Tuesday, October 9, 2012

സാത്താനും ശാസ്ത്രവും ഒരു ത്രികോണത്തില്‍

DEVILS TRIANGLE  എന്ന പേരിലെ കൌതുകവും സുഹൃത്തിന്റെ അഭ്യര്‍ത്ഥനയും ശാസ്ത്രവും മിത്തും തമ്മിലുള്ള വടം വലിക്കിടയിലൂടെ സത്യം തേടിയൊരു യാത്ര പോകാന്‍ എന്നെ പ്രേരിപ്പിച്ചു. വരൂ സുഹൃത്തേ നമുക്കന്വേഷിക്കാം......ആവും വിധം

North Atlantic സമുദ്രത്തിന്റെ പശ്ചിമ ഭാഗത്തുള്ള ഒരു സാങ്കല്പിക ത്രികോണം ആണ് ബര്‍മുഡ ട്രയാങ്കിള്‍ അഥവാ ഡെവിള്‍സ് ട്രയാങ്കിള്‍. അമേരിക്കന്‍ ജിയോഗ്രാഫിക് ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ ഒന്നും തന്നെ കാണാന്‍ ഇല്ലാത്ത ഈ ട്രയാങ്കിള്‍  ലോകത്തിനു മുന്നില്‍ കാഴ്ച്ച  വെക്കാന്‍ ഇതിനകം ഒരുപാട് ഭൂപടങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു.

അതില്‍ ഒന്ന് ഇങ്ങനെയാണ്..

ത്രികോണത്തില്‍ ഒരു അറ്റം ബര്‍മുഡ ദ്വീപിലും ഇടതു മൂല അമേരിക്കയിലെ മയാമി (ഫ്ലോറിഡ) യിലും വലത്തേ അറ്റം പുവേര്ട്ടോ റിക്കോ ദ്വീപ സമൂഹത്തിലും ചെന്നെത്തുന്നു


അനേകം കപ്പലുകളും വിമാനങ്ങളും മറ്റും ഈ ത്രികോണത്തിന്റെ പരിധിക്കുള്ളില്‍ വെച്ച് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായെന്ന നിഗമനങ്ങളും വാര്‍ത്തകളുമാണ് ഈ സാങ്കല്പിക ത്രികോണത്തിനെ ഇത്രയും കു-പ്രസിധമാക്കിയത്.

അറിയപ്പെട്ട തിരോധനങ്ങളിലൂടെ
1872 ല്‍  മേരി സെലെസ്റ്റ് എന്നാ കപ്പല്‍ യാത്രക്കാരില്ലാതെ കണ്ടെത്തി.
1918 ല്‍ USS CYCLOPS എന്ന അമേരിക്കന്‍ യുദ്ധകപ്പല്‍  റിയോ ഡി ജെനീറോയില്‍ നിന്നും പുറപ്പെട്ട് ബാര്‍ബഡോസില്‍ എത്തി. ഒരു ദിവസത്തിന് ശേഷം അവിടുന്ന് പുറപ്പെട്ട കപ്പലിന്റെ വിവരം ഇല്ല
1945 ല്‍  US NAVY AVENGERS FLIGHT 19 തിരോധാനം അല്പം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 5 സ്ടുടെന്റ്റ്‌ പൈലറ്റുകള്‍ ഒരു പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറാകുകയും  പരിഭ്രാന്തനായ ഫ്ലൈറ്റ് ലീഡര്‍ ഒരു ദ്വീപ്‌ കണ്ടു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍  നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ കിഴക്ക് ഭാഗത്തേക്ക്‌ തിരിക്കുകയാണെന്നും  ഉടനെ കരയെത്തും എന്നുമാണ് മറുപടി കിട്ടിയത്. പിന്നീടു അവരെ തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്ന് കാണാതെ ആയി .മറ്റൊന്ന് ഫലം ഇല്ലാതെ തിരികെയെത്തി.

1948 ല്‍ ടഗ്ലാസ് DC 3 എന്ന വിമാനം അവസാന മണിക്കൂറില്‍ റേഡിയോ ബന്ധം നഷ്ടപ്പെട്ടു കാണാതെയായി
1955 ല്‍  കൊനെമാറ  എന്നാ കപ്പല്‍ ആളില്ലാതെ കണ്ടെത്തി
1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ ആയി

എണ്ണം ഇല്ലാതെ ഈ കണക്കു തുടരവേ നമുക്ക് മിത്തിലേക്ക് കടക്കാം  

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടെന്നൊരു കൂട്ടം. സിനിമയുടെ കൈ കടത്തലുകള്‍  ഇതിന്റെ ആക്കം കൂട്ടുന്നു.

മറ്റൊരു വാദം ഗ്രീക്ക് പുരാണങ്ങളിലെ സാങ്കല്പിക നഗരമായ അട്ട്ലാന്ട്ടിസിയ എന്നതാണ്. ഇതൊരു പൌരാണിക നഗരം ആയിരുന്നു. വിശാലമായ ഇതിന്റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .

ഇതുവരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തതും നിര്‍വചിക്കപെടാന്‍ ആവാത്തതും  ആയ ചില ശക്തികള്‍ എന്നും ഒരു കൂട്ടം പറയുന്നു.

ഇനി ശാസ്ത്രത്തിലേക്ക്

കോമ്പസ് വ്യതിയാനം - കോമ്പസ് ഉപയോഗിക്കുകയും അതിന്റെ ശാസ്ത്രീയത അറിയുകയും ചെയ്യുന്നവര്‍ക്ക് ഭൂമിയുടെ കാന്തിക ധ്രുവത്തിന്റെ പ്രത്യേകതകളും അറിയാം.യഥാര്‍ത്ഥ വടക്ക് ദിശയും കാന്തിക വടക്ക് ദിശയും തമ്മില്‍ ചെറിയ വ്യത്യാസം ഉണ്ട്. ഇവ രണ്ടും കൊമ്പസ്സില്‍ ഒരു പോലെ വരുന്ന സ്ഥലങ്ങള്‍ ഇല്ല. എന്നാല്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്ന സ്ഥലത്ത് ഇത് കൂടുതലാണ്.

ഗള്‍ഫ് സ്ട്രീം - സമുദ്രത്തിന്റെ അടിയില്‍ പുഴ പോലെ ശക്തിയായ് വെള്ളം ഒഴുകുന്ന പ്രതിഭാസം ആണിത്. മെക്സിക്കന്‍ തീരം മുതല്‍ ഫ്ലോറിടക്ക് സാമാന്തരമായി  വടക്കേ അട്ട്ലാന്ട്ടിക് സമുദ്രം വരെ ഒഴുകുന്ന ഈ സ്ട്രീം വളരെ അപകടകാരിയും എന്തിനെയും ഒഴുക്കി കൊണ്ടുപോകാന്‍ കഴിവുള്ളതുമാണ്.
കാലാവസ്ഥ - ചുഴലിക്കാറ്റുകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണിത്
നരഭോജി മത്സ്യങ്ങള്‍ - ധാരാളമായി കാണുന്നു
മീതെയ്ന്‍ ഹൈഡ്രെറ്റ്- പരീക്ഷണ ശാലകളില്‍ തെളിയിക്കപ്പെട്ടതാണ് ഇത് വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുമെന്ന്. ഈ പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ് സ്ട്രീമില്‍ എത്തിക്കുകയും ചെയ്യുന്നു.


പല കപ്പലുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്തിട്ടുണ്ട് . സ്രാവുകളുടെ പല്ലിന്റെ പാടുള്ള അനേകം ലൈഫ് ജാക്കറ്റുകളും ഇതില്‍പ്പെടും.ശാസ്ത്രം ശരി എന്ന് ഞാന്‍ വാദിച്ചാല്‍ ഈ ശാസ്ത്രം പറഞ്ഞതിനെല്ലാം കാരണം മിത്ത്  എന്ന് അവര്‍ വാദിക്കും ..മിത്ത് ശരിയെന്നു വാദിക്കാന്‍ ശാസ്ത്രം സമ്മതിക്കുന്നുമില്ല....കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു

20 comments:

 1. ശാസ്ത്രം ശരി എന്ന് ഞാന്‍ വാദിച്ചാല്‍ ഈ ശാസ്ത്രം പറഞ്ഞതിനെല്ലാം കാരണം മിത്ത് എന്ന് അവര്‍ വാദിക്കും ..മിത്ത് ശരിയെന്നു വാദിക്കാന്‍ ശാസ്ത്രം സമ്മതിക്കുന്നുമില്ല....കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു


  മുമ്പ് കേട്ടവ തന്നെ, ഈ ബർമുഡയെ കുറിച്ചുള്ള വിശേഷങ്ങൾ - സത്യമെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല. ഭൂമിക്ക് കൂടുതൽ ഗുരുത്വാകർഷണം ഉള്ള ഏരിയ ആയത് കൊണ്ട് തന്നെയാവാം... ഗുരുത്വാകർഷണം തെളിയിച്ചതാണല്ലോ

  ദീപെ, എന്റെ പുതിയ ബ്ലോഗിലേക്ക് പുതിയ പോസ്റ്റ് വായിക്കാൻ ക്ഷണിക്കുന്നു.. :) പഴയ ബ്ലോഗ് നിലവിൽ ഇല്ല...

  ReplyDelete
  Replies
  1. തീര്‍ച്ചയായും വരും..ഒരുപാട് നന്ദി

   Delete
 2. എന്നെങ്കിലും കണ്ടെത്തുമായിരിക്കാം അല്ലെ.

  ReplyDelete
  Replies
  1. അങ്ങനെ പ്രതീക്ഷിക്കാം

   Delete
 3. വായിച്ചു വായിച്ച് ഇതിപ്പോ നമ്മടെ തലേന്റകത്തു ഇതൊരു ചുമടായി മാറിയല്ലോ പടച്ചോനേ.... എന്താപ്പോ സത്യം... ഇത്രേം കാലം ഞമ്മന്റെ തലക്കു മുകളിലായിരുന്നു ചുമട്... ഇപ്പോ തലക്കകത്തുമായി... ആതിര തന്നെ ഉത്തരം തരും എന്നു പ്രതീക്ഷിക്കുന്നു... തൽക്കാലം ചുമടുമായിപ്പോകട്ടെ....

