ഓഗസ്റ്റ് 16
പതിവ് ദിനചര്യകള്‍ തന്നെ. ജോലി തിരക്കുകള്‍ കഴിഞ്ഞു സ്മിതയെ വിളിച്ചു. ഉണ്ണി സൈക്കിള്‍ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞുവത്രേ ഇന്ന്.അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരുമെന്ന് അവള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ വാശിയില്‍ തന്നെ ആയിരുന്നു. ഒടുവില്‍ കരഞ്ഞു ആണ് ഉറങ്ങിയതും. ഇപ്പോള്‍ അവന് വാശി കൂടി വരികയാണ് . അമ്മു സ്കൂളില്‍ പോകുന്നുവെങ്കിലും പഠിക്കാന്‍ ഉള്ളതിലും ഉത്സാഹം ഡാന്സിലാണ്. ഇന്നും സ്മിതയും അമ്മയും തമ്മില്‍ വഴക്കായിരുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. ഭക്ഷണം കഴിക്കാന്‍ തോമസ് വിളിക്കുന്നു...ബാക്കി ...
ഓഗസ്റ്റ് 18
ഇന്നലെ എഴുതാന്‍ സാധിച്ചില്ല.മദ്യം സിരകളെ ഉറക്കിയപ്പോള്‍ ഡയറിയുടെ താളുകളെ മറന്നു. വീട്ടില്‍ വിളിച്ചു. അമ്മയോട് സംസാരിച്ചു. അമ്മക്ക് മുട്ട് വേദന കൂടി വരുന്നു. ഉണ്ണി അമ്മയെ നല്ലത് പോലെ കഷ്ടപെടുത്തുന്നുണ്ട് . സ്മിത വേണ്ട വിധം നോക്കുന്നില്ലത്രേ. അവളോട് അമ്മയുടെ പ്രായം കണക്കിലെടുക്കാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കില്ല.അമ്മയോട് പറഞ്ഞാല്‍ തലയിണ മന്ത്രം കേള്‍ക്കുകയാനെന്നും പറഞ്ഞു അമ്മ വഴക്കിടും. എന്നും ഈ വഴക്ക് തന്നെ
ഓഗസ്റ്റ് 19
സ്മിതയ്ക്ക് പനിയാണ്. ഉണ്ണിയുടെ പിന്നാലെ ഓടി നടന്നു മഴ നനഞ്ഞതാണ്. ആശുപത്രിയില്‍ വിചാരിച്ചതില്‍ കൂടുതല്‍ കാശ് കൊടുക്കേണ്ടി വന്നു. ഈ മാസം എങ്ങനെയെങ്കിലും കൂടുതല്‍ കാശ് അയക്കണം.
ഓഗസ്റ്റ് 24
ഇടയ്ക്കു ഒരു പറിച്ചു നടല്‍ . കമ്പനിയുടെ ദൂരെയുള്ള ഒരു ബ്രാഞ്ചിലേക്ക്. തിരക്കിനിടയില്‍ ഡയറി മറന്നു. ഇന്നും സുനില്‍ വിളിച്ചിരുന്നു. പെങ്ങളുടെ കല്യാണത്തിന്റെ വാങ്ങിയ കാശ് തിരിച്ചു കൊടുക്കാന്‍ . പറഞ്ഞ അവധി കഴിഞ്ഞിരിക്കുന്നു. അതിനു ഒരു വഴി കണ്ടെത്തണം. സ്മിതയോടും അമ്മയോടും സംസാരിച്ചു. സ്മിതയുടെ അമ്മായി കല്യാണത്തിന് സമ്മാനം കൊടുത്ത ജിമുക്കി കമ്മല്‍ പണയം വെച്ചിട്ട് കാലം കുറെ ആയി. എടുക്കണം എന്ന് പറഞ്ഞു നോട്ടിസ് വന്നു എന്ന്. അതും എടുക്കണം. അമ്മയുടെ എണ്ണയും കുഴമ്പും തീര്‍ന്നു. മുട്ടുവേദന കുറവും ഇല്ല. അമ്മുവിന് ഫീസ് കൊടുക്കാനും ആയി വരുന്നു. ഈ മാസം ഓവര്‍ ടൈം കിട്ടുമോ എന്ന് നോക്കണം.
