ആരും അറിയാത്ത ഞങ്ങളുടെ ചില രഹസ്യങ്ങള്‍..അതായതു എട്ടാം ബാച്ചിന്റെ ചില രഹസ്യങ്ങള്‍..
വായിച്ചാല്‍ പോര നിങ്ങള്‍ പ്രതികരിക്കുകയും വേണം കേട്ടോ?..
രണ്ടാം വര്‍ഷ പഠനം എന്നാല്‍ ലോകത്തിലെ അവസാന പഠനം എന്ന മട്ടിലുള്ള ജീവിതകാലം..പാവം നമ്മുടെ ഗുരുനാഥന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ പോലും തയ്യാറാവാത്ത സമയം...അങ്ങനെ ഇരിക്കെ നമ്മുടെ ചേച്ചിമാരും അനിയത്തിമാരും കൂടി ഒറ്റക്കയ്യായി നമ്മുടെ സംഘത്തിനെതിരെ..ഇത് പതിവുള്ളതാണ് ..എന്നാലും നമുക്കത് സഹിക്കാന്‍ പറ്റുമോ?
ചേച്ചിമാരില്‍ ഒരുവള്‍ വെറും വെറുതെ നടന്നു വന്ന എന്റെ പേരില്‍ ഒരു പട്ടം ചാര്‍ത്തി. മെസ്സ് സെക്രട്ടറി ....പാവം ഞാന്‍ ഒരുപാട് സഹിച്ചു...എങ്കിലും ആ ദിവസം സഹനം അല്പം കൂടി പോയി..
വെറും വെറുതെ ചോറൊക്കെ വിളമ്പി കൊടുത്തു മടങ്ങിയ എന്നെ ആ ചേച്ചി പിടിച്ചു നിര്‍ത്തി ഒരു ചോദ്യം" ഡീ ഞങ്ങളൊക്കെ എന്താ ചിക്കെന്റെ എല്ല് തിന്നു ജീവിക്കുന്നവരോ?" പലതും എന്റെ വായില്‍ വന്നെങ്കിലും ക്ഷമയോടെ ഈ പാവം സെക്രട്ടറി കാര്യം ചോദിച്ചു. ഒരുപറ്റം ചെന്നായ്ക്കള്‍ എന്നെ കടിച്ചു തിന്നാന്‍ ചടി വീണു. അവര്‍ക്ക് വിളമ്പിയപ്പോള്‍ ചിക്കന് മസില്‍ അല്പം കുറഞ്ഞതാണ് കാര്യം.
"ശരി നിനക്ക് തരാമെടി ചേച്ചി "മനസ്സില്‍ ഓര്‍ക്കുമ്പോള്‍ ബഹുമാനപ്പെട്ട ഹോസ്റ്റല്‍ വാര്‍ടെന്‍ ഇടപെട്ടു രംഗം ശരിയാക്കി.
കാപ്പിയുടെ സമയം.... നാല് മണി നേരം. സെക്രട്ടറി ആയതിനാല്‍ നമ്മള്‍ നേരത്തെ മെസ്സില്‍ എത്തി..കൂടെ സഹമുറി കൂട്ടുകാരികളും. ചുറ്റും നോക്കി ഭദ്രത ഉറപ്പു വരുത്തി കാപ്പിയുടെ പാത്രത്തിന്റെ അരികിലേക്ക് ഞങ്ങളുടെ സംഘം നീങ്ങി. എണ്ണം കുറവുള്ള ഞങ്ങളുടെ സുഹൃതുക്കള്‍ക്കുള്ള കാപ്പി വേറൊരു പാത്രത്തിലേക്ക് മാറ്റി വെച്ച്. ബാക്കി വന്ന കാപ്പിയില്‍ എന്റെ സുഹൃത്തിന്റെ വക രണ്ടു രൂപയുടെ സര്‍ഫ് എക്സല്. അത് കണ്ടു മനസ്താപം തോന്നിയ വേരോരുവള്‍ ഇട്ടു രണ്ടു എണ്ണം അവള്‍ വക.
സെക്രട്ടറി ഒന്നും അറിയാതെ വെറും വെറുതെ തിരിച്ചു പോയി...അന്ന് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു...പ്രതീക്ഷകള്‍ തെറ്റിയില്ല.. രാവിലെ വന്നു ഗുരുനാഥന്റെ വിളി..സെക്രട്ടറി ചെന്നു മുഖം കാണിച്ചു. " ഇവര്‍ക്കൊരു പരാതി. ഇന്നലെ കൊടുത്ത കാപ്പിയില്‍ സോപ്പിന്റെ മണവും ചുവയും എന്ന്. നിനക്കെന്ത പറയാന്‍ ഉള്ളത്?" നിഷ്കളങ്കയായ സെക്രട്ടറി പറഞ്ഞു. " ആ കാപ്പി തന്നെയാണ് എല്ലാവരും കുടിച്ചത്. ഞാനും കുടിച്ചു. എനിക്ക് തോന്നിയില്ല." " ശരി നിങ്ങള്ക്ക് പോകാം. ഇതില്‍ അന്വേഷണം ഉണ്ടാകും. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടും." ഗുരുനാഥന്റെ വാക്ക് അക്ഷരം പ്രതി കേട്ട് തല കുലുക്കി ഞാന്‍ തിരിഞ്ഞു നടന്നു. നമ്മുടെ ചേച്ചിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നത് ഞാന്‍ കണ്ടു ആസ്വദിച്ചു.
