Saturday, October 5, 2013

അവശേഷിപ്പുകള്‍

അഞ്ചാമത്തെ നിലയെന്നാണ് അയാള്‍ പറഞ്ഞത്. പഴയ കെട്ടിടമായതിനാലാവാം ആ ലിഫ്റ്റും ഒരു വയസ്സനെ പോലെ കിതച്ചും ശബ്ദമുണ്ടാക്കിയുമാണ് മേല്പോട്ടുയര്‍ന്നത്‌.പരമാവധി ധൈര്യം സംഭരിച്ചവര്‍ ഒരു മൂലയില്‍ ചാരി നിന്നു.അധികമാരും ഈ ലിഫ്റ്റ്‌ ഉപയോഗിക്കുന്നില്ല എന്നത് വൃത്തിഹീനത വിളിച്ചോതി.

നാലാം നിലയിലെത്തി ലിഫ്റ്റ്‌ ഒരു മുരള്‍ച്ചയോടെയെന്നോണം നിന്നു.വാതില്‍ തുറക്കവേ ഒരാള്‍ ധൃതിയോടെ ഓടി വന്നു കയറി.പെട്ടന്നുള്ള ഭയം കാരണം അയാളോട് ഒന്നും സംസാരിക്കാതെ അവര്‍ നിന്നു. അയാളും നിശബ്ദനായിരുന്നു. അയാളുടെ കിതപ്പ് വ്യക്തമായ് മുഴങ്ങി കേട്ടു. സാരിയുടെ തുമ്പു കൊണ്ട് മൂക്ക് പൊത്തിയവര്‍ അയാളില്‍ നിന്നു വന്ന വിയര്‍പ്പു ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു.

അഞ്ചാം നിലയിലെത്തി വാതില്‍ തുറന്നതും അയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നെയും ഒരു നിമിഷം വേണ്ടി വന്നു അവര്‍ക്ക് ധൈര്യം വീണ്ടെടുക്കാന്‍.ലിഫ്റ്റിന്റെ വാതില്‍ അടയും മുന്‍പേ ബദ്ധപ്പെട്ടാണവര്‍ പുറത്തിറങ്ങിയത്.ഭയാനകമായ ഇരുട്ടാണ്‌ ചുറ്റിനും. തിരിച്ചു ലിഫ്റ്റില്‍ എത്തുക എന്നതും ദുഷ്കരം ആയ ജോലിയാണ്. ഒരു മനുഷ്യ ജീവിയെ പോലും എങ്ങും കാണുന്നില്ല.ഈ തികഞ്ഞ ഭീകരതയിലേക്ക് എന്തിനാണയാള്‍ വരാന്‍ പറഞ്ഞത്? എവിടെയാവും അയാള്‍? ഇപ്പോള്‍ വന്നിറങ്ങിയ മനുഷ്യന്‍ പോലും എവിടെയുമില്ല ...ഞാന്‍ ഇറങ്ങുമ്പോള്‍ പകല്‍ ആയിരുന്നുവല്ലോ ഇത്ര പെട്ടന്ന് എങ്ങനെ ഇരുട്ട് ?..ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോലെ വിയര്‍പ്പു തുള്ളികള്‍ കഴുത്തിലൂടെ ഒഴുകി സാരിയെ നനച്ചിരുന്നു.

അല്‍പ ദൂരെ അവര്‍ ഒരു പ്രകാശം കണ്ടു.ഒരു മുറിയെന്നു മനസ്സിലായി. " ആരുമില്ലേ"  എന്നുറക്കെ ചോദിച്ചു കൊണ്ട് വാതിലില്‍ തട്ടി.ആ വാതില്‍ തനിയെ തുറന്നു.ആ മുറിയില്‍ ഒരു മേശയും കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മേശക്കു മുകളില്‍ മങ്ങി കത്തുന്ന വോള്‍ട്ടെജു കുറഞ്ഞൊരു ലൈറ്റും. അവര്‍ സൂക്ഷ്മമായ്‌ പരിശോധിച്ചു..ഇല്ല ..മറ്റൊന്നുമില്ല ..മറ്റൊരാളുമില്ല..വല്ലാത്ത ക്ഷീണം തോന്നി അവര്‍ക്ക്..ആ കസേരയില്‍ ഇരുന്നു..മേശമേല്‍ തല ചായ്ച്ചു..

