Friday, January 6, 2012

പര്‍ദ്ദക്കുള്ളിലെ മനോവേദനകള്‍

ഒരു പര്‍ദ്ദക്കാരിയുടെ  മനോവേദന ആര്‍ക്കു അറിയണം?
നിങ്ങള്‍ ആരേലും ആലോചിച്ചിട്ടുണ്ടോ? നല്ല ഒന്നാന്തരം നസ്രാണിയായ  ഞാന്‍...... ..അതെ ഈ ഞാന്‍ തന്നെ...ഇപ്പോള്‍ ദേ ഈ പര്‍ദയില്‍..... കര്‍ത്താവു തമ്പുരാന്‍ സഹിക്കുമോ? ആ...എന്നാ പറയാനാ...മാസാ മാസം ആ കാശു തരണ കുന്ത്രാണ്ടത്തിന്റെ മുന്നില്‍ ചെന്ന് കുത്തി കാശ് എടുക്കുമ്പോള്‍ ആണ് അല്പം വേദനക്ക് ആശ്വാസം...എന്നാലും  നല്ല ചുള്ളന്‍ പയ്യന്മാരെ ഒക്കെ വായും നോക്കി അടിച്ചു പൊളിച്ചു നടന്ന ഒരു പാവം മാന്‍ കിടാവായ ഞാന്‍ ..ഈ അറബി നാട്ടില്‍ ..ശോ ..ഈശോയെ...ഓര്‍ക്കുമ്പോള്‍ ചങ്ക് പൊടിഞ്ഞു വയറ്റില്‍ ചാടുന്നല്ലോ...എല്ലാം കൂടി വാരി പെറുക്കി തിരിച്ചു ചങ്കിന്റെ അകത്തു തന്നെ വെച്ച് ഒരു ഷോപ്പിങ്ങിനു പോകാന്നു വെച്ചാല്‍ അവിടേം പ്രശ്നം...സുന്ദരകുട്ടപന്മാരായ ചേട്ടന്മാരെ നോക്കി ഒന്ന് കണ്ണടച്ചാലോ ഒന്ന് ചിരിച്ചാലോ..കുറ്റം..അല്ല അതിലൊക്കെ എന്നതാ ഈ കുറ്റം..പണ്ടൊക്കെ ഈ പറയണ ചേട്ടന്മാര്‍ നമ്മളെ ഒക്കെ കണ്ടാല്‍ ഒന്ന് നോക്കുമാരുന്നു..ഇപ്പോള്‍ ലവന്മാര്‍ക്കും പേടിയാണത്രെ...കാര്യം എന്താണെന്നോ ...ആരോടും പറയല്ലേ രഹസ്യമാ സംഗതി...ഒരു സുന്ദരന്‍ ചേട്ടന്‍ ഒരു പെണ്‍കൊടിയുടെ ദേഹത്ത് തൊട്ടതിനു കൈ വെട്ടി എന്ന്...ഇനി വേറെ എന്തേലും ചെയ്താല്‍ നമ്മുടെ ജലസേചന വകുപ്പ് തന്നെ നഷ്ടപെടുന്ന കാര്യമല്ലേ? പിന്നെ ഇന്ത്യ യുടെഭാവി എന്താകും?


ഇതെല്ലം ഓര്‍ത്തു ഞാനും ഒന്ന് തീരുമാനിച്ചു...നമ്മുടെ രാജ്യം സംരക്ഷിക്കേണ്ടത് നമ്മള്‍ടെ ആവശ്യമല്ലേ? എന്തിനാ വെറുതെ ഈ അറബികള്‍ക്കൊക്കെ പണി കൊടുക്കുന്നെ? അതിനാല്‍ ഈ മനോവേദന ഈ പര്‍ദയില്‍ അവസാനിപ്പിക്കാം അല്ലെ? 

38 comments:

  1. Tear the slit and uncover the beauty...

    ReplyDelete
  2. cheriya rejanayilooode valiyakaryangal thurannu kanikkunna nalloru blog. abhinandhangalll aathira chechi.

