Sunday, August 7, 2011

ചിരിക്കുക വീണ്ടും

സ്വര്‍ഗ്ഗത്തില്‍ പിറന്ന സ്വപ്നത്തിന്‍ കാമുകന്‍ 
സ്വപ്നം വെടിഞ്ഞു പോയ നാളില്‍
മനസ്സറിയാതെ ...ജീവനറിയാതെ അവനെ 
കാത്തിരുന്നു ആ വായടിക്കിളി 
ലോകമറിഞ്ഞില്ല..അവനറിഞ്ഞില്ല ...
ആരുമറിയാതെ ആരോരുമറിയാതെ 
കരയാന്‍ മനസ്സില്ലാത്തവന്‍...സ്വയമുരുകാന്‍ 
വെറുത്തവന്‍ ......ഉറക്കെയുറക്കെ ചിരിച്ചു 
അവന്റെ ചിരിയെ വെറുത്തവരെ ആട്ടി ഓടിച്ചു 
ലോകത്തെ നോക്കിയവന്‍ പറഞ്ഞു 
ഞാന്‍ വരുന്നു...നിന്നെ കീഴടക്കാന്‍ 
നിന്നെ എന്റെ കാല്‍ക്കീഴിലാക്കി ഞാന്‍ 
ഉറക്കെ ചിരിക്കും ...വീണ്ടും ഉറക്കെയുറക്കെ
അന്നുമവന്‍ കണ്ടില്ല .....ആ വായാടിക്കിളിയെ 
അവന്റെ ചിരിയില്‍ സ്വരം നഷ്ടമായവളെ 
യാത്ര തുടരവേ ...സ്വയം എരിയുവാനായ്
അഗ്നി കൊളുത്തുന്ന അവളെ കണ്ടു അവന്‍ 
അല്പമൊന്നു നിന്നപ്പോള്‍ രണ്ടു മിഴികള്‍ 
തമ്മിളിടഞ്ഞപ്പോള്‍ ...ഒരു ദുഃഖം..
ആ ദുഖത്തെ മറക്കാനവന്‍ മുഖം മൂടിയണിഞ്ഞു
ഒരു താന്തോന്നിയുടെ മുഖം മൂടി 
വീണ്ടും ലോകമോന്നായ്‌ കീഴടക്കിയവന്‍
സ്വര്‍ഗം മെനഞ്ഞു കൊണ്ടിരുന്നപ്പോള്‍ 
എവിടെയോ കേട്ടു...ആ വായാടിക്കിളിയുടെ 
ഗാനം...കേട്ടു മറന്ന മൌന ഗാനം 
അഗ്നി ഏറ്റു തളര്‍ന്ന  അവളെ കൊരിയെടുത്തവന്‍ 
മാറോടു ചേര്‍ത്ത് പൊട്ടിക്കരഞ്ഞു ..
മിഴിനീര്തുടച്ചവള്‍ പറഞ്ഞു......നീയെന്റെ 
ലോകം കാല്കീഴിലാക്കി ....ചിരിക്കുക വീണ്ടും  
  



3 comments:

  1. കൊള്ളാം ......അവന്‍ എന്തിനാ ഇങ്ങനെ പൊട്ടി ചിരിക്കുനേ ....വട്ടാണോ

    ReplyDelete
  2. ഒരാള്‍ കൂടി ഭ്രാന്തനായി,
    ഇനിയും വരുവാനുണ്ട്.
    കാലമാം കരങ്ങളില്‍
    കനിവിന്റെ സ്പര്‍ശനംകാത്ത്
    ഈ ഭ്രാന്തമാം ജീവിതം
    ശാന്തി തേടി അലയുന്നുവോ!
    -------------------

    ReplyDelete
  3. ചിരിക്കുന്നതെല്ലാം ഭ്രാന്തനായി ആണോ?

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?