ഇതെന്‍റെ പ്രണയം...നിലാവിനോടുള്ള പ്രണയം
ജീവനോടുള്ള പ്രണയം...ജീവിതത്തോടുള്ള പ്രണയം
ആവശ്യമായത്....അല്ലെങ്കില്‍ നേടിയെടുത്തത്
എന്തിനെന്നോ ആര്‍ക്കെന്നോ... ആര്‍ക്കു അറിയാനാകും?
എനിക്ക് നിന്നെയോ ഇഷ്ടം നിന്റെ ഇഷ്ടങ്ങളെയോ ഇഷ്ടം?
നിന്റെ അക്ഷരങ്ങളില്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന എന്താണ്?
അവിടെ നീയെഴുതുന്ന പച്ചയായ രതിയും പ്രണയവും
ഒരാള്‍ക്കുമില്ലാത്ത ധൈര്യവും ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞു
അന്ന് നിയെന്നെ കടന്നു പിടിച്ചു എന്‍റെ ചുവന്ന ചുണ്ടുകള്‍
ഞാന്‍ പ്രതീക്ഷിച്ചതിലും വേഗം കടിച്ചു മുറിച്ചു
അന്നതില്‍ ഒഴുകിയത് നിണം അല്ലായിരുന്നു മറിച്ച്
എന്‍റെ ജീവിതത്തിന്റെ നിശബ്ദ രാഗമായിരുന്നു
അതിലെ താളവും രാഗവുമെല്ലാം നീയായി മാറുകയായിരുന്നു
നീയറിയാതെ എന്നില്‍ നീ ഒഴുക്കി പ്രണയത്തിന്റെ കുളിര്‍ മഴ
അത് ഞാന്‍ ആവോളം നനഞ്ഞു ...ഒരുപാട് നേരം
പക്ഷെ അവക്കെന്നിലെ ലാവയെ തണുപ്പിക്കാന്‍ ആകുന്നില്ലലോ
അത് എന്‍റെ ഹൃദയത്തില്‍ പുകയുകയാണല്ലോ
ഒടുവില്‍ അത് ഉരുകി ഒഴുകുമോ? നിന്നിലെക്കും
നീ അലിഞ്ഞു ഇല്ലാതെയാകുമോ? ...എനിക്കാവുമോ?
നീയില്ലതൊരു ലോകം ഈ ഞാന്‍ എങ്ങനെ?
പ്രണയം എന്നതോ ഇത് വെറുമൊരു മിഥ്യയോ?
ഒരു ശിലയെങ്കില്‍ നീയൊരു ശില്പിയാകാന്‍ കൊതിച്ചേനെ ഞാന്‍
നിന്റെ കരളാലനങ്ങള്‍ എല്ക്കുവാനെങ്കിലും
ഒരു പൂവെങ്കില്‍ നിയെന്നെ ഒരു കാറ്റായി ഉമ്മ വെക്കുമായിരിക്കാം
ഇന്ന് ഞാനൊരു സ്ത്രീ അല്ലെ? നിനക്കെന്നില്‍ എത്താന്‍ ആകില്ലല്ലോ
എന്നെ പുണരാന്‍ ..എന്നിലെ ഒരിക്കലുമറിയാത്ത പ്രണയം
നുകര്‍ന്ന് ഉറങ്ങുവാന്‍ ...ഒടുവില്‍ ഈ നിശ അസ്തമിക്കുമ്പോള്‍
എല്ലാമൊരു സ്വപ്നമായി മറക്കുവാന്‍ ...ഒരിക്കലുമാകില്ല
പ്രണയമേ നിനക്കെന്നെ കുടിച്ചു ഇറക്കുവാനാകില്ല
കാരണം ഞാന്‍ കയ്പ്പ് നീരാണ് ..നിനക്കുള്ളതല്ല ഞാന്‍
കേവലമൊരു ജന്മമായി പിറന്നോടുവില്‍ അഗ്നിയില്‍ ഹോമിക്കപെടേണ്ടവള്‍

goooood one ..nalloru pranayam
ReplyDeletethanks kunjonee
ReplyDeleteമനോഹരമായ് എഴുതി....
