Thursday, January 3, 2013

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

 നന്ദി :  എസ്  കെ പൊറ്റക്കാടിനും  യാത്ര വിവരണം എഴുതി  ഫലിപ്പിച്ചിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും

പ്രമേയം :  ഒരു ട്രെയിന്‍ യാത്ര

കടപ്പാട് : കഥ തുടരവേ വായനക്കാരന്  തീരുമാനിക്കാം

സമയം രാവിലെ 4:30

കുറച്ചു പുരുഷന്മാര്‍  ഉറങ്ങുന്നു.  ചിലര്‍ ഇരിക്കുന്നു. അതൊരു ക്യു എന്ന് മനസ്സിലാവാന്‍ അല്പം സമയം വേണ്ടി വന്നു.എണ്ണം കുറവ് എങ്കിലും കിട്ടിയ കല്ലുകളും ഇഷ്ടികയും  ഒക്കെ അടുക്കി വെച്ച് സ്ത്രീകളും അവരുടെ ക്യു  പാലിക്കുന്നു. ഞാന്‍ ഒന്ന് കൂടി ആ ബോര്‍ഡ് വായിച്ചു. തല്‍കാല്‍  റിസര്‍വേഷന്‍ തന്നെ. ഇരുന്നാലോ എന്ന് ആലോചിച്ചെങ്കില്‍ കൂടി അഭിമാനം സമ്മതിച്ചില്ല
  (ഒന്നുമില്ലേലും ഞാന്‍ ഗള്‍ഫീന്ന് പോയതല്ലേ) കൂടെ നില്‍ക്കുന്നവര്‍ക്ക് അത് അറിയില്ലേലും.

സമയം 5:20

ഒരാള്‍ അതി വിദഗ്ധമായി ഗേറ്റ് ചാടി പുറത്തേക്ക്. മനുഷ്യന്മാരിവിടെ അകത്തു കയറാന്‍  ക്യു നില്‍ക്കുമ്പോള്‍ ....ഇവന്‍ ഇതാരെടാ എന്ന മട്ടില്‍ ഞാന്‍ നോക്കി.എന്‍റെ  സംശയനിവാരണത്തിന് ഒരു അഞ്ചു മിനിട്ട് പോലും വേണ്ടി വന്നില്ല. അവന്‍  ഒരു മൊബൈല്‍ ചായക്കട തുടങ്ങി. ഒരു ചായ രണ്ടു റെസ്ക്  വെറും മുപ്പത്തഞ്ചു രൂപ. ചായ മാത്രം ഇരുപതു രൂപ. ആളുകള്‍ തിരക്കിടുമ്പോള്‍ അവന്‍ നാളെയുടെ അംബാനി എന്ന് ഞാന്‍ മനസ്സാ ഓര്‍ത്തു.

സമയം 7: 30

പോലീസുകാര്‍ മൃഗങ്ങളെ തല്ലുന്നത് പോലെ ആളുകളെ തല്ലി വരി നേരെയാക്കാന്‍ കഷ്ടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് അകത്തേക്ക് പോകാന്‍ ഉള്ള അനുമതി കിട്ടി.അകത്തേക്ക് കയറുമ്പോള്‍ കണ്ടു പിന്നില്‍ ഒരാളുടെ കരണം പുകയ്ക്കുന്ന പോലീസുകാരനെ.