    ReplyDelete
  3. niyamam kurachu kaduppamaanu enkilum ippo keralathil aavashyam ee niyamaamaanu... pathram thurannaal ippo athalle ulloo...
    parda anugrahamaanennu avarenkilum karuthunnundaavum... swadeshikaleyum, videshikaleyum enthinadhikam 70 vayassukaariye polum veruthe vidunnillallo....
    athinu kay vettanam, vendi vannaal athinappuravum...allathidatholam govinda chaamimaar undaayi kondirikkum... bangaali penikuttiye pole iniyum sahodarimaar nadurodil pichi cheenthapedum.....

    ReplyDelete
  4. നന്ദി സ്വപ്ന കാമുകനും ഉണ്ണിക്കും...
    പിന്നെ എന്റെ ചേട്ടായിക്കും

    ReplyDelete
  5. അജ്ഞാതനും എന്റെ നന്ദി...

    ReplyDelete
  6. നിയമം കുറച്ചു കടുപ്പമാണ് എങ്കിലും ഇപ്പൊ കേരളത്തില്‍ ആവശ്യം ഈ നിയമാമാണ് ... പത്രം തുറന്നാല്‍ ഇപ്പൊ അതല്ലേ ഉള്ളൂ ...
    പര്‍ദ്ദ അനുഗ്രഹമാണെന്ന് അവരെങ്കിലും കരുതുന്നുണ്ടാവും ... സ്വടെഷികളെയും , വിദേശികളെയും എന്തിനധികം 70 വയസ്സുകാരിയെ പോലും വെറുതെ വിടുന്നില്ലല്ലോ ....
    അതിനു കയ്യ് വെട്ടണം , വേണ്ടി വന്നാല്‍ അതിനപ്പുറവും ...അല്ലാത്തിടത്തോളം ഗോവിന്ദ ചാമിമാര്‍ ഉണ്ടായി കൊണ്ടിരിക്കും ... ബംഗാളി പെനികുട്ടിയെ പോലെ ഇനിയും സഹോദരിമാര്‍ നടുറോഡില്‍ പിച്ചി ചീന്തപെടും .....

    ReplyDelete
  7. എന്റെ സുഹൃത്തിന് ഈ വേഷം ദരിക്കുന്നതില്‍ വേദനയുണ്ടല്ലേ... സഹോദരി നമ്മുടെ കൊച്ചു കേരളവുമായി ഈ രാജ്യത്തെ ഒന്ന് താരതമ്യം ചെയ്യൂ... സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അവിടെയായിരിക്കും കൂടുതല്‍... നിരബന്ധിച്ചു ധരിപ്പിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു എതിരായിരിക്കും...പക്ഷെ...
    എന്നാല്‍ നിങ്ങളെ നോക്കി വല്ല പുരുഷന്മാരും അകലെ നിന്ന് ആസ്വദിച്ചാല്‍ എന്തുകൊണ്ടാണ് അതിനെ പുരുഷന്റെ വ്യക്തി സ്വാതന്ത്ര്യമായി കണക്കാക്കാന്‍ നിങ്ങള്‍ തയ്യാറാവാത്തത് ???..



    കോഴിക്കോട്ടങ്ങാടിയിലൂടെ നടന്ന് പോയ ഒരു യുവതിയുടെ മാറില്‍ ഇങ്ങിനെ എഴുതിയിരുന്നു. HERE'S THE HEAVEN. വല്ലവനും സ്വര്‍ഗ്ഗത്തിലേക്കൊന്ന് ഏന്തിനൊക്കുന്നത് തെറ്റാവില്ലല്ലേ!!!!!എല്ലാവരും ആഗ്രഹിക്കുന്നത് സ്വര്‍ഗ്ഗം തന്നെയല്ലേ...
    അപ്പോള്‍ എത്തിനോക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ലല്ലോ...



    i saw one T shirt with following words
    VIRGINITY IS NOT DIGNITY
    BUT
    IT IS LACK OF OPPORTUNITY


    ആഭാസകരമായ വസ്ത്രങ്ങള്‍ ...........!!!

