Saturday, August 4, 2012

പ്രിയേ നിനക്കായി

നീളന്‍  വരാന്തയുടെ അവസാനത്തിലാണ്  എന്റെ  കിടക്ക. മുഷിഞ്ഞ വിരികള്‍ ആരോ വന്നു മാറ്റി വിരിച്ചു. വീണ്ടും അതിലേക്കു ഞാന്‍  ചാഞ്ഞു. സ്വപ്‌നങ്ങള്‍ ഇപ്പോള്‍ കടന്നു വരാന്‍  മടിക്കുന്നത് പോലെ. പഴയ ഡയറി തലയിണയുടെ അടിയില്‍ നിന്നും താഴേക്ക് വീണു.വളരെ പ്രയാസപ്പെട്ടു ഞാന്‍ അത് എടുത്തു.  എന്റെ മനസ്സിനെ എഴുതി തീര്‍ക്കുവാന്‍ എനിക്ക് ആവുന്നില്ല ഇപ്പോള്‍ .പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ഞാന്‍. അവിടെ നിന്റെ മുഖം വ്യക്തമായി കണ്ടു.

ആലോചനക്കു ഭംഗം വരുത്തിയെന്നോണം ഒരു നേഴ്സിന്റെ വിളി കേട്ടു.സമയത്തുള്ള ഈ കുത്തിവെപ്പുകള്‍  അവരുടെ ജോലിയുടെ ഭാഗം. ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു  അവര്‍ക്കും എനിക്കുമറിയാം. ഈ തണുത്ത സൂചി മാംസത്തില്‍  തറച്ചു കയറുന്ന വേദന അസഹനീയം.വീണ്ടും ഞാന്‍ എന്റെ പുതപ്പിന്റെ ഉള്ളിലേക്ക് കയറി.


പഴയ ഡയറിയുടെ മുഷിഞ്ഞ താളുകളില്‍  വീണ്ടും എഴുതാന്‍  ബാക്കിയായത്  കുറെ സ്വപ്‌നങ്ങള്‍. .ദുഖമില്ലാത്ത ഒരു സൃഷ്ടിക്കു എന്റെ പേനയും കടലാസ്സും ദാഹിക്കുന്നു.എങ്ങനെ ഞാന്‍ എഴുതും? മനസ്സിന്റെ നെരിപ്പോടില്‍ എന്റെ നിണം മുക്കി എഴുതുകയല്ലേ?
 നീയാണ് പെണ്ണെ എന്നെ എഴുതാന്‍ പഠിപ്പിച്ചത്. രാത്രി മഴ പോലെ എന്നില്‍ പെയ്തിറങ്ങിയ കുളിരാണ് നിന്റെ പ്രണയം.പൂക്കളെയും നീലാകാശത്തെയും ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ എന്ന് മുതലാണ്‌ ഈ ഡാര്‍വിന്റെയും ഐന്‍സ്ടീന്റെയും സിദ്ധാന്തങ്ങളുടെ പിന്നാലെ പാഞ്ഞത്. മാറ്റങ്ങള്‍ തുടങ്ങിയത് എവിടെ? പ്രണയം പൂര്‍ണ്ണത കൈവരിക്കുന്നത് വിവാഹത്തിലെന്ന് വിശ്വസിച്ച വിഡ്ഢി.
പലതവണ നീ പറഞ്ഞിരുന്നു എന്നും കൂടെ ഉണ്ടായിരിക്കുമെന്ന്. ഇന്ന് നീ എവിടെ? ആശുപത്രി വരാന്തയിലെ ഓരോ പദനത്തിലും നിന്റെ കാലൊച്ച ഞാന്‍ കാതോര്‍ത്തു കിടന്നത് നീ അറിഞ്ഞില്ലേ?