സെപ്റ്റംബര്‍ 4
പഴയത് പോലെ കടലാസില്‍ ഭാരം ഇറക്കി വെക്കാന്‍ സാധിക്കുന്നില്ല. ഭാരം ഏറി വരുന്നതാവം കാരണം. കൂടെ ജോലി ചെയ്യുന്നവന്‍ വാങ്ങിയ കാശ് തിരിച്ചു കൊടുക്കാത്തതിനു ചീത്ത പറഞ്ഞു ഇന്ന്. സാരമില്ല അമ്മക്ക് മുട്ട് വേദന കുറഞ്ഞു കാണുമല്ലോ.സ്മിത ഇന്ന് പറഞ്ഞു. അവളോട് ആരോ പറഞ്ഞുവത്രേ ആ കമ്മല്‍ ഇട്ടാല്‍ അവളെ കാണാന്‍ നല്ല ഭംഗി ഉണ്ടെന്നു. ഇനി വരുമ്പോള്‍ അമ്മുവിന് ഒരു വള വാങ്ങി വരണം എന്നും പറഞ്ഞു.
സെപ്റ്റംബര്‍ 12
ഓരോ ദിവസവും ജോലി കൂടി വരുന്നു. അതോ ഭക്ഷണം കുറവായതുകൊണ്ട് ജോലി ഭാരമായി തോന്നുന്നതാണോ? നാട്ടില്‍ പോക്ക് തല്‍ക്കാലം മാറ്റി വെച്ച്. ടിക്കെടിന്റെ കാശ് വീട്ടിലേക്കു അയച്ചാല്‍ അമ്മുവിന്‍റെ ഫീസ് ആകും. ഈ കാലത്ത് ഒരു കുട്ടിയെ പഠിപ്പിക്കുക എന്നാല്‍ ഒരു ഭാരം എന്ന് മനസ്സിലാക്കി വരുന്നു.
പിന്നീടുള്ള പേജുകള്‍ എല്ലാം തന്നെ ശൂന്യം ആയിരുന്നു. ഇന്നത്തെ ഫ്ലൈറ്റില്‍ അയാളുടെ സാധനങ്ങള്‍ അയക്കണം. കൂടെ ഈ ഡയറിയും. "അയാള്‍ടെ പെരെന്താടോ?"
ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നു ഡയറി മറിച്ചു നോക്കി. "ശ്രീകുമാ൪" അതില്‍ നിന്നും ഒരു ഫോട്ടോ താഴെ വീണു.അതില്‍ ചിരിച്ചു നില്‍ക്കുന്ന രണ്ടു കുട്ടികള്‍ ഒരു സ്ത്രീ പിന്നെ ഒരു വൃദ്ധയും. എംബാം ചെയ്യാനായി ശ്രീയുടെ ബോഡി അപ്പോള്‍ മോര്‍ച്ചറിയില്‍ നിന്നും മാറ്റി ട്രോള്ളിയിലേക്ക് കയറ്റി. അപ്പോളും കയ്യിലിരുന്ന ഡയറി ആ ഫോട്ടോയില്‍ ആരൊക്കെയെന്നു മൌനമായി പറയുന്നുണ്ടായിരുന്നു.......
ദീപുസേ.........മനോഹരമായിരിക്കുന്നു ട്ടോ !!
ReplyDeleteഇവിടെ മാത്രം പോസ്ടിയാല്‍ പോര കേട്ടോ !
--Subhash
നന്ദി...അവിടെയും വരും ....:)
Deleteഒരു പ്രവാസിയുടെ യഥാര്‍ത്ഥ ജീവിത ചിത്രം.
ReplyDeleteഓര്‍ക്കിഡ് ഹോസ്പിറ്റല്‍ ഫെസ്ബൂക് ഗ്രൂപ്പിലൂടെയാണ് 'സ്പന്ദന'ത്തിലെത്തിയത്. ഇപ്പോള്‍ സ്ഥിരം സന്ദര്‍ശകനായി എല്ലാ ഭാവുകങ്ങളും..
വളരെ നന്ദി സുഹൃത്തേ...വീണ്ടും വരിക ...
Deleteപ്രവാസലോകത്തിലെ ഒരു സാധാരണ കാഴ്ച..ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല.
ReplyDeleteനന്നായിട്ടുണ്ട്...
എല്ലാ ഭാവുകങ്ങളും..
നന്ദി വീണ്ടും കാണാം
Deleteആതി നന്നായിരിക്കുന്നു ഒരു 'കുഞ്ഞു 'കഥ ,ഈ വിവരിചെതല്ലാം ഒട്ടു മിക്ക പ്രവാസികളുടെയും അനുഭവങ്ങള്‍ തന്നെ യാണ് ... തുടര്‍ന്നും പ്രതീക്ഷിക്കുന്നു ,,,ഗുഡ് ലക്ക്
ReplyDeleteനന്ദി കുഞ്ഞോനേ,..
