Thursday, July 15, 2010

ഒരുപാടു ദൂരങ്ങള്‍ക്ക് അപ്പുറം എന്റെ ഓര്‍മ്മകള്‍ ചിറകിലേറി പോകുന്നു.....അങ്ങകലെ കുന്നിന്‍ ചെരിവില്‍ എവിടെയോ എന്നെ തേടുന്നൊരു നിശ്വാസം അറിയുന്നു ഞാന്‍....കാത്തിരിപ്പിന്റെ നിശബ്ദ യാമങ്ങളിലെവിടെയോ തഴുകി അകലുന്ന കാറ്റിനോടും ആ ചന്ദ്ര ബിംബത്തിനോടും  നീ പറയുകയാവാം നിന്‍ മൃദു നൊമ്പരം....ഈ വിരഹാര്‍ദ്ര യാമം കഴിയും വരെ ....ഒരിക്കല്‍ ഞാന്‍ നിന്നില്‍ അലിയാന്‍ എത്തും വരെ...  ആ കാറ്റിനും നേര്‍ത്ത നിലാവിനും നിന്നെ അറിയാന്‍ കഴിയില്ല....എങ്കിലും പ്രിയ തോഴാ...നിനക്കായ് മാത്രമെന്‍ നിഴലും നിലാവുമായ്‌ പ്രിയ സഖി ഞാന്‍ ഇവിടെ......പ്രതീക്ഷയില്‍ നീ മാത്രം....നിന്‍ സ്വപനങ്ങളും ചിത്രങ്ങളും മാത്രം..... ഒരിക്കല്‍ ഞാന്‍ വരും....നിന്നെ അറിയാന്‍...നിന്നില്‍ അലിയാന്‍ ....സ്വന്തമാകുവനും... സ്വന്തമാക്കുവാനും.....ആരെയും പേടിക്കാതെ നമ്മള്‍ തീര്‍ക്കുന്ന നമ്മുടെ ലോകത്തേക്ക് പോകുവാനായ് .......     

2 comments:

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?