ഇടയ്ക്കിടെ ഈ തണുപ്പ് എന്റെ തലയിലൂടെ കടന്നു പോകുമ്പോള്‍  അറിയാതെ ഞാന്‍ അലറിക്കരഞ്ഞു പോകുന്നു.അവരെനിക്കു വലിയ സൂചികളില്‍ നിറച്ച തണുത്ത മരുന്നുകള്‍ നല്‍കുമ്പോള്‍ വീണ്ടും ഒരു  ഉറക്കം.ഉണരുമ്പോള്‍  ഈ മുഷിഞ്ഞ പുതപ്പു മാത്രം കൂട്ടിന്.

നാടന്‍ സങ്കല്‍പ്പങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍  എങ്ങനെ നിന്നെ സ്നേഹിച്ചു സംസാരപ്രിയനല്ലാത്ത ഞാന്‍ നിന്റെ സംസാരം ഒരുപാട് കേട്ടിരുന്നു.അലസമായ നിന്റെ മുടി കണ്ണിലേക്ക്  വീഴുന്നതും ഒട്ടും നിരയല്ലാത്ത പല്ലുകള്‍  കാട്ടി നീ ചിരിക്കുന്നതും നാണം കൊണ്ട് മുഖം പൊത്തുന്നതും ഒക്കെ നീയറിയാതെ ഞാന്‍ ആസ്വദിച്ചിരുന്നു. നീ എന്റേതെന്നു  ആ കാതില്‍ ഞാന്‍ നൂറുതവണ പറഞ്ഞതല്ലേ.പിന്നെ എന്നെ ഒഴിവാക്കിയൊരു യാത്ര നിനക്കെങ്ങനെ സാധിച്ചു? നീ ഒരുപാട് ഇഷ്ടപെട്ട മാധവിക്കുട്ടി മുസ്ലിം ആയതിനെ എതിര്‍ത്ത എന്നോട് നീ പരുഷമായിസംസാരിച്ചതും ഞാന്‍ ഓര്‍ക്കുന്നു.

"പ്രിയേ നിനക്കായ്‌ " എന്ന പുസ്തകം ലോകം നെഞ്ചില്ലേറ്റിയപ്പോള്‍  നിനക്കെഴുതിയത്  വാങ്ങാന്‍ നീ മാത്രം വന്നില്ല. ആരാധകരുടെ ഇടയിലെപ്പോലും ഞാന്‍ തേടിയത് നിന്നെയായിരുന്നു.


പോസ്റ്റ്‌മാന്‍  കൊണ്ട്  വന്ന കവറില്‍  നിന്റെ കയ്യക്ഷരം കണ്ടു ഞാന്‍  ആവേശത്തോടെയാണ് അത് പൊട്ടിച്ചത്. അതില്‍ എന്റെ പുസ്തകം.ഞാന്‍ നിനക്കെഴുതിയ അതില്‍ ...നീ എനിക്കെഴുതിയത് വാങ്ങാന്‍ തിടുക്കമായിരുന്നു എനിക്ക് . ആദ്യ പേജില്‍ നിന്റെ എനിക്കായുള്ള അക്ഷരങ്ങള്‍........ ... ഹൃദയം ധൃതഗതിയില്‍  ഇടിക്കുന്നത്‌ ഞാന്‍ അറിഞ്ഞു.
" നിന്നെ ഞാന്‍ സ്നേഹിക്കുന്നു...ഈ പൂക്കളിലും ..പുഴകളിലും ....മഴയിലുമധികം...വിട പറഞ്ഞതിന് കാരണം ഒന്ന് മാത്രം. വേര്‍പാട് മരണത്തിലൂടെ ആകുന്നതു നിന്നെ ഒരുപാട് വേദനിപ്പിക്കുമെന്ന് ഞാന്‍ അറിയുന്നു..അതെനിക്കാവില്ല...ഈ ആശുപത്രിക്കിടക്കയിലും നിന്നെ ഞാന്‍ സ്നേഹിക്കട്ടേ ..."

അവള്‍ക്കു വേണ്ടി ഞാന്‍ നല്‍കിയ അക്ഷര കൂട്ടങ്ങളില്‍ എന്റെ കണ്ണുനീര്‍ വീണു ചിതറി. പ്രിയേ നിനക്കെന്നില്‍ മരിച്ചു കൂടായിരുന്നോ ...ഇതിലെത്രയോ  ഭേദം.....


