Sunday, May 15, 2011

അത്തറ്

പ്രവാസി...പണ്ട് എപ്പോളോ സ്വന്തം രാജ്യത്തെ പട്ടിണി മാറ്റാന്‍ ജോലി തേടി മറു രാജ്യത്തു പോയവന്‍..അവിടെ അവനു അത്തറിന്റെ മണം നല്‍കി സ്വീകരിച്ച മണല്‍ കാറ്റിനെ അവന്‍ ഇഷ്ടപ്പെട്ടു...
നാട്ടിലെത്തുമ്പോള്‍ ഒരുപാട് സ്വര്‍ണവുമായി വന്ന രാജകുമാരനെപ്പോലെ അവനെ സ്വീകരിക്കാന്‍ ആളുകള്‍ തിടുക്കം കൂട്ടി..അത്തറിന്റെ മണം മാറി തുടങ്ങിയപ്പോള്‍ അവനെ ആളുകള്‍ ശ്രദ്ധി ക്കാതെയായി..അപ്പോള്‍ അവനും തോന്നി ഈ അത്തര്‍ എനിക്ക് അനിവാര്യമാണ്..അങ്ങനെ അവന്‍ വീണ്ടും ആ അത്തറ് തേടി യാത്രയായി..

ഒടുവില്‍ ഒരുപാട് അത്തറ് പൂശിയ അവന്റെ ദേഹമാണ് തിരികെ എത്തിയത്... 

8 comments:

  1. Athira paranjathu valare sheriyaanu. a atharinte manam maarithudangiyaal pinne vila illathavunnu. Vannirangiyaal ellarkkum aadyam ariyendathu madakkamennanennanu.

    ReplyDelete
  2. അതെ മോളുട്ടി..ആ അത്തറിന്റെ മണം... അതാണ് ഓരോ പ്രവാസിക്കും വില നിശ്ചയിക്കുന്നത്

    ReplyDelete
  3. നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
    ‍ഞാന്‍ ആഗ്രഹങ്ങളെ കുഴിച്ചുമൂടി
    പെറ്റമ്മയും പിറന്നനാടും
    നല്‍കുന്നസ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
    ഞാന്‍...‍ഇന്നൊരു പ്രവാസി
    വെറും പ്രവാസി...

    ReplyDelete
  4. തീര്‍ച്ചയായും ഓരോ പ്രവാസിയും അങ്ങനെ തന്നെ ആവും സുഹൃത്തേ..നന്ദി ഇവിടേക്ക് കടന്നു വന്നതിനും ഈ കുറിപ്പുകള്‍ക്കും

    ReplyDelete
  5. കഥ നന്നായിരിക്കുന്നു....അത്തറ് പോലെ...ആശംസകള്‍
    എന്റെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ ഇവിടെ അമര്‍ത്തൂ
    http://adilzblog.blogspot.com/

    ReplyDelete
  6. ഒരുപാടു നന്ദി ..ആദില്‍...തീര്‍ച്ചയായും ഞാന്‍ പുതിയ സൃഷ്ടികള്‍ കാണുവാന്‍ എത്തും....

    ReplyDelete
  7. പെട്ടിയും തൂക്കിയാണ് നാട്ടില്‍ എത്തുന്നത് എങ്കില്‍ നാട്ടുകാര്‍ക്ക്, വീട്ടുകാര്‍ക്ക് അത്തറിന്റെ മണമുള്ള രാജകുമാരന്‍ .........!!
    കൈയും വീശി ആണ് വരവെങ്കില്‍ ജഹപൊഹ....
    അത്തറിന്റെ മണം അളന്നു നോക്കി വിലയിടുന്ന ബന്ധങ്ങള്‍... ഇതൊക്കെ പ്രവാസികളെ സംബന്ധിച്ച് മാത്രമല്ല ശരിയാവുക...
    നമ്മുടെ നാട്ടില്‍ തന്നെ എത്രയോ പേര്‍ കറവപശുക്കള്‍ ആകുന്നു....

    ReplyDelete
  8. ഇന്ന് കറവ പശുക്കള്‍ കൂടി വരുന്നു...ജീവിത സാഹചര്യങ്ങളാവം കാരണം

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?