മേലേക്കുയ൪ന്ന ഉദരം താഴേക്ക് അമരുമ്പോൾ ഞാനൊരു ആത്മനിർവൃതിയിലേക്ക് ഉയരുകയായിരുന്നു. ഒരു ജീവന്റെയുള്ളിലെ മറ്റൊരു ജീവൻ. അവന്റെ കൈകാലുകളുടെ സ്പർശം ഒരു വേദനയായി എന്നെ പുളകം കൊള്ളിച്ച കുറച്ചു മാസങ്ങൾ.ആർക്കും പറഞ്ഞു കൊടുക്കാൻ ആവാത്ത എന്നാൽ ഞാനും അവനും മാത്രമറിഞ്ഞ സ്വൈര്യ സല്ലാപങ്ങൾ ലാളനകൾ.
ഒടുവിൽ ആ ദിനമെത്തി. ഇരുട്ടിന്റെ ഭിത്തി പൊട്ടിച്ച് "എനിക്കും പുറം ലോകത്തെ അറിയണം" എന്നവൻ വാശി പിടിച്ച ദിനം . പിടഞ്ഞും പുളഞ്ഞും പ്രതിഷേധം അറിയിക്കവെ ചുറ്റും തീർത്ത കവചമവൻ പൊട്ടിച്ചു. ഇനിയൊരു പിടച്ചിലാണ്. ജീവനും ജീവദാതാവുമായുള്ള വടംവലി. പേറ്റുനോവെന്നു കണ്ടു നിന്നവർ വിധിയെഴുതുമ്പോൾ പ്രാണനെ പുറം തള്ളുന്ന വേദന ഞാൻ അറിഞ്ഞു.
അവനാൽ അതിനാവതില്ല എന്ന് വൈദ്യ സമൂഹം വിധിയെഴുതുമ്പോൾ ഒരു സമ്മതപത്രവുമായി അവരെന്റെ അരികിലെത്തി.കീറിമുറിച്ചെന്റെ പ്രാണനെ വേർപിരിക്കണം. അവിടെയുമൊരു പരീക്ഷണം. പാതി മരവിച്ച എന്റെ പച്ചമാംസം അവർ മുറിക്കവേ ഞാൻ അലറിക്കരഞ്ഞു.പിന്നെ ഒരു മയക്കം. അതിനിടയിൽ പ്രാണൻ മുറിച്ചെടുക്കപ്പെട്ടു.
ഉണരുമ്പോൾ അവൻ അരികിൽ ഇല്ല. ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ ചിമ്മിതുറക്കാൻ കഷ്ടപ്പെടുന്ന കണ്ണുകളുമായി അവൻ അരികിലെത്തി.
നിറഞ്ഞു തൂവിയ മാറിടത്തേക്കാൾ കവിഞ്ഞൊഴുകിയ മനസ്സായിരുന്നു എനിക്കപ്പോൾ.
ആരുടെയോ സഹായത്തോടെ ആദ്യമായി ഞാൻ അമൃതൂട്ടിയപ്പോൾ ആരോ പറഞ്ഞു .

" ദെ മോന്റെ അമ്മ "
"മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.
ReplyDeleteഅത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;
ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം"
അമ്മ = മികവിന്റെ നിറവ്
:) :) :) <3 <3 <3
ReplyDeleteഡീ.. സൂപ്പർ വർക്ക്. കലക്കി. മനോഹരമായിട്ട് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ട്ടായി. ആശംസകൾ.
ReplyDeleteസന്തോഷം!
ReplyDeleteമാതൃത്വം.....
ReplyDeleteഅമ്മയ്ക്കും മോനും ,, ആശംസകള്‍ ,,
ReplyDeleteമാതാവാകുക എന്ന ഭാഗ്യം സിദ്ധിച്ചവർക്ക് മാത്രം അനുഭവിക്കാനാവുന്ന അനർഘ നിമിഷങ്ങളുടെ സൗഭാഗ്യം.....
ReplyDeleteഅമ്മയാകുമ്പോഴുണ്ടാകുന്ന ആ നിര്‍വൃതി!
ReplyDeleteസന്തോഷം.
അമ്മയ്ക്കും, അച്ഛനും,മോനും ആശംസകള്‍
Unnikkutante Amma <3
ReplyDeleteഒരു അമ്മയുടെ ജനനം...നന്നായിട്ടുണ്ട്..ആശംസകള്‍
ReplyDeleteഅമ്മയ്ക്കും മോനും ഈ നല്ല എഴുത്തിനും എല്ലാം എന്റെ ആശംസകൾ...
ReplyDeleteവണക്കം ഈ അമ്മ മനസ്സിന് മുന്നിൽ
ReplyDeleteഎല്ലാ വേദനകളെയും ശമിപ്പിക്കുന്ന ദിവ്യ ഔഷധമാണല്ലോ മക്കൾ
ReplyDeleteummm
ReplyDeleteഇത്ര മനോഹരമായി എഴുതിയത് വേറേ കണ്ടിട്ടില്ല.(വായന മുന്നോട്ട് വന്നപ്പോൾ ഞാൻ പേടിക്കുകയും ചെയ്തു.)
ReplyDeleteഅല്ല എന്തിനാ ഇത്രയധികം ബ്ലോഗുകൾ?ഈ മൂന്ന് ബ്ലോഗുകളും പരിശാധിക്കേണ്ടി വന്നു.
മൂന്നും മൂന്നു രീതിയില്‍ പോകുന്നവയല്ലേ
Deleteഅമ്മമാർക്ക് മാത്രം കിട്ടാവുന്ന അനുഭൂതി..
ReplyDelete