ജീവന്റെ ഇടനാഴികളില്‍ എന്നും ഇരുട്ടായിരുന്നു
എപ്പോളോ കടന്നു വന്നൊരു വെളിച്ചം
പ്രണയമെന്നു അതിനെ പേരിട്ടു വിളിക്കാമോ
അറിയില്ലെനിക്ക് അന്നുമിന്നും പക്ഷെ
ആ വെളിച്ചമെനിക്ക് പ്രണയമെകി സ്വപ്നമേകി
ജീവന്റെ പുതു വെളിച്ചമേകി
സ്നേഹത്തിന്റെ വേറിട്ട മുഖമെന്നെ പഠിപ്പിച്ചു
സ്വന്തമാക്കല്‍ അല്ല സ്നേഹമെന്ന് ഞാന്‍ അറിഞ്ഞു
സ്വന്തമാവുകയായിരുന്നു ഞാന്‍ എന്നെ അറിയാതെ
സ്വാര്‍ത്ഥത എന്നില്‍ വേരൂന്നിയത് എങ്ങനെയെന്നറിയാതെ
സ്നേഹം സ്വാര്‍ഥം ആണോ ? പലകുറി മനസ്സിനോട് ചോദിച്ചു
പ്രണയം എന്നാ വികാരമെന്നില്‍ നല്‍കിയ സ്വാര്‍ഥത
ഞാന്‍ ഇല്ലാതാക്കിയേ തീരൂ....അതിനെന്റെ പ്രണയം മരിക്കണം
ആ വെളിച്ചം ഞാന്‍ കെടുത്തണം ...ഞാന്‍ മാത്രം
ആ വെളിച്ചതിനോടുള്ള പ്രണയം ഞാന്‍
ഇരുട്ടിനോടാക്കി മാറ്റി...ആരും കാണാതെ
ഞാനും ഈ ഇരുട്ടും മാത്രമായി
പ്രണയം മരിച്ച രാവില്‍ എവിടെയെങ്കിലും
എന്നെ നീ കണ്ടുവെങ്കില്‍ എന്റെ വെളിച്ചമേ
നീയറിയുക നിന്നെ ഞാന്‍ പ്രണയിക്കുകായിരുന്നില്ല
അതിലുമപ്പുറം ഒരു ആത്മബന്ധം
ഒരിക്കലും നീ അറിഞ്ഞിട്ടില്ലാത്ത ആത്മബന്ധം