എന്തോ ശബ്ദം കേട്ടാണവര്‍ ഞെട്ടിയുണര്‍ന്നത്. വാതില്‍ അടഞ്ഞു കിടക്കുന്നു. "ഞാന്‍ അത് തുറന്നിട്ടാണല്ലോ ഇവിടെ ഇരുന്നത്" ആലോചനയോടെ അവര്‍ ചാടി എണീറ്റു. ഭയം സിരകളെ മരവിപ്പിച്ചു. പുറത്തു നിന്ന് ആരോ ആ വാതില്‍ പൂട്ടിയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നി. ഉറക്കെ നിലവിളിച്ചു കൊണ്ടവര്‍ ആ വാതിലില്‍ ആഞ്ഞിടിച്ചു.പക്ഷെ അവിടെയെങ്ങും ജീവന്‍റെ ഒരു കണിക പോലും അവര്‍ക്ക് അനുഭവപ്പെട്ടില്ല. തളര്‍ന്നു താഴെ ഇരുന്ന അവരുടെ മനസ്സിലൂടെ ആ മനുഷ്യന്‍ കടന്നു വന്നു ..ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍ ..ഒരു പക്ഷെ അയാള്‍ ....അയാള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നതാണോ ? ..വിതുമ്പി കരഞ്ഞു കൊണ്ട് അവര്‍ കുനിഞ്ഞിരുന്നു. തന്‍റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ഓഫീസില്‍ നിന്നും വന്ന ഭര്‍ത്താവും സ്കൂള്‍ വിട്ടു വന്ന മക്കളും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ? സമയം എത്രയെന്നു പോലും അറിയുന്നില്ലലോ ..അവര്‍ ഓര്‍ത്തു

അവര്‍ മൂന്നു പേര്‍. ഒരാള്‍ ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍.ബാക്കിയുള്ള രണ്ടു പേര്‍ അയാളുടെ ശരീര പ്രകൃതമല്ല..ഉരുണ്ട മാംസപേശികളും കറുത്ത ശരീരവും ക്രൂര മുഖഭാവവുമുള്ള രണ്ടു പേര്‍.അസാമാന്യ പൊക്കം.വിയര്‍പ്പില്‍ കുതിര്‍ന്ന ശരീരവും ഭീതി പൂണ്ട കണ്ണുകളുമായ് പരമാവധി ഭിത്തിയില്‍ ചാരി അവര്‍ നിന്നു. ആ കസേരയിലിരിക്കാന്‍ ഒരാള്‍ ആജ്ഞാപിച്ചു. എതിര്‍ത്തൊന്നും പറയാനാവാതെ അവര്‍ ഇരുന്നു. ആ മൂന്നു പേര്‍ മറ്റെന്തോ ഭാഷ സംസാരിക്കും പോലെ തോന്നി. ഒരാള്‍ അവളെ കൊല്ലണം എന്നും മറ്റൊരാള്‍ മുഖം വികൃതമാക്കണം എന്നും മൂന്നാമനാവട്ടെ അവളുടെ ഭര്‍ത്താവിനു വിഷമം വരുന്ന വിധമൊന്നും ചെയ്യരുതെന്നും പറഞ്ഞത് അവള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആയിരുന്നു. അവള്‍ക്കൊന്നും മിണ്ടാനോ വെറുതെ വിടണമെന്ന് യാചിക്കാനോ സാധിച്ചില്ല. പകരം വെള്ളം ..എന്ന് മാത്രം പറഞ്ഞു. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആള്‍ കുപ്പിയില്‍ പാതിയായ വെള്ളം മേശയുടെ മുകളില്‍ ശബ്ദത്തോടെ വെച്ചു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു. പക്ഷേ വെള്ളം ബാക്കിയായി

" നീ തെറ്റുകാരിയാണ് ..ശിക്ഷ അനുഭവിക്കണം " ഒരാള്‍ പറഞ്ഞു.
" ഇല്ല ..ഞാന്‍ തെറ്റൊന്നും ചെയ്തില്ല " പറഞ്ഞു തീരും മുന്നേ അയാള്‍ മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് അവളുടെ കൈ വരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞവള്‍ സാരിത്തുമ്പ് കൊണ്ട് ആ ചോരയൊപ്പി.
"പിന്നെ എങ്ങനെ നീ ഇവിടെയെത്തി? " അയാള്‍ ചോദിച്ചപ്പോള്‍ കണ്ണില്‍ തീ ഉണ്ടെന്നു തോന്നി അവര്‍ക്ക്
"അറിയില്ല ..എനിക്കൊന്നുമറിയില്ല..ആരോ എന്നെ വിളിച്ചതാണ്..എനിക്കൊന്നും അറിയില്ല..."
" നീ തെറ്റുകാരിയാണ് .." ഉറക്കെ അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് തറയില്‍ ചുരുണ്ടിരുന്നു.ആ മൂന്നുപേരും പുറത്തേക്കു പോകുമ്പോള്‍ വാതില്‍ വലിച്ചടച്ചു. തളര്‍ന്നവള്‍ തറയിലിരുന്നു.

