത്തെ കൂട്ടുകാരി പിന്‍ തള്ളിയതും
ഉയരങ്ങള്‍ കീഴടക്കിയതും ഈ കണക്കിന്റെ
അക്കങ്ങളുടെ വ്യത്യസ്തത കൊണ്ട് മാത്രം
കാലമെന്ന കണക്ക് കടന്നു പോകവേ
തിരികെ പലരും ചോദിച്ചു കണക്കുകള്‍
എണ്ണി നല്‍കിയ പണത്തിന്റെയും
തഴുകി നല്‍കിയ സ്നേഹത്തിന്റെയും
അമ്മയുടെ പത്തുമാസത്തെ കണക്കിന്റെ ഒടുവില്‍
പ്രസവ വേദനയുടെ തീവ്രതയുടെ കണക്ക്
നല്‍കി തീര്‍ക്കാനാവാത്ത കണക്കുകള്‍ക്കിടയില്‍
മാസ ശമ്പളത്തിന്റെ തുച്ചമായ കണക്കും
എണ്ണി തിട്ടപെടുത്തും മുന്‍പേ
പലരായി പകുത്തെടുത്തു എന്റെ
ജീവന്റെ കണക്ക് പുസ്തകം
എണ്ണി തീര്‍ക്കുംതോറും ഏറി വരുന്ന
ജീവിത പുസ്തകത്തിന്റെ ഒടുവില്‍
ഞാനും ഒരു പക്ഷെ പറയും
ഇന്ന് എഴുതിയ ഈ അക്ഷരങ്ങളുടെയും കണക്ക്
എന്നും...എങ്ങും..കണക്കുകള്‍ മാത്രം
kollaam vave, kanakku kootti kootti njaanum oru paruvam aayi
ReplyDeletemathamaticsil anu ee boogolm thiriyunnathu...
ReplyDeletebut ithu enety chila kanakkukootalukal thettichu........
athey kuttiyudey peru vave ennano???
പരിഹരിക്കുന്തോരും കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കണക്ക്... ഉത്തരം കിട്ടാതെ എന്നും കൂട്ടി കൊണ്ടിരിക്കാം ...അതാണ് ജീവിതം...
ReplyDeleteനല്ല ഭാവന..
thanks khaadu
ReplyDeleteസ്നേഹം ഉള്ളവര്‍ക്ക് വിളിക്കാന്‍ ഒരു പേര് മതിയല്ലോ? അതിലെന്തു കാര്യം നിമേഷ്?
ReplyDelete