ReplyDeleteനന്ദി ജയ് ഹോ
ReplyDeleteഎഴുത്തൊക്കെ നന്നായിട്ടുണ്ട്... വായിക്കാനും രസമുണ്ട്... പക്ഷെ ഈ വിഷയത്തില്‍ എന്താഭിപ്രയം പറയണമെന്നറിയില്ല...
ReplyDeleteഅത് കൊണ്ട്... നന്ദി നമസ്കാരം..
chechii kollalo, nalla prenayam
ReplyDeleteദീപാസേ.. അടിപൊളി.. നന്നായിട്ടെഴുതി. ആശംസകള്‍.
ReplyDeleteഇത്രയും പ്രതിക്ഷിച്ചില്ല ചേച്ചി .... കാഴ്ച്ചപാടില്‍ ആകെ ഒരു മാറ്റം പോലെ ...... ഇത് എന്നിക്ക് ഇഷ്ട്ടപെട്ടില്ല ...... എന്തുകൊണ്ടോ ഉള്‍ക്കൊള്ളാന്‍ കഴിയുനില്ല ,,,,,,
ReplyDeleteSuperb Athiraa..Nannayittund..
ReplyDeleteഖാദൂ....മഞ്ജു.... നോവിച്ചായാ......മോളൂട്ടീ .....ഒരുപാട് നന്ദി
ReplyDeleteഇഷ്ടം ഒരുപാട് ആകുമ്പോള്‍ ചില ഇഷ്ടക്കേടുകള്‍ വേണ്ടേ? അതാവും ഇത്
ഇതെന്‍റെ പ്രണയം...നിലാവിനോടുള്ള പ്രണയം
ReplyDeleteജീവനോടുള്ള പ്രണയം...ജീവിതത്തോടുള്ള പ്രണയം
ആവശ്യമായത്....അല്ലെങ്കില്‍ നേടിയെടുത്തത്
എന്തിനെന്നോ ആര്‍ക്കെന്നോ... ആര്‍ക്കു അറിയാനാകും?
ഈ വരികള്‍ക്കൊരു ട്യൂണ്‍ കൊടുക്കണമെങ്കില്‍ വിഷമിച്ചു പോകുമല്ലോ മോളേ..സ്വല്‍പം ശ്രദ്ദിച്ചു എഴുതു
നന്ദി ദീപ്തി....ഇതൊരു കവിതയല്ല...ട്യുന്‍...അതൊന്നും നോക്കാറില്ല .....
ReplyDeletehttp://malayalam.blogkut.com/ നന്നായിരിക്കുന്നു പെങ്ങലേ..എന്റെ ബ്ലോഗും കൂടി നോക്കണേ,....
ReplyDeleteനന്ദി...തീര്‍ച്ചയായും നോക്കും
ReplyDeletechehciiiiiiiiiiii...entha ithu..realyyy good. nalla ezhuthu..pranayathinte mattoru bhaavam..super superrrrbbb....
ReplyDeleteനന്ദി ഉണ്ണിയേ
ReplyDeleteപ്രിയ ദീപാ,
ReplyDeleteഈ പോസ്റ്റ് ഹൃദ്യായി...
അക്ഷരക്കൂട്ടങ്ങളില്‍ എവിടെയൊക്കെയോ ചില വേദനകള്‍ മനസിനെ കീഴ്പ്പെടുത്തുന്നു...
നിനക്ക് എഴുതുവാനുള്ള നല്ല കഴിവുണ്ട്....
നിന്നില്‍ ഒരുപാട് ആശയങ്ങളുണ്ട്.....അവ നിന്റെ തൂലികയില്‍ വിരിയുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...
