Sunday, June 17, 2012

സ്മൈലികള്‍ കഥ പറയുമ്പോള്‍

" Gran Pa Do You have facebook ID?"
" എന്തൊന്ന? "  മത്തായി മാപ്ല വാ പൊളിച്ചു.....

കുറെ ദിവസമായി ഈ ശല്യം തുടങ്ങിയിട്ട്...അമേരിക്കയില്‍ നിന്ന് മകളും മരുമകനും പിള്ളേരും കൂടി വന്നപ്പോള്‍ മറിയാമ്മക്കും   മത്തായി മാപ്ലക്കും പെരുത്ത്‌ സന്തോഷമായിരുന്നു. പക്ഷെ വന്ന നേരം മുതല്‍ ഈ പിള്ളേരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മത്തായി മാപ്ല ഇശ്ശി കഷ്ടപെടുന്നു.മറിയാമ്മ അടുക്കളയില്‍ തകൃതിയായി പണിയിലാണ് അതിനാല്‍ ഈ കുട്ടിച്ചാത്തന്മാരുടെ ശല്യം മത്തായി മാപ്ലയുടെ നേരെയാണ്.കാലത്തെ പശുവിനെ മാറ്റികെട്ടാന്‍ പോയ മത്തായി മാപ്ലയോട് ഇളയ കുട്ടിച്ചാത്തന്റെ വകയാണ് ചോദ്യം. ആദ്യ മൂന്നു ദിവസം കൊണ്ട് മനസ്സിലാക്കിയതാണ് ഈ Gran Pa എന്നാല്‍ അപ്പച്ചന്‍ എന്ന് ആണെന്ന്. അതും മരുമോന്‍ പറഞ്ഞു തന്നതാ.അപ്പച്ചാ എന്ന് വിളിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.

അവന്‍ വിടുന്ന ലക്ഷണമില്ല വീണ്ടും പിറകെ കൂടി.
 "ഫെസ്  ബുക്ക്‌  എന്താന്ന് Gran Pa ക്ക് അരിയാമോ? "
" ഇല്ല" അല്പം കടുപ്പിച്ചാണ് മാപ്ല മറുപടി  കൊടുത്തത്
" ok..computer അരിയാമോ?"
" ഇല്ല കമ്പോണ്ടര്‍ അറിയാം...കുഞ്ഞികൃഷ്ണന്‍ പണ്ട് കമ്പോണ്ടര്‍ ആരുന്നു ഗവര്‍മെന്റു ആശുപത്രിയില്‍.."
" യ്യോ ...അതല്ല ....C..O..M..P...U..T..E...R...Computer ....That's a machine..Do you know that?"
 വീണ്ടും മാപ്ല വാ പൊളിച്ചു......" എന്നതാ കൊച്ചനെ നീ ഈ പറയുന്നേ? "
" ok..ok...come with me.." കുട്ടിപിശാച്ചു കൈ പിടിച്ചു വലിച്ചു......
" കര്‍ത്താവെ...ഡാ കൊച്ചനെ നീ എന്നെ ഇതെവിടെ കൊണ്ടുപോകുവ...വിടെട..."

വലിച്ചവന്‍ അവന്റെ മുറിയില്‍ എത്തിച്ചു. രണ്ടാം നിലയില്‍ മകള്‍ വന്നതില്‍ പിന്നെ കയറിയിട്ടേ ഇല്ല ...രൂക്ഷമായ  ഗന്ധം  അവിടെ നിറഞ്ഞു നിന്നു.....
അവന്‍ ബലമായി പിടിച്ചു ഒരു കസേരയില്‍ ഇരുത്തി..മുന്നില്‍ ടി വി  പോലെ എന്തോ ഒരു കുന്ത്രാണ്ടം...അതില്‍ പകുതി തുണിയില്ലാത്ത ഒരു പെണ്ണിന്റെ പടം ...." അയ്യേ? നിനക്കെത്ര വയസ്സ് ആയെട  ചെറുക്കാ?"
 തിരിച്ചു വരുന്ന മറുപടി അറിയാവുന്നത് കൊണ്ട് തല്ക്കാലം ചോദ്യം മനസ്സില്‍ അടക്കി..
അവന്‍ എന്തൊക്കെയോ ഞെക്കുന്നു...അപ്പോള്‍ ആ ടി വി യില്‍ ആരൊക്കെയോ ആടുന്നു പാടുന്നു...കണ്ണിന്റെ മുന്നില്‍ ഇരുന്ന ടി വി അല്പം അരോചകമായി തോന്നി..അതിനാല്‍എണീറ്റ്‌  മാറിയിരിക്കാന്‍ ശ്രമിച്ചെങ്കിലും ചെക്കന്‍ വിട്ടില്ല...

