അകലെ ആ കുന്നിന്‍ചെരുവില്‍ രക്തകിരണത്തോടെ അവന്‍ മരിച്ചു കഴിഞ്ഞു...
ഇനി നിശയുടെ വരവായി..ദുഃഖങ്ങള്‍ നിറഞ്ഞ നിശ..
അവളുടെ നാവില്‍ ആരുടെയൊക്കെയോ ഉണങ്ങിയ രക്തം കട്ടപിടിച്ചിരിക്കുന്നു
ഇന്ന് ആരാണാവോ നിന്റെ ഇരയാവുക?..അറിയില്ല
എന്റെ ഊഴം എത്തിയോ? എന്നെ കൊണ്ട് പോകാറായോ?
പോകണം..എനിക്കും...അകലേക്ക്...ആ ദൂരങ്ങളിലേക്ക്...
എന്നെ ഈ ലോകത്തിനു ആവശ്യം ഇല്ലാതെ വരുമ്പോള്‍...
ആര്‍ക്കൊക്കെയോ ബാധ്യത ആയി മാറുമ്പോള്‍...അവിടെ..അങ്ങകലെ...
എന്നെ കാത്തിരിക്കുന്നൊരു കൊച്ചു വീട് ഞാന്‍ കാണുന്നു...
പുഴയും അതിന്റെ കരയിലെ രണ്ടു പൂക്കളും... അവ എന്നെ മാടി വിളിക്കുന്നു
ഞാന്‍ പോകുന്നു...അവയുടെ അരികിലേക്ക്...എന്നേക്കുമായി...
എന്റെ ശവം ഇവര്‍ പങ്കുവെക്കുമോ?..അതും ഉണ്ടാവും...
മരിച്ചാലും മൃഗങ്ങള്‍ ഭക്ഷണമാകുകയാണ് പതിവ്...
ഞാനും ഒരു മൃഗമായിരുന്നല്ലോ..ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍..
മനുഷ്യനായി ആരും കണ്ടിരുന്നില്ലലോ..അപ്പോള്‍ പ്രതീക്ഷയുടെ കണികപോലും അവശേഷിപ്പിക്കണ്ട..എനിക്ക് മടങ്ങാം...
നിങ്ങള്ക്ക് പങ്കിട്ടു എടുക്കാം എന്റെ ശവം...
ചുട്ടു കരിക്കാം..അല്ലെങ്കില്‍ ഭക്ഷണമാക്കാം.....ഇനി ഞാന്‍ ഇല്ല
ഞാന്‍ ഇവിടെ മരിച്ചു..ഇനി ആ പുഴയുടെ കരയില്‍ ആ കൊച്ചു കുടിലില്‍...
"ഞാന്‍ ഇവിടെ മരിച്ചു"!!
ReplyDeleteമരണത്തിനപ്പുറം പുഴയുടെ കരയിലെ വീടും പൂക്കളുമോ ?
എന്താ പുനര്‍ജ്ജന്മം ആണോ? അതോ മരണാന്തര ജീവിതത്തെ കുറിച്ചാണോ?