കാലം നമ്മെ ഓരോ ദിവസവും തോല്‍പ്പിച്ചു കടന്നു കളയുകയാണ്.....ഇന്ന് നേടിയെന്നു കരുതുന്നതൊന്നും നാളെ എന്‍ കൈകളിലില്ല ....അത് പിന്നീട് കാലത്തിന്റെ പുസ്തകത്തില്‍ മറവി എന്ന അക്ഷരങ്ങളാല്‍ കോറിയിടപ്പെടുന്നു ....നീയുമൊരു നാളില്‍ മായും.....മറയും.....എങ്കിലും ഓര്‍ക്കുവാന്‍ ഇഷ്ടപെടുന്ന നല്ലൊരു ഓര്‍മയാണ് നീ
ഇന്നലകളില്‍ എന്നോ പെട്ടന്ന് വളരെ പെട്ടന്ന് എന്നിലേക്ക് കടന്നു വന്നു നീ....അത് പിന്നെ പതുക്കെ പതുക്കെ എന്റെ സിരകളില്‍ പടര്‍ന്നു ഞാന്‍ അറിയാതെ എന്നെ ഒരു ഭ്രാന്തിയാക്കി ..പടര്‍ന്നു കയറിയ ചെടിയെ പറിച്ചു മാറ്റാനാവാത്ത വൃക്ഷത്തിന്റെ വേദന അത് ചിലപ്പോളൊക്കെ നീയും ഞാനും അറിഞ്ഞു.. അപ്രതീക്ഷിതമായി എന്നെ ഒറ്റയ്ക്ക് ആക്കി ഇരുട്ടിലേക്കന്നപോലെ ഒരിക്കല്‍ നീ മറഞ്ഞു ...താങ്ങാവുന്നതിലും അപ്പുറമായിരുന്നു എനിക്ക് അത് ..ഒരു പക്ഷെ എന്റെ മനസിന് ഏറ്റ ഏറ്റവും കടുത്ത മുറിവുകളില്‍ ഒന്ന് ... എന്റെ ജീവിതം പോലെ കുറെ നൊമ്പരങ്ങള്‍ ചേര്‍ത്ത കഥകള്‍ ...കവിതകള്‍ ...രാത്രി പകലാക്കി ഞാന്‍ കുറെ ആലോചിച്ചു ..എന്റെ ഭ്രാന്തിനെക്കുറിച്ച്..നീയെന്ന സ്വപ്നത്തെ ക്കുറിച്ച് ...പിന്നീട് ഞാന്‍ ഒന്ന് ഉറങ്ങിയുണര്‍ന്നു ...ഒരു പേക്കിനാവ് കണ്ടു ഞെട്ടിയുണര്‍ന്ന കുട്ടിയുടെ ഭാവത്തോടെ ...എനിക്ക് ചിരിക്കുവാനായില്ല ..കണ്ണാടിയുടെ മുന്‍പില്‍ ഞാന്‍ ഒരുപാടു അഭിനയിച്ചു ....ചിലപ്പോളൊക്കെ നിന്റെ മുന്‍പിലും ....അവസാനം ഞാന്‍ ശീലിച്ചു ...എന്നെ ഞാന്‍ ആക്കുവാന്‍ ...നിന്റെ സ്വാതന്ത്ര്യങ്ങള്‍ക്കു തടസ്സമാവാതിരിക്കുവാന്‍ ...ഇന്ന് ഞാന്‍ ചിരിക്കാം ...എന്നെ ആവശ്യമുള്ള നിനക്ക് വേണ്ടി എന്റെ കണ്ണ് നിറഞ്ഞാല്‍ പൊട്ടിക്കരയുന്ന നിനക്ക് വേണ്ടി ...കാരണം ഒരിക്കലും ഒരു പുനര്‍ജന്മത്തില്‍ വിശ്വസിക്കാതിരുന്ന ഞാനും ഇന്ന് അതില്‍ വിശ്വസിക്കുന്നു ....നിന്നോടുള്ള എന്റെ സ്നേഹം മരിക്കാതെ ഇരിക്കാനായ്...
വട്ടു പിടിച്ചാല്‍ ഒന്നുകില്‍ ചങ്ങലക്കിടണം അല്ലെങ്കില്‍ നെല്ലിക്കാത്തളം ഇടണം അല്ലാതെ ബ്ലോഗ് തുടങ്ങുവല്ല ചെയ്യേണ്ടത് ...............
ReplyDeleteനെല്ലിക്കയും ചങ്ങലയും ഫലിക്കാതെ വരുമ്പോള്‍ ആണെട ജൂബി ഈ ബ്ലോഗ് പരിപാടി
ReplyDelete