Saturday, March 17, 2012

ആസക്തി

" ഉത്തമഗീതങ്ങള്‍ വായിക്കരുത്. അത് ചീത്തയാ"
ചേച്ചി എന്നോട് പറഞ്ഞു. അതില്‍ എന്താണ് ചീത്ത എന്ന് അറിയാന്‍ എന്‍റെ മനസ്സ് കൊതിച്ചു. ആരുമറിയാതെ എന്‍റെ മുറിയില്‍ കയറി  ഞാന്‍ അത് വായിച്ചു. അന്നെനിക്ക് വയസ്സ് പതിമൂന്ന്.ആ വയസ്സില്‍ അതിലെ ചീത്ത എനിക്ക് മനസ്സിലായില്ല. വീണ്ടും ഒരിക്കല്‍ കൂടി ഒരു ഉദ്യമത്തിന് മനസ്സ് അനുവദിച്ചുമില്ല.ഇരുപതു കഴിഞ്ഞപ്പോള്‍ ധൈര്യമായി ചേച്ചിയോട് ചോദിച്ചു.
" എന്താണ്  ഉത്തമ ഗീതത്തില്‍ ചീത്ത?"
" ഒരു പുരുഷന് സ്ത്രീയോടുള്ള ആസക്തി കാമം എന്നിവയാണ് ഉത്തമ ഗീതത്തില്‍" "
" കാമം മനസ്സിലായി...എന്താണ് ഈ ആസക്തി?"
" ഈ പെണ്ണിന് എന്തൊക്കെ അറിയണം? നീ പോയി അമ്മയോട് ചോദിക്ക്. തല്ലു വാങ്ങരുത് കേട്ടോ?"
" അപ്പോള്‍ ഈ ആസക്തിയില്‍ എന്തോ ഉണ്ട്"
എന്നിലെ ജേര്‍ണലിസ്റ്റു തല പൊക്കി..പതിയെ അടുക്കളയിലേക്കു ഒന്ന് ചെന്നു....അമ്മ സാമ്പാറില്‍ കായം ചേര്‍ക്കുന്നു...
" അമ്മെ..ഇതെന്ന സാമ്പാര്‍ ആണോ?"
" അയ്യോ ഇതാര്‌ എന്‍റെ മോളോ? എന്തെ ഈ വഴിയൊക്കെ? ഇത് അടുക്കളയാ...വഴി തെറ്റിയതാണോ ആവോ?"
അധികം ഒന്നും ചോദിക്കാന്‍ പിന്നെ മനസ്സ് അനുവദിച്ചില്ല...അല്ല  അമ്മയേം പറഞ്ഞിട്ട് കാര്യമില്ല...ആദ്യമായി ആണ് അടുക്കള എന്ന മഹാരാജ്യത്ത് ഞാന്‍ ഒന്ന് കയറുന്നത്.
എന്‍റെ മനസ്സില്‍ ആസക്തി വളര്‍ന്നു വളര്‍ന്നു....മുത്ത്‌ ഗവു കണ്ടു പിടിക്കാന്‍ പോയ മോഹന്‍ ലാലിന്‍റെ അവസ്ഥയായി.

പ്രായം കടന്നു പോകവേ മനസ്സില്‍ ആ ചോദ്യം വല്ലാതെ ഒരു ആകാംക്ഷയായി നില കൊണ്ടിരുന്നു. പലരോടും ചോദിച്ചു...നാണം കെട്ട കഥകളും ഉണ്ട്.... കാലം ഒരുപാട് കഴിഞ്ഞു. ഇന്നലെ ഞാന്‍ എന്‍റെ സഹമുറിയത്തി ജൂലിയോടു ചോദിച്ചു.
" എന്താണ്  ജൂലി ....ആസക്തി? "
" ഇതെന്താ ഇപ്പോള്‍ ഇങ്ങനൊരു ചോദ്യം?"
" നീ മറുപടി പറ.....ഉത്തമ ഗീതങ്ങളില്‍ ആസക്തി ഉണ്ടോ?"
" കര്‍ത്താവ്‌ തമ്പുരാനെ എല്ലാം കഴിഞ്ഞു ഇനി ബൈബിളില്‍ ആണോ ഈ തലതെറിച്ചവള്‍ പിടിച്ചേക്കുന്നെ...."
" എടി നീ പറ ജൂലി...എനിക്ക് അറിയണം..."
" എന്ത് അറിയണം...ഉത്തമഗീതം എന്നത് കേവലം ഒരു പുരുഷന്‍ സ്ത്രീയെ വര്‍ണ്ണിക്കുന്നത് അല്ല...ഈശോയും സഭയും എന്ന രീതിയില്‍ ആലോചിച്ചാല്‍ നിനക്കതില്‍ ചീത്ത ഒന്നും തോന്നില്ല..."
" അപ്പോള്‍ ഉത്തമ ഗീതത്തില്‍ ആസക്തി ഇല്ല? "
" ഇതെവിടുന്ന ഇപ്പോള്‍ ഈ വാക്ക്? എനിക്കറിഞ്ഞൂടാ നീ പോ ദീപ  "

മറുപടി പറയാതെ ഞാന്‍ എഴുന്നേറ്റു പോയി.