കാളിംഗ് ബെല്‍ ശബ്ദം ആണ് അവരെ ഉണര്‍ത്തിയത്.ചാടിയുണര്‍ന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആണെന്ന സത്യം മനസ്സിലായി.
"അപ്പോള്‍ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ ?" അവര്‍ ആലോചിച്ചു. വീണ്ടും ബെല്‍ മുഴങ്ങി.വേഗം പോയി വാതില്‍ തുറന്നപ്പോള്‍ ഭര്‍ത്താവും കുട്ടികളും
"എന്തെ ഇന്ന് നീ ഉറക്കമായിരുന്നോ? എത്ര നേരമായി ബെല്‍ അടിക്കുന്നു? "

'അച്ഛാ ..ദെ അമ്മയുടെ കൈ മുറിഞ്ഞിരിക്കുന്നു"
 കുട്ടികളുടെ ബാഗ്‌ പെട്ടന്ന് നിലത്തേക്ക് വീണു പോയി. അത് തട്ടി പാതിയായ വെള്ളവുമായ് ഒരു കുപ്പി ഉരുണ്ടു നീങ്ങി

69 comments:

  1. കൊള്ളാം ദീപൂസേ

    ReplyDelete
  2. കഥ ഒരു ഒഴുക്കോടെ ഒറ്റയിരിപ്പിനു വായിച്ചു ... അഭിനന്ദനങ്ങൾ . ഇത്തവണ പെട്ടെന്ന് കഥ അവസാനിപ്പിച്ചോ എന്നൊരു തോന്നൽ...
    വീണ്ടും വരാം ....
    സസ്നേഹം ...

    ReplyDelete
  3. ഏകാകിനികളുടെ പകൽസ്വപ്നം മനസ്സിലാവുന്നു. പക്ഷേ പകൽസ്വപ്നത്തിൽ കൈമുറിയുന്നതിന്റെ രസതന്ത്രം എന്റെ റെയിഞ്ചിനും അപ്പുറമാണ്. നല്ല ഒഴുക്കോടെ എഴുതി. ഭാവുകങ്ങൾ ....

    ReplyDelete
    Replies
    1. ഒന്ന് റേഞ്ച് മാറി നോക്കിയതാ ഞാനും ..നന്ദി പ്രദീപ്‌ ചേട്ടാ

      Delete
  4. ങ്ഹേ..സസ്പെന്‍സ് ത്രില്ലറുമായിട്ടാണല്ലോ വരവ്

    ഉറങ്ങുന്ന നായികയുടെ കൈ മുറിച്ച ആ കശ്മലന്‍ ആര്‍?

    ReplyDelete
  5. ഇഷ്ടായി ദീപാ....ആശംസകൾ

    ReplyDelete
  6. മനോഹരം ! ദീപൂസേ !

    ReplyDelete
  7. രാത്രിയായാലും,പകലായാലും,ഉറങ്ങാന്‍ നേരം പ്രാര്‍ത്ഥിച്ചിട്ടു കിടക്കണം ന്ന് എത്ര പറഞ്ഞാലും കേള്‍ക്കൂല്ലല്ലൊ.അനുഭവിക്ക്..!

    “അവര്‍” എന്നപ്രയോഗം ആദ്യാവസാനം കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ട്. പിന്നെ കൈമുറിഞ്ഞതും, കുപ്പി ഉരുണ്ടതും..അതിപ്പം ഞാനെന്തു പറയാനാ..!!
    ആശംസകള്‍.


    ReplyDelete
    Replies
    1. ഇതാ ഇപ്പൊ നന്നായെ ..പിസാസു പാര്തിച്ചാല്‍ ദൈവം കേള്‍ക്കോ ??

