Wednesday, December 19, 2012

ഓര്‍മ്മത്തുള്ളികള്‍

"  കാലത്തിനൊരു  ഗുണമുണ്ട്. പലതും മായ്ക്കാനും മറയ്ക്കാനും ഉള്ളൊരു കഴിവ്"
" ക്രിസ്റ്റഫര്‍ നീയെന്തിനു കാലത്തെ പഴിക്കുന്നു? നീ ചെയ്തു കൂട്ടിയത് മറന്ന് കാലത്തിന്‍റെ നേര്‍ക്കെന്തിനീ ആക്രോശം? "
" സെലീന ..നീ കാണുന്നുവോ ഈ മഴത്തുള്ളികള്‍? ശക്തിയായി  പെയ്യുന്ന അവയ്ക്ക് ആരോടാണ് ദേഷ്യം ? എന്നോടാവുമോ ?"
" ക്രിസ്റ്റഫര്‍ ..നിങ്ങള്‍  വളരെ ക്ഷീണിതനാണ് ...ഇവിടെ വന്നു കിടക്കു ...നിങ്ങളുടെ ശ്വാസം പോലും വേഗത്തിലാണ്."
" ഇല്ല സെലീനാ ..നീ നോക്കൂ ..ഈ മഴയ്ക്ക് എന്ത് തണുപ്പാണ്..അതിന്‍റെ പ്രഹരമേറ്റ്‌ ഈ പുഷ്പങ്ങള്‍ തളര്‍ന്നു  പോവുകയാണ്"
" വെറുതെ ഭ്രാന്തു പുലമ്പാതെ  നീ വന്നു കിടക്കു ക്രിസ്റ്റഫര്‍ "
" സെലീനാ ..നീ ഓര്‍ക്കുന്നുവോ നമ്മുടെ പഴയ ജീവിതം ...ആ തണുത്ത പ്രഭാതങ്ങള്‍ ..അവയെത്ര മനോഹരമായിരുന്നു ....എന്നും നീ ഇതുപോലെ വഴക്കിട്ടിരുന്നു...എങ്കിലുമെനിക്കൊരു അസുഖം വന്നാല്‍ നീ ഓടി വരുമായിരുന്നു....അന്നും ഇത് പോലെ തന്നെ "
" നിങ്ങള്‍ ഒന്ന് മനസ്സിലാക്കൂ ക്രിസ്റ്റഫര്‍ ..ഞാന്‍ നിങ്ങളെ പരിചരിക്കുവാന്‍  വന്ന പഴയ പ്രണയിനി അല്ല...ഇതെന്‍റെ ജോലിയുടെ ഭാഗം മാത്രമാണ്.ഇത് തീര്‍ത്തു ഞാന്‍ പോവുകയും ചെയ്യും "
" നിനക്കിനി ഒരിക്കലുമെന്നെ വിട്ടു പോകുവാന്‍ ആവില്ല സെലീനാ ....നമ്മുടെ പഴയ നാളുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ എന്നോണം പെയ്ത ഈ മഴയും സാക്ഷി "
" മറ്റൊരാളുടെ ഭാര്യയാണ് ഞാന്‍ എന്ന സത്യം നിങ്ങള്‍ മറന്നതോ മറക്കാന്‍ ശ്രമിക്കുന്നതോ? "
" കുളിരുള്ള പ്രഭാതങ്ങളില്‍ നീ എന്നെ ഉണര്‍ത്തുവാന്‍ വന്നിരുന്നത് ഓര്‍ക്കുന്നുവോ നീ ? തണുത്ത വിരലുകള്‍ എന്‍റെ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ നിന്നെ കൊല്ലുവാന്‍ പോന്ന ദേഷ്യം ഉണ്ടായിരുന്നു എനിക്ക് "
" ക്രിസ്റ്റഫര്‍ ..ഞാന്‍ അല്പം കഞ്ഞിയെടുക്കാം ..മരുന്നുകള്‍ ഒരുപാട് കഴിക്കേണ്ടതാണ് "
" നീ എന്റെ അരികില്‍ ഇരിക്കൂ സെലീനാ ..പണ്ട് ഈണവും താളവും അറിയാതെ നമ്മള്‍ പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നുവോ നീ? ഗായകരെ വിമര്‍ശിച്ചു നാം വികൃതമാക്കിയ പാട്ടുകള്‍ ...ഹ ഹ "
" ക്രിസ്റ്റഫര്‍ ...പ്രായമാകുമ്പോള്‍ മനസ്സ് ചെറുപ്പമാകാന്‍ വെമ്പല്‍ കൊളളും ..അതിന്‍റെ ഭാഗമാണീ ഓര്‍മ്മകള്‍ എല്ലാം ..ഒരിക്കലും സഫലമാകാന്‍ പാടില്ലായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ .....അവയെ നാം അഗ്നിയില്‍ ഹോമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...വീണ്ടും നിങ്ങള്‍ ..."