തിരക്കുകള്‍ അധികമില്ലാത്ത ജോലിക്കിടയില്‍ അടുത്ത ഇരയെ വീണു കിട്ടി." ടീന..നിന്നോട് ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? ...ആസക്തി എന്നാല്‍ എന്താ? "
" ഹ ഹ ഹ ...അടുത്ത കഥയ്ക്കുള്ള തുമ്പ് ആയിരിക്കും...നിങ്ങളോട് മിണ്ടാന്‍ എനിക്ക് പേടിയാ...അപ്പോള്‍ കഥ എഴുതും."
" പറ ടീന ..ഇത് കളി അല്ല...കാര്യമായിട്ട.."
" ഉം....ആസക്തി എന്നാല്‍ ഇപ്പോള്‍ എന്താ പറയുക.....ചില ഭക്ഷണത്തോട് ചിലപ്പോള്‍ നമുക്ക് ഒരുപാട് ഇഷ്ടം തോന്നില്ലേ? അതാ.."
ശെടാ ഇപ്പോള്‍  ഉത്തമ ഗീതത്തിലെ ആസക്തിയും ടീനയുടെ ആസക്തിയും കൂടി കുഴഞ്ഞല്ലോ..ചിലപ്പോള്‍ ഇവള്‍ ഉത്തമ ഗീതം വായിച്ചിട്ടുണ്ടാവില്ല...
" ടീന...നീ ഉത്തമ ഗീതം വായിച്ചിട്ടുണ്ടോ?"
" ഉവ്വ്"
" അതില്‍ ആസക്തി ഉണ്ടോ?"
" ഒന്ന് പോ ചേച്ചീ....വെറുതെ ദൈവ കോപം വാങ്ങി വെക്കല്ലേ....ആരേലും ഇങ്ങനൊക്കെ ബൈബിളിനെ പറയുമോ?"

എന്‍റെ വിഷമം കൂടി വന്നു ഈ കുന്ത്രാണ്ടം എങ്ങനെയെങ്കിലും ഒന്ന് കണ്ടു പിടിച്ചേ മതിയാവു. ഒടുവില്‍ ഞാന്‍ വീണ്ടും ആ പതിമൂന്ന് വയസ്സുകാരി ആയി ഉത്തമഗീതങ്ങള്‍ മൂന്നു തവണ വായിച്ചു. അതില്‍ എവിടെയും ആസക്തി എന്ന വാക്ക് കാണാന്‍ പറ്റിയില്ല

ഒടുവില്‍  എന്‍റെ ചേച്ചിയെ ഫോണ്‍ വിളിച്ചു നോക്കുവാന്‍ ഞാന്‍ തീരുമാനിച്ചു .
" എടി ചേച്ചി...നിനക്ക് ഓര്‍മ്മയുണ്ടോ പണ്ട് ഞാന്‍ നിന്നോട് ആസക്തി എന്താണ് എന്ന് ചോദിച്ചത്? '
" ഇല്ല...."
ഇപ്പോള്‍ ഞാന്‍ നിരാശയില്‍ ആയി. അവളോട്‌ ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു. ഇതിനു ഒരു ഉത്തരം വേണമെന്നും..... അവള്‍ പറഞ്ഞു

" നിന്റെ മനസ്സ് ഒരുപാട് വര്‍ഷങ്ങളായി ഒരു വാക്കിന്റെ അര്‍ഥം അറിയാന്‍ തീഷ്ണമായ് ആഗ്രഹിക്കുന്നു. അതാണ്‌ ആസക്തി..."
ഞാന്‍ വാ പൊളിച്ചു.അവള്‍ തുടര്‍ന്നു.
" ഭാര്യക്ക് ഭര്‍ത്താവിനോട്..ഭര്‍ത്താവിനു ഭാര്യയോട്‌ ...കാമുകന് കാമുകിയോട്     .....കവിക്ക്‌ കവിതയോട് .....കാറ്റിനു പ്രകൃതിയോട് അങ്ങനെ എല്ലായിടവും എല്ലാവര്‍ക്കുമുള്ള ഒരു വികാരമാണ് ആസക്തി. ഒരു തരം ത്വര.തീഷ്ണമായ ത്വര. അതാണ്‌ ആസക്തി."