ഉണര്‍ന്നപ്പോള്‍ ചുറ്റും നോക്കി...എനിക്കെന്തോ ഇന്ന്  തണുപ്പില്ല.എന്റെ ചുമലില്‍ ഒരു ചൂടുള്ള കൈ. നിന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചത്...പക്ഷെ തിരിച്ചറിഞ്ഞു ഞാന്‍...............     ...അവനാണ് വന്നത് ...ഒരിക്കലുമിനി നിന്നെ കാണാന്‍ അനുവദിക്കാതെ നിതാന്തമായ തണുപ്പിലേക്ക് എന്നെ കൊണ്ട് പോകുവാന്‍ വന്ന മരണം .....

വീണ്ടും ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു ഞാന്‍ ...എന്റെ മുഷിഞ്ഞ പുതപ്പു കെട്ടിപിടിച്ചു കരയുന്ന നിന്നെ ...ഒന്ന് ചിരിച്ചു കൊണ്ട് ഞാന്‍ ഓര്‍ത്തു

                                     വൈകിപോയി പ്രിയേ നീ ഒരുപാട് വൈകി

36 comments:

  1. "എന്റെ പേനയും കടലാസ്സും ദാഹിക്കുന്നു.എങ്ങനെ ഞാന്‍ എഴുതും? മനസ്സിന്റെ നെരിപ്പോടില്‍ എന്റെ നിണം മുക്കി എഴുതുകയല്ലേ?"

    ഈ കഥയില്‍, നിന്റെ എഴുത്ത് മെച്ചപ്പെട്ട് വരുന്ന ലക്ഷണം കാണുന്നുണ്ട്.....അത് തുടരുക...
    കഥ ഇഷ്ടമായി...ആശംസകള്‍...

    ReplyDelete
  2. ഹോ..എന്തായാലും വൈകിയില്ല. ഞാനെത്തി.

    ReplyDelete
    Replies
    1. നന്നായി...ഇരിക്കു...ഒരു ചായ???:)

      Delete
  3. ജീവനുള്ള കാലത്ത് സ്‌നേഹിക്കാനായില്ലെങ്കില്‍ ഒരു കാലത്ത് നഷ്ടബോധമനുഭവിക്കേണ്ടി വരും. തീര്‍ച്ച.

    ReplyDelete
  4. ഇഷ്ടപ്പെട്ടു ....

    ReplyDelete
  5. valrey nalloru theme..nanayi parnjirikkunu,,,,

    ReplyDelete
  6. Aathiraaa its Really Touchingg Nicee

    ReplyDelete
  7. അല്‍പം വൈകായാണെങ്കിലും ഞാനും വന്നു,,, പ്രണയിക്കാന്‍ പഠിപ്പിച്ച ഈ വരികള്‍ കാണാന്‍... ;) പോസ്റ്റ്‌ നന്നായി ... വരികള്‍ക്കെല്ലാം ഒരു മാന്ത്രിക ഭാവം...

    Fr

    ReplyDelete
  8. ദീപ എന്ന ആതിരാ.....,
    ഞാനിപ്പോഴാണിവിടെ.........
    എഴുത്ത് നന്നായിരിക്കുന്നു..കഥയിൽ എന്തോ ഒരു വ്യത്യസ്തതയുണ്ട്....കഥയിലായിരിക്കില്ല ചിലപ്പോ എഴുതുന്നതിന്റെയാവാം....

    ReplyDelete
    Replies
    1. നന്ദി ഈ വരവിനും ...കയ്യൊപ്പിനും

      Delete
  9. ഇതുതന്നെയാണ്‌ എനിക്കും പറയാനുള്ളത്: "ജീവനുള്ള കാലത്ത് സ്‌നേഹിക്കാനായില്ലെങ്കില്‍ ഒരു കാലത്ത് നഷ്ടബോധമനുഭവിക്കേണ്ടി വരും. തീര്‍ച്ച."

