ഒരു പഴയ സംഭവം....പലരും മറന്നു പോയ ഒരു ദിവസം..അല്ല ..ദിവസങ്ങള്‍ ..
ജനുവരി 26 2001 .
ഒരു ഉറക്കത്തിന്‍റെ ക്ഷീണം മാറി വരുന്നതേ ഉണ്ടായിരുന്നുള്ളു പലര്‍ക്കും...സമയം രാവിലെ 8 .46 ..അപ്പോളാണ് ആ ദുരന്തം..ഗുജറാത്തിനെ മാത്രമല്ല ഈ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു ഭൂമി കുലുക്കം. റിച്ചര്‍ സ്കേയിലില്‍ 7 .9 രേഖപെടുത്തിയ ആ ഭൂകമ്പം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂകമ്പം ആയിരുന്നു.
ഭുജ്, കച്ച് എന്നി സ്ഥലങ്ങളാണ് കൂടുതലും ഇരയായത്.ഏതാണ്ട് രണ്ടു മിനിറ്റ് നീണ്ടു നിന്ന ഈ ഭൂകമ്പം ഏതാണ്ട് എഴുന്നൂറ് കിലോമീറ്റര് ദൂരം നശിപ്പിച്ചു. ഇരുപതിനായിരം ആളുകളില്‍ കൂടുതല്‍ മരണം അടഞ്ഞു. 167000 ആളുകള്‍ക്ക് പരുക്കേറ്റു.മൂന്നു മില്യണ്‍ കുട്ടികള്‍ ഇതില്‍ ഉള്‍പെടുന്നു. കൂടുതലും പതിനാല് വയസ്സിനു താഴെ ഉള്ളവര്‍. നാലു ജില്ലകള്‍ പൂര്‍ണമായും നശിച്ചു.ഇരുപത്തിയൊന്നു ജില്ലകളാണ് ഭൂകമ്പത്തില്‍ പെട്ടത്. ഏതാണ്ട് ആറ് ലക്ഷം ആളുകള്‍ക്ക് വീട് നഷ്ടപെട്ടു.
സഹായം എല്ലാ വഴികളില്‍ നിന്നും എത്തിയപ്പോള്‍ ഇരുന്നൂറോളം സ്വകാര്യ കമ്പനികളും ആളുകളും സ്വയം സന്നദ്ധരായി അവിടെയെത്തി.
ഒരുപാട് രാജ്യങ്ങള്‍ സഹായം എത്തിച്ചു. അവരില്‍ പ്രധാനികള്‍ സ്വിറ്റ്സര്‍ലാന്റ്, റഷ്യ, തുര്‍ക്കി, എന്നിവരായിരുന്നു.ഓസ്ട്രെലിയ ഒരുപാട് ഭക്ഷണം, വസ്ത്രം, വെള്ളം, മരുന്നുകള്‍ എന്നിവ എത്തിച്ചു.ആയിരക്കണക്കിനു കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്‍കി. മുന്നൂറ്റി അമ്പതു കിടക്കകളുള്ള ആശുപത്രി ഭുജില്‍ അവര്‍ പണി കഴിപ്പിച്ചു. ഗ്രാമവാസികള്‍ക്ക് കമ്പിളി ഭക്ഷണം ടാര്‍പാളിന്‍ മുതലായവയും നല്‍കി.
ഇന്ന് അവര്‍ വളരെ മുന്നേറി. ഇന്ത്യയുടെ വികസനമോ? അതോ ഗുജറാത്തിന്റെ വികസനമോ? ഇന്ന് ഗുജറാത്ത് വികസിത സംസ്ഥാനമായി മാറി.
ഒരുപാട് വിദേശികളെ ആകര്‍ഷിക്കുന്ന നല്ലൊരു സ്ഥലമാണ് നമ്മുടെ ഭുജ് ഇപ്പോള്‍.
ഒരിക്കല്‍ കൂടി ആ വഴിയിലൂടെ പോകുന്ന ഏത് ഒരാള്‍ക്കും അതിന്‍റെ ആ പഴയ മുഖം ഓര്‍ത്തെടുക്കാന്‍ വിഷമം ആയിരിക്കും.എന്നാല്‍ ഇന്നും അവരില്‍ ചിലര്‍ വലിയ വലിയ നഗരങ്ങളില്‍ നമ്മുടെ അരികിലെത്താറുണ്ട്.അറപ്പോടെ നാം ഓടിക്കുമ്പോള്‍ ഓര്‍ക്കുക അവരും ഒരുപക്ഷെ നമ്മളെ പോലെ ജീവിച്ചവര്‍ ആയിരുന്നിരിക്കാം....ഇന്നൊരു താമസ സ്ഥലം പോലും ഇല്ലാത്തവര്‍.......
പുതിയ കാഴ്ചക്കും വിവരത്തിനും നന്ദി..
ReplyDelete(അക്ഷരങ്ങള്‍ക്ക് മഞ്ഞ നിറം കണ്ണിനു ആയാസം ഉണ്ടാക്കുന്നു..)
അക്ഷരങ്ങള്‍ വെള്ള ആക്കിയാല്‍ നന്നായിരുന്നു...
ReplyDeleteഅഭിപ്രായം സ്വീകരിച്ചിരിക്കുന്നു
ReplyDeleteവേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍...!!
ReplyDelete" 167000 ആളുകള്‍ക്ക് പരുക്കേറ്റു.മൂന്നു മില്യണ്‍ കുട്ടികള്‍ ഇതില്‍ ഉള്‍പെടുന്നു"
ഒരു മില്യണ്‍ = പത്ത് ലക്ഷം...
മൂന്നു മില്യണ്‍ = മുപ്പത് ലക്ഷം.
ആകെ പരിക്ക് പറ്റിയത് ഒരു ലക്ഷത്തി അറുപത്തെഴായിരം പേര്‍ക്ക്. അതില്‍ മുപ്പത് ലക്ഷം കുട്ടികള്‍ ഉള്‍പ്പെടുന്നു എന്നോ?
കണക്കില്‍ എവിടെയോ പിഴയ്ക്കുന്നുണ്ടല്ലോ കുട്ടിയേ ?