Wednesday, November 16, 2011

ഇരുട്ട് (കവിത )

അരുണാഭമാര്‍ന്നോരീ  സന്ധ്യക്ക് ശേഷമീ
ഇരുളിന്‍റെ  തോഴിയാം രാവു വന്നു 
പകലിന്‍റെ സ്വപ്നം കവ൪ന്നെടുത്തിന്നു  നീ 
ഇരുളിന്‍റെ  രാവിനു കൂട്ട് നല്‍കി 
ഭീതിയാണെനിക്കീ   നിശബ്ദതയില്‍  ഉറങ്ങുവാന്‍ 
മാതാവ് ഉപേക്ഷിച്ചോരുണ്ണിയെപ്പോല്‍
അട്ടഹാസങ്ങളും ആര്‍ത്ത നാദങ്ങളും 
കര്‍ണ്ണ കഠോരമാംആക്രോശവും
ഭാന്തന്‍റെ  ജല്‍പനമെന്നോര്‍ത്തു നീ 
അവഗണനയോടെ തിരിഞ്ഞു നടക്കവേ 
അകലെയാ ഇടവഴികളില്‍ എവിടെയോ 
മാനത്തിനായ് കേണ നിന്‍റെ സഹോദരി 
വാരിപ്പിടിച്ച കീറിയ തുണിക്കഷണവും 
മിഴിനീരോഴുക്കി നനഞ്ഞ  തലയിണയും 
ഭീതി ജനിപ്പിക്കുന്നെന്നില്‍ സഹോദര 
നിന്നെയും ഈ രാവിനെയുമൊരുപോലെ

ഭീതിയാണെനിക്കീ   നിശബ്ദതയില്‍  ഉറങ്ങുവാന്‍ 
മാതാവ് ഉപേക്ഷിച്ചോരുണ്ണിയെപ്പോല്‍







6 comments:

  1. വായിച്ചു..കവിതയില്‍ പറഞ്ഞ വിഷയം മനസ്സിലായി..

    കവിതയെ കീറി മുറിച്ചു അഭിപ്രായം പറയാന്‍ എനിക്കറിയില്ല...അത് കൊണ്ട് കൂടുതോലോന്നും പറയാന്നില്ല..

    ഇനിയും എഴുതുക... ആശംസകള്‍..

    ReplyDelete
  2. വളരെ നന്ദി..ഇത്ര വേഗമീ അക്ഷരങ്ങളില്‍ എത്തിയതിനും ഈ കയ്യൊപ്പിനും

    ReplyDelete
  3. "മാതാവ് ഉപേക്ഷിച്ചോരുണ്ണിയെപ്പോല്‍"

    ആശംസകള്‍..

    ReplyDelete
  4. വളരെ നന്നായി എഴുതി.
    ഇനിയും ഇതുപോലെ എഴുതുക
    വളരെ...............ഇഷ്ടായി

    ReplyDelete
  5. best kanna best.....പകലിന്‍റെ സ്വപ്നം കവ൪ന്നെടുത്തിന്നു നീ
    ഇരുളിന്‍റെ രാവിനു കൂട്ട് നല്‍കി
    nalla varikal,,,,,,

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?