സമയം 08: 00

ഒളിമ്പിക്സിലെ പോലെ ചാടിയും ഓടിയും പുരുഷന്മാരും അവരുടെ സ്ഥാനം ഉറപ്പിച്ചു.ഭാഗ്യമോ നിര്‍ഭാഗ്യമോ എനിക്ക് ടിക്കറ്റ്‌ കിട്ടിയില്ല. സ്ലീപ്പര്‍ വേണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും പിന്നാലെ വന്നവര്‍ സമ്മതിച്ചില്ല. എന്നെ നിഷ്കരുണം അവര്‍ പുറത്താക്കി.നിരാശയോടെ ഞാന്‍ പുറത്തിറങ്ങി.
---------------------------------------------------------------------------------------------------------
" ടിക്കറ്റ്‌ കിട്ടിയോ? " ദേവ ദൂതനെ പോലെ ഒരാള്‍.
" ഇരുന്നൂറു രൂപ കൂടുതല്‍ തന്നാല്‍ ടിക്കറ്റ്‌ ഞാന്‍ തരാം." നമ്മടെ ദൈവം പറഞ്ഞു.
" എ സി കിട്ടുമോ? " എന്‍റെ ഭര്‍ത്താവ് ചോദിച്ചു
" അത് ഉറപ്പ് പറയാന്‍ ആവില്ല. എങ്കിലും സ്ലീപ്പെറില്‍ വി ഐ പി ക്ലാസ്സ്‌ തരാം"
" ങേ സ്ലീപ്പറില്‍ ഒരു വി ഐ പി ക്ലാസ്സോ ?"
എന്‍റെ ചോദ്യം ആരും കേള്‍ക്കുന്നതിനു മുന്നേ തന്നെ ഭര്‍ത്താവ് കാശ് അവനു കൊടുത്തു കഴിഞ്ഞു.
" വരൂ ..."ദര്‍ശന്‍ എന്ന പേരില്‍ ഉള്ള നമ്മുടെ അല്ല ഞങ്ങടെ ദൈവം നടന്നു കഴിഞ്ഞു. പിന്നാലെ ഞങ്ങളും. സമയം 11:00

ദര്‍ശനെ അന്വേഷിച്ചു ഞങ്ങള്‍ അവന്‍ പറഞ്ഞ  അപ്പീസില്‍ എത്തി. അവിടെ ഒരു തടിയന്‍  കസേരയില്‍ ഇരിക്കുന്നു. " ഏതു ദര്‍ശന്‍? ആരുടെ കയ്യിലാണ് കാശ് കൊടുത്തത് അവനെ പോയി അന്വേഷിക്ക്."

 മറ്റേ സാധനം പോയ ലതിനെ പോലെ ഞങ്ങള്‍ നിന്നു.

അപ്പോള്‍ ദാ വരുന്നു നമ്മുടെ നായകന്‍..... കൂടെ ബോബ്ബി ഡിയോളിനെ പോലെ ഒരുത്തനും.അവന്‍റെ കയ്യില്‍ ഇരുന്ന ഒരു കാര്‍ഡിന്റെ കോപ്പിയില്‍ അവന്‍ കണക്കു കൂട്ടിയും കുറച്ചും എന്തൊക്കെയോ എഴുതി. ഒടുവില്‍ തന്നു ഒരു സ്ലീപ്പര്‍ ടിക്കറ്റ്‌...
ടിക്കെട്ടുമായി നടക്കവേ ഞാന്‍ സംശയത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു. "ഇതില്‍ എവിടെ ഫ്രം ടു? "
" അവടെ ഒരു ഫ്രം ...മിണ്ടാതെ വാ പെണ്ണെ."
രണ്ടു പെഗ് അടിച്ചാലും അല്‍പം ടെന്‍ഷന്‍ വന്നാലും എന്‍റെ കെട്ട്യോനു പിന്നെ കണ്ണും കാണില്ല ബുദ്ധിയും വര്‍ക്ക്‌ ചെയ്യില്ല. ( ഈ ഭാഗം അങ്ങേരു വായിക്കല്ലേ ദൈവമേ)

---------------------------------------------------------------------------------------------------------
ഉറങ്ങി കിടന്ന എന്‍റെ ഭര്‍ത്താവിന്റെ കാലില്‍ ഒരുത്തി ചൊറിയുന്നു. എന്നിലെ പതിവ്രത ഉണര്‍ന്നു.
 " ആരാ അവള്‍ " ഭര്‍ത്താവിനെ കുലുക്കി വിളിച്ചു ഞാന്‍ ചോദിച്ചു.
" ആര്? എന്ത്? ങേ .." അങ്ങേര്‍ ഞെട്ടി ഉണര്‍ന്നു
" ഭയ്യാ ..." ഒരു സുന്ദരിയായ പെണ്‍കൊടി.
പണ്ടേ സൗന്ദര്യം അല്‍പം വീക്നെസ് ആയ എന്‍റെ ഭര്‍ത്താവ് ചാടി എണീറ്റ് ഇരുന്നു.

