Saturday, September 14, 2013

നീയും ...നിലാവേ

പുറത്തു നല്ല തണുപ്പാണ് .ഞാന്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ ഭര്‍ത്താവ് പിറു പിറുക്കുന്നത് കേട്ടു.
 " ശല്യം ആ ലൈറ്റ് ഒന്ന് ഓഫ് ആക്കുമോ? "
മെല്ലെ എഴുന്നേറ്റു വരാന്തയില്‍ വന്നിരുന്നു. പഴകിയ സാധനങ്ങള്‍ മാറ്റി പുതിയതോരോന്നു വാങ്ങുമ്പോള്‍ എന്‍റെ പഴയ മേശയും കസേരയും ഇവിടെ ഉപേക്ഷിക്കാന്‍ തോന്നിയത് നന്നായി. അല്ലെങ്കിലും അയാള്‍ക്കെന്നും പുതിയതിനോടായിരുന്നല്ലോ താല്‍പ്പര്യവും. കടുത്ത തണുപ്പില്‍ എന്നെ പുണരാതെ ഉറങ്ങാന്‍ ആവില്ല എന്നും എന്‍റെ വയറിനു നല്ല ചൂടാണെന്ന് പറഞ്ഞതും പിന്നെ സാരി മാറ്റി എന്‍റെ വയറില്‍ കുത്തി കൊള്ളുന്ന മീശയുള്ള മുഖം ചേര്‍ത്ത് അമര്‍ത്തി ഉറങ്ങുമ്പോളും അയാള്‍ ഇത് പോലെ പിറു പിറുത്തിരുന്നു.
" നീ എന്‍റെ ഭാഗ്യമാണ് "
മങ്ങിയ നിലാവ് ജനലിലൂടെ എന്നെ നോക്കുന്നു. ഒരു പക്ഷെ എന്നെ കളിയാക്കുകയാവാം. അല്ലെങ്കില്‍ നീ ഇന്ന് എന്തെഴുതാന്‍ പോവുന്നു എന്ന് പുച്ഛത്തോടെ ചോദിക്കയുമാവാം. എനിക്കെഴുതണം. നിന്‍റെ വെളിച്ചം എനിക്ക് മതിയാവില്ല. ഒരുപാട് പറയുവാന്‍ ഉണ്ടെനിക്ക് ഈ ലോകത്തോട്. എന്‍റെ അക്ഷരങ്ങള്‍ അത് പറയണം. സ്ത്രീ എന്ന ഈ വേഷത്തില്‍ എനിക്ക് പറയാന്‍ സ്വാതന്ത്ര്യം ലഭിക്കാത്ത പലതും എനിക്ക് പറയണം. ഇപ്പോള്‍ ഞാന്‍ എഴുതുന്നതൊരു പുരുഷനായിട്ടാണ്. അങ്ങനെ എഴുതിയാല്‍ ഒരു പക്ഷെ ലോകം എന്നെ തിരിച്ചറിയില്ലായിരിക്കാം. എനിക്ക് എന്‍റെ സ്ഥാനം ലഭിക്കില്ലായിരിക്കാം. പേര് ..പ്രശസ്തി ..ഒന്നും വേണ്ട...പക്ഷെ നാളെ ഉണരുമ്പോള്‍ അറിയാതെ എങ്കിലും എന്‍റെ ഭര്‍ത്താവ് ഇത് വായിക്കാന്‍ ഇടയായാല്‍ അയാള്‍ എന്നെ അഭിസാരിക എന്ന് വിളിക്കും.

" ആളുകള്‍ക്ക് മുന്നില്‍ എന്നെ നാണം കെടുത്താന്‍ ഇറങ്ങിയ തേവിടിശ്ശി "

പല തവണ കേട്ടിരിക്കുന്നു ഞാന്‍ ഇത്. എനിക്ക് മനസ്സിലായിട്ടില്ല ഇതുവരെ ആ പദത്തിന്റെ അര്‍ഥം. അയാള്‍ പറയുമ്പോള്‍ ഒക്കെയും ഞാന്‍ ആലോചിക്കും. ഇഷ്ടമില്ലാത്ത രാത്രികളില്‍ പോലും ഞാന്‍ അയാള്‍ക്ക് മുന്നില്‍ വിവസ്ത്രയായ്‌ കിടന്നിട്ടുണ്ട്. എന്‍റെ ചുണ്ടുകള്‍ പൊട്ടി ചോര വന്നിട്ടുണ്ട്. അടുത്ത ദിവസം സോപ്പ് തേക്കുമ്പോള്‍ എന്‍റെ മുലകള്‍ വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്. സ്ത്രീയുടെതെന്നു അന്തസ്സോടെ പറയാന്‍ ഈ ശരീരത്തില്‍ നീ ബാക്കി വെച്ചത് എന്താണ്?  കടിച്ചു മുറിക്കപ്പെട്ട ശരീര ഭാഗങ്ങള്‍ അല്ലാതെ