      ഉം ..അടുത്ത തവണ മ്മക്ക് ശരിയാക്കാം ..അവരെ

      നന്ദി പ്രഭേട്ടാ

      Delete
  8. നന്നായിട്ടുണ്ട്... ഇഷ്ടം... ! :)

    ReplyDelete
  9. Ellavarum nannayennu paranjallo..ini enthonnu parayan...kooduthal ezhuthuka surayya yude pakshiyude manam vayichittundo...illenkil vayikuka..bhavukangal

    ReplyDelete
    Replies
    1. ഞാന്‍ അത് ഇന്ന് വായിച്ചു ..ഒന്നും പറയാന്‍ തോന്നുന്നില്ല ..

      Delete
  10. ഈ തികഞ്ഞ "ഭീകരതയിലേക്ക്" എന്തിനാണയാള്‍ വരാന്‍ പറഞ്ഞത്..'ഭീകരത' യാണോ..ഭയാനമാണോ ..?.ഇങ്ങിനെ ചിലയിടങ്ങളിലെ സംശയം.......ജിത്ഞ്ഞാസ നിറച്ചുകൊണ്ട് വായനയെ മുമ്പോട്ടു നയിക്കുന്ന എഴുത്തു ശൈലി .. ..നന്നായിരിക്കുന്നു.

    ശൈലിയില്‍,വായന രസമുണ്ട്.

    ReplyDelete
    Replies
    1. വളരെ നന്ദി ഈ വായനക്ക് ..സംശയം എനിക്കും ഉണ്ട്

      Delete
  11. ഒരു സൈക്കോ ത്രില്ലര്‍ പോലെ, ആരാണ് അവളുടെ കൈ മുറിച്ചത്? പാതിയായ കുപ്പി സ്വപ്നത്തിലും പുറത്തും? "ലീന" എന്നപേരില്‍ ഒരു ഷോര്‍ട്ട്ഫിലിം കണ്ടത് ഓര്‍മവരുന്നു! കൊള്ളാം!

    പിന്നെ, ആദ്യാവസാനം "അവര്‍ " എന്ന് പറഞ്ഞത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയല്ലോ! "അവള്‍ " എന്ന്തന്നെ മതിയാരുന്നു!

    ഇനിയും പോരട്ടെ!

    (മുന്‍പൊരിക്കല്‍ ഈ ബ്ലോഗില്‍ ആണോ? "സോളമന്റെ ഉത്തമഗീതം" എന്നൊരു കഥ വായിച്ചത്? ഇവിടെയാണോ?)

    ReplyDelete
    Replies
    1. ഉത്തമഗീതം എഴുതിയിരുന്നു ..സോളമന്റെ അല്ല ..നന്ദി

      http://spandanam-athira.blogspot.com/2012/03/blog-post_16.html

      Delete
    2. ഹഹ, കിട്ടി. അന്നുതന്നെ കമന്റ്‌ ഇട്ടിരുന്നു, "വിഷ്ണുലോകം" എന്ന പേരില്‍. മുന്‍പ് വായിച്ച ബ്ലോഗുകളില്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒന്നാണ് "ഉത്തമഗീതം" പോസ്റ്റ്‌. പിന്നീട് ഞാന്‍ ബൈബിള്‍ എടുത്തു ഉത്തമഗീതം വായിച്ചുനോക്കിയിരുന്നു കേട്ടോ :-)

      അപ്പൊ ശരി, അടുത്ത പോസ്റ്റില്‍ വീണ്ടും കാണാം!

      Delete
    3. ഹഹ്ഹ ..കൊള്ളാലോ വീഡിയോണ്‍

      Delete
  12. "അപ്പോള്‍ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ ?" വെറുതേ പേടിപ്പിച്ചു....
    നന്നായിട്ടുണ്ട് :)

    ReplyDelete
  13. വെറുതേ പേടിപ്പിച്ചു :)

    ReplyDelete
  14. ത്രില്ലെര്‍ ലൈന്‍ കൊള്ളാട്ടോ .....!!
    ആശംസകള്‍

    ReplyDelete
  15. ഒരു ഹൊറർ പോലെ തോന്നി. പിന്നെ, ‘അവർ’ എന്നതിനേക്കാൾ ചേരുന്നത് ‘അവൾ’ എന്നല്ലേ ?