ആകെ മൊത്തം അവള്‍ പറഞ്ഞത് ചുരുക്കിയാല്‍ ഇത്ര മാത്രം. ഇത് അവളുടെ സീറ്റ്‌ ആണ്.അവകാശം നിര്‍ത്തി ഇറങ്ങാന്‍. സമയം ആയി
സുന്ദരിയും മാന്യയും ആയ അവളും വി ഐ പി ആയ എന്‍റെ ഭര്‍ത്താവും കൂടി കുറെ വാഗ്വാദങ്ങള്‍.
പെട്ടന്ന് അവളുടെ കണ്ണുകള്‍ ഒരു വില്‍പ്പനക്കാരനില്‍ ഉടക്കി നിന്നു. കുറെ പ്ലാസ്റ്റിക്‌ ചാക്കുകള്‍ കൂട്ടി തുന്നിയത് പോലെ ഒരു ഷീറ്റ്. തറയില്‍ വിരിച്ചു കിടക്കാനുള്ള സ്പെഷ്യല്‍ പാക്ക്.  കൂടുതല്‍ ഒന്നും പറയാതെ അവളുടെ ഭയ്യാ എന്ന എന്‍റെ ഭര്‍ത്താവ് അവളുടെ സീറ്റ്‌ മാറി കൊടുത്തു. ഇരുന്നും തൂങ്ങിയും ഒക്കെ ഉറങ്ങിയ രാവ്. അതൊരു തുടക്കം മാത്രം ആയിരുന്നു.
---------------------------------------------------------------------------------------------------------
" ഭയ്യാ ..."
വീണ്ടും അതേ വിളി ..ഇനി എന്താണാവോ? ഞാന്‍ മനസ്സിലോര്‍ത്തു...ആ പെണ്‍കൊടി ഇറങ്ങാന്‍ നേരമായി ..വേണമെങ്കില്‍ ആ സീറ്റില്‍ കിടന്നു ഉറങ്ങിക്കൊള്ളു എന്നവള്‍ പറഞ്ഞു...തെറ്റിദ്ധരിച്ചല്ലോ ഞാന്‍ ഇവളെ എന്ന മട്ടില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ നോക്കുമ്പോള്‍ ശ്രീശാന്തിന് വിക്കെറ്റ് കിട്ടുമ്പോള്‍ ഉള്ള ഭാവമായിരുന്നു അങ്ങേര്‍ക്ക്.

ആ സീറ്റ് വി ഐ പി ആയതിനാല്‍ ആവണം അധികം വൈകാതെ മറ്റൊരു ഗ്രുപ്പ് യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഞങ്ങളെ ഇറക്കി തറയില്‍ നിര്‍ത്തി. സമയം രാത്രി ആയതിനാല്‍ അവിടെ കിടന്നുറങ്ങിയ ഒരു വൃദ്ധയുടെ സീറ്റിനു സമീപം ഞാന്‍ ഇരുന്നു. തറയില്‍ ഇരിക്കാന്‍ മാന്യത അനുവദിച്ചില്ല എന്നും പറയാം. പെട്ടന്ന് ഒരുറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു ആ വൃദ്ധ എന്നെ തല്ലാനും തൊഴിക്കാനും തുടങ്ങി. പകല്‍ എന്നെ ഇഷ്ടമായെന്നും പറഞ്ഞു ഉമ്മ വെച്ച സ്ത്രീ തന്നെയാണോ ഇതെന്ന് ഞാന്‍ സംശയിച്ചു. ഇപ്പോളും എനിക്കറിയില്ല അവര്‍ക്കെന്താണ്‌ അപ്പോള്‍ സംഭവിച്ചതെന്ന്..ഒരുപക്ഷെ സ്വപ്നം കണ്ടതിന്റെ ഫലമാകം ..അല്ലെങ്കില്‍ പുരുഷന്‍ എന്ന് തെറ്റിധരിച്ചതാവാം ..രണ്ടായാലും പണി പാലും വെള്ളത്തില്‍ കിട്ടി....ആ രാത്രിയും പുലര്‍ന്നു