Deleteഡയറിക്കുറിപ്പുകളിലൂടെ കഥ പറഞ്ഞ രീതി നന്നായി....
ReplyDeleteപക്ഷെ ക്ലൈമാക്സ് നിരാശപ്പെടുത്തുന്നതായി തോന്നി....
പ്രശ്നങ്ങളുടെ എല്ലാം അവസാനം വിരുന്നിനെത്തുന്ന മരണം കഥകളില്‍ ഒരു പതിവ് പല്ലവി അല്ലേ.....
നന്ദി മഹി ...കുറെ നാളുകള്‍ക്കു ശേഷമല്ലേ ...
Deleteഇതില്‍ കഥ പറഞ്ഞു തുടങ്ങിയത് ആരാണ്? അവസാനം മരിച്ചതായി കാണുന്ന ആളോ അതോ വെറും ഒരു ഡയറി വായനക്കാരനോ? പ്രോട്ടഗോനിസ്റ്റില്‍ നിന്നും ഡെഡ് ബോടിയിലെക്കുള്ള മാറ്റം കൊള്ളാം. എങ്ങനെ മരിച്ചു എന്ന് തലപുണ്ണാക്കി ഞാന്‍ ഈ വീകെണ്ട് ആഘോഷിക്കട്ടെ . ഗുഡ് വണ്ണ്‍ ഡിപ്പു
ReplyDeleteആരുമാവാം എവിടെയുമാവാം ...വായനക്കാരന്റെ ഔചിത്യം പോലെ ...എഴുത്തുകാരിയുടെ റോള്‍ കഴിഞ്ഞിരിക്കുന്നു
Deleteമനസ്സിലാക്കാൻ വിഷമിച്ചു. കമന്റുകളും വായിച്ചപ്പോൾ ഏതാണ്ടോരു ധാരണയായി.... ഈ ശൈലിയിലുള്ള നോവലുകളും കഥകളും എനിക്ക് പൊതുവെ മനസ്സിലാവാറില്ല.
ReplyDeleteആശംസകൾ...
നന്ദി ഹരി...അതില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഇല്ലലോടോ ...മനസ്സിലാക്കാന്‍
Deleteവ്യതസ്തമായ ഒരു എഴുത്തായി ഈ ഡയറിക്കുരിപ്പ്...വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞു നോവ്. .
ReplyDeleteസ്നേഹത്തോടെ മനു.
offline:
സമയം പോലെ ഈ വഴിയും വരൂ.. :)
http://manumenon08.blogspot.com/
നന്ദി മനു...ഭീഷണിക്കു ശേഷമുള്ള ഈ വിരുന്നിനു....തീര്‍ച്ചയായും വരും...നന്ദി ലിങ്കിനും
ReplyDeleteപ്രവാസിയുടെ നൊമ്പരം ...
ReplyDeleteഎഴുതിയാലും എഴുതിയാലും തീരാത്ത വിഷയം.....
എഴുതിയിട്ടുണ്ട് ഒരുപാട് പേര്‍..
അതിലേക്കു ചേര്‍ത്ത് വെക്കാന്‍ ഒരു നല്ല രചന കൂടി...
സുഹൃത്തിന് നന്മകള്‍..
നന്ദി ഖാദൂ....
Deleteഡയറിക്കുറിപ്പിലൂടെ കഥ പറഞ്ഞ രീതി നന്നായെങ്കിലും, ഇതേ ത്രെഡുള്ള ഒരു കഥ കുറച്ച് മാസങ്ങൾക്ക് മുമ്പ് എവിടേയോ വായിച്ചതായി ഓർക്കുന്നു. ചിലപ്പോൾ എന്റെ തോന്നലാവും ദീപേ. പുതിയ ആവിഷ്ക്കാരങ്ങൾക്ക് അഭിനന്ദനങ്ങൾ ആശംസകൾ
ReplyDeleteനന്ദി സുഹൃത്തേ.....ഈ ത്രെഡുകള്‍ എല്ലാ കഥാകാരന്റെ മനസ്സിലും ഉറങ്ങി കിടക്കുന്ന ഒന്നായി എനിക്ക് തോന്നിയിട്ടുണ്ട്..പ്രത്യേകിച്ച് പ്രവാസികളില്‍ ...അങ്ങനെയും ആവാം
Deletenannayittundu vave
ReplyDeleteനന്ദി ചേട്ടായി
Deletejeevitha spanthangalude dayarikurippu....kalakki chechi....ingalu aalu puliyaanu ketta...!!