എഴുന്നേറ്റു ചെന്ന് കരണം തീര്‍ത്തു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നിയത്. അവളുടെ ഒരു ആസക്തി.
അപ്പുറത്തെ വീട്ടിലെ സുനില്‍ ചേട്ടനോട് ആസക്തി എന്താണ് എന്ന് ചോദിച്ചപ്പോള്‍ വൈകിട്ട് അച്ഛന്‍ വരുമ്പോള്‍ ചോദിയ്ക്കാന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.........മനസ്സില്‍ അവളെ അറിയാവുന്ന ചീത്ത മൊത്തം വിളിച്ചു. @#$%^&*()

ആളുകള്‍ എനിക്ക് നല്‍കിയ  പുച്ഛം.....ദൈവമേ .....ആലോചിക്കുന്തോറും എനിക്ക് ദേഷ്യം ചേച്ചിയോട് മാത്രമല്ല  ബൈബിള്‍ എഴുതിയ ആളിനോടും  തോന്നി
ആ പിള്ളേരൊക്കെ എന്നെക്കുറിച്ച് മോശമായി ഒന്നും കരുതി കാണല്ലേ......ഈശ്വരാ

അമ്മ പണ്ട് പറയാറുള്ളത് പോലെ മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും...

അന്ന് അവള് പറഞ്ഞതിന്റെ അര്‍ഥം ഇന്ന് എനിക്ക് മനസ്സിലായി


" ഉത്തമഗീതങ്ങള്‍ വായിക്കരുത്. അത് ചീത്തയാ"




NB: ഉത്തമഗീതങ്ങള് ‍അഥവാSONGS OF SOLOMON : ബൈബിളിലെ അവസാന അദ്ധ്യായം

91 comments:

  1. ആസക്തി എന്തെന്ന് അറിയാനുള്ള ആസക്തിയും ഒരു ആസക്തി തന്നെ എന്നറിയാതെ ആസക്തിയെ അന്വേഷിച്ചു നടന്ന പ്രിയപ്പെട്ട ആസക്തിക്കാരിക്ക് ആശംസകള്‍. നന്നായി എഴുതി :)

    ReplyDelete
  2. ചെയ്യരുത് എന്ന് ആരെങ്കിലും ആരോടെങ്കിലും പറഞ്ഞാല്‍ ആദ്യം അത് ചെയ്യാതെ ഒരു മനസമാധാനവും കിട്ടാത്ത മാന്യന്മാര്‍ ആണ് മലയാളികള്‍ ......

    " ഉത്തമഗീതങ്ങള്‍ വായിക്കരുത്. അത് ചീത്തയാ"

    ഈ നോട്ടീസ്‌ കണ്ട മലയാളികള്‍ ഒക്കെ ബൈബിള്‍ ചാടി വീണു പൊടീ തട്ടി എടുത്തിട്ടുണ്ടാക്കും എന്താ അതിലെന്നറിയാനുള്ള ആസക്തി കാരണം

    തമാശകള്‍ എന്നുദേശിച്ചത് കൃത്രിമത്വമുള്ളതായി തോന്നി ..

    ഒരു കൊള്ളാവുന്ന നിഘണ്ടു എടുത്തു നോക്കി മനസിലാക്കാവുന്ന കാര്യത്തിനു വര്ഷം കുറെ കളഞ്ഞു അല്ലെ,

    വീണ്ടും വല്ലതും അറിയാവുള്ള ആസക്തി നിലനില്‍ക്കുന്നെ ഉടന്‍ ഇവിടെ വരുക : ഞാന്‍ പുണ്യവാളന്‍ ( ലിങ്ക് )

    ReplyDelete
    Replies
    1. നിഘണ്ടുവില്‍ ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ ഉണ്ടെന്നു ഇപ്പോളാ മാഷെ ഞാന്‍ അറിയുന്നത്. അല്ലെങ്കില്‍ തന്നെ അതൊക്കെ ആര് വായിക്കാന്‍ ആ പതിമൂന്നാം വയസ്സില്‍? വല്ല ബാലരമയും പൂമ്പാറ്റയും ആരുന്നെകില്‍ പിന്നേം നോക്കാമായിരുന്നു

      തീര്‍ച്ചയായും വരും....നന്ദി ചങ്ങാതി

      Delete
  3. " ഉത്തമഗീതങ്ങള്‍ വായിക്കരുത്. അത് ചീത്തയാ"

    ഈ നോട്ടീസ്‌ കണ്ട മലയാളികള്‍ ഒക്കെ ബൈബിള്‍ ചാടി വീണു പൊടീ തട്ടി എടുത്തിട്ടുണ്ടാക്കും എന്താ അതിലെന്നറിയാനുള്ള ആസക്തി കാരണം ..അത് തന്നെ...

    അല്ല...ഈ ഉത്തമ ഗീതങ്ങള്‍ എവിടെ കിട്ടും... ?