മുറിക്കുള്ളിലേക്ക് കയറി പകുതി എരിഞ്ഞു മരിച്ച ഒരു പഴയ മെഴുകുതിരി ഞാന്‍ എടുത്തു. അയാള്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കവറിന്റെ അടുത്തായ് ഇരുന്ന ലൈറ്ററും എടുത്തു മെല്ലെ പുറത്തു കടന്നു. അയാള്‍ മദ്യ ലഹരിയില്‍ ചീത്ത പറയുന്നത് കേള്‍ക്കാമായിരുന്നു.

മേശയില്‍ ആ മെഴുകുതിരി ഉറപ്പിച്ചു ഞാന്‍ എഴുതാന്‍ തയ്യാറെടുത്തു. ജനലിലൂടെ ആ നിലാവ് അപ്പോളും എന്നെ നോക്കി. ഇനി എനിക്കൊരു പുരുഷന്‍ ആവണം. ഞാന്‍ സാരിയുടെ തുമ്പു മടക്കി വയറിന്‍റെ ഇടതു വശത്ത് എന്‍റെ പാവാടക്കുള്ളില്‍ തിരുകി. മുടി വട്ടം ചുറ്റി കെട്ടി വെച്ചു. മുഖം അമര്‍ത്തി തുടച്ചു. ഇടത്തേ കാല്‍ മുട്ടിനു മുകളില്‍ വലത്തേ കാല്‍ കയറ്റി വെച്ച് ഇരുന്നു. എന്‍റെ തുടകള്‍ക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു. അയാള്‍ പറഞ്ഞത് പോലെ എന്‍റെ വയറിനും ചൂട് കാണുമോ? എഴുന്നേറ്റു നിന്ന് ഞാന്‍ മെല്ലെ എന്‍റെ നാഭിയില്‍ ഒന്ന് തൊട്ടു. ഇല്ല തണുപ്പാണ്. വയറില്‍ ആകെ ഞാന്‍ കൈ ഓടിച്ചു. ഇല്ല അയാള്‍ക്കത് തോന്നിയത് മാത്രമാണ്. എനിക്ക് തണുപ്പാണ്. വീണ്ടും ഞാന്‍ എഴുതാന്‍ ഇരുന്നു. അപ്പോള്‍ എനിക്കയാളെ ഒന്ന് കൂടെ കാണാന്‍ തോന്നി. മെല്ലെ അയാള്‍ ഉറങ്ങുന്ന കട്ടിലിലെക്ക് ഞാന്‍ നോക്കി. ഒരു വശം ചെരിഞ്ഞു കിടന്നുറങ്ങുന്നു എന്‍റെ ഭര്‍ത്താവ്. ഒരിക്കല്‍ ഞാന്‍ ഇയാളെ പ്രേമിച്ചിരുന്നോ? എനിക്കതിനു കഴിഞ്ഞിരുന്നോ? അടുത്തിരുന്നു ഞാന്‍. ..

ഈ മനുഷ്യനെ ഞാന്‍ ഭര്‍ത്താവ് ആക്കിയതിന് എന്ത് കാരണം ആയിരുന്നു? ഒരു രാത്രി എന്നെ കയറി പിടിച്ചപ്പോള്‍ പ്രതികരിക്കാന്‍ കഴിയാഞ്ഞതിനാലോ? അന്ന് മുതല്‍ ഇന്ന് വരെ എല്ലാ പുരുഷന്മാരെയും എതിര്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നെ അന്ന് എനിക്കെന്താണ് സംഭവിച്ചത്? അന്ന് ഞാന്‍ ഒരുപാട് വോഡ്ക കഴിച്ചിരുന്നോ?  ഇയാള്‍ എന്നോട് അന്നും പറഞ്ഞിരുന്നു നിന്നെ കാണാന്‍ ഒരു ഭംഗിയുമില്ലെന്ന്..പിന്നെ നെഞ്ചിന്‍റെ കൂടിനു പുറത്തു ഒട്ടിച്ചു വെച്ച ചെറിയ മാംസ കഷണങ്ങള്‍ പോലെ ആണ് നിന്‍റെ മുലകള്‍ എന്നും ഒരാള്‍ക്കും നിന്നോട് കാമം എന്നൊന്ന് തോന്നില്ല എന്നും...ഹിന്ദിക്കാരി പെണ്‍കുട്ടികളുടെ ചന്തി കണ്ടാല്‍ ആണുങ്ങള്‍ക്ക് ആകര്‍ഷണം തോന്നും എന്നും ..നീ ഇവരോട് തട്ടിച്ചു നോക്കിയാല്‍ വെറുമൊരു പാഴ്വസ്തു ആണെന്നും അയാള്‍ പറഞ്ഞതാണ്. എന്നിട്ടും ഇയാളെ ഞാന്‍ ഭര്‍ത്താവാക്കി.