ReplyDeleteനന്ദി..ഉണ്ണി കുട്ടോ .....
ReplyDeleteദീപാസേ.. നന്നായിട്ടുണ്ട്.. പ്രവാസം വിഷയമാക്കിയ ഒരുപാട് രചനകള്‍ വായിച്ചിട്ടുണ്ട്.. അത് ഈ ഡയറിക്കുറിപ്പ് രൂപത്തില്‍ ആദ്യം. ഇതുപോലുള്ള ഒരുപാട് ശ്രീകുമാര്‍മാരെ നേരിട്ട് അറിയാവുന്നത് കൊണ്ടാവാം മനസ്സില്‍ വല്ലാത്ത നീറ്റല്‍ ഉണ്ടാക്കി ഈ രചന. മനോഹരമായി അവതരിപ്പിച്ചു. നല്ല ശൈലിയില്‍.. എല്ലാ ആശംസകളും..
ReplyDeleteനന്ദി അച്ചായോ...ഒരു ബന്ധു അടുത്തിടെ മരിച്ചു...അമ്മുവിന്റെ അച്ഛന്‍...... സ്മിതയുടെ ഭര്‍ത്താവു ശ്രീകുമാര്‍..... ....നാട്ടില്‍ എല്ലാര്‍ക്കും ഒരു ദുഖമാണ് അത് .....അങ്ങനെ തോന്നിയ ബ്ലോഗ് ആണ്
Deleteഎത്താന്‍ വൈകി.
ReplyDeleteതാങ്കളുടെ മറ്റുപോസ്റ്റുകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായത്,
എഴുത്തിലും ഉള്ളടക്കത്തിലും.
കഥാതന്തു പരിചിതമെങ്കിലും അവതരണം കൊണ്ടു മികച്ച കഥ.
എഴുത്ത് തുടരുക ആശംസകള്‍നേരുന്നു.
സസ്നേഹം ..പുലരി
നന്ദി പ്രഭേട്ട ...വീണ്ടും കാണാം
Deleteജിവിതം ഒരു പെരുവഴിയമ്പലം ................
ReplyDeleteഉം .....
Deleteഡയറിയിലൂടെ നാടകീയമായി കഥ മുന്നേറിയ രീതി ഇഷ്ടപ്പെട്ടു. ഒടുവിലത്തെ ആ മരണം ഒരു നീറ്റലുണ്ടാക്കുന്നു. നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ നോവ് എന്റെ മനസ്സിലേക്കും പടരുന്നു.
ReplyDeleteവളരെ നന്ദി ചേട്ടായി
ReplyDeleteഹോ സൂപ്പര്‍ , സത്യത്തില്‍ സ്പന്ദനം എന്നാ ബ്ലോഗ് കണ്ടപ്പോള്‍ നോക്കിയതാണ്.നഷ്ടമായില്ല.ആദ്യ വായന തന്നെ ഞെട്ടിച്ചു.സമയം ഒരു പ്രശ്നമാണ് എങ്കിലും വരും.എഴുത്ത് തുടരുക.ഭാവുകങ്ങള്‍.
ReplyDeleteഒത്തിരി നന്ദി...ഈ വിരുന്നിനും ...ബാക്കി വെച്ച അക്ഷരങ്ങള്‍ക്കും
Deleteപുതുമയുള്ള ആവിഷ്കാരം. കഥ നന്നായി. ഒരു നൊമ്പരമായി ഉള്ളിൽ നിറഞ്ഞു.
ReplyDeleteഅസുഖങ്ങളും..കുടുംബപ്രാരാബ്ധങ്ങളും...ഒക്കെയായി...
ReplyDelete.........................................
എല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ തെളിയുന്ന വികാരപൂര്‍ണ്ണമായ ഒരു ചിത്രം..
ഇനിയും തുടരുക ഈ ചിത്രരചന..
ആശംസകളോടെ..
Thank you so much for visit and comment
Deleteഗുഡ് വൺ :)
ReplyDeleteനന്ദി കണ്ണോ
Deletenice work
ReplyDeleteThank you so much .....And your name is different...liked
Deletea diffrnt presentn..nice story bt deepa am sorry to say climax.....udhesichpole bhangiyaayillya..may be ente expectn koodippoyathukondakam...
ReplyDeletecongratss....snehatthode anjalimarar...........
thank you so much anjali
Deleteകഥ വളരെ നന്നായി. ആശംസകള്‍ .....
ReplyDeleteനന്ദി ഫിറോസ്
Delete