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് പോലെ തന്നെ ബൈബിളിലെ അവസാന അദ്ധ്യായം തന്നെ ഈ ഉത്തമ ഗീതങ്ങള്‍

      ഗൂഗിള്‍ അമ്മച്ചിയോട്‌ ചോദിക്ക് കിട്ടും :)

      Delete
  4. ദീപാ.. എന്‍റെ കൌമാരത്തിലേക്കു കൊണ്ട് പോയി. പല ക്രിസ്ത്യന്‍ ഭവനങ്ങളിലും ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടാവാം. ഒരു ദിവസം സന്ധ്യക്ക് കുരിശു വര കഴിഞ്ഞ് അമ്മാമ്മ ബൈബിള്‍ വായിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എടുത്തു വായിച്ച ഭാഗം ‘പ്രഭു കുമാരീ നിന്‍റെ ഉദരം ലില്ലിപുഷ്പങ്ങള്‍ വലയം ചെയ്ത ഗോതമ്പ് കൂമ്പാരം പോലെയാണ്’ .അമ്മാമ്മയുടെ തല്ലു കിട്ടിയില്ല എന്നേയുള്ളൂ. ഏതായാലും ആരും കാണാതെ അന്ന് തന്നെ ഉത്തമ ഗീതങ്ങള്‍ മുഴുവന്‍ വായിച്ചു. ഏറ്റവും മനോഹരമായ പ്രേമകാവ്യം....!
    ആശംസകള്‍ എഴുത്തുകാരിക്ക്.

    ReplyDelete
    Replies
    1. കണ്ടോ പലരുടെയും കള്ളി വെളിച്ചതാവുന്നു ...ഹി ഹി

      നന്ദി ഒരുപാട് നന്ദി

      Delete
  5. നിഷ്കളങ്കമായ ഒരു അന്വേഷണം പതിമൂന്നുകാരിയില്‍നിന്നും വളര്‍ന്നു വികസിക്കുന്നത് രസകരമായി എഴുതി. ആ വാക്ക് വര്‍ഷങ്ങളോളം ഇങ്ങനെ കൊണ്ട് നടന്നത് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
    ചിന്തകള്‍ക്കും എഴുത്തിനും അഭിനന്ദനം.

    ReplyDelete
    Replies
    1. പതിമൂന്നു വയസ്സില്‍ നിന്നും ഇരുപതു വരെ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍... ഹോ....എന്തോരം മനുഷ്യരാ കളിയാക്കിയെ

      നന്ദി കൂട്ടുകാര

      Delete
  6. ഒരു C.B.I.അന്വോഷണം തന്നെ നടത്തി .ഒടുവില്‍ ...ഉത്തരം കിട്ടിയോ ?ഈ രചനയുടെ തലക്കെട്ട്‌ കണ്ടപ്പോള്‍ ഒരാസക്തി ....വായിക്കുവാന്‍ .ഇപ്പോള്‍ ശമനം കിട്ടി .ആശംസകള്‍

    ReplyDelete
    Replies
    1. ഇതാണ് ഈ ആസക്തിയുടെ കുഴപ്പം...ചുമ്മാ മനുഷ്യനെ പറ്റിക്കാന്‍
      ശമിച്ചല്ലോ ഭാഗ്യം :)

      Delete
  7. ആസക്തി .....nannayitundu.....kathyudey ozhukku...
    chilathinode...alankil....chila alinode oralkkundavvunna athiyaya mohm..ennthano ee ആസക്തി

    ReplyDelete
    Replies
    1. ആസക്തി വെറുമൊരു മോഹമല്ല...അടങ്ങാത്ത ഒരു തരം അഭിനിവേശം തന്നെയാവാം അല്ലെ? ഒരിക്കലും മാറാത്ത ഒന്ന് ...ഒന്നില്‍ നിന്നും ചിലപ്പോള്‍ മറ്റൊന്നിലേക്ക്

      Delete
    2. onnil ninnu mattonnilekku ....athu aaasakthi alla....onninodu mathrm thonunnathanu aaasakthi.....entey anubavm vechu paranjatha

      Delete
  8. ഗവേഷണം നന്നായി... തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി. ഉത്തരവും കിട്ടി.

    ReplyDelete
  9. പ്രിയപ്പെട്ട ദീപ,
    ഈശ്വരാ, ഇനിയിപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍, അമ്മയുടെ കയ്യിലില്ല ബൈബിളിലെ അവസാന അദ്ധ്യായം വായിക്കാന്‍ തിരക്കായി........!ഇതാണോ ഇനി ആസക്തി? :)
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. ഇതുമൊരു ആസക്തിയാണ്‌...പക്ഷെ സൂക്ഷിക്കണം കേട്ടോ....എന്‍റെ അമ്മയെ പോലെ ഉള്ള അമ്മയാണെങ്കില്‍ :)