"ആര് ഹോമിച്ചു? നിന്‍റെ പുരുഷനുള്ളതാണ് ഈ ശരീരം എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ സ്വതന്ത്രയാക്കിയത് വിശുദ്ധിയോട് കൂടി നീ എന്റേത് ആകുമെന്ന പ്രതീക്ഷയിലായിരുന്നു...പക്ഷെ ..നീ "
"ക്രിസ്റ്റഫര്‍ നീയാണ് എന്നെ അകറ്റിയത് ...ഞാനായി ഒന്നും .."
" എനിക്കറിയാം സെലീനാ ..പക്ഷെ നീ...നീയതിനു കാരണം ഉണ്ടാക്കുകയായിരുന്നില്ലേ?"
" ഒരിക്കല്‍ നീ എന്നോട് പറഞ്ഞു നമ്മുടെ ബന്ധം തകരാന്‍ കാരണം നമ്മുടെ മതം  തമ്മിലുള്ള വലിയ അന്തരം ആണെന്ന് ..എന്നാല്‍ പിന്നീടൊരിക്കല്‍ എന്‍റെ  വഴിവിട്ട സൗഹൃദം ആണ് കാരണം എന്നും നീ കണ്ടെത്തി "
" അതെ ..നിന്‍റെ സൌഹൃദങ്ങള്‍ മാത്രമായിരുന്നു എന്‍റെ പ്രശ്നം ..ഒരുപാട് സുഹൃത്തുക്കള്‍  നിന്നെ മത്സരിച്ചു സ്നേഹിക്കുമ്പോള്‍ നീ എന്നെ മറന്നു പോകുമെന്ന ഭയം .....അതില്‍ നിന്നെ ഞാന്‍ വിലക്കുമ്പോള്‍  നീ എന്നോടുള്ള അകലം ഒരുപാട് കൂടുതലാക്കി"
" എങ്ങനെയുമാകട്ടെ  ക്രിസ്റ്റഫര്‍ ..നിങ്ങള്‍  എന്‍റെ  സുഹൃത്തുക്കളില്‍ ഒരുവളെ ജീവിത സഖിയാക്കിയപ്പോള്‍ നിങ്ങളോടെനിക്ക് വെറുപ്പാണ് തോന്നിയത്...പിന്നീട് സഹതാപവും.."
" ഒരു വാശിയായിരുന്നു സെലീനാ നിന്നോടെനിക്ക് ...നിന്‍റെ സുഹൃത്തിനെത്തന്നെ വിവാഹം ചെയ്തതും അത് കൊണ്ടാണ് ... പക്ഷേ ..... നിന്നെ പോലെ ആകുവാന്‍ അവള്‍ക്കൊരിക്കലും ആയില്ല .."
" എന്നെ പോലെ ഒരുവളെ പ്രതീക്ഷിച്ചതാണ് നിങ്ങള്‍ ചെയ്ത തെറ്റ് ...ജീവിതം താളം തെറ്റിയതും അവിടെ നിന്നാണ് "
" നിന്നെപോലെയാകുവാന്‍ നിനക്ക് മാത്രമേ കഴിയു എന്ന് അറിയുവാന്‍ ഏറെ വൈകി. അപ്പോഴേക്കും അവള്‍ എന്‍റെ  കുട്ടികളുമായി എന്നെ  ഉപേക്ഷിച്ചു പോയിരുന്നു."
" ക്രിസ്റ്റഫര്‍ ..കഴിഞ്ഞത് കഴിഞ്ഞു..അവളോടുള്ള വാശിയെങ്കിലും പണം സമ്പാദിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുവല്ലോ? അതുകൊണ്ട് എന്നെ ഒരു പരിചാരികയായി വിലക്ക് വാങ്ങുവാന്‍ നിങ്ങള്‍ക്കായി"
" അരുത് സെലീനാ നീ അങ്ങനെ പറയരുത്..നിന്നെ വിലക്കെടുക്കാനുള്ള പണം ഒരിക്കലും ഞാന്‍ സമ്പാദിചിട്ടില്ല. അത് മാത്രം എനിക്കായില്ല. "
" മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു ..വരൂ നമുക്ക് മുറിയിലേക്ക് പോകാം"
" വേണ്ടാ ഈ മഴ എനിക്ക് നനുത്ത ഓര്‍മ്മകള്‍ നല്‍കുന്നതാണ്..ഈ കുളിരില്‍ ഒരിക്കല്‍ കൂടി നനയുവാനായെങ്കില്‍ ...സെലീനാ നീ എന്റെ അടുത്ത് വന്നൊന്നിരിക്കുമൊ? ഇനിയൊരിക്കലും ഒരു പക്ഷേ ..ഒന്ന് വരൂ ..."
" ക്രിസ്റ്റഫര്‍ ...."
" സെലീനാ നീ ആ പാട്ട്  ഒന്ന് പാടൂ ....നമ്മള്‍ ഈണവും താളവുമില്ലാതെ പാടിയ ആ പാട്ട് ..."