അവന്‍ വീണ്ടും എന്തൊക്കെയോ ഞെക്കിയപ്പോള്‍ മാപ്ലയുടെ പടം ആ ടി വിയില്‍ കണ്ടു...
"ഹ ഹ ഇത് കൊള്ളാമല്ലോ?"
കോട്ടയം ബസ്‌ സ്റ്റാന്റിന്റെ അപ്പുറത്തുള്ള അനുപമ സ്റ്റുഡിയോയില്‍ നൂറിന്റെ ഒരു പുത്തന്‍ താള് കൊടുത്തപ്പോള അവന്മാര്‍ ഒരു പടം തന്നത്...
ഇതിപ്പോള്‍ ഒരു നിമിഷം കൊണ്ട് പടം......കൊള്ളാം പരുപാടി..മത്തായി മാപ്ല ഉറക്കെ ചിരിച്ചു..
കുട്ടി പിശാച് മാപ്ലക്ക് പഠിപ്പിച്ചു കൊടുത്തു ആ ടി വിയുടെ പല പല സൂത്രങ്ങള്‍...അങ്ങനെ മാപ്ലയും കമ്പോണ്ടര്‍ ആയി .....

മറിയാമ്മ വിളിച്ചതൊന്നും കമ്പോണ്ടര്‍ മാപ്ല കേട്ടില്ല...വെള്ളെഴുത്ത് കണ്ണാടി എപ്പോളും വെച്ച് നടന്നു നമ്മുടെ മാപ്ല...ഭക്ഷണം കഴിച്ചാലായി.... ഇല്ലേല്‍ ആയി.....എപ്പോളും കമ്പോണ്ടര്‍ തന്നെ...ഫേസ് ബുക്ക്‌  മനപ്പാഠം ആക്കി...പുതിയ പടങ്ങള്‍ വെച്ച പുതിയ പുതിയ ഐ ടികള്‍ ഉണ്ടാക്കി...സ്ത്രീജനങ്ങള്‍ക്ക് മുന്നില്‍ കുളിരായി മാറി...മത്തായി മാപ്ല എന്ന പേര് മാറ്റി മാത്യൂസ്‌ എന്നാക്കി...ഇതിനിടക്ക്‌ നമ്മുടെ കുട്ടി പിശാചുക്കള്‍ അമേരിക്കക്ക്   പറന്നു...പക്ഷെ പോകും മുന്നേ അവര്‍ മാപ്ലക്ക് സമ്മാനമായി നല്‍കി ആ കമ്പോണ്ടറെ ..........

പശുവിനെ മാറ്റി കെട്ടാനോ കാടി വെള്ളം കൊടുക്കണോ മാപ്ലക്ക് സമയമില്ല...മറിയാമ്മ രാപകലില്ലാതെ കഷ്ടപെട്ടു...മാപ്ലയെ അവര്‍ വിളിച്ചതൊന്നും അയാള്‍ കേട്ടില്ല....അപ്പോളെല്ലാം അയാള്‍ തിരക്കിലായിരുന്നു....പുതിയ ഒരു ലോകത്തായിരുന്നു....