      Delete
  10. ചില വാക്കുകൾ,ചില നോക്കുകൾ,ചിലവാക്യങ്ങൾ,ചില ചിന്തകൾ നമ്മെ വല്ലാതെ അലട്ടും..നിഘണ്ഡുവിൽ നോക്കിയാൽ ആസക്തിയുടെ അർത്ഥം അറിയാൻ സാധിക്കും...പക്ഷേ ആ അറിവിനു ഒരു അപൂർണ്ണതയുണ്ട്..വിശദമായി കാര്യങ്ങൾ അറിയുക എന്നത് മനുഷ്യസഹജം... ഇന്നത്തെ യുവത്വത്തിനു സംഭവിക്കുന്ന ഒരു കാര്യമാണു ഇവിടെ നേരമ്പൊക്കായി ദീപ എഴുതിയിരിക്കുന്നത്...ഇത്തരത്തിലുഌഅ പല വാക്കുകളുംരക്ഷകർത്താക്കളോ അദ്ധ്യാപകരോ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാറില്ലാ.... കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെ വിദ്യാലയത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടി എന്റെ യടുത്തെത്തി "കാമം" എന്നാലെന്താണെന്ന് ചോദിച്ചൂ...ഞാൻ പറഞ്ഞ്കൊടുത്തു.തലേദിവസം ഈ ചോദ്യം ആ കുട്ടി അതിന്റെ അമ്മയോട് ചോദിച്ചപ്പോൾ ഒരടി വച്ച് കൊടുത്തുവെന്ന് ആ കുട്ടി സങ്കടത്തോടെപറഞ്ഞു...ഒരു പരിധിവരെ മലയാളവാക്കുകൾ ഇന്നത്തെ കുരുന്നുകൾക്ക് അന്യമായിരിക്കുന്നൂ...ഈ ലേഖനം വായിക്കുന്ന മാതാപിതാക്കളെങ്കിലും കുട്ടികൾ ചോദിക്കുന്ന എത് ചോദ്യത്തിനും അതിന്റെ അർത്ഥം പറഞ്ഞ് കൊടുക്കണം എന്നാണു ഈ എളിയവന്റെ അപേക്ഷ...ഈ എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും..

    ReplyDelete
    Replies
    1. മനുഷ്യരുടെ ഒരു വലിയ കുഴപ്പമായി എനിക്ക് തോന്നിയൊരു കാര്യമാണ് ഇത്....പ്രത്യേകിച്ച് മലയാളിക്ക്...പലയിടത്തും ഇതിന്റെ പേരില്‍ ഒട്ടപെട്ടിട്ടുണ്ട് ഞാന്‍
      ... .....ചീത്ത ആയി എഴുതിയ ഒരു മോശം എഴുത്തുകാരിയായി വരെ ചിത്രീകരിക്കപെടുമെന്നു പലരും പറഞ്ഞു. ഇന്നും എന്‍റെ ഭാഗം എനിക്ക് ശരി ആയതു കൊണ്ട് എഴുത്ത് തുടരുന്നു...നന്ദി ചേട്ടായി

      Delete
    2. ധൈര്യമായി എഴുതുക...പെൺകുട്ടിയാണെന്നോ പെണ്ണെന്നോ പറഞ്ഞ് ആരും ഒറ്റപ്പെടുത്തില്ലാ....മാധവിക്കുട്ടിയെ 'അഭിസാരിക'എന്നു വിളച്ചവരാണു കേരളത്തിലെ 'സാഹിത്യകുതുഹികൾ'....അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ലാ.... നമുക്ക് കിട്ടിയതോ നല്ല വായനകളും...എഴുതുക ഇനിയും...ഞങ്ങളൊക്കെയുണ്ടാകും ഇവിടെ...എല്ലാ അനുഗ്രഹങ്ങളും...

      Delete
  11. Aasakthi kollaaam Aathira :)

    ReplyDelete
  12. ഹ്ഹ്ഹ്..
    നേരമ്പോക്ക് കൊള്ളാം.. :))

    ReplyDelete
  13. ഒരുപാട് നന്ദി ഈ വരവിനും കയ്യൊപ്പിനും

    ReplyDelete
  14. ആസക്തി നന്നായി ദീപൂസേ..ഇനിയിപ്പോള്‍ ഉത്തമഗീതം വായിക്കണമല്ലോ..ഹഹഹ..ലേലു അല്ലു...ഞാനില്ലേ..ആസക്തികള്‍ ഒക്കെ വേണ്ടെന്നു വച്ചേക്കുവാ!

    ReplyDelete
  15. ആസക്തികള്‍ ഒക്കെ വേണ്ടാന്ന് വെക്കുന്നത് നല്ലതാ ..ഹി ഹി

    ReplyDelete
  16. ഏതായാലും ഈ പോസ്റ്റു കലക്കി ദീപ,

    ഇവിടെ ഇതാദ്യം, ഇരിപ്പിടത്തിലെ കമന്റാണ് ഇവിടേയ്ക്ക് എത്തിച്ചത്.

    സംഭവം കലക്കീന്നു പറഞ്ഞാല്‍ മതീല്ലോ :-)

    ഹല്ല പിന്നെ, അന്നത്തെ ആ പതിമൂന്നുകാരിയും ഇന്നത്തേ ഈ ...???

    കാരിയും തമ്മിലുള്ള ഒരു അന്തരമേ!! ഹെന്റെ ഹമ്മേ!!

