ജന്മഗേഹം വിട്ടകന്നോരീ പക്ഷിയാം
ഞാന്‍....വിരഹപന്ഥാവിലൂടെയീ യാത്ര
വാദ്യമേള ഘോഷങ്ങള്‍ ഇല്ലാത്ത
ശബ്ദനിബിടമല്ലാത്ത നിശബ്ദ വീഥിയില്‍
ഏകാകിയായി ഞാന്‍ അലയുമ്പോള്‍
നിശ്വാസം അല്ലാതെയൊന്നും എന്‍ കാതുകളില്‍ ഇല്ല
ഒരുപാടു കാതോര്‍ത്തിരുന്നു ഞാന്‍
അകലെയാ സഹ്യന്റെ മാറിലോഴുകി വരും
അരുവിയുടെ കളകളാരവം കേള്‍ക്കുവാനായി
കുളിരറിയാന്‍ ആയി...നിന്നെ പുണരുവാനായി
എന്നെ കാത്തിരിക്കുന്ന മാതൃ ഹൃദയത്തിന്റെ
തേങ്ങല്‍ അടക്കിയ മിഴികളിലെ നേര്‍ത്ത നനവും
മൌനനൊമ്പരങ്ങളും എന്നെ മാടി വിളിപ്പൂ
ഹരിതമാം എന്‍റെ നാട്ടിലേക്കെന്നെ
കാത്തിരിക്കുന്നൊരു കൊച്ചു വീട്ടിലേയ്ക്ക്
ബാല്യ കൌമാരങ്ങളില്‍ കൂട്ടുവന്നൊരു
കുരുവിക്കൂട്ടങ്ങളെ നഷ്ടപെടാതെയിരിക്കുവനായി
ഓടി നടന്നൊരാമൈതാനത്തിന്റെ
ഇളം നൊമ്പരം തൊട്ട് അറിയുവാനായി
ആ പഴയ വിദ്യാലയ അങ്കണത്തിലെ
മുത്തശ്ശി മാവിന്‍ കൊമ്പിലെ തേന്‍
മധുരമൊന്നു നുണയുവാന്‍
നെടുവീര്‍പ്പുകളോടെ ഞാന്‍ ഈ
മണല്‍ കാട്ടിലൂടെ ഉള്ള യാത്രയിലാണ്
ഇടക്കെപ്പോഴോ ഉച്ചസ്ഥായിയില്‍ ആയി
മായ്ച്ചു മറക്കുന്ന ധൂളികളുടെ പടലം
ഒന്ന് മങ്ങി തെളിഞ്ഞു ഉണരുമ്പോള്‍
അന്യമായ സൌഹൃദ വലയം
ഓര്‍ക്കുവാന്‍ ഓര്‍മ്മകള്‍ മാത്രമിനി
എന്റെ ബാല്യകൌമാരങ്ങളുടെ
നിശബ്ദ നൊമ്പരവും പേറി ഒരു യാത്ര
ജന്മഗേഹം വിട്ടൊരു യാത്ര
ഈ ഏകാന്ത വീഥിയിലൂടെ
No comments:
Post a Comment
വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?