അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്ന ആ സ്ത്രീയുടെ മനസ്സ് എന്തെന്ന് ഒന്ന് ഊഹിക്കുവാന്‍ പോലും എനിക്കായില്ല ... ഒരു പക്ഷെ ആര്‍ക്കും അത് സാധിച്ചെന്നു വരില്ല എന്നെനിക്കു തോന്നി . ഒരുപക്ഷെ ജീവിതം പങ്കിട്ടവന്റെ കിടപ്പില്‍ ഉണ്ടായ നിരാശയാവാം ...അതോ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോ? അതും അല്ലെങ്കില്‍ ഒരു തരം പുച്ഛം ആവാം. എന്തൊക്കെയോ നേടുവാന്‍ ഇറങ്ങി തിരിച്ചു ഇവിടെ എത്തിയപ്പോള്‍ ....എനിക്കത് വിവേചിച്ചറിയാന്‍ ആവുന്നില്ല
---------------------------------------------------------------------------------------------------------
ഒരു പുരുഷന് നാല് സ്ത്രീകള്‍ക്ക് വരെ സംരക്ഷണം കൊടുക്കാന്‍ ആവുമെന്ന് പറഞ്ഞ പരിശുദ്ധ ഖുറാനെ മാതൃക ആക്കിയവര്‍. ഭാര്യയെപ്പോലെ ഭാര്യാ സഹോദരിമാരെയും കാമ സര്‍പ്പ ദംശം ഏല്‍പ്പിച്ചപ്പോള്‍ നഷ്ടമായത് ഖുറാന്റെ വിശുദ്ധിയല്ല മറിച്ച് മനുഷ്യന്റെ വിവേചന ശക്തിയുടെ അധ:പതനമാണ്.

ഒരു തരം ആസക്തി ആയിരുന്നു അയാള്‍ക്ക് ജീവിതത്തോട്. എന്തും വെട്ടിപിടിച്ചു ആരെയും ദ്രോഹിച്ചു ജീവിതം കയ്യടക്കാനുള്ള ആസക്തി. ഒടുവില്‍ ഈ ഐ സീ യു വിന്റെ യന്ത്രങ്ങളാല്‍ ആ ശരീരം പ്രവര്ത്തിപ്പിക്കേണ്ടി വന്ന അവസ്ഥയില്‍ എത്തും വരെ അയാള്‍ പൊരുതി.

അഞ്ചു നേരം നിസ്കരിക്കുമ്പോഴും റമദാന്‍ നോമ്പ് കൃത്യമായി പാലിക്കുമ്പോഴും സക്കാത്ത് കൊടുക്കുമ്പോഴും മാത്രമല്ല ഒരുവന്‍ ഇസ്ലാം ആകുന്നത്. സഹജീവിയോടു കരുണ ഉണ്ടാകണം പൊറുക്കാനും ക്ഷമിക്കാനും കഴിയണം. മതപരിവര്‍ത്തനം ചെയ്തവന്റെ തല കൊയ്യുന്നതിലെ ഇസ്ലാമികത എനിക്ക് ദഹിക്കില്ല

അവരുടെ പേര് എനിക്കറിയില്ല, സാധാരണ മുസ്ലിം സ്ത്രീകളുടെ പേര് പോലെ നമുക്ക് അവളെ ആയിഷ എന്ന് വിളിക്കാം.ഉന്നത കുടുംബത്തിലെ നല്ല വിദ്യാഭ്യാസം ലഭിച്ച സ്ത്രീ. പുറം ലോകം കാണാതെ വിദ്യ അഭ്യസിച്ചവള്‍ എന്ന് ഞാന്‍ പ്രത്യേകം പറയട്ടെ .ജീവിതം മതത്തിനു കാഴ്ച്ച വെച്ചവള്‍ അതുമല്ലെങ്കില്‍ മതം വിലങ്ങു അണിയിച്ചവള്‍.