അയാളോട് കൂടുതല്‍ ചേര്‍ന്നിരുന്നു ഞാന്‍. .. അടുക്കുന്തോറും അകറ്റുന്ന മദ്യവും സിഗരറ്റും വിയര്‍പ്പും കൂടിയ ഗന്ധം.. അയാളുടെ മുഖത്ത് അപ്പോളും കുറ്റി രോമങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. ആ മുഖം ഞാന്‍ പിടിച്ചു സാരി മാറ്റി എന്‍റെ വയറില്‍ വെച്ചു. എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു..അയാള്‍ ഉണര്‍ന്നത് പെട്ടന്നാണ്..മദ്യ ലഹരിയിലോ അല്ലാതെയോ അയാള്‍ എന്നെ വലിച്ചു കട്ടിലിലേക്ക് ഇട്ടു. എപ്പോളും സംഭവിക്കുന്നത്‌ പോലെ തന്നെ മുറിവുകള്‍ സമ്മാനിച്ചു അയാള്‍ തളര്‍ന്നു കിടന്നു. വേഗം തന്നെ ഉറങ്ങി. എന്‍റെ ചുണ്ടിലെ രക്തം ഞാന്‍ സാരി കൊണ്ട് ഒപ്പി. എന്‍റെ വയറും ദേഹവുമെല്ലാം വല്ലാതെ നീറുന്നു.

സാരി നേരെ ഉടുത്തു ഞാന്‍ വീണ്ടും ആ മേശയുടെ അരികിലെത്തി. ആ മെഴുകുതിരി അണഞ്ഞു കഴിഞ്ഞു..ജനലിലൂടെ നിലാവെന്നെ നോക്കി വീണ്ടും ചിരിച്ചു. പേന മടക്കി ഞാന്‍ മൌനമായ് പറഞ്ഞു

" എനിക്ക് പുരുഷനാവാന്‍ കഴിയില്ല ..ഞാനൊരു സ്ത്രീയാണ് ...വെറുമൊരു സ്ത്രീ "

അകത്തു അപ്പോളും അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

തണുപ്പ് കൂടി വരുന്നു .... എന്‍റെ വയറില്‍ അയാള്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നാഭിചുഴിയില്‍ ....പിന്നെ ..അയാള്‍ അറിയാത്ത എന്‍റെ മനസ്സിലും 

61 comments:

  1. The freedom of expression, freedom of writing and the identification of a free and brave existence are reflected. Write as you feel, do what you feel, live like no tomorrow.

    ReplyDelete
    Replies
    1. Thanks alot for a positive reply. I never expected such reply from anyone ..Very happy to see this reply and sad to know that you are afraid to reveal your identity

      Delete
    2. ധൈര്യമായി എഴുതിക്കോളൂ.
      ആശംസകൾ...
      Freedom Of Expression

      Delete
  2. I am not afraid of anything. It was posted from another device where google account was not configured. I didn't think of it coming anonymous. I know people have a habit of "expectations". They never know what is deep inside an individual. It is your space, your intellectual property and you.

    "The freedom of expression, freedom of writing and the identification of a free and brave existence are reflected. Write as you feel, do what you feel, live like no tomorrow.
    - Dreamer.