പക്ഷെ പലപ്പോഴും ലക്ഷ്യമില്ലാത്ത എഴുത്താണ് നിന്റെത്.....
അക്ഷരങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ എന്റെ നിന്റെ തൂലിക മടിക്കുന്നു...
ഈ പോസ്റ്റ് തന്നെ നോക്കൂ...ഇതൊരു കവിതയോ കഥയോ അല്ല....
പല വരികളും , വാക്യങ്ങളും മനോഹരമാണെങ്കിലും അക്ഷരങ്ങള്‍ ലക്ഷ്യമില്ലാതെ ഒഴുകുകയാണ്...
അത് പാടില്ല എന്നാണു എന്റെ അഭിപ്രായം...
നിനക്ക് ഇഷ്ടപ്പെട്ട എന്തിനെ കുറിച്ചും നീ എഴുതൂ...
എഴുതിയിരിക്കുന്നത് പ്രണയമാണ് എന്ന രീതിയില്‍ പരിഹസിക്കുന്ന ചില അഭിപ്രായങ്ങള്‍ ഇവിടെ കണ്ടു.... ബഹുജനം പലവിധം....ആത്മാര്‍ഥത നിറഞ്ഞ അഭിപ്രായങ്ങളെ മാത്രം നീ മുഖവിലയ്ക്ക് എടുക്കുക....വിമര്‍ശനങ്ങള്‍ ആകാം പക്ഷെ അത് ആരുടേയും കഴിവിനെ ഇല്ലാതാക്കാന്‍ വേണ്ടി ആവുന്നത് കഷ്ടമാണ്...
നീയും ഞാന്‍ ഒക്കെ എഴുതുന്നത് അവനവനു വേണ്ടി ആണ്.....അല്ലാതെ ആരെയും ബോധിപ്പിക്കാന്‍ അല്ലല്ലോ....
മനസ്സില്‍ വരുന്നത് എല്ലാം തുറന്നു എഴുതൂ....
എഴുത്തിന്റെ ലോകത്ത് പിച്ച വെച്ച് നടക്കുന്ന ശിശുക്കള്‍ മാത്രമാണ് നാമൊക്കെ...
ഒരുപാട് ദൂരം ഇനിയും മുന്നോട്ട് പോകുവാന്‍ ഉണ്ട്...
തളരാതെ എഴുതി മുന്നോട്ടു പോകുക...
സ്നേഹാശംസകളോടെ...
കാരണം ഞാന്‍ കയ്പ്പ് നീരാണ് ..നിനക്കുള്ളതല്ല ഞാന്‍
ReplyDeleteകേവലമൊരു ജന്മമായി പിറന്നോടുവില്‍ അഗ്നിയില്‍ ഹോമിക്കപെടേണ്ടവള്‍
ഈ വരികള്‍ ഇഷ്ട്ടമായി .........
ഇനിയും വരട്ടെ പ്രണയ കവിതകള്‍ . നിലക്കാത്ത പ്രണയം ................
വളരെ നന്ദി മഹേഷ് ചേട്ടാ...
ReplyDeleteഎഴുതുന്നത് എന്തെന്ന് ഞാന്‍ തിരിഞ്ഞു നോക്കാറില്ല.തെറ്റെന്നു അറിയാം..എന്തോ ശീലിച്ചു പോയി....ഇനി ശ്രദ്ധിക്കാം എന്ന് പറയാനേ കഴിയു...
പിന്നെ ഈ വിമര്‍ശനങ്ങള്‍....അവയിലെ നന്മയെ ഞാന്‍ എന്നും തിരിച്ചു അറിയുന്നു....എന്തും ആര്‍ക്കും എഴുതാം...അവനവന്റെ സ്വാതന്ത്ര്യം...അതില്‍ ഞാന്‍ എന്ത് പറയാന്‍....വിമര്‍ശിച്ചോട്ടെ...ഞാന്‍ സ്വീകരിക്കാം അവയിലെ നന്മയെ
പ്രിയാഗ് ഒരുപാട് നന്ദി ഈ കയ്യൊപ്പിനു
ReplyDeleteഓര്‍ക്കുക,
ReplyDelete"...കേവലമൊരു ജന്മമായി പിറന്നോടുവില്‍ അഗ്നിയില്‍ ഹോമിക്കപെടേണ്ടവളല്ല നീ...!”