ഖുറാന്‍ ഒരിക്കലുമൊരു സ്ത്രീയെ പുറം ലോകം കാണിക്കരുതെന്ന് പറഞ്ഞിട്ടില്ല. മറിച്ച് തല മൂടിയിട്ട് പ്രാര്‍ത്ഥിക്കാത്ത സ്ത്രീ അവളുടെ ശിരസ്സിനെ അപമാനിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. മനുഷ്യന്‍ അതിനൊരു പുത്തന്‍ നിര്‍വ്വചനം നല്‍കി

അറബിയുടെ അത്തറിന്റെ മണം ഇഷ്ടമായ വീട്ടുകാര്‍ അവളെ അയാള്‍ക്ക് നല്‍കുമ്പോള്‍ അവള്‍ക്കു പ്രായം ഇരുപത്തി ഒന്നും അയാള്‍ക്ക് നാല്‍പ്പത്തി മൂന്നും.ഇസ്ലാം കുടുംബത്തിലെ പതിവ് പോലെ ഇഷ്ടം ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല .അവള്‍ക്കു അയാളുടെ കയ്യും ചുണ്ടുമെല്ലാം ശരീരത്തില്‍ പടര്‍ന്നു കയറിയ തീ മാത്രം ആയിരുന്നു. അയാള്‍ക്കും അവള്‍ മറ്റു മൂന്നു ഭാര്യമാരെ പോലെ കേവലമൊരു യന്ത്രം ആകാന്‍ അധികം താമസം വന്നില്ല.

ഖുറാനില്‍ പറയുന്നു സ്ത്രീക്കും പുരുഷനും തുല്യത എന്ന്. പക്ഷെ പുരുഷന്‍ അവളുടെ രക്ഷ കവചം ആണ് അവളാകട്ടെ അവന്റെ നിഴലില്‍ ജീവിക്കേണ്ടവളും. മനുഷ്യന്‍ ഇവിടെയും നിര്‍വ്വചനം മാറ്റി എഴുതി

പണം ഉന്മത്തന്‍ ആക്കുമ്പോള്‍ പേ പിടിച്ച നായയെ പോലെ ആയിരുന്നു അയാള്‍... നാലാം ഭാര്യയെ മറ്റൊരു അറബിക്ക് കാഴ്ച വെച്ച് ആ പണം മുഖത്തോട് അടുപ്പിച്ചു അലറി ചിരിക്കുന്ന അയാളെ മറ്റൊരുവന്‍റെ കിടപ്പറയില്‍ കിടന്നു കണ്ടവള്‍ ആണ് ആയിഷ. നിശബ്ദം സഹിക്കേണ്ടി വന്നതിനും അവള്‍ക്കു മറുപടി ഒന്ന് മാത്രം അവള്‍ ഇസ്ലാം ആണ്

ഖുറാനും സുന്നത്തും അനുശാസിക്കുന്ന സാന്മാര്‍ഗ്ഗിക ഗുണങ്ങളായ ആത്മാര്‍ഥത പരസ്പര സ്നേഹം കരുണ സഹാനുഭൂതി മിതവ്യയം ധര്‍മ്മനിഷ്ഠ സത്യസന്ധത തുടങ്ങിയവയെല്ലാം സാംസര്‍ഗ്ഗിക നിയമങ്ങളുടെ പരിധിയില്‍ വരുന്നു.മാതാവ് പിതാവ് ഭാര്യ ഭര്‍ത്താവ് മക്കള്‍ അയല്‍വാസികള്‍ വലിയവര്‍ ചെറിയവര്‍ തുടങ്ങിയവരോട് പാലിക്കേണ്ട മര്യാദകളും ഇതിന്റെ ഭാഗമാണ്

ഒടുവില്‍ ഒരുനാള്‍ അയാള്‍ കടിച്ചു മുറിച്ച ചുണ്ടിലെ രക്തം അയാളുടെ മുഖത്തേക്ക് തുപ്പിയവള്‍ ഇറങ്ങി ഓടി.മതം അവളെ വലിച്ചിഴച്ചു ഭ്രാന്തിന്റെ തുറങ്കിലടച്ചു. ഒടുവില്‍ ഒരുപാട് കാലത്തിനു ശേഷം അവള്‍ വന്നതാണ് അയാളെ കാണാന്‍... ഇപ്പോള്‍ അവരുടെ ഭാവം എനിക്ക് മനസ്സിലാകുന്നില്ല

