അവനോടു ഞാന്‍ ചോദിച്ചു " എന്തിനാ നീ വന്നത്? " അവന്‍ മന്ദഹാസത്തോടെ പറഞ്ഞു." നീയുമായി ഒരു യാത്ര പോകുവാന്‍" " എവിടേയ്ക്ക്? " " അകലങ്ങളിലേക്ക്" എന്ന് അവന്‍. വരില്ല ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഉറക്കെയുറക്കെ ചിരിച്ചു. " നിനക്ക് വരാതെ തരമില്ലലോ.നിന്റെ അവസരം കഴിഞ്ഞിരിക്കുന്നു." " എന്തിനുള്ള അവസരം?" " ഭൂമിയിലെത്തി നിന്റെ വക അല്പം നന്മകള്‍ പകര്‍ന്നു കൊടുക്കുവാന്‍ ഞാന്‍ തന്ന അവസരം." അതെന്താ നീ നേരത്തെ എന്നോട് പറയാത്തത്? എന്റെ സമയം കഴിഞ്ഞല്ലോ.ഇനി ഞാന്‍ എന്താ ചെയ്ക? ആദ്യമേ പറഞ്ഞിരുന്നേല്‍..ഒരിക്കല്‍ കൂടി എനിക്ക് അവസരം തരുമോ? " വീണ്ടും അവന്‍ ഉറക്കെ ചിരിച്ചു. " ഞാന്‍ അവസരം തന്നാലും നീ ഇത്രയുമേ ചെയ്യ്. കാരണം നീ മനുഷ്യനാണ്. സുഖലോഭ മോഹങ്ങളില്‍ വീണു പോകുന്ന സാധാരണ മനുഷ്യന്‍. അവനെ പിന്തിരിപ്പിക്കാന്‍ ദൈവത്തിനു പോലും ആവുന്നില്ല. " ഞാന്‍ ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ നടന്നു. ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു ഞാന്‍ സഹോദരനെ കൊല്ലുന്ന എന്റെ പിന്‍ഗാമിയെ...
പ്രപഞ്ചത്തെയും മനുഷ്യനെയും സര്‍വ്വ ചരാചരങ്ങളെയും ചെകുത്താനെയും രോഗങ്ങളെയും സൃഷ്ടിച്ച ദൈവത്തിനു മനുഷ്യനെ നിയന്ത്രിക്കാന്‍ ആകുന്നില്ലെന്നോ? ശുദ്ധ വങ്കത്തരം എന്നേ ഞാന്‍ പറയൂ കാരണം മനുഷ്യനെ സൃഷ്ടിച്ചതും അവന്റെ മനസ്സില്‍ ക്രൂരവിചാരങ്ങള്‍ കടത്തിവിടുന്നതും തെറ്റ് ചെയ്യിക്കുന്നതും എല്ലാം ദൈവം ആണ്...ഒരാള്‍ ജനിക്കുമ്പോഴേ അവന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ വിശ്വാസികള്‍ ജ്യോതിഷം മുതലായവയില്‍ ആശ്രയം തേടുന്നതും ജാതകം എഴുതുന്നതും ഒക്കെ. തെറ്റ് ചെയ്യുന്നതിനേക്കാള്‍ വലിയ തെറ്റാണ് അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്...അതായത് ഇതിന്റെയെല്ലാം കാരണക്കാരന്‍ ദൈവമാണ്...ദൈവം മാത്രം... ദൈവത്തിന്റെ കൈകളിലെ കളിപ്പാട്ടങ്ങള്‍ മാത്രമാണ് മനുഷ്യന്‍....
ReplyDelete