    ReplyDelete
  3. കമലാദാസ് എന്ന മാധവിക്കുട്ടിയുടെ തുറന്നെഴുത്തിന്റെ പൂർവ്വമാതൃകകൾ ഓർമ്മവരുന്നു..... കുന്നിക്കുരുവിലെ അന്നും ഇന്നും എന്ന കവിത ഇതോട് ചേർത്ത് വായിക്കുന്നു

    ReplyDelete
    Replies
    1. മാധവിക്കുട്ടി എന്‍റെ പ്രിയങ്കരിയാണ് ..തുറന്നെഴുത്ത് തന്നെ ആണ് അതിനു കാരണവും ..കുന്നിക്കുരുവിലെ കവിത ..ഇതുമായ് ബന്ധമുണ്ടോ ? ..ആആ

      Delete
  4. പുരുഷനാവുക അത്ര സുഖമുള്ള കാര്യവുമല്ല
    .
    .
    .
    .
    .
    എന്നാണ് തോന്നുന്നത്.

    ReplyDelete
    Replies
    1. അനുഭവം ആണല്ലോ ഗുരു ..ല്ലേ ???

      Delete
  5. തുറന്നെഴുത്തുകൾ ഈ കഥയുടെ മോടി കൂട്ടിയിരിക്കുന്നു...നന്നായിരിക്കുന്നു കഥ..

    ReplyDelete
  6. അറിയില്ല , ചില ജീവിതങ്ങള്‍ ഇങ്ങനെ ആകാം.. ഇതില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ കൊണ്ടല്ല എങ്കിലും ഞാനും സ്ത്രീ ആകാന്‍ ആഗ്രഹിക്കുന്നവളാണ് .. ആശംസകള്‍

    ReplyDelete
  7. പുരുഷനാകാന്‍ ചിന്തിക്കുമ്പോള്‍ തുടക്കം ഇങ്ങനെ.... ന്നാപ്പിന്നെ.. പുരുഷനായാലോ.. ? ;)

    സദാചാരക്കാര്‍ കണ്ണ് വെക്കുന്നത് വരെ ഇതൊരു നല്ല സൃഷ്ടിയായി തുടരും.. :)


    'Posted by ദീപ എന്ന പെണ്ണ്' എന്നാക്കാമായിരുന്നു.

    ReplyDelete
    Replies
    1. പുരുഷന്‍ ആവാനോ ? ഹോ ...
      സദാചാരക്കാര്‍ എനിക്ക് കൊട്ടേഷന്‍ കൊടുത്തു കഴിഞ്ഞു
      പെണ്ണ് ..ഇന്നും അതൊരു തീരാ സമസ്യ ആണ്

      Delete
  8. ജീവിതമല്ലിത് വെറും കഥ ...കഥാകൃത്തിന്റെ ദുഃഖം
    കഥാകൃത്തിനു കാലത്തേ എഴുന്നേൽക്കുമ്പോൾ തോന്നും ഇന്ന് കാര്യമായി എന്തെങ്കിലും എഴുതണം
    എഴുതിക്കഴിഞ്ഞു ഒന്നു കൂടി വായിക്കുമ്പോഴാണ് പ്രശ്നം
    താൻ ഇങ്ങനെയൊക്കെ എഴുതുകയോ ?
    അതിനെന്താ കഥയല്ലേ
    പക്ഷെ കഥയും വാസ്തവവും തമ്മിൽ വ്യത്യാസം കാണാൻ കഴിയുന്നില്ലെങ്കിലോ
    കാരണം എല്ലാ കഥയിലും നായകൻ കഥാകൃത്ത്‌ തന്നെയാണ്
    അതൊരു രഹസ്യമായ സ്വാർത്ഥതയുമാണ് മറ്റൊരു നായകൻ തനിക്കിന്നും അന്യനാണ്
    അവിടെയാണ് പ്രശ്നം തുടങ്ങുന്നത്
    പിന്നെ കഥ പരിഷരിക്കലായി
    അതു താൻ തന്നെയാണല്ലോ എന്നോർക്കുമ്പോൾ തിരുത്താൻ തുടങ്ങും
    പിന്നീടങ്ങോട്ട് മാന്യതയുടെ വൈറ്റ് വാഷ് തുടങ്ങും
    വൈറ്റ് വാഷ് കഴിഞ്ഞാൽ താനാഗ്രഹിച്ച കഥയുടെ രൂപം പോലും അതിനു കാണുകയില്ല
    അപൂർവ്വം ചില വായനക്കാർ അത് കഥയാണ് എന്ന് മനസ്സിലാക്കിയാലും അവർക്ക് സംശയം ബാക്കി
    ബാക്കിയുള്ളവർ ഒരു ഡയറി വായിക്കുന്നതു പോലെ ആസ്വദിക്കും
    എല്ലാം കഴിയുമ്പോൾ സങ്കട മാണ് തോന്നുക
    തന്റെ കഥ കഥയുമായില്ല ജീവിതവുമായില്ല
    കഥാകൃത്ത്‌ പുണ്യാത്മാവായി വാഴ്ത്തപ്പെടുന്നു
    പക്ഷെ എല്ലാ കഥകൾക്കും ഗുണപാഠം നിർബന്ധമാണോ ?