ഒടുവില്‍ ആ കുട്ടി പിശാച് വീണ്ടുമെത്തി
" Gran Pa "
അന്നാണ് മത്തായി മാപ്ല വീണ്ടും സംസാരിച്ചത്........
" hai my Baby..."
ഈ തവണ പിശാച് ഞെട്ടി  വാ പൊളിച്ചു...
" Gran Pa...You Lost weight..."
" its ok my baby.. ഞാന്‍ സ്വന്തമായി ഒരു സ്മൈലി ഉണ്ടാക്കി നീ ഒന്ന് കാണ്.."
" Gran pa നമുക്ക് താഴേക്ക്‌ പോകാം..വരൂ..."
വലിച്ചു ഇഴച്ചാണ് അവന്‍ മത്തായി മാപ്ലയെ താഴെ കൊണ്ട് വന്നത്..അവിടെ ഒരുപാട് പേര്‍ അയാളെ കാത്തിരിപ്പുണ്ടായിരുന്നു...മക്കള്‍ മരുമക്കള്‍ അയല്‍ക്കാര്‍...അങ്ങനെ ഒരു കൂട്ടം.
അവര്‍ക്കിടയില്‍ അയാള്‍ മറിയാമ്മയെ തിരഞ്ഞെങ്കിലും കണ്ടില്ല...അയാളുടെ ലോകം അപ്പോള്‍ മറിയാമ്മയെക്കാള്‍  സ്മൈലികള്‍ കയ്യടക്കിയിരുന്നു.മക്കളും മരുമക്കളും അയാളെ ഒരു കൊലപാതകിയെ പോലെ നോക്കി.മത്തായി മാപ്ല അവര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നു. ഒരു അക്ഷരം എതിര്‍ത്ത് പറയാത്ത മക്കള്‍ എല്ലാവരും അയാളെ ഒന്നടങ്കം വഴക്ക് പറഞ്ഞു.

ഒടുവില്‍ എല്ലാവരും കൂടി ഒരു തീരുമാനം അയാളെ അറിയിച്ചു. മക്കളില്‍ ആരുടെയെങ്കിലും കൂടെ അപ്പന്‍ പോയെ പറ്റു. ആര് വേണമെന്ന് അപ്പന് പറയാം.ഈ വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചു.മത്തായി മാപ്ല എന്തോ കണ്ടു പേടിച്ചത് പോലെ മകളെ നോക്കി.
" പറ്റില്ല...അതൊന്നും പറ്റില്ല...എന്‍റെ വീടാ...ഇത് വിട്ടു ഞാന്‍ എവിടേക്കും ഇല്ല.."

" അതെങ്ങനെ അപ്പ...കുറെ കാലം മുന്നേ അപ്പന്‍ ഇത് ഞങ്ങള്‍ക്ക് വീതം വെച്ച് തന്നതല്ലേ....അന്ന് ഈ ജോയമ്മക്ക് ഉള്ളതാ ഈ വീട് എന്ന് പറഞ്ഞതല്ലേ? ഞങ്ങള്‍ പോയാല്‍ പിന്നെ ഇതും അപ്പനെയും ഒക്കെ ആര് നോക്കാനാ? വെറുതെ അപ്പനെ നോക്കാത്ത മക്കള്‍ എന്ന പേരുദോഷം കേള്‍പ്പിക്കല്ലേ...അപ്പാ"

*********************************************************************************

" കാണാന്‍ അമേരിക്കയില്‍ നിന്നും ആരൊക്കെയോ വന്നിരിക്കുന്നുവല്ലോ? മക്കള്‍ ആണോ?" നാരായണന്‍ നായര്‍ ചോദിച്ചു.
" ഉം "
" എന്നിട്ടെന്ത കാണാന്‍ ചെല്ലാത്തെ?"
" ഒന്നുമില്ല...ആരെയും കാണണ്ട എന്ന് തോന്നി "
" ഹേ ഒന്ന് ചെല്ലെടോ...അവര്‍ അമേരിക്കയില്‍ നിന്നും വന്നതല്ലേ തന്നെ കാണാന്‍"

