കായം ( Asafoetida) എന്താണിത്?
കായം ( Asafoetida) എന്നത് മലയാളികളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകം ആണ്. ഇതെന്താണ് എന്ന് പലർക്കും അറിയുകയില്ല. എങ്കിലും നമ്മുടെ ഭക്ഷണ പൈതൃകത്തിൽ വലിയൊരു പങ്കു വഹിക്കുന്ന ഒന്നാണ് കായം

ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം.
പൊടിരൂപത്തിൽ ഇപ്പോൾ സുപരിചിതമായ ഇതിന്റെ ഖര രൂപം വിപണയിൽ ഉണ്ടെന്നുതന്നെ അറിവില്ലാത്തവർ നമുക്കിടയിലുണ്ട്.
ഇതാണ് കായത്തിന്റെ ഖര രൂപം

അനാകർഷകമായ നിറം ചവർപ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന് ചെകുത്താന്റെ കാഷ്ഠം
എന്നൊരു ഇരട്ടപ്പേര് ലഭിച്ചത്.
ഇനി ഇതെവിടുന്നു വരുന്നു? എങ്ങനെയാണ് നമുക്ക് കായം ഈ രൂപത്തിൽ ലഭിക്കുന്നത് എന്നറിയണ്ടേ?
ഒരു ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട്.

ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്. ചെടി പൂക്കുന്ന സമയമായ മാർച്ച് -ഏപ്രിൽ സമയത്ത് വേരുകളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും . നാലോ അഞ്ചോ വര്ഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത് .മുറിച്ചെടുത്ത വേരിന്റെ അഗ്രഭാഗത്ത് നിന്നും വെളുത്ത നിറമുള്ള കറ ഊറി വരും.കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട് .പുറത്തു വരുന്ന ഈ കറ ചുരണ്ടിയെടുത്ത് വീണ്ടും അഗ്രഭാഗം മുറിച്ചു മറ്റൊരു മുറിവുണ്ടാക്കും .ഇങ്ങനെ മൂന്നു മാസം വരെ കറയെടുക്കാം . കറയൊലിപ്പ് നിൽക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം.
നമ്മുടെ ദഹനത്തിനെ കാര്യമായി ബാധിക്കുന്ന ചില വിഷവസ്തുക്കളെ പുറംതള്ളുവാൻ കായം സഹായിക്കുന്നു.
ആസ്ത് മ പോലെയുള്ള ശ്വാസകോശ രോഗങ്ങളെ തടയാൻ സഹായിക്കുന്നു
ഒരു ഗ്ലാസ് ചൂടു വെള്ളത്തിന്റെ കൂടെ കായം കഴിക്കുന്നത് വിരശല്യം ഒഴിവാക്കാൻ നല്ലതാണ്
രക്തയോട്ടവും ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനും കായം പ്രധാന പങ്കു വഹിക്കുന്നു
പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു
ശരീരം കൂടുതൽ സുന്ദരമാക്കുന്നതിനും വെളുക്കുന്നതിനും ഉത്തമഉപാധിയാണിത്.ശരീരത്തിലെ കറുത്തപുള്ളികൾ മാറുന്നതിനായി ഉടച്ചെടുത്ത തക്കാളിയും അല്പം കായവും പഞ്ചസാരയും ചേർത്ത് പുരട്ടിയാൽ മതി
സ്ഥിരമായ ഉപയോഗം മുറിവ് ഉണങ്ങാനും പൊള്ളൽ പോലെയുള്ള വേദന കുറക്കാനും സഹായിക്കുന്നു
ഗ്യാസ് മൂലമുണ്ടാകുന്ന വയറുവേദനക്കുള്ള ഉത്തമ പ്രതിവിധിയാണ് കായം
കൊളെസ്ട്രോൾ കുറക്കുകവഴി ഹൃദയരോഗം കുറക്കാനും സഹായിക്കുന്നു

ഉപയോഗങ്ങൾ