    ഒരു നല്ല എഴുത്തുകാരി എവിടെയോ മറഞ്ഞിരിപ്പുണ്ട്‌

    അല്ല തെളിഞ്ഞിരിപ്പുണ്ട്‌ !

    ഏതായാലും ഇപ്പോഴെങ്കിലും ഉത്തമഗീതം എന്ന ഉത്തമ ഗ്രന്ഥത്തിന്റെ

    ഉള്ളിലിരിപ്പ് പുടികിട്ടിക്കാണും എന്ന് കരുതുന്നു വീണ്ടും വായിക്കുക

    ഉത്തമ ഗീതം പോലുള്ള ഉത്തമ ഗ്രന്ഥങ്ങള്‍

    വീണ്ടു എഴുതുക

    അറിയിക്കുക

    വീണ്ടും കാണാം

    ഏരിയല്‍ ഫിലിപ്പ്

    സിക്കന്ത്രാബാദ്‌

    ReplyDelete
  17. ഒരുപാട് നന്ദി....ഈ കയ്യൊപ്പിനു.....വീണ്ടും കാണാം

    ReplyDelete
  18. ഉത്തമഗീതങ്ങളെക്കുറിച്ച് പുതിയൊരു അറിവും., നല്ല ഒരു വായനയും.....

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ...വീണ്ടും കാണാം

      Delete
  19. എന്താ ഈ ഉത്തമഗീതം. പി ഡി എഫ് കിട്ട്വോ?

    ReplyDelete
    Replies
    1. എന്താണെന്ന് താഴെ എഴുതിയിട്ടുണ്ടല്ലോ.......ഗൂഗിള്‍ അമ്മച്ചിയോട്‌ ചോദിക്ക് കിട്ടും .....
      വീണ്ടും കാണാം നന്ദി

      Delete
    2. അത് പിന്നെ ആഡ് ചെയ്തതായിരുന്നോ, അന്ന് വായിച്ചപ്പോൾ കണ്ടതായി ഓർക്കുന്നില്ല. ഓ ഇപ്പോൾ അത് വായിക്കാനുള്ള മൂഡ് ഇല്ല, എന്നെങ്കിലും വായിക്കാം :)

      Delete
    3. നന്ദി ...അത് നേരത്തെ ഉണ്ടായിരുന്നു...പിന്നീട് ആയിക്കൊള്ളു

      Delete
  20. Kurachu thamasichanu njan evide athipettathu, athondanu eppol anu comment edan pattiyathu, Ethu vayikkanum undayiurnnu oru aasakthi. Nannayittundu

    ReplyDelete
    Replies
    1. ഒരുപാട് നന്ദി..വൈകിയെങ്കിലും...വീണ്ടും കാണാം

      Delete
  21. ദീപക്ക് ആശംസകള്‍..
    കുറച്ചു വൈകിയാണ് അറിഞ്ഞത്... ദീപയെ കുറിച്ച്..
    എല്ലാ നന്മകളും... രണ്ടു പേര്‍ക്കും..!

    ReplyDelete
    Replies
    1. nannayi ezhuthi..... aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane............

      Delete
    2. പദസ്വനം....വൈകിയെങ്കിലും അറിഞ്ഞതിനും വന്നതിനും നന്ദി വീണ്ടും കാണാം

      Delete
    3. അവധിയിലാണ് എത്തിയാലുടന്‍ വായിക്കും ..നന്ദി

      Delete
  22. എഴുത്തിലെ ഒരു ശൈലി കൊള്ളാം.
    അത്യാവശം ഹ്യൂമർ സെൻസൊക്കെയുണ്ടല്ലോ...

    ദീപ്തീ ജോസഫിന്റെ ഒരു ബ്ലോഗുണ്ട്. അന്യായ ഹ്യൂമറാ അവള്.... ഈ പോസ്റ്റ് വായിച്ചപ്പോ അവളുടെ ഒരു ശൈലിയോട് സാമ്യം തോന്നി.....

    ഹ്യൂമർ സെൻസുള്ളവർക്കും, നന്നായി എഴുതുന്നവർക്കും അടിച്ച് പൊളിച്ച് വിലസാൻ പറ്റിയ ഒരു തകർപ്പൻ ഹ്യൂമർ ഗ്രൂപ്പുണ്ട്. കുട്ടി അവിടെ വന്നാൽ തിളങ്ങാൻ പറ്റും. ബ്ലോഗേഴ്സ് ഒക്കെയാ അവിടെ. ഫേസ്ബുക്കിലെ എണ്ണം പറഞ്ഞ ഒരു ഗ്രൂപ്. ഇതെന്റെ ഫേസ്ബുക്ക് ഐഡിയാ.[rijoblessongeorgegmail.com] ഇതിലേക്ക് ഒരു റിക്വസ്റ്റ് അയക്കൂ... ഇയാൾക്ക് കുറേ ഫാൻസീനേയും, ഇയാൾക്ക് ആരാധിക്കാൻ പറ്റിയ കുറേ തട്ട് തകർപ്പൻ എഴുത്തുകാരേയും കാരികളേയും അവിടെ കണ്ടു മുട്ടാം....