മൂന്നു ദിവസങ്ങള്‍ സ്ഥിരമായ വഴക്കുകളിലൂടെ കടന്നു പോയി. വിധിയുടെ നിമിഷം വന്നു. വീണ്ടും ഗുരുനാഥന്‍ വിളിപ്പിച്ചു. " ഞാന്‍ അന്വേഷിച്ചു. ഉത്തരവും കിട്ടി." എന്റെ ശ്വാസം അല്പമൊന്നു നിലച്ചു. ചേച്ചി വിജയ ഭാവത്തില്‍ നില്‍ക്കുന്നു. കര്‍ത്താവേ എന്റെ കൂട്ടുകാര്‍..." നിങ്ങള്‍ ഉണ്ടെന്നു പറഞ്ഞ സോപ്പ് വെറും ഒരു ഊഹം മാത്രമാണ്. വെള്ളത്തില്‍ ക്ലോറിന്റെ അംശം കൂടുമ്പോള്‍ അങ്ങനെ തോന്നും. അതിനാല്‍ മെസ്സ് സെക്രട്ടറി തെറ്റുകാരി അല്ല. വെറുതെ ആ കുട്ടിയെ തെറ്റുകാരി ആക്കിയതിന് നിങ്ങള്‍ മാപ്പ് പറയുക. "
ഗുരുനാഥന്‍ ആയതുകൊണ്ടാവും ആ ചേച്ചി ഒന്നും പറയാതെ ഇരുന്നത്. എങ്കിലും ഒരു "സോറി " പറഞ്ഞു.
തെളിവെടുപ്പിനും വിധിക്കുമൊടുവില്‍ ചേച്ചിക്ക് ഒരു പണി കൊടുത്ത സന്തോഷം ഞങ്ങള്‍ ആഘോഷിക്കുമ്പോള്‍ പാവം എന്റെ ഗുരുനാഥന്‍ ഒരു സത്യം തെളിയിച്ച സന്തോഷത്തില്‍ വീട്ടിലേക്കു പോവുകയായിരുന്നു...
ആ ചേച്ചി എന്നെങ്കിലും ഇത് വായിക്കാന്‍ ഇട വന്നാല്‍...ചേച്ചി...ക്ഷമിക്കുക അത് ചെയ്തത് ഞങ്ങളാണ്...വെറും വെറുതെ ...ഗുരുനാഥാ..ഈ പാവം സെക്രട്ടറിയോട് ദേഷ്യം തോന്നല്ലേ?
Nalla Secretary...Nannayittund Aatira.very nice .
ReplyDeletenjan thanneya aa secretary moluttee,,hehe
ReplyDeleteHey... അതിരാ... തീരത്ത് നിന്നും എല്ലാവരും പിണങ്ങി പോയ്കൊണ്ട് ഇരിക്കുന്നു... എല്ലാവരെയും വേഗം തിരികെ വിളിക്ക്... മുന്‍പത്തെ പോലെ നമുക്ക് സന്തോഷമായി മുന്നോട്ടു പോകാം... ഇപ്പൊ തീരത്ത് പോകാനേ തോന്നുന്നില്ല... ആരുടേം മെയില്‍ id അറിയില്ല അല്ലെങ്കില്‍ ഞാന്‍ എല്ലാവര്‍ക്കും മെയില്‍ അയച്ചേനെ...
ReplyDeletekp
ReplyDeleteസാരമില്ലടോ അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ആരോടും പിണക്കം ഉണ്ടാവില്ല. അവര്‍ വരും
Nannayittundu aathira, paksey kooduthal postukalilum oru dukham olinju kidakkunnallo athirey .. enthayalum bhangiyundu .. thudaruka ..
ReplyDeleteപലരും പറയാറുണ്ട് ഈ ദുഖത്തിന്റെ കാര്യം..അറിയില്ല എങ്ങനെയോ കടന്നു വരുന്നതാണ്..ഒരു പാട് നന്ദി സുഹൃത്തേ..അഭിപ്രായത്തിനും ഈ സന്ദര്‍ശനത്തിനും
ReplyDeleteനല്ല ബെസ്റ്റ് ഗുരുനാഥന്‍ ...
ReplyDeleteപെണ്‍ബുദ്ധി സോപ്പ് ബുദ്ധി...അല്ലാണ്ടെന്തു പറയാന്‍...?
ReplyDeleteന്റെ കര്‍ത്താവേ, ഇവറ്റകളൊക്കെ ഇനിയെങ്കിലും നന്നായാല്‍ മതിയാരുന്നെ..?
ഖാദൂ ആ ഗുരുനാഥന്‍ ഒരു പാവം...കുറെ സഹിച്ചതാ
ReplyDeleteമഹേഷ് ചേട്ടാ ഞാന്‍ സ്ത്രീ മുന്നണി ജാഥ സങ്കടിപ്പിക്കും പറഞ്ഞേക്കാം