ഒന്നും മിണ്ടാതെ മത്തായി മാപ്ല എണീറ്റ്‌ നടന്നു ....നാരായണന്‍ നായര്‍ പിറകെ ചെന്ന്  തോളില്‍ കൈ  വെച്ചു.
"  കുറെ വര്‍ഷങ്ങള്‍ ആയി ഞാന്‍ ഇവിടെ...ആരും ഒന്ന് വന്നു പോയില്ല..ഇതിപ്പോള്‍ അവര്‍ തന്നെ കാണാന്‍ മാത്രം..."
"ഗ്രാന്‍ പാ...." ജോയമ്മയുടെ മകന്‍ ഓടി വന്നു
അറിയാതെ മത്തായി മാപ്ല അവനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു....അയാളുടെ കണ്ണ് നിറഞ്ഞു.
" അപ്പാ..ഞങ്ങള്‍ അപ്പനെ കൂട്ടി കൊണ്ട് പോകാന വന്നത്....ഇവിടെ ഇങ്ങനെ ആരുമില്ലാതെ അപ്പന്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ എങ്ങനാ...അവിടെ ..അപ്പന്‍ വരണം...."

തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു അവിടെ നിന്ന് നാരായണന്‍ നായര്‍ ചിരിയോടെ "പോടോ"  എന്ന് പറയുന്നത്

*********************************************************************************

മറിയാമ്മ ഇല്ലാത്ത വീട്..മത്തായി മാപ്ലക്ക് ഒരു പുതിയ ലോകത്ത് എത്തിയ പോലെ തോന്നി...ആകെ ഒരു നിശബ്ദത.......

അയാളെ  കൊച്ചുമക്കള്‍ തന്നെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി....
എല്ലാവരും പെട്ടന്ന് തന്നെ പോകാന്‍ തയ്യാറായി...മത്തായി മാപ്ലക്ക് കൂട്ടിനു കാര്യസ്ഥന്‍ ഉണ്ട്...ഭക്ഷണം ഉണ്ടാക്കാന്‍ ഒരു തള്ളയെയും നിര്‍ത്തി.

" എന്നാലും മക്കളേ... ഇന്ന് തന്നെ പോണോ? "
"പോയെ പറ്റു അപ്പ..പിള്ളേരുടെ പഠിത്തം..ജോലി...അങ്ങനെ ....."
മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മാപ്ല മുകളിലേക്ക് കയറി പോയി ...അവിടെ കൊച്ചുമക്കള്‍ പായ്ക്ക് ചെയ്യുകയാണ് .....അവര്‍ക്കിടയില്‍ നിശബ്ദനായി അയാള്‍ ഇരുന്നു


എല്ലാം വണ്ടിയിലേക്ക് എല്ലാവരും കൂടി വെച്ചു..ഓരോരുത്തരായി വന്നു യാത്ര പറഞ്ഞു.....ഏറ്റവും അവസാനം നമ്മുടെ കുട്ടി പിശാചു വന്നു

"സീ യു ഗ്രാന്‍ പാ..."


മത്തായി മാപ്ല തോര്‍ത്ത്‌ കൊണ്ട് കണ്ണ് തുടച്ചു.  മെല്ലെ അവനെ കെട്ടി പിടിച്ചു..എന്നിട്ട് ചെവിയില്‍ പറഞ്ഞു

"ഫേസ് ബുക്കില്‍ പുതിയ ആയിടിയില്‍ നിന്നും റിക്വസ്റ്റ് ഇട്ടിട്ടുണ്ട് ...ഒന്ന് അക്സപ്റ്റ് ചെയ്യണം കേട്ടോ ....."



വണ്ടി മെല്ലെ നീങ്ങുമ്പോള്‍ മുകളില്‍ മാപ്ലയുടെ മുറിയില്‍ ഒരു സ്മയിലി ആരെയോ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു



32 comments:

  1. Facebook ....... Kolam nannayittund

    ReplyDelete
  2. Haha, it was a nice, humorous and satiric. The transition from just an addict to a psychopath is conveyed well. I feel like a room full of smileys shouting around me. Let me take a walk...