    ReplyDelete
  8. "എന്തേലും ചെയ്താല്‍ നമ്മുടെ ജലസേചന വകുപ്പ് തന്നെ നഷ്ടപെടുന്ന കാര്യമല്ലേ"
    ജലസേചന വകുപ്പ് നഷ്ടപ്പെട്ടിട്ട് പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം....?

    നമ്മുടെ നാട്ടില്‍ എന്ത് തോന്ന്യാസം കാണിച്ചാലും എല്ലാ വകുപ്പും സുരക്ഷിതമാണ്..!!

    ദീപ, കുഞ്ഞ് കഥ ഇഷ്ടായി...അതിലെ ആത്മ നൊമ്പരവും :-)

    ReplyDelete
  9. ആ...അത് പറയാന്‍ മറന്നു പോയി...

    തുറന്നെഴുതിലെ നര്‍മ്മം ഇഷ്ടമായി...

    സ്നേഹാശംസകള്‍...

    ReplyDelete
  10. ഖാദൂ, മഹി നന്ദി....
    ഖാദൂ
    നമ്മുടെ നാട് നന്നാവണമെങ്കില്‍ ഈ നിയമങ്ങള്‍ വന്നത് കൊണ്ട് കാര്യവുമില്ല ...മനുഷ്യരും കൂടെ വിചാരിക്കണം..പിന്നെ ഞാന്‍ ഒരു വസ്ത്ര വിരോധിയായി എഴുതിയതുമല്ല ....ഒരു നേരം പോക്ക്...അത്ര തന്നേ..അങ്ങനെ കരുതണേ കൂട്ടുകാരെ.....
    തൊമ്മി പ്രത്യേക നന്ദി വന്നതിനും ഈ കയ്യൊപ്പിനും

    ReplyDelete
  11. ആശയങ്ങളോട് അങ്ങേയറ്റം വിയോജിക്കുന്നുവെങ്കിലും നര്‍മ്മവും സ്റ്റൈലന്‍എഴുത്തും വായിച്ചു വായിച്ചു രസിച്ചു, ചിരിച്ചു.

    ReplyDelete
  12. നമ്മുടെ രാജ്യം മാത്രമല്ല നമ്മുടെ വീടും സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമല്ലേ..അതിനല്ലേ നമ്മള്‍ അറബി നാട്ടില്‍ പോയി പര്‍ദയും ഇട്ടു നടക്കുന്നത്...

    എഴുത്ത് ഇഷ്ട്ടപ്പെട്ടു ആശംസകള്‍.....

    ReplyDelete
  13. This comment has been removed by a blog administrator.

    ReplyDelete
  14. നല്ല രചന.പക്ഷെ മനോവേദന എന്തിനാണെന്ന് മനസ്സിലായില്ല.നമ്മള്‍ പൊതുവേ ഒരു കാര്യം ചിന്തിക്കേണ്ടതെന്താണെന്നു വെച്ചാല്‍ നമ്മുടെ രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്ത് നമ്മള്‍ പോയാല്‍ അവിടത്തെ നിയമങ്ങളും രീതികളും നമ്മള്‍ പാലിച്ചേ പറ്റൂ.അത് വേദനയാണെന്ന് തോന്നിയിട്ട് കാര്യമില്ല.കാരണം ഈ “മനോവേദന” സഹിച്ചും നമ്മള്‍ ഇവിടെ ജീവിക്കുന്നതിന് പിന്നില്‍ നമുക്ക് ചില ലക്ഷ്യങ്ങളുണ്ട്.വേദന സഹിച്ച് ജീവിക്കാന്‍ നമ്മളെ ആ രാജ്യക്കാര്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ.നമ്മുടെ മാര്‍ഗ്ഗം നമുക്ക് സ്വീകരിക്കാം.ഏതായാലും എഴുത്ത് നന്നായിട്ടുണ്ട്. നര്‍മ്മത്തില്‍ ചാലിച്ച എഴുത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വളരെ നന്ദി ഈ കയ്യൊപ്പിനു....നാചിക്ക...ഇത്രേം ഒന്നും പറഞ്ഞു എന്നെ പേടിപ്പിക്കല്ലേ....ഒരു തമാശ കഥയായി വായിച്ചു ഓടിക്കോണം ഹി ഹി

      Delete
  15. പർദ്ദ ഇട്ടല്ലേ പറ്റൂ.ജീവിക്കണ്ടേ...ആശംസകൾ..