    ReplyDelete
    Replies
    1. ഒരുപാട് നന്ദി സുഹൃത്തേ...എങ്കിലും ഈ ആരാധന അത് ദൈവങ്ങളോട് പോരെ...ഈ പൊട്ടത്തരങ്ങള്‍ എഴുതുന്ന നമ്മളെയൊക്കെ?? അത് വേണോ?
      എന്നെങ്കിലും ആ എഴുത്തുകാരെ കണ്ടു മുട്ടാം എന്ന് കരുതുന്നു

      Delete
  23. ആസക്തി ഉണ്ടാക്കിയ പൊല്ലാപ്പ് :)

    ReplyDelete
  24. രസമായി അവതരിപ്പിച്ചു. ഇവിടെ ആദ്യമായാണ്‌ വരുന്നത്. ഒരിരിപ്പിടം തയ്യാറാക്കിയതിന്‍റെ ഒരേയൊരു ലാഭം. രണ്ടു മൂന്നിടത്ത് ഇപ്പോ അതിഥിയായി പോയി

    ReplyDelete
    Replies
    1. ഇരിപ്പിടം അഭിനന്ദര്‍ഹം തന്നെ.
      ആശംസകളും നന്ദിയും

      Delete
  25. ദീപേ, ചെയ്‌ ഞാന്‍ ഈ വഴി വരാന്‍ വൈകി,,, എന്‌റെ ബ്ളോഗിലെ കമെന്‌റ്‌ കണ്‌ട്‌ പിറകെ വന്നതാ... ഈ ആസക്തി എന്താണെന്ന് പറഞ്ഞ്‌ തരാൻ ബൂലോകത്ത്‌ ഞാനും വേറെ ചിലരും കഴിഞ്ഞേ മറ്റാരുമുള്ളൂ... പീഡനം എന്ന വാക്ക്‌ പോലെ ഒന്നാണ്‌ ആസക്തി... ഉല്‍പ്രേക്ഷ അതില്‍ വേണ്‌ടുവോളമുണ്‌ടല്ലോ... ഞാന്‍ ഫോളോ ചെയ്തിട്ടുണ്‌ട്‌,,,ഇനിയും വരാം കെട്ടോ...

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം....വീണ്ടും കാണാം

      Delete
  26. ഹ ! ഹ ! ആതിരേ ..വളരെ രസകരമായിരുന്നു ട്ടോ എഴുത്ത്...എനിക്കേറ്റവും ഇഷ്ടമായ ഒരു വരി ഇതായിരുന്നു..
    " " അമ്മെ..ഇതെന്ന സാമ്പാര്‍ ആണോ?"
    " അയ്യോ ഇതാര്‌ എന്‍റെ മോളോ? എന്തെ ഈ വഴിയൊക്കെ? ഇത് അടുക്കളയാ...വഴി തെറ്റിയതാണോ ആവോ?" "
    ...

    ഹി..ഹി..അത് നല്ല ഒരു ചോദ്യമായി..
    ഈ കഥ വായിച്ചപ്പോള്‍ എനിക്ക് പണ്ട് ഒരമളി പറ്റിയതോര്‍മ വന്നു പോയി..പക്ഷെ അതിവിടെ പറഞ്ഞാല്‍ ശരിയാകില്ല.

    എന്തായാലും ഇനിയും എഴുതൂ ഇത് പോലെ ആസക്തി കഥകള്‍..ആശംസകള്‍...

    ReplyDelete
  27. ഇവിടെ ആദ്യമാണ്... വായിച്ചു ഇഷ്ടപ്പെട്ടു...!!

    ReplyDelete
  28. വായിച്ചു തുടങ്ങിയപ്പോ മുഴുമിപ്പിക്കാന്‍ ഒരു ആസക്തി...

    വായിച്ചു തീര്‍ന്നപ്പോ കമന്റ്‌ ഇടാനായി ആസക്തി...

    ഇപ്പൊ കമന്റ്‌ ഇട്ടപ്പോ മറുപടി എന്താകും എന്നറിയാന്‍ ആണ് ആസക്തി! പുല്ല്, ഈ ആസക്തി എന്നേം കൊണ്ടേ പോകൂ!

    എനിക്കിപ്പോ ഉത്തമഗീതങ്ങള്‍ വായിക്കാതെ തന്നെ മനസിലായി എന്താണ് "ആസക്തി" എന്ന്...!

    ReplyDelete
  29. ഈ വിഷ്ണു ആസക്തി കൂടി വന്നതിനും വായിച്ചതിനും നന്ദി...വീണ്ടും കാണാം

    ReplyDelete
  30. "എഴുന്നേറ്റു ചെന്ന് കരണം തീര്‍ത്തു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നിയത്. അവളുടെ ഒരു ആസക്തി"
    ഇതെന്റെ വാക്കുകളല്ല, ഞാനിങ്ങനെ പറയില്ല.
    പറയില്ലാന്നു പറഞ്ഞാൽ പറയില്ല.