ചിന്തകള്‍ ഇഷ്ട്ടമായി. വരികള്‍ കുറച്ചുകൂടി ചിട്ടയോടെ അടുക്കണം.
“കറുപ്പില്‍ വെളുപ്പിനേക്കാള്‍-
വെളുപ്പില്‍ കറുപ്പാണഴക്..!” ഇത് കവിതയല്ല ബ്ലോഗിന്റെ നിറത്തേക്കുറിച്ചാണ്. കമന്റൊക്കെ വായിക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ട്.
ആശംസകളോടെ....പുലരി
നന്ദി സുഹൃത്തേ ഈ കയ്യൊപ്പിനു...മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാം
ReplyDeletevavkutyy kollam ..ichiri dahichilelum...nannayirikkunnu...
ReplyDeleteThanks Nimmu
ReplyDeleteപ്രണയിക്കുന്നത് ഒക്കെ കൊള്ളാം കുട്ടീ. പക്ഷെ സ്വന്തം ഫാവി കൂടി നോക്കിയിട്ടേ പ്രണയിക്കാന്‍ ഇറങ്ങിത്തിരിക്കാവൂ.
ReplyDeleteഎന്റെ ഒരു ദുരനുഫവം കൊണ്ട് പറഞ്ഞുപോയതാ മോളൂ... സൂക്ഷിക്കണേ!
hahahha itharu appozhekkum irangiyo upadeshikkan vannekkunna oru aalu...
Deleteപ്രണയം ആഗ്രഹത്തിന് വേണ്ടി ബലികഴിക്കുന്നവരല്ലെ പേടിക്കുന്നത്? ..എന്റെ പ്രണയം ഒരിക്കലും ഒന്നും ആഗ്രഹിക്കുന്നില്ല....അതിങ്ങനെ അനസ്യൂതം ഒഴുകട്ടെ......
ReplyDeleteനന്ദി ഒരുപാട്.....വീണ്ടും വീണ്ടും കാണാം
നിനക്കുള്ളതല്ല ഞാന്‍
ReplyDeleteകേവലമൊരു ജന്മമായി പിറന്നോടുവില്‍ അഗ്നിയില്‍ ഹോമിക്കപെടേണ്ടവള്‍ ho angane oruthan raksha pettu
pennungale onnineyum viswasikkan padilla.... kaipu neeralla chembarathi poovu ennu parayunna viddi kooshmandangal aanu
പുരുഷനെ മാത്രം വിശ്വസിച്ചു ജീവിക്കല്ലേ....പണ്ട് അച്ഛന്‍ അമ്മയെ വിശ്വസിച്ചില്ലെങ്കില്‍ ഈ ഞാന്‍ ഉണ്ടാവില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം...
ReplyDeleteമനുഷ്യ സമൂഹത്തില്‍ സ്ത്രീകള്‍ വിഡ്ഢികള്‍ എന്ന് പറയുന്നത് മൂടത അല്ല എന്ന് വായനക്കാര്‍ പറയട്ടെ
വായനക്കാര്‍ക്ക് മുന്‍പേ മനസാക്ഷി അല്ലങ്കില്‍ അനുഭവം എന്ന് ഒന്ന് ഉണ്ട് ഇത് രണ്ടും വച്ചാണ് നമ്മള്‍ ജീവിക്കുന്നത് താന്‍ എഴുതുന്നത്... ഞാന്‍ പറഞ്ഞത് എന്റെ അനുഭവം ആണ്
ReplyDeleteആയിക്കോട്ടെ...നന്ദി സുഹൃത്തേ
Delete