    ReplyDelete
    Replies
    1. walk around the world..there you can see some faces with smiles....escape from the smileys in room too

      Delete
  3. hee heee aathi kalakkeee... nanaayirikunnooooooo........

    ReplyDelete
  4. മൊബൈൽ ഫോണും ഇന്റർനെറ്റുമാണ്‌ കുടുംബബന്ധങ്ങൾ തകരുന്നതിനുള്ള കാരണമെന്ന് പറയുന്നതുകേൾക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഇങ്ങനെയാണ്‌... ഇതൊന്നും ഇല്ലാതെരുന്നതുകൊണ്ടുമാത്രമാണ്‌ ഈ പറയുന്നവരുടെ മുൻതലമുറകൾ രക്ഷപെട്ടതെന്ന്...അല്ലാതെ കുടുംബബന്ധത്തിലുള്ള താൽപര്യം കൊണ്ടൊന്നുമല്ലായെന്ന്.
    എന്റെ ആശയത്തിന്‌ യോജിക്കുന്ന ഭാഗങ്ങൾ കഥയിൽ ഉൾപ്പെട്ടിട്ടുണ്ട് !!

    ഈ കഥയിലെ അപ്പച്ചൻ പ്രായമായവരെ വേണ്ടവിധം ശുശ്രൂഷിച്ചിട്ടുണ്ടായിരിക്കാം നാടിന്റെ ഭംഗി ആസ്വദിച്ചിട്ടുണ്ടായിർക്കാം. എന്നാൽ ആ ജീവിതപാഠം അടുത്ത തലമുറയിലേക്ക് പർന്നുനൽകിയില്ല. ഇന്നുള്ള മിക്കവാറും സീനിയർ സിറ്റിസൺസ് ചെയ്തിട്ടുള്ള ചെയ്തുകൊണ്ടിരിക്കുന്ന ഒരു തെറ്റാണിത്.

    നന്നായി......ഉഗ്രൻ കഥയും ജീവിതവീക്ഷണവും. ആശംസകൾ :)

    ReplyDelete
  5. അപ്പാപ്പന്‍ ആളു കൊള്ളാല്ലോ ...നന്നായിട്ടുണ്ട്

    ReplyDelete
  6. ഫേസ്ബുക്കിലേക്ക്‌ മറ്റുള്ളവരെ കൈപിടിച്ച്‌ നടത്തുമ്പോള്‍ ഉണ്‌ടകുന്ന സംഭവ വികാസങ്ങള്‍ കഥന ശൈലിയില്‍ പറഞ്ഞിരിക്കുന്നു അല്ലേ... അഡിക്റ്റാവാന്‍ ഫേസ്ബുക്ക്‌ കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നായിട്ടുണ്‌ട്‌. അതിനിടെ നമ്മുടെ സ്വന്തം ജീവിതം എങ്ങനെ എന്ന് മറന്ന് പോകുന്നു...

    ReplyDelete
  7. അപ്പാപ്പന്‍ പഴയത് കളയാതെ പുതിയ ലോകത്തേക്ക്‌ അല്ലെ?
    എനിക്ക് തിരിഞ്ഞത് ഇങ്ങിനെയാണ്.

    ReplyDelete
    Replies
    1. എനിക്കും അങ്ങനൊക്കെയ തിരിഞ്ഞേ ..ഹി ഹി

      Delete
  8. കൊള്ളാം........ മാറുന്ന കാലത്തിന്റെ യതാര്‍ത്ത ചിത്രം

    ReplyDelete
  9. വാര്‍ധക്യ കാലത്ത് മക്കള്‍ നോക്കും എന്നതൊക്കെ ഇന്നത്തെ കാലത്ത് ഒരു സങ്കല്പം മാത്രമായിരിക്കുന്നു..അപ്പോള്‍ നാളെ അങ്ങനെ ഒരു സങ്കല്‍പ്പത്തിന് തന്നെ സാധ്യത കാണുന്നില്ല..


    എല്ലാ ഭാവുകങ്ങളും..ആദ്യമാണ് ഇതിലെ..വീണ്ടും വരാം..