    കഥ ഇഷ്ടപ്പെട്ടു. ആശംസകൾ...

    ReplyDelete
  10. കവിതയാണോ കഥയാണോ എന്ന് എനിക്ക് മനസിലായില്ല എങ്കിലും ഒരു കവിത വായിക്കുന്ന സുഖമുണ്ടായിരുന്നു ... എനിക്ക് ഇഷ്ടമായി ....

    ReplyDelete
    Replies
    1. അത് പോലും മനസ്സിലായില്ലേ കഷ്ടായി

      നന്ദി സുഹൃത്തേ

      Delete
  11. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. തീര്‍ച്ചയായും വരും...ആശംസകള്‍

      Delete
  12. കഥ നന്നായി. അവതരണം ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി

    ReplyDelete
  13. വളരെ വൈകിയാണെത്തിയത്....എങ്കിലും പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ ഈ രചന എന്നെ സഹായിച്ചൂ...ഇനി ഒന്ന് പ്രണയിച്ച് നോക്കാണം...എഴുത്ത് ഇഷ്ടമായി.ആശംസകൾ

    ReplyDelete
    Replies
    1. ഈ വയസ്സാന്‍ കാലത്ത് ഇനി അതൊന്നും കയറി ചിന്തിക്കല്ലേ...നാട്ടുകാര്‍ക്ക്‌ പണി ആകും

      Delete
  14. ശര്യാ ഞാനും വൈകിപോയി..!
    ന്നാലും വരവ് നഷ്ട്ടമായില്ല ,വീണ്ടും കുറെ പ്രണയചിന്തകള്‍ മനസ്സില്‍ നിറച്ചു തിരിച്ചു പോകുന്നു.

    ഒത്തിരി ആശംസകള്‍ നേരുന്നു
    സസ്നേഹം..പുലരി

    ReplyDelete
    Replies
    1. നേരത്തെ വരുന്ന ശീലം പണ്ടേ ഇല്ലാലോ ..ഹും ക്ഷമിക്കുക തന്നെ ...

      Delete
  15. നിന്നെ ഞാന്‍ സ്നേഹിക്കുന്നു...ഈ പൂക്കളിലും ..പുഴകളിലും ......
    ....... നിന്നെ ഞാന്‍ സ്നേഹിക്കട്ടേ

    ഈ വരികള്‍ ഞാന്‍ കടമെടുക്കുന്നു... ചെറിയൊരു ആവശ്യം ഉണ്ട്. കോപ്പി റൈറ്റ് എന്ന് പറഞ്ഞു കേസ് കൊടുക്കരുത്...
    എഴുത്ത് ഇഷ്ട്ടമായി...

    ReplyDelete
    Replies
    1. കേസിന്റെ പിന്നാലെ ചുറ്റാന്‍ സമയം ഇല്ലാത്തതിനാല്‍ മാത്രം ഇത് ക്ഷമിച്ചു ...ഹി ഹി നന്ദി

      Delete
  16. കൊള്ളാം, ഇനിയുമെഴുതുക.

    ReplyDelete
    Replies
    1. കഴിഞ്ഞ അവധിക്കു കുമാര സംഭവങ്ങള്‍ വായിക്കാനുള്ള ഭാഗ്യം ഉണ്ടായി...ഈ അഭിപ്രായത്തിനും വിരുന്നിനും നന്ദി കുമാരേട്ടാ

      Delete
  17. വാക്കുകളില്‍ കവിത്വം ഒളിച്ചുവച്ച്, മനോഹരമായ പ്രണയലേഖനം പോലെ ഒരു കഥപറഞ്ഞത്‌ അസ്സലായി. ആശംസകള്‍.

    ReplyDelete
  18. വൈകിയാണേലും ഞാനും വായിച്ചൂട്ടോ :)

    ReplyDelete
  19. കൊള്ളാല്ലോ മോളേ... :)

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?