Monday, August 30, 2010

ഒരു ശലഭം

നീ എന്നെ മറക്കുക....എന്നിലെ എന്നെ ഞാന്‍ അല്ലാതെയാക്കി തീര്‍ക്കുന്ന വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിനക്ക് എന്നെ മറക്കാം...ഈ സ്വപ്നഭൂമിയില്‍ ഇനി ഞാന്‍ ഉണ്ടാവില്ല...വളരെ വാചാലമായിരുന്ന എന്റെ ഈ മൌനം നിന്നെ ശല്യപെടുത്താതിരിക്കുവാനായി ഞാന്‍ എന്നിലേക്ക്‌ ഒതുങ്ങട്ടെ..ഒരു വര്‍ണലോകത്തിലെ പൂമ്പാറ്റയായി പാറി പറന്നു നടക്കുമ്പോള്‍ ഞാന്‍ എന്റെ ചിറകിന്റെ ശക്തി ഓര്‍ക്കണമായിരുന്നു.എന്റെ ആയുസ്സിന്റെ നീളവും...ആരോടും ഞാന്‍ മത്സരിക്കരുതായിരുന്നു...ആരെയും സ്നേഹിക്കയും..ഒടുവില്‍ ഞാന്‍ തോറ്റു...എന്റെ വര്‍ണ ചിറകുകള്‍ കൊഴിഞ്ഞു.ഇന്ന് ഞാന്‍ വെറും ഒരു പുഴു മാത്രമായി.....ഈ വീതി കൂടിയ വഴിയുടെ അരികില്‍ വീണു കിടന്ന എന്റെ അരികിലൂടെ ഒരുപാടു പേര്‍ കടന്നു പോയി.....എന്റെ പിടച്ചില്‍ കണ്ടു ചിരിച്ചവര്‍ ആയിരുന്നു അതില്‍ അധികവും..പിന്നെ ആ കൂട്ടത്തിലാരോ വളരെ ബലമായ്‌ എന്റെ ബാക്കി വന്ന ചിറകിനെ പറിച്ചു മാറ്റി....എന്നിലെ ബാക്കി വന്ന വര്‍ണവും എനിക്ക് നഷ്ടമായി....ബാക്കി വന്ന ജീവനുമായി ഞാന്‍ ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നു...ആരും എന്നെ ശ്രദ്ധിക്കുന്നില്ല കാരണം ഞാന്‍ ഇപ്പോള്‍ വെറും ഒരു പുഴു അല്ലെ? ആര്‍ക്കും ഒരു സന്തോഷം പകരുവാന്‍ എനിക്ക് ആവില്ലല്ലോ?  അവസാനം എപ്പോളെങ്കിലും ഒരു പിടച്ചിലോടെ ഈ ജീവനും അസ്തമിക്കും...ഇപ്പോള്‍ അല്ലെങ്കില്‍ എന്നെങ്കിലും....അത് വരെ എന്റെയീ പ്രാണ വേദന അതെന്റെ സിരകളെ വലിച്ചു മുറുക്കട്ടെ .....കാരണം ഇത് ഞാന്‍ എനിക്ക് നല്‍കിയ ശിക്ഷയാണ്......നിന്നെ അറിയാത്ത എനിക്ക് നല്‍കിയ ശിക്ഷ.........

2 comments:

  1. എന്താ ഇതൊക്കെ....?

    ReplyDelete
  2. അല്ലേലും എന്താ ഇതൊക്കെ? ആ ................

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?