ഒരു യുഗ്മ ഗാനം മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു ചേരവേ ...സെലീന പോലും അറിയാതെ ആ ശബ്ദം മഴയിലേക്ക്‌ നിശബ്ദമായൊഴുകി






28 comments:

  1. deepechiyeeeeeeeeeeeeeeeeeee katha kollaalo

    Sreekuttan

    ReplyDelete
    Replies
    1. നന്ദി ശ്രീക്കുട്ടാ ...ഒത്തിരി സന്തോഷം

      Delete
  2. എവിടെക്കെയോ എന്തൊക്കെയോ അരുടാത്തത് മനകുന്നു ..... പാവം സലീന അവളും നശിച്ചുവോ ആവോ ....??(_* ഹീ ഹീ

    ReplyDelete
    Replies
    1. നിനക്ക് മണക്കും മണക്കും ....നീയൊക്കെ അങ്ങനെയാടാ ..ഹി ഹി ..നന്ദി കുഞ്ഞോനെ

      Delete
  3. സെലീന
    അത് വേണ്ടാരുന്നൂട്ടോ...!!

    ReplyDelete
  4. കാലത്തിന്റെ ഗുണം, മായ്ക്കാനോ? കാലത്തിനു മഴയെ മായ്ക്കാന്‍ കഴിയില്ല, തണുപ്പിനെയും. കാലത്തിനു തണുത്ത പ്രഭാതങ്ങളെ നിര്‍ത്താന്‍ കഴിവില്ല, തളര്‍ന്ന പുഷ്പങ്ങളെയും. കാലത്തിനു മറ്റു പലതും മായ്ക്കാന്‍ കഴിവില്ല, മറ്റു പലതും. കാലം കാലത്തിന്നതീതമായ എന്തിനെയോ മായ്കാന്‍ വൃഥാ ശ്രമിക്കുമ്പോള്‍ കാലത്തിന്റെ മുഖത്തിലൂടെ ഒരു തുടം മഴ പെയ്യിച്ചു കാതില്‍ താളം തെറ്റിയ ഒരു യുഗ്മഗാനം പാടി കാലത്തെ തോല്‍പ്പിച്ച് യാത്ര ചെയ്യുന്നവര്‍... കാലങ്ങളില്ലാതെ ഒരു യാത്ര

    ReplyDelete
    Replies
    1. നീയെന്താ പറഞ്ഞെന്നു നിനക്കറിയില്ലേല് നീ എന്നോട് ചോയിക്ക്‌ നീയെന്നാ പറഞ്ഞെന്നു ..അപ്പോള്‍ ഞാന്‍ പറയാം എനിക്കൊന്നും മനസ്സിലായില്ലാന്നു ...ഹി ഹി ..നന്ദി ഡാ

      Delete
  5. ആസ്വദിച്ചു വായിച്ചു...
    ഫ്രം ടു ഫ്രം എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു...
    ദീപൂസ് ..അടിപൊളി
    ആശംസകളോടെ
    അസ്രുസ്
    ഇത് വിഷ്വലൈസ് ചെയ്യാന്‍ ഒരു ആഗ്രഹം !