    ReplyDelete
  10. valare manoharamayi avatharippichu.
    kannine kayam kanikaruthennulla pazhamozho orthu poi.
    abhinandangal

    ReplyDelete
  11. Kolladooo nannyitunde.........

    ReplyDelete
  12. കണക്കു കൂട്ടലുകളുടെയും ലാഭ നഷ്ടങ്ങളുടെയും ലോകത്താണു നമ്മളൊക്കെ ജീവിച്ചു കൊണ്ടിരിക്കുന്നത് പുതിയ ലോകക്രമത്തിന്റെ രീതി ശാസ്ത്രത്തിൽ കുടുംബ ബന്ധങ്ങൾ പലപ്പോഴും ഒരു 'നഷ്ടക്കച്ചവടം' ആയി നമ്മിൽ പലരും കണക്കാക്കുന്നു. തങ്ങളേക്കാൾ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരുമായി സമൂഹ്യ ബന്ധം സ്ഥാപിക്കാൻ നമ്മൾ തിടുക്കം കാട്ടുന്നു, താഴേക്കിടയിലുള്ളവരെ അവഗണിക്കുകയും ചെയ്യുന്നു. ദരിദ്രരായ സ്വന്തക്കാരും ഈ അവഗണന ഏറ്റു വാങ്ങേണ്ടിവരുന്നു. ഒരു ചെറിയ അളവിൽ ഈ ഇരട്ട മുഖം നമ്മിലൊക്കെയും ഇല്ലേ..? ഇത്തരം ഓർമ്മപ്പെടുത്ത്തലുകൾ അതില്ലാതാക്കാൻ സഹായിക്കുമെങ്കിൽ നന്ന്, നന്ദി

    ReplyDelete
    Replies
    1. വളരെ നന്ദി ഈ വരവിനും കയ്യൊപ്പിനും

      Delete
  13. ചില smiley അങ്ങിനല്ലേ?? പലപ്പോഴും വാക്കുകള്‍ക്കു പകരമായി ഉപയോഗപ്പെടും.. വാക്കുകള്‍ക്കു ക്ഷാമം വരുമ്പോള്‍.. ദാ ഇത് തന്നെ ഉദാഹരണം :)
    നന്നായിട്ടുണ്ട് പോസ്റ്റ്‌..

    ReplyDelete
  14. ഈ സ്മൈലിയും ഒരു സ്മൈലോട് സ്വീകരിച്ചു...നന്ദി

    ReplyDelete
  15. എവിടെയെക്കെയോ ക്ലിക്കി ക്ലിക്കി എത്തിയപ്പോള്‍ ഒരു സ്മയിലി കഥ! വായിച്ചു. തിരികെ പോകാന്‍ ക്ലിക്കും മുന്നേ ഇഷ്ടായെന്നു അറീക്കണം എന്നുറച്ചു. കൂടാതെ ഫോള്ലോവേറില്‍ ക്ലിക്കി കൂടെ കൂടി അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഇനിയും വരും ഈ വഴി എന്നൊരു ഭീഷണി മുഴക്കി പോണു ഇപ്പോള്‍.

    സ്നേഹത്തോടെ മനു.

    ReplyDelete
  16. സ്നേഹത്തോടെ നന്ദി...മനു...വീണ്ടും കാണാം

    ReplyDelete
  17. Excellent!!!!

    Kudos Deepa.
    ഇങ്ങനെ പോരട്ടെ. സ്മൈലി ഒന്നൊന്നര ബിംബം ആയിരുന്നു!!!!!
    ഇത്ര വെറൈറ്റി എങ്ങനെ കൊണ്ടുവരുന്നു? ഇതൊക്കെ സത്യത്തില്‍ ഒരാള്‍ എഴുതുന്നത്‌ തന്നെയാണോ?

    ReplyDelete
    Replies
    1. ഇതെല്ലാം ദെ ആ സൈഡില്‍ ഇരിക്കുന്ന ഈ ഞാന്‍ എഴുതുന്നതാ...എന്റെ ഓരോ സൂകേടുകള്‍

      Delete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?