വെന്റിലേറ്ററില്‍ അവസാന പിടച്ചില്‍ നടത്തുന്ന അയാളെ കാണുമ്പോള്‍ മറ്റൊരു ഖുറാന്‍ വചനം ഞാന്‍ കടമെടുക്കട്ടെ
" അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനാണെന്നും കരുണാനിധിയും ആണെന്നും നിങ്ങള്‍ മനസ്സിലാക്കുക "

എല്ലാ ദൈവങ്ങളും നന്മ മാത്രമേ പറഞ്ഞിട്ടുള്ളൂ .....അതിനെ പലരും വളച്ചൊടിച്ചു ....കൊള്ളാം ....ഈ കഥ ...
ReplyDeleteനന്ദി വായനക്കും അഭിപ്രായത്തിനും
Delete
ReplyDeleteമനുഷ്യനാണ് മതങ്ങളെയും ദൈവങ്ങളെയും സൃഷ്ടിച്ചതെന്നും പിന്നീട് തനിക്കിഷ്ടമുള്ളതുപോലെ അവയെ നിര്‍വചിച്ചു എന്നും ഈ കഥ പിന്നെയും ഓര്‍മ്മിപ്പിക്കുന്നു.
If there were only one god and religion, and that god was most powerful, there could not be any deviation from his principles and there could not be any imperfect being in the universe.
ധാര്‍മികത ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്നു. വെന്ററിലെറ്ററിനു അത് വിവേചിച്ചറിയാന്‍ കഴിയാത്തത് ഈ കഥ പോലെ നന്നായി. ...
നന്ദി വായനക്കും അഭിപ്രായത്തിനും
Deleteചെയ്തു കൂട്ടുന്ന തെറ്റുകള്‍ക്ക് ദൈവത്തിന്റെ വചനങ്ങള്‍ കടമെടുത്തു ന്യായം കണ്ടെത്തുന്ന ഒരു സമൂഹം ഉണ്ട്. അവര്‍ എന്തിലും അവരുടെ വ്യക്തിപരമായ പ്രവര്‍ത്തികളില്‍ ദൈവഹിതം കണ്ടെത്തും. അത്തരം വ്യാജന്മാരുടെ മനസ്സില്‍ ദൈവം കുടിയിരിക്കുമോ? തലാക്ക് തലാക്ക് തലാക്ക്.. അതോടെ ഒരു ഭാര്യ യെ ഉപേക്ഷിക്കാനുള്ള പെര്‍മിഷന്‍ ആയി.. ഹ ഹ ഹ
ReplyDeleteനന്നായിരിക്കുന്നു ദീപ ഈ ബ്ലോഗ്. ഭാവുകങ്ങള്‍
നന്ദി വായനക്കും അഭിപ്രായത്തിനും
Deleteനീണ്ട ഇടവേളയ്ക്കു ശേഷം കിട്ടിയ സദ്യ ആര്‍ത്തിയോടെ വെട്ടി വിഴുങ്ങാനെത്തിയതായിരുന്നു. പക്ഷെ 'വേവാതെ' കിടക്കുന്ന കല്ലുകള്‍ സദ്യയുടെ രുചി ആസ്വദിക്കാന്‍ അനുവദിച്ചില്ല. ഞാനൊരു മത വിശ്വാസിയായത് കൊണ്ട് പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത്. അനീതി ഏതു മത വിഭാഗത്തില്‍ നിന്നായാലും എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. അത് എഴുത്തുകാരന്റെ ബാധ്യതയുമാണ്. സൗദി അറേബ്യയിലെ പ്രവാസ ജീവിതം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാന്‍ ദീപയെ സഹായിച്ചിരിക്കാം. അതാണ് ഇസ്ലാം അത് മാത്രമാണ് ഇസ്ലാം