Friday, May 2, 2014

അരോചകം

അഞ്ച് മണിയുടെ അലാറ ശബ്ദവും തേഞ്ഞു തുടങ്ങിയ ചെരുപ്പിന്‍റെ ഉരയുന്ന ശബ്ദവും അവര്‍ക്ക് എന്നും അരോചകമായിരുന്നു.പിറു പിറുത്തു കൊണ്ട് അവര്‍ പ്രതിഷേധം അറിയിച്ചു.

നിശബ്ദമായ ഇന്നത്തെ പുലരിയില്‍ അസഹ്യതയുടെ പാരമ്യതയിലൊരു ഹോം നേഴ്സ് അവരുടെ വിസര്‍ജ്ജനം വൃത്തിയാക്കുമ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ അരോചകത്തിനു വേണ്ടിയെന്നോണം മിഴികള്‍ നിറയുന്നുണ്ടായിരുന്നു.

9 comments:

  1. വന്നതല്ലേ..എന്തെങ്കിലും പറഞ്ഞു പോയാല്‍ ചിലപ്പോള്‍ നന്നാവുമെങ്കിലോ..:)

    ശീലങ്ങള്‍ ഒരേപോലെ തുടര്‍ന്നാല്‍ എന്തും ആരോചകമായിത്തീരും..വല്ലപ്പോഴും സംഭവിക്കുന്നത് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ്.

    ReplyDelete
  2. സെന്റിയടിപ്പിക്കാതെ ഡ്യൂട്ടിക്ക് പോടെ :)

    ReplyDelete
  3. വായിച്ചു - ആശംസകൾ

    ReplyDelete
  4. കടപ്പാടുകള്‍ തീരുന്നില്ലല്ലോ....

    ReplyDelete
  5. ജീവിതത്തിലെ ആവര്‍ത്തനവിരസതകള്‍................
    ആശംസകള്‍

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?