Monday, October 22, 2012

എല്‍മിയുടെ ചില്ലറ പ്രശ്നങ്ങള്‍

" മണിക്കുട്ടീ ..."
" ഈ അപ്പയോട് ഞാന്‍ ഒരുപാട് തവണ ചോദിച്ചു. ഞാന്‍ മണിക്കുട്ടി ആണോ അതോ എല്‍മിയോ?

" ഹ ഹ ഹ ...കണ്ടോടീ അവളുടെ സന്തോഷം ...എന്തൊക്കെയോ പറയുന്നു ...ഹ ഹ ഹ "
" എന്ത് ക ക ക ...എന്ത് കണ്ടിട്ടാ അപ്പ ഈ ചിരിക്കുന്നെ? എന്‍റെയും അപ്പയുടെയും ഈ ഭാഷ വൈരുദ്ധ്യം മാറുന്ന കാലം വന്നാല്‍ എനിക്ക് അപ്പയോട് കുറെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട് ...ആരാ ഈ മണിക്കുട്ടി  ?ആരാ ഈ എല്മി?  ..രണ്ടിലൊന്ന് എനിക്ക് അറിയണം"

ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്നെ ഏതാണ്ട് മനസ്സിലായിക്കാണും. ഞാന്‍ എല്മി ......മണിക്കുട്ടി .....ആ എനിക്കറിയില്ല.വയസ്സ് ഒരു വയസ്സും ... വേണ്ട ...ഏതാനും മാസങ്ങള്‍ക്കകം രണ്ടു ആകും..... എന്‍റെ ഫേസ് ബുക്ക്‌ ഐടി....അല്ലേല്‍ വേണ്ട അപ്പക്ക് പാസ്സ്വേര്ഡ് അറിയാം.
 പറഞ്ഞു പറഞ്ഞു കഥ മാറി കാര്യം മാറി. ഇനി പറയാന്‍ പോകുന്നത് എന്‍റെ ചില പ്രശ്നങ്ങള്‍ ..അതായത് ചില പേര്‍സണല്‍ പ്രശ്നം ആണ് കേട്ടോ. ഇതില്‍ ജീവിച്ചിരിക്കുന്നവരുമായി നല്ല ബന്ധം ഉള്ളവര്‍ ഉണ്ട്. കാരണം അതെന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കണ്ട്രോള്‍ ചെയ്തവര്‍ ആണ്. അപ്പോള്‍ ഇനി കാര്യങ്ങള്‍ അഥവാ പ്രശ്നങ്ങള്‍

മേല്‍പ്പറഞ്ഞ ഭാഷാ വൈരുദ്ധ്യം ഒരു വലിയ പ്രശ്നം തന്നെയാണ്.അടുത്തത് ഏതാണ്ട് അതിനോടടുത്തു നില്‍ക്കുന്നത് തന്നെ. ചേട്ടനും അനിയനും പോലെ...അല്ലെങ്കില്‍ മച്ചാനും മാമിയും പോലെ...

നായിക ഒരു ആന്‍റി ആണ്.വെറും ആന്‍റി എന്ന് പറഞ്ഞാല്‍ പോര ഇറക്കുമതി ശ്രീലങ്കയില്‍ നിന്നുമാണ്. നമ്മടെ രാവണന്‍ അങ്കിളിന്‍റെ നാട് തന്നെ ആണെന്ന് ഇടയ്ക്കിടെ തോന്നാറുണ്ട്. സ്വഭാവം കാണുമ്പോള്‍.  ...

ഈ ആന്‍റിയെ അമ്മ മലയാളത്തില്‍ പാചകവും വാചകവും പഠിപ്പിക്കാന്‍ കഷ്ടപെടുമ്പോള്‍ അപ്പ ഇടയ്ക്കിടെ അമ്മക്കിട്ടൊരു  ആപ്പ് പോലെ തമിഴ് പറയും. മേല്‍പ്പറഞ്ഞ ആന്റി ഭാഗ്യവശാല്‍ എന്നോട് ചില ശബ്ദശകലങ്ങള്‍ ചേര്‍ത്തൊരു ഭാഷയാണ്‌ സംസാരിക്കുക. ആ ഭാഷയും മുഖവും കൂടി കാണുമ്പോള്‍ എനിക്ക് സംശയം ഉണ്ട് ഞങ്ങളില്‍ ആരാണ് കുട്ടി എന്ന്. തീരുമാനം ആകാത്ത ഒരു പ്രശ്നം ആയി അത് അവിടെ അവശേഷിക്കട്ടെ...അടുത്തതിലേക്ക് പോകാം