---------------------------------------------------------------------------------------------------------
മുകളിലെ ബര്‍ത്തില്‍  ഇരുന്നു അയാള്‍ ഒരു കവര്‍ എടുക്കുന്നു..ഗ്ലാസ് എടുക്കുന്നു ...കുറച്ചു നേരം കഴിഞ്ഞാല്‍ തക്കാളി കടിച്ചു പറിച്ചു തിന്നുന്നു...ആര്‍മിക്കാരന്റെ ഭാര്യെ പറ്റിക്കാന്‍ നോക്കുന്നോ? ഹും ..സംഗതി എനിക്ക് കത്തി...രഹസ്യമായി കാര്യം ഭര്‍ത്താവിനെ അറിയിച്ചു....
" അയാള്‍ടെ ഒക്കെ ഒരു യോഗം .."
ഇതായിരുന്നു മറുപടി ..
മിണ്ടാതെ ഇരുന്നാല്‍ മതിയാരുന്നു എന്ന് തോന്നി..
പക്ഷെ കാര്യങ്ങള്‍ എല്ലാം വളരെ പെട്ടന്ന് മാറി മറിഞ്ഞു..മദ്യം മനുഷ്യന് ബന്ധുക്കളെ ഉണ്ടാക്കി കൊടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചേ മതിയാവൂ എന്ന അവസ്ഥ എത്തി..സീറ്റ് കിട്ടി ..പോലീസ്കാരനായ ആ മാമന്‍ പിറക്കാതെ പോയ അപ്പനായി ..മകനായി ..പിന്നെ എന്തൊക്കെയോ ആയി ....

---------------------------------------------------------------------------------------------------------
അങ്ങനെ ഞങ്ങളുടെ മൂന്നു ദിവസത്തെ യാത്രക്കൊടുവില്‍ വീട്ടിലെത്തിയപ്പോള്‍ മാമിയുടെ വക ഒരു കമന്റ്

" എന്‍റെ കൊച്ചു എങ്ങനെ ഇരുന്നതാ ..ശോ ആകെ കറുത്ത് പോയി. "

ഞാന്‍ ദയനീയമായ് എന്‍റെ കെട്ട്യോനെ നോക്കി.

" അവള്‍ ഒന്ന് കുളിക്കട്ടെ ...ചിലപ്പോള്‍ വെളുക്കും. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ വി ഐ പി ടിക്കറ്റില്‍ വന്ന ക്ഷീണം ആവും  "


പ്രിയ സുഹൃത്തുക്കളേ ..നിങ്ങളോട് ഞാന്‍ ഒന്നേ പറയുന്നുള്ളൂ ഇത് പോലെ ഒരുപാട് വി ഐ പി ടിക്കെട്ടുകളും ആയി ഒരുപാട് ദര്‍ശന്‍മാര്‍ നിങ്ങളുടെ മുന്നില്‍ എത്തിയേക്കാം ..ഫ്രമും ടുവും നോക്കാന്‍ മറക്കല്ലേ ...

ഒരു സംഭവകഥയുടെ അവശിഷ്ടം 




37 comments:

  1. ഫ്രം ഡല്‍ഹി റ്റു തിരുവനന്തപുരം യാത്ര കൊള്ളാം. ഒരു നീണ്ട ട്രെയിന്‍ യാത്ര എത്രമാത്രം അനുഭവങ്ങളിലൂടെ രസകരമായ ഒരു യാത്ര തരുന്നു. എന്തായാലും ഒന്ന് കുളിച്ചു വെളുത്തപ്പോള്‍ യാത്രയും ശുഭമായി എന്നറിഞ്ഞതില്‍ സന്തോഷം :)

    ReplyDelete
    Replies
    1. അഭിപ്രായത്തില്‍ എനിക്കും സന്തോഷം

      Delete
  2. കൊള്ളാം..ദൈവമേ ഈ ഭാഗം അങ്ങരുവായിക്കരുതേ.....അത് കലക്കി...

    ReplyDelete
  3. തക്കാളി കടിച്ചു പറിച്ചു തിന്നു ആര്‍മി ക്കാരന്റെ ഭാര്യയെ പറ്റിക്കാന്‍ നോക്കിയത്.....എനിക്ക് കത്തിയില്ലാട്ടോ .അതെന്താ???