    ReplyDelete
    Replies
    1. അതെ റിഷ്..ഇട്ടല്ലേ പറ്റൂ

      Delete
  16. ആരാ ജലസേചന വകുപ്പ് മന്ത്രി?

    ReplyDelete
  17. ഇപ്പോള്‍ ആരാണെന്ന് അറിഞ്ഞൂടാ...പണ്ട്....ആ ...അതും അറിഞ്ഞൂടാ

    ReplyDelete
  18. പർദ്ദ ചിലർക്ക് മതാചാരമാണ്‌, മറ്റുചർക്ക് കവചമാണ്‌. അല്ലേ ?
    വലിച്ചുനീട്ടാതെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ആശംസകൾ...
    കുറ്റകൃത്യങ്ങളെക്കുറിച്ച് ഞാൻ എഴുതിയിരിക്കുന്നത് സമയമുണ്ടെങ്കിൽ വായിച്ചുനോക്കുക.

    ReplyDelete
    Replies
    1. വളരെ നന്ദി നാഥ്‌.... .....വിരുന്നു വന്നതിനും ...ഈ അഭിപ്രായത്തിനും

      Delete
    2. nannayi paranju...... aashamsakal.... pinne blogil puthiya post..... EE ADUTHA KAALATHU....... vayikkane..........

      Delete
  19. നന്നായിരിക്കുന്നു ആതിരാ... ... മനസ്സിനെ തൊട്ടുണർത്താൻ കഴിയുന്ന സത്യസന്ധമായ ശൈലി. ഇവിടെ മാത്രമല്ല, എല്ലാ ബ്ലോഗുകളിലും. അഭിനന്ദനങ്ങള്‍..

    ReplyDelete
  20. ഉം...മാണ്ട..! ഞാനാ ഭാഗത്തേക്കില്ല..!!
    ആസംസകളോടെ‌-പുലരി

    ReplyDelete
    Replies
    1. നന്നായി ....ഇവിടെ കണ്ടു പോകരുത് ഓടിക്കോ

      Delete
  21. എന്റമ്മോ..വിവാദമായേക്കാവുന്ന ഒരു വിഷയം നര്‍മത്തില്‍ കലക്കി ആര്‍ക്കും പരിഭാവമുണ്ടാക്കാന്‍ വഴിയില്ലാത്ത രീതിയില്‍ പറഞ്ഞു തീര്‍ത്തതിനു പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  22. ജലസേചന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു നിയമം വേണ്ടിവരും എന്ന് തന്നെയാണ് എന്റെ അഫിപ്രായം. ഒരുപാട് പെണ്‍കുട്ട്യോളുടെ ഫാവി നശിപ്പിച്ച കുറെ തെണ്ടികള്‍ ഉണ്ട്... അവരെല്ലാം ഒരേ ശിക്ഷ തന്നെയാണ് അര്‍ഹിക്കുന്നത്... കുട്ടി പറഞ്ഞതുപോലെ, ജലസേചന വകുപ്പ് നീക്കം ചെയുക.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ അക്ഷര കൂട്ടങ്ങള്‍ക്ക്.....

      Delete
  23. മനോവേദനകള്‍ ??????????

    ReplyDelete
  24. മനോവേദനകള്‍ ????? ആണോ അതോ... എന്ന് നമ്മള്‍ ഒന്നുടെ നിരീഷികേണ്ടിയിരിക്കുന്നു

    ReplyDelete
  25. നിരീക്ഷണം ഹാസ്യമെങ്കില്‍ സ്വാഗതം

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?