അമ്മയാണ് അടുത്ത പ്രശ്നം എന്ന് ഞാന്‍ പറയില്ല. പക്ഷെ അപ്പ പറയുന്ന പോലെ അമ്മയുടെ ജോലി ഒരു പ്രശ്നം തന്നെയാണ്. അപ്പ പതുക്കെ പറഞ്ഞത് ഞാന്‍ ഉറക്കെ പറയില്ല...ഇല്ലാന്ന് പറഞ്ഞാല്‍ പറയില്ല ഉറപ്പാ....( പിന്നെ ഫോണ്‍ വിളിച്ചാല്‍ പറയാം ..അപ്പ അപ്പീസില്‍ പോയിട്ടേ വിളിക്കാവു )
ചിന്തിക്കാതെ തീരുമാനം എടുക്കുന്ന കാര്യത്തില്‍ അമ്മ പണ്ടും ഇപോളും കണക്കാ സയന്സാ ...ഇംഗ്ലീഷ് ആണെന്ന് പറയില്ല .....
(അത് അമ്മക്ക് പറ്റിയ പണി അല്ലന്നും അപ്പ ചെവിയില്‍ പറഞ്ഞായിരുന്നു ) ഒരു സിറിഞ്ചും പിടിച്ചു തേരാ പാരാനടന്നാല്‍ നേഴ്സ് ആകാം എന്ന് ആരോ പറഞ്ഞു ജോലിക്ക് പോയ അമ്മ സ്നേഹമുള്ള സഹജോലിക്കാരുടെയും സൂപ്പര്‍ബുദ്ധി ഉണ്ടെന്നു നടിക്കുന്ന ചില സൂപ്പര്‍ വയിസര്‍ മാരുടെയും വയിസിമാരുടെയും എട്ടിന്റെ പണി കാരണം പണി ചെയ്തു നടു ഒടിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഈ പാവം ഞാന്‍ എന്നെ ഒന്നെടുക്കാന്‍ പറഞ്ഞാല്‍ കുറ്റം...ഇതൊരു കുറ്റം ആണോ? നിങ്ങള് പറ ..ആണോ? ആണോന്ന്? ....എന്‍റെ ഭാഷാ വൈരുദ്ധ്യം ....ഹും അമ്മയും ഒന്ന് സൂക്ഷിച്ചോ? ഹല്ലാ പിന്നെ

അപ്പയുടെ ചിരിയിലെ അപകടം അന്ന് എനിക്ക് മണക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അറിയുന്നു ഈ വരുന്നതാണ് വലിയൊരു പ്രശ്നം...അപ്പക്കും അമ്മയ്ക്കും പുറമേ ലഡ്ഡു  കിട്ടിയ ഉറുമ്പിനെ പോലെ ഉള്ള ആന്‍റിയുടെ ചിരി കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചു എനിക്കിട്ടുള്ള പാര പുറപ്പെട്ടു കഴിഞ്ഞു. സ്നേഹത്തോടെയും പതിവ് ചിരിയുടെ മേമ്പൊടി ചേര്‍ത്തും അപ്പ അവതരിപ്പിച്ചു
" മണിക്കുട്ടീ അമ്മയുടെ വയറ്റിലൊരു വാവ ഉണ്ട് ...ഹി ഹി .."
അപ്പ ഫേസ് ബുക്കില്‍ ആര്‍ക്കോ ജീവിതം കൊടുക്കുന്ന തിരക്കിലേക്ക് മടങ്ങവേ  ഇതിനെതിരെയെങ്കിലും  പ്രതികരിച്ചേ മതിയാവൂ എന്നെനിക്കു തോന്നി. മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് അപ്പ എന്ന കശ്മലന്‍ മറ്റുള്ളവര്‍ക്ക് ജീവിതം കൊടുക്കുന്നോ? സമ്മതിക്കില്ല ഞാന്‍ ....
അടുക്കളയിലെ തിരക്കില്‍ അമ്മയും ആന്‍റിയും മടങ്ങവേ ബാത്രൂമില്‍ പോയ അപ്പയുടെ ലാപ്ടോപ്പിലെ എന്റര്‍ ബട്ടണ്‍ പറിച്ചെടുത്ത്‌ താല്‍കാലിക പ്രശ്നത്തിന് ഞാന്‍ ഒരു പരിഹാരം ഉണ്ടാക്കി.

അടുത്ത പ്രശ്നം ഉടനെ ഉണ്ടാവും ...തല്‍ക്കാലം ഒന്ന് ഉറങ്ങുന്നത് നന്നായിരിക്കും

14 comments:

  1. ഹി ഹി ഹി ....കൊള്ളാം, പണി പാവം അപ്പനിട്ടും അമ്മക്കിട്ടും അല്ലെ ?? നീ പണി തരാന്‍ മുട്ടി ഇരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഇത്രേം വെല്ല്യ പനിയ വരുന്നെന്നു കരുതിയില്ല .....നമോവാദം .....ഇനി ബാക്കി ഉണ്ടോ വല്ലോം ???

    ReplyDelete
    Replies
    1. വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല മച്ചാ ....ബാക്കി ഉള്ളത് ഞാനും എല്‍മിയും കൂടി ഒന്ന് ആലോചിച്ചു അറിയിക്കാം ...നമോവാദം

      Delete
  2. അടുത്ത പ്രശ്നം ഉടനെ ഉണ്ടാവും....

    ഉണ്ടാവട്ടെ...അപ്പോ കാണാം

    ReplyDelete
  3. നല്ല മോള്‍ ..ഇങ്ങനെ തന്നെ വേണം കേട്ടോ. സ്വന്തം പപ്പക്കും മമ്മിക്കും പണി കൊടുക്കുന്ന മോള്‍..ഹിഹിഹിഹി ... ഇഷ്ടായി..നന്നായി എഴുതി...

    ReplyDelete
  4. കഥ ഇഷ്ടപ്പെട്ടു...... ഉറങ്ങാന്‍ പോവുകയല്ലേ........ ഗുഡ് നൈറ്റ്

    ReplyDelete
  5. എഴുത്ത് കൊള്ളാം... പക്ഷേ ആദ്യം നായിക ആന്റിയാണു എന്നൊക്കെ പറഞ്ഞിട്ട് മറ്റെവിടെയൊക്കെയോ എത്തി അവസാനിക്കുന്നു.
    മനസ്സിരുത്തി എഴുതി വേണ്ട തിരുത്തലുകൾ നടത്തിയാൽ കൂടുതൽ നല്ല കഥകൾ പിറക്കും..ആശംസകൾ

    ReplyDelete
  6. ഈ പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടോ ചേച്ചി?

    ReplyDelete
    Replies
    1. ഇടയ്ക്കിടെ അല്ല എപ്പോളും

      Delete
  7. കള്ളി കള്ളി കള്ളി ..................................

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?