    ReplyDelete
  9. ഇതേപോലെ എഴുതുന്ന കഥകളെ പ്പറ്റി ഞാൻ എഴുതി വച്ചിരുന്നത് അതേപടി പോസ്റ്റ്‌ ചെയ്തു എന്നേയുള്ളൂ . എന്നാൽ ദീപ ഞാൻ പറഞ്ഞ ബന്ധനത്തിൽ നിന്ന് മുക്തയാണ് .അഭിനന്ദനങ്ങൾ .ഈ കഥയെ കഥയായിത്തന്നെ വായിക്കുമ്പോൾ വളരെ ആസ്വാദ്യകരം തന്നെയാണ്

    ReplyDelete
  10. ദീപ,
    മുന്‍പത്തേതിലും ബോള്‍ഡായി എഴുതാന്‍ കഴിയുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. തുറന്നെഴുത്ത് എന്നതിനേക്കാളുപരി കഥാകാരിയുടെ ചിന്തകള്‍വിപുലമാകുന്നു എന്നു പറയുകയാകും ശരിയെന്നു തോന്നുന്നു. ചിന്തകള്‍ ഇനിയും വളരട്ടെ, അണയാത്ത മെഴുതിരിവെട്ടത്തില്‍ ഇനിയും പുതിയചിന്തകള്‍ക്ക് അക്ഷരരൂപംകൈവരട്ടെ.
    ആശംസകളോടെ
    പുലരി

    ReplyDelete
  11. നന്നായി എഴുതി ...ആശംസകൾ

    ReplyDelete
  12. കൊള്ളാവുന്ന ഒരു കഥ. ചിയേഴ്സ്

    ReplyDelete
    Replies
    1. ഹഹ ഇരിക്കട്ടെ ചിയേഴ്സ് ...

      Delete
  13. ദീപ ....
    എന്തെ ഞാൻ ഇവിടം ഇത് വരെ വരാരിതിരുന്നത് !!! അഭിനന്ദനങ്ങൾ .ഈ കഥയെ കഥയായിത്തന്നെ വായിക്കുമ്പോൾ വളരെ ആസ്വാദ്യകരം തന്നെയാണ്..ആ മെഴുകുതിരി അണഞ്ഞു കഴിഞ്ഞു..ജനലിലൂടെ നിലാവെന്നെ നോക്കി വീണ്ടും ചിരിച്ചു. പേന മടക്കി ഞാന്‍ മൌനമായ് പറഞ്ഞു -
    ആശംസകൾ ...
    വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. നന്ദി ആഷിക് ..ഈ വരവിനും കയ്യൊപ്പിനും

      Delete
  14. ബ്ലോഗുകളിലൊക്കെ കയറിയിട്ട് കുറെ മാസങ്ങളായിരിക്കുന്നു...ഇങ്ങനെ ഒരു പോസ്റ്റിട്ട കാര്യം ദീപ അറിയിച്ചുമില്ലാ എന്നാ തോന്നുന്നത്...........ദീപയുടെ എഴുത്തും ചിന്തയും ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു.കല്ല്യാണം കഴിഞ്ഞ പല പുരുഷന്മാർക്കും ഒരു തോന്നലുണ്ട്..എനിക്ക് കിട്ടേണ്ടവൾ ഇവൾ അല്ലാ എന്ന്.അത്തരത്തിലുള്ള തോന്നലുകൾ പെണ്ണുങ്ങൾക്കും ഉണ്ടാകാം..എന്നല്ല ഉണ്ടാകും അല്ലെ? ദാമ്പത്യം ഒരു അഡ്ജസ്റ്റ് മെന്റാണ്.. അതിൽ വിജയിക്കുന്നവർക്ക് ജീവിതത്തിലും വിജയിക്കാം.ദീപയുടെ കഥയിലെ നായികയെ പോലെ ഒരുപാട് പേരുണ്ട്.അവർക്കെന്നല്ലാ ഒരു സ്ത്രീക്കും പുരുഷനാകൻ പറ്റില്ലാ..വോഡ്ക,കഴിച്ചതു കൊണ്ടോ ഒരു സിഗ്ഗററ്റ് വലിച്ചതു കൊണ്ടോ,കാലിന്മേൽ കാൽ കയറ്റി ഇരുന്നതു കൊണ്ടോ...മാത്രം.....കഥക്ക് എന്റെ നമസ്കാരം............