എന്ന് സൗദി അറേബ്യയെ കുറിച്ച് ഒരിക്കലും പറയാന്‍ കഴിയില്ല. ലോകത്തിന്റെ മറ്റേതു കൊണിലെയും മത വിഭാഗങ്ങളെ പോലെ തന്നെ അവിടെയും അക്രമവും അനീതിയും അധര്‍മ്മവും അസാന്മാര്‍ഗ്ഗികതയും നടക്കുന്നുണ്ടെന്നത് വാസ്തവമാണ്. അതൊന്നും മതത്തിന്റെ ബാനരിലല്ല.. ബഹു ഭാര്യത്തം അനുവദനീയമല്ലാത്ത മത വിഭാഗത്തില്‍ പെട്ടവര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതും, വിവാഹ ബന്ധമേ നിഷിദ്ധമായ ക്രിസ്തീയ പുരോഹിതരും കന്യാ സ്ത്രീകളും വഴിവിട്ട ജീവിതം നയിക്കുന്നതും ഇപ്പറഞ്ഞ മതങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാനെന്നു പറയാനാവുമോ ?(പോസ്റ്റിന്റെ ചില ഭാഗങ്ങളില്‍ ഈ ചെയ്യുന്നതിനെല്ലാം പ്രചോദനം മതമാണ് എന്ന ഒരു ധ്വനിയുണ്ട്.) തെറ്റുകള്‍ മനുഷ്യ സഹജമാണ്, അല്ലാതെ മത സഹജമല്ല. ഒരു വ്യക്തി ചെയ്യുന്ന തോന്നിവാസത്തെ അവനുള്‍ക്കൊള്ളുന്ന മതവുമായും മത നിയമങ്ങളുമായും ബന്ധപ്പെടുത്തുന്നതും അതിനു മതത്തിന്റെ ചായം പൂശുന്നതും ആശാസ്യമല്ല.
ReplyDelete****** 'പണം ഉന്മത്തന്‍ ആക്കുമ്പോള്‍ പേ പിടിച്ച നായയെ പോലെ ആയിരുന്നു അയാള്‍... നാലാം ഭാര്യയെ മറ്റൊരു അറബിക്ക് കാഴ്ച വെച്ച് ആ പണം മുഖത്തോട് അടുപ്പിച്ചു അലറി ചിരിക്കുന്ന അയാളെ മറ്റൊരുവന്‍റെ കിടപ്പറയില്‍ കിടന്നു കണ്ടവള്‍ ആണ് ആയിഷ. നിശബ്ദം സഹിക്കേണ്ടി വന്നതിനും അവള്‍ക്കു മറുപടി ഒന്ന് മാത്രം" അവള്‍ ഇസ്ലാം" ആണ്'******* ദീപയുടെ ഈ വാക്കുകള്‍ ശുദ്ധ അസംബദ്ധമാണ്. ഇസ്ലാമിനെ കുറിച്ച് ദീപ ഇനിയും കുറെ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. എവിടെയാണ് എല്ലാം സഹിക്കാനും പ്രതികരിക്കാതിരിക്കാനും ഇസ്ലാം സ്ത്രീയോട് ഉപദേശിക്കുന്നത് ?
****'ജീവിതം മതത്തിനു കാഴ്ച്ച വെച്ചവള്‍ അതുമല്ലെങ്കില്‍ മതം വിലങ്ങു അണിയിച്ചവള്‍*******
എന്താണ് ഈ വിലങ്ങു ?
മാനുവിന് ,
Deleteആദ്യമേ തന്നെ പറയട്ടെ ഞാന്‍ ഒരു മത വിശ്വാസി അല്ല.അത് കൊണ്ട് തന്നെ എനിക്ക് ഹിന്ദുവും ഇസ്ലാമും ക്രിസ്ടിയനും ഒന്ന് തന്നെ. മുന്‍പ് ഞാന്‍ ക്രിസ്ത്യന്‍ വിശ്വാസത്തിനു മോശം വരുന്ന രീതിയില്‍ ബ്ലോഗ് എഴുതിയെന്നും പറഞ്ഞു ഒരുപാട് പേര്‍ എന്നെ ക്രൂശിക്കാന്‍ വന്നതാണ് . നാളെ ഒരു പക്ഷെ ഞാന്‍ ഹിന്ദുവിനെക്കുറിച്ചും എഴുതിയെന്നു വരാം.