    ReplyDelete
    Replies
    1. നന്ദി അസ്രുസ്....വീണ്ടും കാണാം

      Delete
  6. കൊള്ളാം നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. നന്ദി വീണ്ടും കാണും വരെ

      Delete
  7. ഓര്‍മ്മത്തുള്ളികള്‍ - നന്നായി എഴുതിയ ഒരു കുഞ്ഞു കഥ .
    ഒരു യുഗ്മ ഗാനം മഴയുടെ സംഗീതത്തിനൊത്ത് കേള്‍ക്കാന്‍ കഴിഞ്ഞു.
    എഴുതിയ ആള്‍ക്ക് ആശംസകള്‍ .
    ദീപയാണോ ആതിരയാണോ ഇത് എഴുതിയത് ?
    സ്പന്ദനത്തില്‍ ആദ്യമാണ് . വീണ്ടും വരും. തീര്‍ച്ച.

    ReplyDelete
    Replies
    1. നന്ദി ...ആതിരയും ദീപയും ഒന്ന് തന്നെ ..ദീപ എന്നത് ഒഫിഷ്യല്‍ ...ആതിര സ്വയം ഇട്ട പേര് ...ഇഷ്ടപ്പെട്ട നാമം ..ഇഷ്ടപ്പെട്ടവര്‍ വിളിക്കുന്നു ..

      Delete
  8. എലി സസ്യബുക്കാണോ അതോ മാംസബുക്കോ? എന്നറിയാന്‍ വന്നതാ പക്ഷെ ചെറുകഥ മോഹിപ്പിച്ചു ദീപേ..

    പ്രണയം അതനുഭവിപ്പിച്ചു. ആശംസകള്‍

    ReplyDelete
    Replies
    1. ഇതുവരെ ആ എലിയെ വിട്ടില്ലേ ..ഹ ഹ ..വീണ്ടും കാണാം ...നന്ദി

      Delete
  9. വായിച്ചു, ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

    ReplyDelete
  10. നല്ല സുഖകരമായ വായന തീരരുതായിരുന്നു ന്ന് പെട്ടെന്ന് തോന്നി പോയി സ്നേഹാശംസകള്‍

    ReplyDelete
  11. കൊള്ളാം
    പേരഗ്രാഫ് തിരിച്ചു കൂടുതല്‍ ഭംഗിയുള്ള പേജ് ആക്കുക

    ReplyDelete
  12. ഒരു നിമിഷം എന്നെ മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയിലേക്ക്‌ കൊണ്ട് പോയി ....തനിച്ചിരിക്കുന്ന സമയത്ത് മഴ പെയ്താല്‍ നമ്മുടെ മനസ്സിലേക്ക് പല ഓര്‍മകളും ഓടിയെത്തും അല്ലെ ...ഇവിടെ വന്നു ഒരുമഴ കാണാനായി തുളിചാടനായി കൊതിച്ചു പോയി

    ReplyDelete
  13. കഥഎഴുതിയ രീതി ഇഷ്ടപ്പെട്ടു.
    ഇനിയും വരാം.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ..ആ റോസാപ്പൂക്കള്‍ ഞാന്‍ വന്നു കണ്ടിട്ടുണ്ട് ..

      Delete
  14. ഞാന്‍ ഈ വഴി പുതിയതാണ് വരവ്‌ വെറുതെ ആയില്ല .നല്ല കഥ ആശംസകള്‍ നേരുന്നു ..

    ReplyDelete
  15. കുഞ്ഞു കഥ കൊള്ളാം ..
    ദീപക്കും ആതിരക്കും ആശംസകള്‍ ..

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?