Tuesday, September 21, 2010
ഇതെന്‍റെ കുഞ്ഞു ചങ്ങാതിക്ക്
ഇതെന്റെ സൌഹൃദത്തെക്കുറിച്ച്...........എന്‍റെ ജീവിതത്തെക്കുറിച്ച്.......നീയെന്ന സ്വപ്നത്തെക്കുറിച്ച്..........ഒരുപാടു ആലോചിച്ചു..ഉത്തരം കിട്ടാത്ത സമസ്യ...ഒരു ചോദ്യചിഹ്നം പോലെ നിന്‍റെ മുഖം വീണ്ടും എന്‍ മുന്‍പില്‍ കടന്നു വരുന്നു. ഒരിക്കല്‍ നീ എന്നോട് ചോദിച്ചു " നിന്‍റെ അക്ഷരങ്ങളില്‍ ഒരു അതിഥി ആവാന്‍ നീയെനിക്ക് അനുവാദം നല്‍കാത്തത് എന്തെ?"എന്ന്..അന്ന് ഞാന്‍ ആദ്യമായ് നിന്നെക്കുറിച്ചു എഴുതി.എന്‍ ബാല്യകാല സ്വപ്നങ്ങളില്‍ എന്‍റെ പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി പോലെയാണ് നിന്‍റെ സൗഹൃദം എന്ന്.പ്രായമേറി വരുംപോളെല്ലാം പുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളിലേക്ക് ഉള്ള നിന്‍റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരുന്നു.ഇന്നലകളിലെന്നോ എന്‍റെ ഒരുപാടു സൌഹൃദങ്ങളില്‍ ഒരു അപൂര്‍വ സൌഹൃദമായി നീ...മെല്ലെ മെല്ലെ ആ അപരിചിതമായ മുഖത്തിന്റെ ഉടമയെ ഞാന്‍ അറിയാതെ എന്‍റെ മനസ്സ് ഇഷ്ടപ്പെട്ടു...സംസാരത്തിന്റെ ദൈര്‍ഖ്യം കൂടി വന്നു....ഒപ്പം നിന്നോടുള്ള പരിഭവങ്ങളുടെയും...ഒരു പാട് നേരം വിഷയ ദാരിദ്ര്യമില്ലാതെ നിന്നോട് ഞാന്‍ സംസാരിക്കുമാരുന്നു...നാഴികകള്‍ വിനാഴികകള്‍ കടന്നു പോകുന്നത് എങ്ങനെ എന്ന് ഞാന്‍ അറിയാറില്ല.....ചിലപ്പോള്‍ വഴക്കിന്റെ ആഴം കൂടി നിന്നോട് ഞാന്‍ വാശിയോടു മിണ്ടാതെ ഇരിക്കുമ്പോള്‍ ....വളരെ ശക്തിയോടെ....വീണ്ടും ഓടിയടുക്കുമ്പോള്‍......എന്‍റെ മനസ്സ് വല്ലാത് തുടിക്കുമായിരുന്നു....ഒരുപാടു ആലോചിച്ചു ആ ചോദ്യം വീണ്ടും ഒരാവര്‍ത്തി എന്‍റെ മനസ്സില്‍ എത്തി..." നീ എനിക്ക് ആരാണ്?" ഓര്‍ക്കുമ്പോള്‍ നോവുന്ന സുഖമുള്ള കണ്ണുനീര്‍തുള്ളിയോ?........അതോ വിരസമാം എന്നെ സന്തോഷത്തിലെത്തിക്കുന്ന ഒരു കുഞ്ഞു തമാശയോ?.....പിന്നെയും എന്തൊക്കെയോ........
Subscribe to:
Post Comments (Atom)
" നിന്‍റെ അക്ഷരങ്ങളില്‍ ഒരു അതിഥി ആവാന്‍ നീയെനിക്ക് അനുവാദം നല്‍കാത്തത് എന്തെ?"
ReplyDeleteനല്ല കൂട്ടുകാരന്‍..... !!
നല്ല സൌഹൃദങ്ങള്‍ നിനക്ക് എന്നും ഒരു താങ്ങാവട്ടെ....