Friday, October 19, 2012

പുകഞ്ഞ കൊള്ളി പുറത്ത്

"നീയെന്താ മിണ്ടാത്തെ?' അവള്‍ കണ്ണടച്ച് കാണിച്ചു. "നിന്നോടാ ഞാന്‍ ഈ ചോദിക്കുന്നെ" വീണ്ടും ഒന്ന് കണ്ണടച്ച് അവള്‍ എണീറ്റ്‌ പോയി.

ദിവസവും വയറു നിറയെ ഭക്ഷണവും ഉറക്കവും അല്ലാതെ വേറൊരു ജോലിയും അവള്‍ക്കില്ല. തിരക്ക് പിടിച്ച ജോലിക്കിടയിലും ഞാന്‍ പൊന്നുപോലെ നോക്കി വളര്‍ത്തിയതാണ് അവളെ. വിശന്നാല്‍ പോലും എന്നെ കരഞ്ഞു ബുദ്ധിമുട്ടിക്കാത്ത ആ അവളാണ് ഇപ്പോള്‍ ഇങ്ങനെ?

ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആരോ അവിടെ നിന്നും ഓടിപോകും പോലെ എനിക്ക് തോന്നിയതാണ്. അവളോട്‌ അതെക്കുറിച്ച് ചോദിച്ചപ്പോളും ഇത് പോലെ കണ്ണടച്ച് കാണിച്ചു രക്ഷപെട്ടതാണ്.ഇത് ഞാന്‍ എങ്ങനെ ഒരാളോട് പറയും? അവളുടെ വയര്‍ വീര്‍ത്തു വരുന്നത് നാലാള്‍ അറിയുക തന്നെ ചെയ്യും.

സ്നേഹപൂര്‍വ്വം ചോദിച്ചു നോക്കാനായി അടുത്ത് വിളിച്ചു. " ഇവിടെ വന്നെ...ഞാന്‍ ചോദിക്കട്ടെ..." അവള്‍ മൈന്റു പോലും ചെയ്തില്ല...സങ്കടം വേറൊരു കൂട്ടുകാരിയോട് പറഞ്ഞു. അവള്‍ ഒരു ഉപായം പറഞ്ഞു തന്നു.
രണ്ടും കല്‍പ്പിച്ചു  ഞാന്‍ ചെന്ന് ചോദിച്ചു.
" ഇന്തി മാലും മലയാളം?" " മ്യാവൂ" അവള്‍ മിണ്ടി.
 ഹോ മൂന്നു കൊല്ലമായി സംസാരിക്കാത്ത കുറിഞ്ഞി മിണ്ടി.ഇത്ര നാളും അവള്‍ എങ്ങനെ മിണ്ടാന? അറബിപൂച്ചക്ക് എങ്ങനെ മലയാളം അറിയാനാ ? ഇനി ഇവള്‍ പെറ്റാലും ചത്താലും എന്റെ പട്ടി നോക്കും.

" housekeeping brother .......please take out this cat from my room"

ഒരു ഫിലിപ്പിനോ ചെക്കന്‍ അവളെ കഴുത്തില്‍ തൂക്കി കൊണ്ടു പോകുമ്പോള്‍ അവള്‍ ദയനീയമായി എന്നോട് എന്തൊക്കെയോ പറഞ്ഞു. ചിലപ്പോള്‍ അവടെ കൊച്ചിന്റെ അപ്പന്റെ പേര് ആയിരിക്കാം.


" ഹാവു...മുത്തശ്ശന്‍ പണ്ട് പറഞ്ഞപോലെ പുകഞ്ഞ കൊള്ളി പുറത്ത്

11 comments:

  1. Replies
    1. അതൊരു കഥ മാത്രമാക്കാതെ അല്പം ചിന്തിക്കു ...മാര്‍ക്ക്‌ ശരി ആക്കാം ട്ടോ

      Delete
  2. നന്നായിട്ടുണ്ട് ആശംസകൾ..ऽ?’

    ReplyDelete
  3. ദീപൂസേ കൊള്ളാം

    ReplyDelete
  4. പുക ശല്യമാകുമ്പോള്‍ കൊള്ളി പുറത്ത്.......അല്ലേ?

    ReplyDelete
  5. Replies
    1. നല്ലോണം കലക്കി ഒരു ഗ്ലാസൂടെ ...ഹി ഹി

      Delete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?