    ReplyDelete
    Replies
    1. അച്ചായീ പോസ്റ്റ്‌ ഇട്ട കാര്യം പറയാന്‍ മറന്നതാണ് ....എങ്കിലും ഈ വരവിനും കയ്യൊപ്പിനും ഒരുപാട് നന്ദി

      Delete
  15. മുഷിപ്പിക്കാതെ പറഞ്ഞവസാനിപ്പിച്ച ഒരു നല്ല കഥ. ഏറ്റവും മുകളില്‍ കാണുന്ന അഭിപ്രായത്തെക്കാള്‍ വേറൊന്നു പറയാന്‍ കഴിയുന്നില്ല. എഴുത്തിന്റെ ഗ്രാഫ് അസൂയവഹമായ രീതിയില്‍ വളര്‍ന്നിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  16. ആദ്യമാണ് ഇവിടെ; അഭിപ്രായങ്ങളാകുന്ന വിറകുകഷണങ്ങള്‍ ഈ തീയെരിയാന്‍ ആവശ്യമില്ല. അത് തെളിഞ്ഞുതന്നെ കത്തുന്നുണ്ടല്ലോ !!
    ആശംസകള്‍ ഈ രചനയ്ക്ക്.

    ReplyDelete
    Replies
    1. സ്വാഗതം ..ഈ വിരുന്നിന് ...നന്ദി ഈ വാക്കുകള്‍ക്ക്

      Delete
  17. നല്ല വരികള്‍.
    നിര്‍മാതളം പൂക്കാന്‍ പോവുന്ന പോലെയൊരു തോന്നല്‍.
    ആശംസകള്‍ ..

    ReplyDelete
  18. മോശമില്ലാതെ എഴുതുന്നുണ്ട്...

    തുടരുക, ആശംസകള്‍!

    ReplyDelete
  19. പടച്ചോനേ, ഞമ്മളെന്തൊക്കെയാ ഈ കാണ് ണേ...!
    നന്നായി എഴുതി. പക്ഷേ, ക്ലൈമാക്‌സ് അങ്ങനെയല്ലായിരുന്നു വേണ്ടതെന്നു തോന്നി. ഇത് നിസ്സഹായരാണ് സ്ത്രീകളെന്ന ധ്വനിയെ കൂടുതല്‍ ശബ്ദമുള്ളതാക്കും. അവള്‍ അബലയല്ല, ചപലയല്ല എന്ന പ്രഖ്യാപനങ്ങളൊക്കെ വൃഥാ അധരവ്യായാമം മാത്രമാകും.
    ആശംസകള്‍

    സ്ത്രീ ഇങ്ങനെയാവണമെന്ന് മറ്റൊരു പെണ്ണെഴുത്തില്‍ കാണുന്നു..!
    അതിങ്ങനെ:
    http://www.hrudayathaalangal.in/2013/10/blog-post_8837.html

    ReplyDelete
    Replies
    1. നന്ദി ഇസ്കാ... ചപലയും കപലയും എല്ലാം ആണ് ..സമ്മതിക്കില്ലാന്നു മാത്രം

      Delete
  20. ഇപ്പോള്‍ ഞാന്‍ എഴുതുന്നതൊരു പുരുഷനായിട്ടാണ്...
    ------------------------------------------------------------------------
    അവനവന് മനസ്സിൽ തോന്നുന്ന ആശയങ്ങൾ തുറന്നുപറയുവാൻ ഒരു പരകായ പ്രവേശം വേണമെന്നുണ്ടോ..??

