രക്ത സമ്മര്‍ദം എന്നത് വെറുതെ തള്ളിക്കളയാവുന്ന ഒരു അസുഖം അല്ല. ചില അറിവുകള്‍ നമ്മള്‍ക്കുണ്ടെങ്കില്‍ ഒരു പരിധി വരെ ഈ രോഗം ഒഴിവാക്കാം.
രക്ത സമ്മര്‍ദം വഴിതെളിക്കുന്നത് മാരകമായ പല രോഗങ്ങള്‍ക്കുമാണ്. അവയില്‍ പ്രധാനപെട്ടവ coronary artery disease , heart failure , stroke , kidney failure എന്നിവ ആണ്.
ആദ്യം ഈ അസുഖങ്ങളെ നമുക്കൊന്ന് പരിചയപെടാം
CORONARY ARTERY DISEASE
ഹൃദയത്തിനു ഓക്സിജെന്‍ എത്തിച്ചു കൊടുക്കുന്ന പ്രധാന ധമനി ആണ് coronary അതില്‍ കാത്സിയം, കൊഴുപ്പ് മുതലായവ അടിഞ്ഞു കൂടുന്നത് മൂലം ഹൃദയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം തടസ്സമാകുന്നു.പതിയെ പതിയെ അവ പൊട്ടാന്‍ കാരണമാകുന്നു. രക്തയോട്ടം കുറയുന്നതോടെ ഹൃദയത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ഹൃദയാഖാതം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു.
HEART FAILURE
ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിനു കഴിയാതെ വരുന്ന അവസ്ഥയാണ് ഇത്. ചില സമയം ഹൃദയത്തില്‍ ആവശ്യത്തിനു രക്തം ഇല്ലാതെ വരും. മറ്റു ചിലപ്പോള്‍ അത് പുറത്തേക്കു വിടാനുള്ള ശക്തി കുറവ് ഉണ്ടാകും. ചിലരില്‍ ഇത് രണ്ടും ഉണ്ടാകാം.
STROKE
ഒരു ധമനി പൊട്ടുക അല്ലെങ്കില്‍ രക്തം കട്ടപിടിക്കുക എന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും അതുവഴി തലച്ചോറിലെ ചിലഭാഗം പ്രവര്‍ത്തന രഹിതമാവുകയും ചെയുന്ന അസുഖം ആണ് ഇത്. തലച്ചോറ് പ്രവര്‍ത്തന രഹിതമായാല്‍ ശരീരവും ക്രമേണ ചലനം നിലക്കുക തന്നെ ചെയ്യും.
KIDNEY FAILURE
രക്തത്തിലെ ഉപയോഗ ശൂന്യ വസ്തുക്കളെ പുറം തള്ളാനുള്ള വൃക്കയുടെ കഴിവ് കുറേശെയായി നഷ്ടപെടുന്ന അവസ്ഥയാണ് ഇത്.
മുകളില്‍ പറഞ്ഞ എല്ലാ രോഗങ്ങള്‍ക്കും കാരണമായ ഒരു വില്ലന്‍ ആണ് രക്തസമ്മര്‍ദം. വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും കാണിക്കാതെ ഇവന്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാവും.
പ്രായത്തിനു അനുസൃതമായ രക്തസമ്മര്‍ദം ആണോ നിങ്ങള്ക്ക് ഉള്ളതെന്ന് ഇത് നോക്കി ഉറപ്പു വരുത്തുക
AGE | SYSTOLIC DIASTOLIC | MIN | AVERAGE | MAX |
15-19 | 105 73 | 117 77 | 120 81 | |
20-24 | SYSTOLIC DIASTOLIC | 108 75 | 120 79 | 132 83 |
25-29 | SYSTOLIC DIASTOLIC | 109 76 | 121 80 | 133 84 |
30-34 | SYSTOLIC DIASTOLIC | 110 77 | 122 81 | 134 85 |
35-39 | SYSTOLIC DIASTOLIC | 111 78 | 123 82 | 135 86 |
40-44 | SYSTOLIC DIASTOLIC | 112 79 | 125 83 | 137 87 |
45-49 | SYSTOLIC DIASTOLIC | 115 80 | 127 84 | 139 88 |
50-54 | SYSTOLIC DIASTOLIC | 116 81 | 129 85 | 142 89 |
55-59 | SYSTOLIC DIASTOLIC | 118 82 | 131 86 | 144 90 |
60-64 | SYSTOLIC DIASTOLIC | 121 83 | 134 87 | 147 91 |
- പുരുഷന്മാര്‍ അവരുടെ അരവണ്ണം നാല്‍പതു ഇഞ്ചില്‍ (102 cm ) കൂടാതെ ശ്രദ്ധിക്കുക
- സ്ത്രീകളുടെ അരവണ്ണം മുപ്പത്തി അഞ്ച് ഇഞ്ചില്‍ (88cm ) കൂടരുത്
- മുപ്പതു മുതല്‍ അറുപതു മിനിട്ട് വരെ വ്യായാമം ചെയ്യുക ദിവസവും
- കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പഴവര്‍ഗ്ഗവും കഴിക്കുക
- ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക
- മദ്യപാനം കഴിവതും ഒഴിവാക്കുക
ഈ അറിവുകള്‍ ഉള്‍ക്കൊണ്ടു തന്നെ ഇതും ഒന്ന് കണ്ടു നോക്ക് ...
thanx vave
ReplyDeletewelcome chettayi
Deletekollaam ketto.. regards.. joy
ReplyDeleteഒരുപാട് നന്ദി joychaaya
Deleteരക്തസമ്മര്‍ദം ചില അറിവുകള്‍......................,......ദീപേച്ചി നല്ല വിവരണം . താങ്ക്സ് .
ReplyDeleteനന്ദി ഉണ്ണികുട്ടോ
ReplyDeleteഉപകാരപ്രദം..
ReplyDeleteനന്ദി സുഹൃത്തെ...
നന്ദി ഖാദൂ
Deleteനല്ല അറിവുകള്‍, നന്ദി ദീപ്സ്
ReplyDeleteസ്വപ്ന കാമുകനും എന്‍റെ നന്ദി
DeleteGOOD INFORMATION.........KEEP SHARING ....
ReplyDeleteBEST WISHES....
THANK U SO MUCH HARI
Deleteമനുഷേനെ പേടിപ്പിക്കാനായിട്ട് ഓരോന്നെഴുതിവച്ചേക്ക്ണ്..!
ReplyDeleteവെർതേ പ്രഷർ കൂട്ടല്ലേ..!!
ഒരവയർനസ് നൽകാൻ ഉതകുന്ന പോസ്റ്റ്.
മേളിലെ ചാർട്ട് എന്തായാലും പ്രയോജനപ്പെടും-നന്ദി
ആശംസകളോടെ-പുലരി
ഒരുപാട് നന്ദി പ്രഭേട്ടാ
Deleteമേളിലെ അല്ല മുകളിലെ... എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ...
Deleteവായിച്ചിരിക്കുന്നു
Deleteവളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
ReplyDeleteആശംസകള്‍
satheeshharipad-മഴചിന്തുകള്‍
വളരെ നന്ദി
ReplyDeletegreat.....nalla oru information......nannyitundu.....
ReplyDeletethank u daa
Delete