    ReplyDelete
    Replies
    1. തക്കാളി ടച്ചിങ്ങ്സ് ആരുന്നു ..കവറില്‍ കുപ്പിയും വെള്ളവും ഗ്ലാസും ...ഇപ്പോള്‍ കത്തിയോ ...ഹി ഹി

      Delete
  4. kollaam !

    delhikkaarude maanam kedutthum lle ??

    ReplyDelete
  5. ഉം കൊള്ളാം ട്രയിന്‍ യാത്ര ഒരു അനുഭവം തന്നെയാ അതില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതിലെ സംശയമുള്ളൂ ,ഒരു പാടു യാത്രകള്‍ ഓര്‍ക്കുവാനും അവസരം നല്കി .പിന്നെ ഹസിന്റെ തന്നോടുള്ള സ്നേഹം ഇപ്പോഴാണ് മനസ്സിലായത് .മാസങ്ങളായ് കുളിക്കാത്ത് തന്നെ അത് മാമിയുടെ അടുത്തു പറഞ്ഞു
    കുലമാക്കിയില്ലല്ലോ പകരം വെറും യാത്രയില്‍ എന്നു ചുരുക്കിയല്ലോ സമ്മതിക്കണം അദ്ദേഹത്തെ
    " അവള്‍ ഒന്ന് കുളിക്കട്ടെ ...ചിലപ്പോള്‍ വെളുക്കും. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ വി ഐ പി ടിക്കറ്റില്‍ വന്ന ക്ഷീണം ആവും "

    എന്നിട്ടെങ്കിലും കുളിച്ചോ ആവോ

    ReplyDelete
    Replies
    1. അയ്യടാ കുളിക്കില്ല ഞാന്‍ ...എന്നോടാ കളി ..ഹല്ലാ പിന്നെ

      Delete
  6. ഓരോ ട്രെയിന്‍ യാത്രയും ഒരനുഭവം തന്നെ ഒപ്പം ഒരു ദുരിതവും. നമ്മുടെ റെയില്‍ വേ എന്നാണോ നന്നാവുന്നെ .... സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    ReplyDelete
  7. മുകളിലത്തെ ബര്‍ത്തില്‍ " പച്ചക്ക്" ഇരുന്നതിന്റെ വിഷമം അയാള്‍ക്കറിയാം ;)

    ഇനീപ്പോ ഇത് വായിച്ചവര്‍ കടം വാങ്ങിച്ചെങ്കിലും ഫ്ലൈറ്റിനെ പോകു ! എങ്ങാനും കറുത്താലോ ഹി ഹി !

    ReplyDelete
  8. ദീപ എന്ന ആതിര എന്ന എഴുത്തുകാരി ഇത്ര ഹ്യൂമര്‍സെന്‍സുള്ള ആളാണെന്ന് ഇപ്പോഴാണല്ലോ അറിയുന്നത്.

    കൊള്ളാമേ...!!

    ReplyDelete
  9. deepa........nannayitund.........congrats...dear

    ReplyDelete
  10. Replies
    1. അങ്ങനെ തറപ്പിച്ചു പറയാതെ ...ചെലപ്പോള്‍ നന്നായാലോ? ...ആരാ എന്ന് കൂടി എഴുതാമായിരുന്നില്ലേ?

      Delete
  11. അനുഭവങ്ങള്‍ എക്കാലത്തെയും നല്ല ഓര്‍മ്മകള്‍ ആയിരിക്കും....ട്രെയിന്‍ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നത് 8 മണിക്കൂര്‍ തന്‍റെ കുഞ്ഞിന്‍റെ ജീവനില്ലാത്ത മരവിച്ച ശരീരവുമായ് യാത്രചെയ്ത ഒരു അമ്മയുടെ കഥ പത്രത്തില്‍ വായിച്ചു......എന്തായാലും നന്നായിട്ടുണ്ട്...:)

    ReplyDelete
  12. hahahahaha deepechiiiiiiiiiiiiiiiiiiiii

    ReplyDelete
    Replies
    1. ഹി ഹി ചീക്കുട്ടന്‍ വന്നോ

      Delete
  13. ഡീ കള്ളി..... അപ്പൊ നീ ആയിരുന്നു അല്ലേ അത്????
    എന്നിട്ട് നീ കുളിച്ചോ?