    ReplyDelete
    Replies
    1. നന്ദി ഹരി ..."അവര്‍" ഉം എനിക്കും തോന്നി

      Delete
  16. ഈയ്യിടെയായി ഫുള്ള് വറൈറ്റിയാണല്ലോ പെങ്ങള്‍സേ...
    ഇത് പക്ഷേ എന്തോ എനിക്കത്ര ഇഷ്ടായില്ല.. :(

    ReplyDelete
    Replies
    1. ഹഹഹ ..എല്ലാം ഇഷ്ടം ആയാല്‍ ഞാന്‍ അഹങ്കാരി ആവില്ലേടാ ..ഹി ഹി ..നന്ദി അനിയന്‍സേ

      Delete
  17. അല്പ്പം കൂടി വാക്കുകൾ ഒതുക്കി എഴുതിയാൽ കഥ നന്നായേനെ എന്ന് തോന്നി.. ചില മുറിഞ്ഞു പോക്കുകൾ അനുഭവപ്പെടുന്നു. (എന്തോ.. ചിലപ്പോൾ എന്റെ തോന്നലുകൾ ആവാം.)
    ആശംസകൾ..

    ReplyDelete
  18. കൊള്ളാട്ടോ .....!!
    ആശംസകള്‍
    www.hrdyam.blogspot.com

    ReplyDelete
  19. നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  20. അവസാനം കൈ മുറിഞത് എന്തോ എനിക്കും അത്രക്ക് കത്തിയില്ല , അത് പക്ഷേ നേര്‍ രേഖയില്‍ വായിച്ചത് കൊണ്ടാവുമോ ?? അതോ ഇതില്‍ എന്തോ ബിംബ കല്‍പ്പനകള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ ആവോ ??

    ReplyDelete
    Replies
    1. എഴുത്തുകാരന്റെ ജോലി എഴുതിയാല്‍ തീര്‍ന്നു ..ബാക്കി നിങ്ങള്ക്ക്

      Delete
  21. നല്ലൊരു കഥ വായിച്ച സന്തോഷം.
    അവസാനം കൈ മുറിഞ്ഞതിന്റെ ഒരു കണ്ഫ്യൂഷന്‍.. ..കൈ മുറിഞ്ഞു എന്ന് മക്കളോടു അമ്മ പറഞ്ഞാല്‍ മതിയായിരുന്നു. മക്കള്‍ മുറിവൊന്നും കാണാതെ അത്ഭുതപ്പെടുന്നിടത്തു കഥ തീര്‍ത്താല്‍ കുറച്ചു റിയാലിറ്റി ഫീല്‍ ചെയ്തേനെ

    ReplyDelete
    Replies
    1. റിയാലിട്ടിയില്‍ നിന്നും അല്പം മാറി ചിന്തിച്ചതാണ് ഞാന്‍

      Delete
  22. എന്നാലും ആ കൈ എങ്ങനെ മുറിഞ്ഞു,,,,

    ReplyDelete
  23. സ്വപ്നത്തില്‍ വന്നു കൈ മുറിച്ചത്.. ആരാരിക്കും.. ഇനി ഞാന്‍ ആണോ.. അല്ല ആണോ?
    എന്നെ കണ്ടിട്ട് വേറെ കുഴപ്പം ഒന്നും തോന്നുന്നില്ലലോ അല്ലെ..?

    ReplyDelete
    Replies
    1. ഇനി എനിക്കാണോ കൊയപ്പം ? :P

      Delete
  24. ഉം... കൊഴപ്പല്യ... :)

    ReplyDelete
    Replies
    1. ആയിക്കോട്ടെ ..കൊയപ്പം ഇല്ല്യ

      Delete
  25. ചില സമയത്ത് അങനെയും സംഭവിക്കാം ..കൈ മുറിക്കാം .ഒരു നാഗവല്ലിയായി മാറുന്ന സ്വപ്‌നങ്ങള്‍

    ReplyDelete
  26. ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇങ്ങെന്യും സ്വപ്നം കാണും :)

    ReplyDelete
    Replies
    1. ഉവ്വോ ? ആര്ഷേച്ചി ..നന്ദി ...

      Delete
  27. കൊള്ളാം.. ആശംസകള്‍..

    ReplyDelete
  28. ചിലപ്പോൾ സ്വപ്നങ്ങൾക്ക് ഉത്തരം തേടി വലഞ്ഞ് മറ്റൊരു സ്വപ്നത്തിൽ ചെന്നെത്തും... നല്ല നുറുങ്ങുകഥ . ആശംസകൾ

    ReplyDelete
  29. നന്ദി ..തീര്‍ച്ചയായും വരും

    ReplyDelete
  30. Good writing ... loved the dream

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?