  ReplyDelete
  Replies
  1. ചുമടിപ്പോള്‍ എന്‍റെ തലേല്‍ ആയോ ..എന്നാലുമെന്റെ ചുമട്ടുകാര എന്നോടീ ചതി

   Delete
 4. ആഹ ഞമ്മള്‍ ആ വഴിക്ക് പോകാന്‍ ഉധേഷികുന്നില ഏതായാലും അപ്പൊ പിന്നെ അതിനെ കുറിച്ച് കൂടുതല്‍ അന്നെസികുന്നിലാ ..... ആരേലും ഒക്കെ അത് കണ്ടു പിടിച്ചു നമ്മക് പറഞ്ചു തരും എന്ന് പ്രതീക്ഷിച്ചു ഇവിടെ കഴിയാം അല്ലെ ...... ആതി നിനക്ക് തന്നെ അതൊന്നു പോയി അന്നെസിചൂടെ ..........(*_

  ReplyDelete
  Replies
  1. എന്നെ കൊലക്ക് കൊടുക്കണം അല്ലേട...എന്തൊരു സ്നേഹം ...ചങ്ങായി ആണേല്‍ നിന്നെ പോലെ വേണം

   Delete
 5. ബര്‍മുഡ ട്രയാങ്കിളിനെക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്....എനിക്ക് ഇതിനെ മനുഷ്യമനസ്സുമായി ബന്ധപ്പെടുത്താൻ തോന്നുന്നു. എല്ലാം ദുരൂഹം അല്ലേ? ബര്‍മുഡ ട്രയാങ്കിളിനെക്കുറിച്ച് ദീപ പറാഞ്ഞതിൽ ഞാനും ശാസ്ത്രത്തിന്റെ കൂടെയാ... 'ജീവ കണികയെ'ക്കുറിച്ചുള്ള പഠനങ്ങൾ പുറത്ത് വരുമ്പോൾ നമ്മുടെ പല മിത്തുകളും ഓടി ഒളിക്കും.... ദീപക്കെന്റെ ആശംസകൾ

  ReplyDelete
 6. ഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹഹ ഹ

  ReplyDelete
  Replies
  1. ഞാന്‍ പറഞ്ഞത് തമാശ ആയിരുന്നോ? ഇനി എനിക്ക് ചിരി വരാത്തത് ആണോ ആവോ

   Delete
 7. ബെര്‍മുഡ ട്രയാങ്കിളിനെക്കുറിച്ച് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ മൊത്തം കോര്‍ത്തിണക്കി നന്നായി അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്ര ലേഖനങ്ങള്‍ക്ക് യോജിക്കുന്ന ഭാഷ. ഒരു സംശയം ഉണ്ട്. മീൈഥന്‍ ഹൈഡ്രാസിന്‍ ആണോ മീൈഥന്‍ ഹൈഡ്രൈഡ് ആണോ?
  ആശംസകള്‍!!!!

  ReplyDelete
 8. ബെര്‍മുഡ ട്രയാങ്കിളിനെക്കുറിച്ച് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ മൊത്തം കോര്‍ത്തിണക്കി നന്നായി അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്ര ലേഖനങ്ങള്‍ക്ക് യോജിക്കുന്ന ഭാഷ. ഒരു സംശയം ഉണ്ട്. മീൈഥന്‍ ഹൈഡ്രാസിന്‍ ആണോ മീൈഥന്‍ ഹൈഡ്രൈഡ് ആണോ?
  ആശംസകള്‍!!!!

  ReplyDelete
  Replies
  1. ശ്രദ്ധിക്കാതെ പോയ തെറ്റാണു...തിരുത്തിയിട്ടുണ്ട്..ക്ഷമിക്കുക ...കൂടെ നന്ദിയും

   Delete
 9. നന്ദി അറിവുകള്‍ പകര്‍ന്നു തന്നതിന് വലിയവരുടെ ഇ ലോകത്ത് ചെറിയവര്‍ ഒന്നും പറയുന്നില്ല.....

  ReplyDelete
  Replies
  1. ചെറിയ എന്നെ വലുതാക്കി ആക്ഷേപിക്കുന്നോ ??

   Delete
 10. appol Vimaanangal kanaathaayippokunnathinu shasthram nalkunna vishadheekaranam enthaanu...?

  ReplyDelete
 11. http://www.google.co.in/url?sa=t&source=web&cd=8&ved=0CDcQtwIwBw&url=http%3A%2F%2Fm.youtube.com%2Fwatch%3Fv%3DsSq4_ShZrck&ei=6YopU-iNLc2uiQfFvYCQCw&usg=AFQjCNHf5s7zA_4Hb6UG3A4C0ZM8EinAlg&sig2=0JJx8Mft1u2uQGw3uI_E_Q

  ReplyDelete
 12. Please watch that video. .. I'm sure quran is right. ... just watch... we need the source. ...

  ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?