സൗദി എന്ന ഒരു രാജ്യത്തു ജീവിക്കുന്നു എന്ന് കരുതി ഞാന്‍ ഇസ്ലാമിനെ മുഴുവന്‍ വെറുക്കുന്ന ഒരാള്‍ അല്ല. ബഹു ഭാര്യത്തം എന്ന രീതി ഇസ്ലാമില്‍ മാത്രം എന്ന് ഞാന്‍ സമര്ധിക്കുന്നുമില്ല. അത് ആര് ചെയ്താലും തെറ്റ് തന്നെ. മതങ്ങളില്‍ നിന്ന് പ്രചോദനം ഉണ്ടായി ഒരുവന്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ അവന്‍ നന്മ ചെയ്യണം. ഈ പറഞ്ഞത് ഒന്നും തന്നെ മതത്തില്‍ നിന്നുള്ള പ്രചോദനം അല്ല. ഞാന്‍ പറഞ്ഞത് മതത്തെയുമല്ല. മറിച്ച് മതത്തെ വികൃതം ആക്കി തീര്‍ക്കുന്ന മനുഷ്യനെയാണ്.. .....മത ഗ്രന്ഥം ഞാന്‍ വായിച്ചപ്പോള്‍ അതില്‍ പറഞ്ഞതും ഇന്ന് ഇസ്ലാം എന്ന് മുറവിളി കൂട്ടുന്ന ചില മനുഷ്യര്‍ ചെയ്യുന്നതും തമ്മില്‍ ഒരുപാട് വൈരുധ്യം കണ്ടു. സഹിക്കാനും പ്രതികരിക്കാതെ ഇരിക്കാനും ഇസ്ലാം മതം അനുശാസിക്കുന്നില്ല.പിന്നെ ഈ സമൂഹം എന്തിനതു ചെയ്യുന്നു? മതം ഒരു വിലങ്ങു കല്‍പ്പിച്ചില്ല എങ്കില്‍ മലപ്പുറത്ത് പുറം ലോകം കാണാതെ എത്രയോ സ്ത്രീകള്‍ എന്തിനു ജീവിക്കണം? അവര്‍ക്ക് പുറത്തു പോകാനും ആളുകളെ കാണാനും മറ്റൊരു മനുഷ്യ ജീവിയെ പോലെ ജീവിക്കാന്‍ ആഗ്രഹം ഇല്ലാതെയാണോ?
എല്ലാത്തിനുമൊടുവില്‍ ഞാന്‍ ഒന്ന് പറഞ്ഞോട്ടെ ....എനിക്ക് മതം ഇല്ലെങ്കില്‍ കൂടി എനിക്ക് ഒരു പ്രത്യക മതത്തോടു പ്രത്യേക ദേഷ്യവും ഇല്ല
വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍
സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു വീണ്ടുമൊരിക്കല്‍ കൂടി മലപ്പുറത്തിന്റെ മണ്ണിലേക്ക്........ പുറം ലോകം കാണാതെ ജീവിക്കുന്ന ഒരു മനുഷ്യ സ്ത്രീയെ തിരയാന്‍............ മലപ്പുറത്ത് വന്നു പഠിച്ചിട്ടും ദീപക്ക് മലപ്പുരത്തോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ലെന്നതില്‍ സങ്കടമുണ്ട്.
Deleteമലപ്പുറത്തോട് എനിക്കുള്ളത് വളരെ നല്ല കാഴ്ചപ്പാട് തന്നെയാണ്. ഇന്നും ഒരു അവസരം വന്നാല്‍ ഒന്ന് പോകാന്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം. മനുഷ്യനോടുള്ള കാഴ്ചപ്പാടില്‍ മാത്രമേ ഉള്ളു വ്യത്യാസം. അത് മലപ്പുറം ആണെങ്കിലും തിരുവനന്തപുരം ആണെങ്കിലും ഒരുപോലെ തന്നെ