    തൂലിക പടവാൾ ആവട്ടെ. ആശംസകൾ

    ReplyDelete
    Replies
    1. വേണമെന്ന് ഫെക്കുകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന കാലം

      Delete
  21. എന്താണ് ഇതില്‍ തുറന്നു എഴുതിയത് മുലയും തുടയും പറഞ്ഞു എന്നതോ അതില്‍ കൂടുതല്‍ എന്താ ഇപ്പൊ ഇതില്‍ തുറന്നുല്ലത് ഇഷ്ടമില്ലാതെ ജീവിക്കേണ്ടി ഒരു മനം മടുപ്പ് എഴുതി എന്നതില്‍ കവിഞ്ഞു ഒരു തുറന്ന എഴുത്തും ഇതില്‍ ഉള്ളതായി അനുഭവപെട്ടില്ല

    ReplyDelete
    Replies
    1. വളരെ നന്ദി ..ഈ അഭിപ്രായത്തിനു ..സുഹൃത്തേ ..ഇനി നന്നാക്കാന്‍ ശ്രമിക്കാം

      Delete
  22. കഥ വളരെ ചുരുങ്ങിയ വട്ടത്തിൽ ചുറ്റുന്നു.ആശയമാവട്ടെ അവസാനം വായനക്കാരന് പറഞ്ഞു കൊടുക്കുന്നു.അതൊരു നല്ല രീതിയല്ല.ലൈൻ ഒന്ന് മാറിപ്പിടിച്ചാൽ നന്നായേക്കും....

    ReplyDelete
  23. കഥയെ കഥയായി കാണട്ടെ . പറയാന്‍ ശ്രമിച്ച ആശയത്തെ തല്‍ക്കാലം മറക്കട്ടെ. ഘടനയില്‍ തോറ്റുപോയ , തുറന്നെഴുത്തിന്റെ ആവേശം കഥനത്തെ ബാധിച്ച വെറുമൊരു പൊട്ടക്കഥയെന്നു പറഞ്ഞാന്‍ പിണങ്ങരുത്. ! """പുറത്തു നല്ല തണുപ്പാണ് .ഞാന്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ ഭര്‍ത്താവ് പിറു പിറുക്കുന്നത് കേട്ടു.
    " ശല്യം ആ ലൈറ്റ് ഒന്ന് ഓഫ് ആക്കുമോ? " """ അനാവശ്യമായ തുടക്കം എന്ന് തോന്നി. ഘടന ശ്രദ്ധിക്കുമല്ലോ ! പ്രത്യേകിച്ചും പുറത്തു നല്ല തണുപ്പാണ് എന്നതുടക്കം ! ( ഒരു പക്ഷേ ഒടുവിലത്തെ തണുപ്പിലേക്ക് കഥയെ എത്തിക്കുവാനുള്ള ശ്രമം ആയിരിക്കാം )


    """മുറിക്കുള്ളിലേക്ക് കയറി പകുതി എരിഞ്ഞു മരിച്ച ഒരു പഴയ മെഴുകുതിരി ഞാന്‍ എടുത്തു. അയാള്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കവറിന്റെ അടുത്തായ് ഇരുന്ന ലൈറ്ററും എടുത്തു മെല്ലെ പുറത്തു കടന്നു. " ഇവിടെ വ്യക്തമായും വരാന്തയും മുറിയും തമ്മിലുള്ള ദൂരം (പുറത്താണ്) വ്യക്തമാകുന്നു.

    '''വീണ്ടും ഞാന്‍ എഴുതാന്‍ ഇരുന്നു. അപ്പോള്‍ എനിക്കയാളെ ഒന്ന് കൂടെ കാണാന്‍ തോന്നി. മെല്ലെ അയാള്‍ ഉറങ്ങുന്ന കട്ടിലിലെക്ക് ഞാന്‍ നോക്കി. ''' ഇവിടെ എന്ത് മായാജാലമാണ് നടന്നത് എന്ന് മനസ്സിലാകുന്നില്ല. ( ദിവ്യദൃഷ്ടി ? )

    '''ഈ മനുഷ്യനെ ഞാന്‍ ഭര്‍ത്താവ് ആക്കിയതിന് എന്ത് കാരണം ആയിരുന്നു? ''' മനോഗതം ആണെങ്കില്‍പ്പോലും വാക്യഘടന ശ്രദ്ധിക്കൂ ...

    ഇനിയും നിരത്താന്‍ ഞാന്‍ ആളല്ല . തുറന്നെഴുതുമ്പോള്‍ ആവേശം കൂടരുത് എന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു !



    ReplyDelete
    Replies
    1. ഒരുപാട് നന്ദി ...തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കാം

      Delete
  24. തുറന്നെഴുത്ത് എന്നത് കൊണ്ട് എല്ലാരും എന്താ ഉദ്ദേശിക്കുന്നത്? ഞാന്‍ ആകെ കണ്ഫ്യൂഷന്‍ ആയി...... :(

    ReplyDelete
    Replies
    1. ഇത് ഒരുമാതിരി പ്രേതം ഉണ്ടോന്നു ചോയിക്കുന്ന പോലെ ആയി

      Delete
  25. ഇഷ്ടമില്ലാത്ത രാത്രികളില്‍ പോലും ഞാന്‍ അയാള്‍ക്ക് മുന്നില്‍ വിവസ്ത്രയായ്‌ കിടന്നിട്ടുണ്ട്. എന്‍റെ ചുണ്ടുകള്‍ പൊട്ടി ചോര വന്നിട്ടുണ്ട്. അടുത്ത ദിവസം സോപ്പ് തേക്കുമ്പോള്‍ എന്‍റെ മുലകള്‍ വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്. സ്ത്രീയുടെതെന്നു അന്തസ്സോടെ പറയാന്‍ ഈ ശരീരത്തില്‍ നീ ബാക്കി വെച്ചത് എന്താണ്? കടിച്ചു മുറിക്കപ്പെട്ട ശരീര ഭാഗങ്ങള്‍ അല്ലാതെ
    "ഇന്ന് ഞാന്‍ അയാള്‍ക്ക് ‌അയാളുടെ കാമശമനത്തിന്‍റെ ഒരു ഉപകരണം മാത്രം"തുടരുക, ആശംസകള്‍!www.hrdyam.blogspot.com

    ReplyDelete
  26. ആദ്യ ഭാഗത്ത് അംജത് സൂചിപ്പിച്ച ആ തുടക്കം അനാവശ്യമായി തന്നെ തോന്നി.. പിന്നീടാവട്ടെ “ ഒരുപാട് പറയുവാന്‍ ഉണ്ടെനിക്ക് ഈ ലോകത്തോട്. എന്‍റെ അക്ഷരങ്ങള്‍ അത് പറയണം. സ്ത്രീ എന്ന ഈ വേഷത്തില്‍ എനിക്ക് പറയാന്‍ സ്വാതന്ത്ര്യം ലഭിക്കാത്ത പലതും എനിക്ക് പറയണം. ഇപ്പോള്‍ ഞാന്‍ എഴുതുന്നതൊരു പുരുഷനായിട്ടാണ്.“ ഒട്ടും പൊരുത്തപ്പെടാൻ തോന്നിയില്ല ഈ വരികളോട്...

    കൂടുതൽ നല്ല എഴുത്തുകളുമായി എത്താൻ ആശംസകള്

    ReplyDelete

  27. പുട്ടിനിടയിൽ തേങ്ങാപ്പീര പോലെ അവിടവിടെയായി "തുട, വയർ, നാഭി, മുല" തുടങ്ങിയ പദപ്രയോഗങ്ങൾ ഉണ്ടെങ്കിൽ ഒരു എഴുത്ത്‌ ഉദാത്തം എന്ന് വിശേഷിപ്പിക്കാൻ പറ്റുമോ..
    അപ്പോൾ ഇത്‌ മനപൂർവ്വം സദാചാരക്കാരെ പ്രലോഭിപ്പിക്കാൻ വേണ്ടി മാത്രം എഴുതിയത്‌ തന്നെയല്ലെ..
    സ്ത്രീ നാമത്തിലെഴുതി ആണാകാനാഗ്രഹിക്കുന്ന സ്ത്രീയെക്കൊണ്ടെഴുതിപ്പിക്കുന്ന ഒരാണാണോ എന്നും സംശയിക്കുന്നു..

    ReplyDelete
    Replies
    1. വിമര്‍ശങ്ങള്‍ അതിന്‍റേതായ രീതിയില്‍ പൂര്‍ണ്ണമായ് ഉള്‍ക്കൊണ്ടു. കഥയും കഥാപാത്രവും എല്ലാ വായനക്കാരനെയും ഒരുപോലെ ഇഷ്ടപ്പെടുവാന്‍ ഉതകുന്നവ ആയിരിക്കില്ല...തെറ്റുകള്‍ സമ്മതിക്കാന്‍ ഒരു മനസ്സും ഉണ്ട് ...പക്ഷെ ഒടുക്കം തന്ന ആ കൊട്ട് ..അതെനിക്ക് ശ്ശി പിടിച്ചു ...പലര്‍ക്കും തോന്നിയ സംശയം നേരെ ചോദിയ്ക്കാന്‍ ധൈര്യം കാട്ടിയല്ലോ...സ്ത്രീയാണെന്ന് എഴുതിവെച്ചിട്ട് കാര്യമില്ലലോ അല്ലെ ...

      Delete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?