    ReplyDelete
  14. രണ്ടു പെഗ് അടിച്ചാലും അല്‍പം ടെന്‍ഷന്‍ വന്നാലും എന്‍റെ കെട്ട്യോനു പിന്നെ കണ്ണും കാണില്ല ബുദ്ധിയും വര്‍ക്ക്‌ ചെയ്യില്ല. ( ഈ ഭാഗം അങ്ങേരു വായിക്കല്ലേ ദൈവമേ)
    ______________________________________________________
    അങ്ങേരുടെ ബ്ലോഗ്‌ അഡ്രസ്‌ ഒന്ന് തരാമോ...... ഇതിനൊരു മറുമൊഴി കിട്ടുമോന്ന് അന്വേഷിക്കാനാ ......
    എന്തായാലും അവതരണം നന്നായി , ആശംസകള്‍

    ReplyDelete
    Replies
    1. ഭാഗ്യവശാല്‍ ആ മഹാന് ഒരു ബ്ലോഗ്‌ ഇല്ല

      Delete
  15. ഞാന്‍ തമിഴ്നാട്‌ പഠിച്ചിരുന്ന കാലത്ത് ഇതുപോലെ ഒരുപാട് ട്രെയിന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ...ആഴ്ചയില്‍ ഒരുതവണ വീട്ടില്‍ വരും അച്ഛനേം അമ്മയേം മുടിപ്പികാന്‍ ...കാരണം അവിടെ തെണ്ടനമെങ്കില്‍ കാശ് വേണമല്ലോ ..അതിനായി കൂട്ടുകാര്‍ ഒന്നിച്ചു വരും ..ഓരോ തവണ വരുമ്പോഴും രസകരമായ അനുഭവങ്ങള്‍ ആണ് ഉണ്ടാകുക ...എന്തിനേം അപേക്ഷിച്ച് ട്രെയിന്‍ യാത്ര വളരെ രസകരമായ ഒന്നാണ് അല്ലെ ദീപുസ് ..ഇങ്ങിനത്തെ ട്രെയിന്‍ യാത്രകള്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങള്‍ ആയി മാറും അല്ലെ .പിന്നീട് ഒറ്റപെടുമ്പോള്‍ ഓര്‍ക്കുന്ന മധുരമായ സ്വപ്‌നങ്ങള്‍ ...വളരെ നന്നായിട്ടുണ്ട് ദീപുസ് .ആശംസകള്‍

    ReplyDelete
  16. ഇത് കലക്കി.. ശേഷം വീട്ടില്‍ എന്ത് സംഭവിച്ചു എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ ..
    മിക്കവാറും കെട്ടിയോന്‍ ആ ഭാഗം വായിച്ചു കാണും.. എലി പിടിച്ചു തിന്നും എന്നോ മറ്റോ പറഞ്ഞോ അതിനു ശേഷം ? :P

    ReplyDelete
    Replies
    1. എലിയെക്കുറിച്ച് ഒരു അക്ഷരം മിണ്ടി പോകരുത്

      Delete
  17. ദീപ........
    ഇത്തരം ട്രെയിൻ യാത്രകൾ എല്ലാക്കാലത്തും മറക്കുവാനാകാത്ത അനുഭവങ്ങൾ തന്നെയായിരിയ്ക്കും. പ്രത്യേകിച്ച് നോർത്തിൻഡ്യയിൽ നിന്നാണെങ്കിൽ യാത്രാസുഖത്തേക്കുറിച്ച് പറയുകകൂടി വേണ്ട...
    .. ക്രിസ്തുമസ്സിന്, സ്പെഷ്യൽ ട്രെയിനിൽ കയറി, വെള്ളം പോലും കിട്ടാതെ 3 ദിവസം യാത്ര ചെയ്തതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല..... ഇതൊക്കെയാണ് പ്രവാസികളുടെ യോഗമെന്ന് പറയുന്നത്.... :)

    നന്നായി എഴുതിയിരിയ്ക്കുന്നു...... വീണ്ടും എഴുതുക... മനോഹരമായ ഇത്തരം അനുഭവക്കുറിപ്പുകൾ...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ..ഈ വരവിനും ..കയ്യൊപ്പിനും

      Delete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?