    ReplyDelete
    Replies
    1. അങ്ങനിപ്പോള്‍ ആരപ്പാ പറഞ്ഞെ? :)

      Delete
  31. പാവം കുട്ടി ! :)

    ReplyDelete
  32. ഇവിടെ ആദ്യമായാണ്‌.
    ഈ നേരമ്പോക്ക് കൊള്ളാമല്ലോ?

    ReplyDelete
  33. ella comment num reply ulla aadhyathe blog good...
    njan bible vayikkan thudangiyathe അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ പ്രേമം തരും ithu vayikkan vendi ayirunnu njan avida vare vayichu ethiyitilla

    ReplyDelete
  34. നന്ദി.....
    നന്നായി അവിടെ നിര്‍ത്തിയത്

    ReplyDelete
    Replies
    1. engine samayam kandethunnu ingane reply cheyyan panikku pokarille...

      Delete
    2. വായനക്കാരന്‍ എനിക്ക് വേണ്ടി സമയം കണ്ടെത്തിയാല്‍ ഞാനും അത് ചെയ്യണ്ടേ? അതല്ലേ ന്യായം.....പണി ഒക്കെ ഉണ്ട്...ഇടയ്ക്കിടെ ഓഫ്‌ ഉണ്ട്

      Delete
    3. enthayalum kollam ezhuthiyathine kurichu nandhi kayyopu angine onnum parayan enik ishtamalla athine kurichu cheriya oru samvadam athu ivide nadakkunnu i like u r blog

      Delete
  35. നന്ദി സുഹൃത്തേ....പലര്‍ക്കും അഭിപ്രായങ്ങള്‍ പലതല്ലേ? ഞാന്‍ എന്തായാലും ഇങ്ങനെ തുടരുക തന്നെ ചെയ്യും

    ReplyDelete
  36. ആസക്തി എന്താണെന്ന് അന്വേഷിച്ചു നടന്ന് ഒടുവില്‍ അതു കണ്ടെത്തിയപ്പോള്‍ മുദ്ദു ഗവോ എന്താണെന്നു മനസ്സിലായപ്പോഴത്തെ മോഹന്‍ലാലിന്റെ മുഖഭാവം കാണുന്നു. ആ പുഞ്ചിരി മാഞ്ഞ് ഒരുമാതിരി സൈക്കിളില്‍ നിന്നു വീഴുമ്പോഴത്തെ ചിരി... ...
    നല്ല എഴുത്ത് ശൈലി. വായിക്കാന്‍ മടുപ്പു തോന്നില്ല... ആശംസകള്‍...
    ഏതായാലും ഞാന്‍ ഒന്നുകൂടെ ഉത്തമഗീതം വായിക്കട്ടെ...

    ReplyDelete
  37. വളരെ നന്ദി.......വീണ്ടും കാണാം

    ReplyDelete
    Replies
    1. ദീപേ, കഥ ആദ്യം മുതല്‍ അവസാനം വരെ വായിച്ച്‌ പോകാന്‍ പാകത്തില്‍ തന്നെ രസകരമായാണ്‌ എഴുതിയിരിക്കുന്നത്‌,,, വായനയിലുടനീളം സമ്മിശ്ര വികാരങ്ങള്‍ വായനക്കാരനിലേക്ക്‌ പകരാന്‍ കഴിയുന്ന എഴുത്താണ്‌ തന്‌റേത്‌,,, കഥയുടെ പ്രമേയത്തില്‍ മാത്രമാണ്‌ എനിക്ക്‌ എതിരഭിപ്രായമുള്ളത്‌. പ്രമേയത്തില്‍ പുതുമയൊന്നുമില്ല പക്ഷെ എഴുത്തിന്‌ എന്‌റെ അഭിനന്ദനങ്ങള്‍

      pathivratha enna postu vayichu athinulla commnt anu, post ippol kanaanillallo deepe :(

      Delete
    2. ഒരുപാട് കൂട്ടുകാര്‍ പറഞ്ഞു ഒന്ന് എഡിറ്റ്‌ ചെയ്തു വീണ്ടും വരാന്‍...വരും കേട്ടോ വീണ്ടും.....ക്ഷമിക്കുക

      Delete
  38. we can notice you're such a hard worker, good step for fame.

    ReplyDelete
  39. അതിപ്പോ ഈ ആസക്തി എന്നു പറയുന്നത്., ഒരു ഒരു സൈസ് കവുങ്ങ് അല്ലേ.. :)
    (പോസ്റ്റ്‌ കിടു.. :)

    ReplyDelete
  40. അതെ മണ്ടയില്ലാത്ത കവുങ്ങ്

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?