Deleteഈ വിഷയത്തില്‍ ഇത്രയേ എനിക്കും പറയാനുള്ളൂ... ചില ശിക്ഷകള്‍ ഭൂലോകത്ത് നിന്നും ചിലത് പരലോകത്ത് നിന്നും ലഭിക്കും. ഒരു വിശ്വാസി അങ്ങനെയാണ് കാണേണ്‌ടതും... നീച പ്രവര്‍ത്തികള്‍ എല്ലാ മതത്തിലും സമൂഹത്തിലുമുണ്‌ട്. ആരും പൂര്‍ണ്ണരല്ല നല്ല എഴുത്ത് ആശംസകള്‍
ReplyDeleteഞാനും അത്രയേ ഉദ്യേശിച്ചുള്ളൂ...നന്ദി സുഹൃത്തേ
Deleteദീപയുടെ ഈ എഴുത്തിൽ ഇസ്ലാം മതത്തിനെ ധിക്കരിച്ച് എഴുതി എന്ന് എനിക്ക് തോന്നുന്നില്ല.മാനു പൂക്കോട്ടൂര്‍ പറഞ്ഞിതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നുമില്ലാ... ബഹു ഭാര്യാത്വം ഇസ്ലാം മതത്തിൽ അനുവദനീയമാണെന്നുള്ളത് ഏവർക്കും അറിയാം.അത് കൊണ്ട് മാത്രമാണ്.ആയിഷ ആ നിക്കാഹിന് സമ്മതിച്ചതെന്ന് എനിക്ക് തോന്നുന്നൂ."ആയിഷ. നിശബ്ദം സഹിക്കേണ്ടി വന്നതിനും അവള്‍ക്കു മറുപടി ഒന്ന് മാത്രം അവള്‍ ഇസ്ലാം ആണ്". മതത്തിന്നേയും വീട്ട് കാറേയും അവൾക്ക് ധിക്കരിക്കാനാവില്ലാ..........ഒരു ഹിന്ദുവോ,ക്രിസ്ത്യാനിയോ ആയിരുന്നെങ്കിൽ അവൾക്ക് നിയമത്തിന്റെ സഹായം ലഭിക്കുമായിരുന്നു. അതിനെക്കുറീച്ചാണ് ദീപ ചിന്തിച്ചതെന്ന് എനിക്ക് തോന്നുന്നു... മതങ്ങൾ മനുഷ്യരുടെ ന്ന്മക്കുഌഅതാകണം എന്ന ഈ ചിന്താഗതിക്കും....അതിലൂന്നിയുള്ള ഈ കഥക്കും ആശംസകൾ
ReplyDeleteഒരുപാട് നന്ദി
Deleteചുരുങ്ങിയ വാക്കുകളില്‍ മഹത്തായ ആശയം.. നന്നായിരിക്കുന്നു.
ReplyDeleteനന്ദി സംഗീത്
Deleteആശയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ദീപയുടെ versatility പെട്ടെന്ന് ആരുടെ ശ്രദ്ദയിലും പതിയും. ഇത്രയും വൈവിധ്യങ്ങള്‍ രചനകളില്‍ ആവാഹിക്കാന്‍ സാമാന്യ ബുദ്ധി പോരാ.
ReplyDeleteഒരഭിപ്രായം പറയട്ടെ, വാക്കുകള്‍ കഴിവതും ചേര്‍ത്തെഴുതിയാല്‍ മനോഹാരിത അല്പം കൂടും.
മനസ്സെന്തെന്ന്, ഒന്നൂഹിക്കുവാന്‍, കിടപ്പിലുണ്ടായ, അതുമല്ലെങ്കില്‍, നേടുവാനിറങ്ങിത്തിരിച്ച്, ഇവിടെയെത്തിയപ്പോള്‍...,..... ഇങ്ങനെ പലതും. (എന്റെ സ്വന്തം അഭിപ്രായമാണ്, തെറ്റായെങ്കില്‍ ക്ഷമിക്കുക)
നന്ദി സുഹൃത്തേ ..പിന്നെ ഈ മുറിച്ചെഴുതല്‍ ...അത് ചില വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉള്ള മടിയും ...ചിലപ്പോള്‍ ചിലത് കിട്ടാതെ പോവുകയും ഒക്കെ ചെയ്യുമ്പോള്‍ ആണ്...ഹി ഹി ...അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കും
Deleteവന്നവരെല്ലാം എന്തേലുO പറഞ്ഞിട്ട് പോവാൻ ഇതെന്താ ഭണ്ഡാരപ്പെട്ടിയോ?
ReplyDelete